Love

Love

Shaheer Ahmad Sher
#review

Movie:- LOVE(3D)

COUNTRY:-FRANCE/USA

DIRECTOR:-GASPER NOE

ഇത് സിനിമയെ പറ്റിയുള്ള റിവ്യു മാത്രം അല്ല സിനിമ കണ്ടതിനെ പറ്റിയുളള റിവ്യൂ കൂടെയാണ് !!!!!!


ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സമയം ഒരു ക്യൂവിൽ നിന്നത് ഈ സിനമക്ക് വേണ്ടിയാണ്. ഏതാണ്ട് 7 മണിക്കൂർ. എനിക്ക് തോന്നുന്നു കേരളത്തിന്റെ സിനിമാ ചരിത്രത്തിൽ ആദ്യമായി ആയിരിക്കും ഇത് പോലൊരു സിനിമ തിയറ്ററിൽ പ്രദർശിപ്പിച്ചത് (അതും 3D യിൽ) Gaspar noé എന്ന സംവിധായകന്റെ മുൻ കാല ചിത്രങ്ങളാണ് ഈ സിനിമ കാണാൻ എന്നെ ഇത്രയും നേരം ക്യൂ നിൽക്കാൻ പ്രേരിപ്പിച്ചത്. 3D യിൽ ചിത്രീകരിച്ചു എന്നല്ലാതെ മേക്കിംഗിൽ irreversible,enter the void എന്നീ ഇദ്ധേഹത്തിന്റെ മുൻകാല ചിത്രങ്ങളുടെ പെർഫെക്ഷൻ ഈ സിനിമക്കില്ലായിരുന്നു.എന്നിരുന്നാലും ഇത് പോലൊരു സിനിമ തീയറ്ററിൽ അതും സർക്കാർ ചിലവിൽ കാണാൻ കഴിഞ്ഞത് ഒരു ഭാഗ്യം തന്നെയാണ്. 1000 ഓളം സീറ്റുകളുള്ള തീയറ്റർ അക്ഷരാർത്ഥത്തിൽ ഹൗസ് ഫുൾ ആയി. തിരക്ക് നിയന്ത്രിക്കാൻ 4 വണ്ടി പോലീസ് വന്നു.സീറ്റ് കിട്ടാത്തവർ തറയിൽ ഇരുന്ന് സിനിമ കണ്ടു. സാധാരണ ഒരു ഫെസ്റ്റിവെൽ സിനിമയിലെ രംഗങ്ങൾ മാത്രം പ്രതീക്ഷിച്ചു കേറിയവരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. അതും ആദ്യ രംഗം തൊട്ട് .വലിയ വിവാദമായ സിനിമ ആയിരുന്നെങ്കിലും പടം കാണാൻ കയറിയവരാരും ഇത്രയും പ്രതീക്ഷിച്ചില്ല. സിനിമ തുടങ്ങിയപ്പോഴെക്കും തീയറ്റിനകത്ത് തറയിൽ ഇരിക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥ വന്നു. ഈ സിനിമ കാണാൻ കയറിയ സ്ത്രീ ജനങ്ങളുടെ കാര്യമായിരുന്നു കോമഡി കയറിയും പോയി ഇറങ്ങി പോകാനും പറ്റാത്ത അവസ്ഥ. തീയറ്ററിനകത്ത് ഉണ്ടായിരുന്ന പോലീസ്കാര് " എന്തോന്നടെ ഇത് " എന്ന ഭാവത്തിൽ അന്തം വിട്ട് കുന്തം വിഴുങ്ങി നിൽക്കുവായിരുന്നു. 

സിനിമയും കഴിഞ്ഞ് വീടെത്തിയപ്പോ രാത്രി 12 മണി കഴിഞ്ഞു. "രാത്രി 12 മണി വരെ എന്തോന്ന് സിനിമ കാണലാടാ ഇത്. നീ പഠിക്കണ സമയത്ത് ഇത്രയും ആത്മാർത്ഥത കാണിച്ചിരുന്നേൽ എന്നേ നന്നായെന" എന്ന് പറഞ്ഞ് കൊണ്ട് അമ്മ വീടിന്റെ വാതിൽ തുറന്ന് തന്നു. ബഹളം ഉണ്ടാക്കി അച്ചനെയും ഉണർത്തി അച്ചന്റെ വായിലിരിക്കുന്നതും കൂടെ കേട്ട് പിടിക്കണ്ട എന്ന് കരുതി മര്യാദക്ക് പോയി കിടന്നു.

യഥാർത്ഥ ട്വിസ്റ്റ് അതിന് ശേഷമാണ് സംഭവിച്ചത്. രാത്രി ഒന്നും തിന്നാതെ വന്ന് കിടന്നത് കൊണ്ട് രാവിലെ നല്ല വിശപ്പുണ്ടായിരുന്നു.രാവിലെ കാപ്പി കുടിക്കാനായി ടി.വി യുടെ ഫ്രണ്ടിൽ വന്നിരുന്നപ്പോ അച്ചൻ വാർത്തയും കണ്ടോണ്ടിരിക്കുന്നു. ചൂട് ദോശയും ചമ്മന്തിയും കഴിച്ചോണ്ടിരുന്നപ്പോഴാണ് മനോരമക്കാര് കൃത്യമായി അ വാർത്ത ഇട്ടത്.

"ഇന്നലെ Iffk യിൽ പ്രദർശിപ്പിച്ച വിവാദ ചിത്രം Love ന് വൻ തിരക്ക്. അതി ലൈംഗികത രംഗങ്ങൾ നിറഞ്ഞ ചിത്രം ഇതിനോടകം തന്നെ വൻ വിവാദങ്ങൾക്കും വഴിവെച്ചു കഴിഞ്ഞു " എന്ന് തുടങ്ങി ഒരു രണ്ട് മിനിട്ട് നേരത്തെ വിശദീകരണം വിത്ത് പടത്തിന്റെ ട്രൈലർ. ദോശ കഴിക്കാതെ തന്നെ വയറ് നിറഞ്ഞു.

 ആദ്യം അനിയന്റെ മുഖത്താണ് നോക്കിയത് പുച്ഛം ആയിരുന്നു ഭാവം. അമ്മയുടെ മുഖത്ത് സഹതാപവും. അച്ഛന്റെ മുഖത്ത് നോക്കാൻ ധൈര്യമില്ലാത്തതു കൊണ്ട് ദോശ പത്രവും എടുത്ത് നേരെ അടുക്കളയിലോട്ട് പോയി. പിറകെ വന്ന അമ്മ എന്നോട് "ഇത് പോലത്തെ പടം കാണാനാണ നീ ജോലിക്കും പോവാതെ സിനിമാ പൊരയിൽ കറങ്ങി നടക്കണത്.

ലെ ഞാൻ :- "അമ്മേ ഇത് അമ്മ വിചാരിക്കുന്ന പോലത്തെ സി സി മ അല്ല കാൻ ഫിലിം ഫെസ്റ്റിവലിൽ ഒക്കെ പ്രദർശിപ്പിച്ച സിനിമയാണ് അമ്മേ: 

അവന്റെ ഒരു കാൻ....@#@#$$%^


 മൊത്തത്തിൽ ഈ സിനിമ കണ്ടത് ഒരു അടിപൊളി അനുഭവമായിരുന്നു.


‌ ഇനി ചിത്രത്തിലേക്ക് വരാം

ഫ്രാൻസിൽ ജീവിക്കുന്ന മർഫി എന്ന അമേരിക്കക്കാരന്റെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്. മർഫി ഒരു സിനിമാ വിദ്യാർത്ഥി ആണ് .അയാളും അയാളുടെ കാമുകിയായ ഇലക്ട്രയുമായി രണ്ട് വർഷമായി ഡേറ്റിങ്ങിലാണ്.ഇവർക്കിടയിലേക്ക് ഒമി എന്ന ഡച്ച് കാരി കടന്നു വരുന്നു. മദ്യലഹരിയിൽ മർഫി ഇവർ രണ്ട് പേരുമായി ഒരേ സമയം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു.അങ്ങനെ ഒമി ഗർഭിണിയാകുന്നു.ഇത് മർഫി, ഇലക്ട്രാ ബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്നു.

ഒരു പാട് വൈകാരിക നിമിഷങ്ങൾ കോർത്തിണക്കി പ്രണയത്തിന്റെയും ദാമ്പത്യ ജീവിതത്തിന്റെയും മറ്റൊരു തലം വരച്ചുകാട്ടാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത് .ചിത്രത്തിലെ പ്രധാന കഥാപാത്രം പറയുന്നൊരു ഡയലോഗ് ഉണ്ട് "I want to make movies out of blood, sperm and tears. This is like the essence of life. I think movies should contain that, perhaps should be made of that" അത് തന്നെയാണ് സംവിധായകനും ചിത്രത്തിലുടെ പറയാൻ ആഗ്രഹിച്ചത്.

ചിത്രം കാണാത്തവർ കാണാൻ ശ്രമിക്കുക. ഒരു above average സിനിമയാണ്.18 വയസിന് താഴെയുള്ളവർ കാണരുത്: ഇത് ഒരു X റേറ്റഡ് ചിത്രമാണ്.

Shaheer Ahmad Sher:

Cinematic group links👇

https://t.me/cinematicworld/1784

Report Page