LIFE OF PI 2012

LIFE OF PI 2012

C 4 CLASSICS

♣️🔵🔷◼️0️⃣7️⃣1️⃣◼️🔷🔵♣


FILM- LIFE OF PI

DIRECTOR - Ang Lee

LANGUAGE -ENGLISH

GENRE -DRAMA/ADVENTURE

RUNNING TIME-127 minutes


ഇന്ത്യൻ പശ്ചാത്തലത്തിൽ കഥ പറഞ്ഞ survival adventure drama.

പൈ പട്ടേലിന്റെ ആദ്യത്തെ പേര് പിസ്സിൻ മോളിറ്റർ പട്ടേൽ എന്നായിരുന്നു. ഒരു നീന്തൽ കുളത്തിന്റെ പേരായിരുന്നു പിസ്സിൻ മോളിറ്റർ . നീന്തൽ ഭ്രമം മൂത്ത അങ്കിൾ ആയിരുന്നു അവനു ആ പേര് നൽകിയത്. കുട്ടിക്കാലത്ത് തന്റെ പേര് കാരണം ഏറെ അപമാനിതനാവേണ്ടി വന്ന പിസ്സിൻ മോളിറ്റർ പട്ടേൽ, ഗ്രീക്ക് ലെറ്റർ പൈ ഉപയോഗിച്ച്, പൈ പട്ടേൽ എന്ന നാമം സ്വീകരിക്കുന്നു. പൈയുടെ അച്ഛൻ ഒരു zoo വിന്റെ ഉടമസ്ഥനാണ്. അവരുടെ കുടുംബം കാനഡയിലേക്ക് താമസം മാറാൻ തീരുമാനിക്കുന്നു. കാനഡയിലേക്കുള്ള യാത്രയിൽ കപ്പൽ തകരുകയും പൈ പട്ടേലും റിച്ചാർഡ് പാർക്കർ എന്ന കടുവയും പസഫിക് സമുദ്രത്തിൽ അകപ്പെടുകയും ചെയ്യുന്നു.

തമിഴ് ഗാനത്തിലൂടെ ആരംഭിക്കുന്ന ചിത്രത്തിൻറെ പശ്ചാത്തല സംഗീതവും മികവുറ്റതായിരുന്നു. ജീവിതത്തിൽ താൻ ആർജിച്ചെടുത്ത/പകർന്നു കിട്ടിയ അറിവുകൾ, തിരിച്ചറിവുകൾ, സഹന ശേഷി അതിജീവനം, പ്രശ്നങ്ങളെ തനിക്കനുകൂലമാക്കൽ തുടങ്ങി ഒട്ടനവധി ഘടകങ്ങളിലൂടെ സഞ്ചാരിക്കുകയാണ് life of pi. സിനിമയിൽ എടുത്തുപറയേണ്ട ഘടകം മനോഹരമായ വിഷ്വൽസ് ആണ്. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യ ഭംഗി. പൈ പട്ടേലും റിച്ചാർഡ് പാർക്കർ എന്ന കടുവയും തമ്മിലുള്ള ആത്മബന്ധവും ചിത്രത്തിൽ കാണാം. Booker prize നേടിയ Yann Martel ന്റെ ലൈഫ് ഓഫ് പൈ എന്ന നോവലിനെ അടിസ്ഥാനമാക്കിയ ചിത്രം best director ഉൾപ്പെടെ നാല് ഓസ്കാർ അവാർഡുകൾ നേടിയിട്ടുണ്ട്.


My rating -4/4🌟

IMDB rating -7.9/10🌟


🎬(My own opinion😌)🎬

🔴C 4 CLASSICS telegram channel

Report Page