Letter

Letter

സമസ്ത സനേഹികൾ -ടെലിഗ്രാം ഗ്രൂപ്പ്

ബഹുമാന്യരെ. . . 

എന്റെ പേര് രമാദേവി എന്നാണ്. പുലിയൂർ പഞ്ചായത്തിലെ ആറാം വാർഡിലാണ് ഞാൻ താമസിക്കുന്നത്. എന്റെ സഹോദരൻ ശ്രീ. രവീന്ദ്രനാഥ് കഴിഞ്ഞ മാസം 29 ന് രാവിലെ 7:45 നു ശ്വാസതടസം മൂലം മരണമടഞ്ഞിരുന്നു. 24 ആം തീയതിയിൽ ആശുപത്രിയിൽ നടത്തിയ കോവിഡ് ടെസ്റ്റിൽ നെഗറ്റീവ് ആയിരുന്നെങ്കിലും മരണശേഷം കോവിഡ് പോസിറ്റീവ് ആയിട്ടാണ് റിപ്പോർട്ട്‌ ചെയ്തത്. റിസൾട്ട്‌ വന്നതിനു ശേഷം എന്റെ സഹോദരന്റെ മൃതദ്ദേഹത്തിൽ സ്പർശിക്കാനോ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു പായ്ക്ക് ചെയ്യാനോ Edappon ജോസ്കോ ഹോസ്പിറ്റലിലെ management തയ്യാറായില്ല. ലാസ്റ്റ് ഗ്രേഡ് സെർവന്റ്സിന്റെ അഭാവം മൂലം ആരോഗ്യ വകുപ്പിൽ നിന്നുള്ളവരെയും ഡെഡ് ബോഡി പായ്ക്ക് ചെയ്യാൻ ലഭിച്ചില്ല. ഞങ്ങൾ ഫാമിലി മെംബേർസ് തന്നെ ആ കർമ്മം നിർവഹിക്കണമെന്ന അവസ്ഥയിലായി, ഞങ്ങൾക്കാക്കട്ടെ, പി. പി. ഇ കിറ്റ്, ത്രീ ലയർ പായ്ക്കിങ് എന്നൊക്കെ വാർത്തകളിൽ വായിച്ചിട്ടുള്ളതല്ലാതെ അതിനെ കുറിച്ച് മറ്റൊന്നും അറിയില്ലായിരുന്നു. അങ്ങനെ ആകെ വിഷമിച്ചു നിന്ന സാഹചര്യത്തിലാണ് പുലിയൂർ പഞ്ചായത്തിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ SKSSF എന്ന സന്നദ്ധ സംഘടനയുടെ ഫോൺ നമ്പർ തന്നത്. വിളിച്ചു വിവരം പറഞ്ഞപ്പോൾ തന്നെ ആ സംഘടനയുടെ വിശാലമനസ്‌ക്കരായ ചെറുപ്പക്കാർ ദൈവദൂതന്മാരെ പോലെ ഓടിയെത്തി ഞങ്ങൾക്ക് വേണ്ട സഹായങ്ങൾ എല്ലാം ചെയ്തു തന്നവരോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല. സ്വന്തം ജീവൻ പോലും പണയം വെച്ചുള്ള അവരുടെ പ്രവർത്തനം നമുക്കും നമ്മുടെ അടുത്ത തലമുറക്കും വലിയ ഒരു മാതൃക തന്നെയാണ്. അതുപോലെ കളക്ടറേറ്റിലേക്കുള്ള പേപ്പറുകൾ തക്ക സമയത്ത് തന്നെ ഫോർവേഡ് ചെയ്തു തന്നു സഹായിച്ച പുലിയൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീകുമാർ ചേട്ടനോടും വാർഡ് മെമ്പർ രാധാമണി ചേച്ചിയോടും ശ്രീ.പ്രമോദ് അമ്പാടിയോടുമുള്ള നന്ദിയും ഈ അവസരത്തിൽ അറിയിച്ചുകൊള്ളട്ടെ. SKSSF എന്ന സന്നദ്ധ സംഘടനയുടെ ഫോൺ നമ്പർ ഞാൻ ചുവടെ ചേർക്കുന്നു, കോവിഡ് കാലമായതിനാൽ ഇന്നല്ലെങ്കിൽ നാളെ അത് മറ്റാർക്കെങ്കിലും സഹായകരമാകും എന്ന് എനിക്കുറപ്പുണ്ട്. ഒത്തിരി സ്നേഹത്തോടും നന്ദിയോടും പ്രാർത്ഥനയോടും കൂടി നിർത്തട്ടെ. 

            എന്ന് 

          രമാദേവി


Number👇👇

മുഹമ്മദ്‌ ഹാഷിം 94 00 39 33 22

Report Page