Kali

Kali


. #കളി


✍️saleel bin
"സാറേ പൈസ "

അവൾ അഴിച്ചിട്ട സാരി വാരിചുറ്റി തീരാറാവുമ്പോഴേക്കും അയാൾ പാന്റും ഷർട്ടും വലിച്ചുകേറ്റി ബാത്‌റൂമിൽ പോയി മുഖം കഴുകി മുടിയും ചീകി പുറത്തേക്കിറങ്ങാൻ തുടങ്ങുന്നത് കണ്ട അവൾ അയാളെ പുറകിൽ നിന്ന് വിളിച്ചു കാര്യം പറഞ്ഞു...

അത് കേട്ട അയാൾ ഒരു വഷളൻ ചിരി ചിരിച്ചുകൊണ്ട് തിരിഞ്ഞു അവളുടെ മുഖത്തേക്ക് നോക്കിയ ശേഷം അല്പം ഗൗരവം വരുത്തിക്കൊണ്ട്..

"പോടീ %&..രേ.. യാതൊരു സഹകരണവും ഇല്ലാതെ ശവം പോലെ കിടന്നു തന്ന നിനക്ക് കാശ് തരാൻ തൽക്കാലം സൗകര്യമില്ല... ഇതിലും ഭേദം ഒറ്റയ്ക്ക് തന്നെ ചെയ്യുന്നതായിരുന്നു "

അയാൾ പറഞ്ഞത് കേട്ട് അവൾക്ക് നല്ല ദേഷ്യം വന്നെങ്കിലും കണ്ണ് നിറഞ്ഞു തുടങ്ങിയിരുന്നു...

"പൈസയുടെ കാര്യം ആദ്യം പറഞ്ഞുറപ്പിച്ചിട്ട് തന്നെയല്ലേ വന്നത്... എന്നിട്ടിപ്പോ കാര്യം കഴിഞ്ഞിട്ട് കാലു മാറുകയാണോ "

അല്പം ദേഷ്യത്തോടെ ആണെങ്കിലും അവളത് പറഞ്ഞിട്ടും അയാൾക്ക് പ്രത്യേകിച്ച് കുലുക്കമൊന്നും ഇല്ലായിരുന്നു...

"നിനക്കെന്റെ കയ്യിൽ നിന്ന് അഞ്ചിന്റെ പൈസ കിട്ടില്ല... വാങ്ങിച്ചെടുക്കാൻ പറ്റുമെങ്കിൽ നീ വാങ്ങിച്ചെടുക്ക്.. അ%&&ച്ചി "

അത് പറയുന്നതോടൊപ്പം അയാൾ പിറുപിറുക്കുന്നതുപോലെ വായിൽ വന്ന തെറികൾ പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങാൻ തുടങ്ങുന്നതിനിടക്ക് അവൾ ഓടിച്ചെന്ന് അയാളുടെ കാലിൽ വീണു...

"വീട്ടിൽ കുട്ടികൾ കാത്തിരിക്കുന്നുണ്ട്... വീട്ടുവാടക കൊടുക്കാനുണ്ട്... പറഞ്ഞുറപ്പിച്ചത് തന്നെ തന്നില്ലെങ്കിലും കുഴപ്പമില്ല.. എന്തെങ്കിലും തന്നാൽ മതി "

അവളുടെ യാചന കേട്ട് മനസ്സലിഞ്ഞില്ലെങ്കിലും അയാൾ കീശയിൽ നിന്ന് ഒരു നൂറ് രൂപയുടെ നോട്ടെടുത്ത് അവളുടെ മുഖത്തേക്കിട്ട ശേഷം വേഗത്തിൽ പുറത്തേക്കിറങ്ങി...

"സാറേ ഒന്ന് നിന്നേ "..

ആ പഴയ ലോഡ്ജിന്റെ പൊട്ടിപ്പൊളിഞ്ഞ പടികൾ ധൃതിയിൽ ഇറങ്ങുന്നതിനിടക്ക് പുറകിൽ നിന്ന് ഉച്ചത്തിലുള്ള അവളുടെ വിളി കേട്ട് അയാൾ സ്റ്റെപ്പ് ഇറങ്ങുന്നത് നിർത്തി തിരിഞ്ഞു നോക്കി...

ആ മുറിക്കുള്ളിൽ കണ്ടതുപോലുള്ള ഭാവമായിരുന്നില്ല അവൾക്കപ്പോൾ.. മുഖത്തൊരു ചിരി ഉണ്ടായിരുന്നു.. അവളുടെ ചുവന്നു തുടുത്ത വലിയ മൂക്കിന്റെ തുമ്പത്തേക്ക് ഒഴുകിയിറങ്ങിയ കണ്ണുനീർ ഒരു കൈ കൊണ്ട് തുടച്ചു മാറ്റി മൂക്ക് ചീറ്റി നേരെയാക്കി പടിയിറങ്ങിയ അവൾ അയാളുടെ തൊട്ടടുത്തായി നിലയുറപ്പിച്ചു....

അവൾ എന്തിനുള്ള പുറപ്പാടാണെന്ന് മനസ്സിലാവാത്ത അമ്പരപ്പ് അയാളുടെ മുഖത്തു പ്രകടമായിരുന്നു....

"സാറിന്റെ വീട്ടിൽ ഭാര്യ ഉണ്ടെന്നല്ലേ പറഞ്ഞത്.... ".

അവളുടെ ചോദ്യം കേട്ടപ്പോൾ തന്നെ അയാൾക്ക് കാര്യം മനസ്സിലായി...

വിലപറഞ്ഞുറപ്പിച്ചു ലോഡ്ജിലേക്ക് പോവുന്നതിനിടക്ക് അവൾ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത് അബദ്ധമായിപ്പോയി എന്നും തോന്നാതിരുന്നില്ല....

"ഓ... മനസ്സിലായി... വീട് കണ്ടുപിടിച്ചു വീട്ടിൽ വന്നു ഭാര്യയുടെ മുന്നിൽ വച്ചു നാണം കെടുത്തി പൈസ വാങ്ങിച്ചെടുക്കും എന്നുള്ള ഭീഷണി ആണെങ്കിൽ അതൊന്നും നടക്കില്ല മോളേ... ഞാനും അവളും ഒരു വീട്ടിൽ ആണെങ്കിലും ശരീരം കൊണ്ടും മനസ്സ് കൊണ്ടും ഞങ്ങൾ എന്നേ പിരിഞ്ഞതാണ്... അല്ലെങ്കിൽ പിന്നെ നിന്നെപ്പോലൊരു അ$%%%ച്ചിയെ തേടി വരേണ്ട ആവശ്യം എനിക്കില്ലല്ലോ... "

അയാളത് പറഞ്ഞത് കേട്ട ഉടനേ അവളൊരു വഷളൻ ചിരി ചിരിച്ചു...

"ഏയ്‌ അതൊന്നുമല്ല... സാറിന്റെ കയ്യിൽ നിന്ന് പൈസ വാങ്ങിച്ചെടുക്കാമെന്നുള്ള അതിമോഹവും എനിക്കില്ല... ഞാൻ വന്നത് വേറൊരു കാര്യം പറയാനാ "

അവളുടെ ചിരിയും മുഖഭാവവും ഒന്നും അയാൾക്ക് അത്രക്കങ്ങോട്ട് രസിച്ചില്ല..

"പിന്നെന്ത്.. #$രാണ് കൂ.. മോളേ നീ പറയാൻ വന്നത്.. തല്ക്കാലം ആ ബസ്റ്റാണ്ടിലേക്ക് ഇറങ്ങി നിൽക്ക് വേറെ ആരെയെങ്കിലും കിട്ടും അവരോട് പോയിപ്പറ നിന്റെ കൊണവതിയാരം "

എന്ന് പറഞ്ഞു ചാടിത്തുള്ളി അവളുടെ മുന്നിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടക്ക് അയാളുടെ മുഖത്തടിച്ചതുപോലെയായിരുന്നു അവളത് പറഞ്ഞത്....

"പറയാൻ വന്നത് വേറൊന്നുമല്ല ...

സാറിന്റെ കളി അത്ര പോര സാറേ "

അതും പറഞ്ഞു കണ്ണെടുക്കാതെ അയാളുടെ മുഖത്തേക്ക് തന്നെ തുറിച്ചു നോക്കിയ അവളെ അഭിമുഖീകരിക്കാൻ പറ്റാതെ അയാൾ നിന്ന് വിയർക്കുകയായിരുന്നു...

"വെറുതേ അല്ല സാറിന്റെ ഭാര്യക്ക് സാറിനോട് താല്പര്യമില്ലാത്തത്.. അതുകൊണ്ടാണല്ലോ സാറിന് എന്നേ തേടി വരേണ്ടി വന്നത് "

അയാളുടെ മുഖത്തേക്ക് തന്നെ തറപ്പിച്ചു നോക്കിക്കൊണ്ട് അതുകൂടി പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവൾ ഒന്ന് തിരിഞ്ഞു നിന്നു...

സാറിന്റെ മുന്നിൽ എനിക്കും സാറിന്റെ ഭാര്യക്കുമൊക്കെ ശവം പോലെ കിടന്നു തരേണ്ടി വരുന്നത് ഞങ്ങളെ ഒന്ന് ഉണർത്താൻ പോലുമുള്ള ശേഷി സാറിന് ഇല്ലാത്തതുകൊണ്ടന്നെന്ന് സാറ് മനസ്സിലാക്കണം...

അതോണ്ട് തൽക്കാലം എനിക്ക് തരാനുള്ള പൈസ ഞാൻ വേണ്ടെന്ന് വെക്കുകയാണ്..

സാറിനെപ്പോലൊരു ദുര്ബലന് വേണ്ടി ചെലവാക്കേണ്ടി വന്ന ആ അര മണിക്കൂർ... അത് ഞാനങ്ങു മറന്നു കളയും... "

അവൾ അത് പറഞ്ഞു തീരുന്നതിനു മുന്നേ മറുപടി പറയാനാവാതെ തല കുമ്പിട്ടു നിന്ന അയാൾ ധൃതിയിൽ കീശയിൽ നിന്ന് കുറച്ചു നോട്ടുകൾ എടുത്തു അവൾക്ക് നേരെ നീട്ടിയിരുന്നു.....

അവൾ അത് പെട്ടെന്ന് തന്നെ ബലമായി വാങ്ങിയ ശേഷം അയാളെ വകഞ്ഞുമാറ്റി പടിയിറങ്ങി നടന്നകന്നു പോകുന്നത് തിരിഞ്ഞു നോക്കാൻ പോലുമുള്ള ത്രാണിയില്ലാത്ത അയാൾ അവിടെത്തന്നെ നിലയുറപ്പിച്ചു.....

Report Page