Justice league

Justice league

Sher1983
#review

മാർവെൽ സിനിമകളിലെ കോമഡികൾ ഇഷ്ടപ്പെടുന്നതിനാൽ ജസ്റ്റിസ് ലീഗും ഇഷ്ടപ്പെട്ടു. Snyder ഏതാണ് ഷൂട്ട്‌ ചെയ്തത് എന്നും Whedon ഏതാണ് ഷൂട്ട്‌ ചെയ്തത് എന്നും, WB യുടെ സ്റ്റുഡിയോയിൽ കേറി എത്തി നോക്കാൻ സാധിച്ചില്ല. മാത്രമല്ല എഡിറ്റിംഗ് കാരണം സിനിമ മനസ്സിലായില്ല എന്ന മുടന്തൻ ന്യായവും പറയുന്നില്ല. സബ് ഉണ്ടായിട്ടും സിനിമ മനസ്സിലാകാത്തവൻ ഉറങ്ങുകയായിരുന്നു എന്നാണല്ലോ അനുമാനിക്കേണ്ടത്. കാശ് മുടക്കി തീയേറ്ററിൽ കണ്ട സിനിമയെ പറ്റി എഴുതാം.. അല്ലാതെ ഭാവിയിൽ വരാൻ പോകുന്ന Extended DVD Rip കിടിലൻ ആകും അതിനാൽ ഇത് മോശം എന്നൊന്നും പറയാൻ ഞാൻ ജ്യോൽസ്യൻ അല്ലേ... 


🎬Film - Justice League (2017) 


🎥Genre - Super Hero 


🔰🔰🔰Whats Good??🔰🔰🔰


DC യുടെ എല്ലാ സൂപ്പർ ഹീറോകളും ഒരുമിക്കുന്ന സിനിമ, സൂപ്പർമാന്റെ തിരിച്ചു വരവ്, പാട്ടുകൾ, കോമിക് ഡയലോഗ്സ്. 


🔰🔰🔰Whats Bad??🔰🔰🔰


ദുർബലനായ വില്ലനും മുഴച്ചു നിൽക്കുന്ന CGI പോരായ്മയും 


🔰🔰🔰Watch Or Not??🔰🔰🔰


ഞാൻ കണ്ട സിനിമ 2 മണിക്കൂറിൽ ഒതുങ്ങിയ ഒന്നായിരുന്നു. 2 പോസ്റ്റ്‌ ക്രെഡിറ്റ് സീനുകളും ഉണ്ടായിരുന്നു. ഭാവിയിൽ ഇതിന്റെ വേറെ എഡിഷൻ ഇറങ്ങുമ്പോൾ മാത്രം അതിനെ പറ്റി പറയാം. ഇറങ്ങാത്ത ഒരു എഡിഷനെ ഞാൻ കണ്ട ഈ സിനിമയുമായി താരതമ്യം ചെയ്യാൻ താല്പര്യമില്ല. 


മാർവൽ സിനിമകൾ കൂടുതൽ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. അതിലെ കോമിക് ഡയലോഗുകൾ വളരെ ഇഷ്ടമാണ്. സൂപ്പർ മാനും ബാറ്റുമാനും വണ്ടർ വുമണും എല്ലാം ഒന്നിക്കുന്ന ഒരു സിനിമയിൽ മാർവൽ സിനിമയിലെ പോലെ കോമിക് ആയ ഡയലോഗുകളും സിമ്പിൾ ആയ സ്റ്റോറിയും ( Oh! Yeah... Predictable.. ) വരുമ്പോൾ ഇഷ്ടപ്പെടാതെ ഇരിക്കാൻ വേറെ കാരണം ഒന്നും കണ്ടില്ല. 


2 മണിക്കൂർ സമയം പോയത്‌ പോലും അറിഞ്ഞില്ല. നന്നായി എൻഗേജ് ചെയ്തു സിനിമ മുന്നേറി. Aquaman, Cyborg എന്നിവരുടെ ഒറിജിൻ സ്റ്റോറി എനിക്കറിയില്ല. അതിനാൽ അവരെ പറ്റി കൂടുതൽ അറിയാതെ സിനിമ കാണുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുമോ എന്നൊരു സംശയം ഉണ്ടായിരുന്നു.എന്നാൽ ആ സംശയം വെറുതെ ആയിരുന്നു. ചുരുങ്ങിയ വാക്കുകളിലൂടെ ആണെങ്കിലും അവരെ പറ്റി ഏകദേശചിത്രം നല്കാൻ സാധിച്ചിട്ടുണ്ട്. 


തുടക്കത്തിൽ ക്രെഡിറ്റ്‌സ് എഴുതി കാണിച്ചപ്പോൾ ഉണ്ടായ ഗാനം, Aquaman ന്റെ ഒരു ഗാനം എന്നിവയൊക്കെ കിടു ആയിരുന്നു. ആദ്യത്തെ 20 മിനിറ്റ് കഴിഞ്ഞതിനു ശേഷം പടം നന്നായി എൻഗേജ് ചെയ്യിച്ചു കൊണ്ടു മുന്നേറുന്നുണ്ട്.അതിൽ സൂപ്പർ ഹീറോസിന് കൊടുക്കേണ്ട ബിൽഡപ്പും മാസ് സീനുകളും ഇഷ്ടപ്പെട്ടു. Aggressive ആയ ബാറ്റുമാനെ ഇതിൽ കോമഡി പീസ്‌ ആക്കിയോ എന്നൊക്കെ ഒരു ശരാശരി DC ഫാനിനു തോന്നാം. പക്ഷെ ഞങ്ങൾ മാർവൽ ഫാൻസ്‌ ഏത് സൂപ്പർ ഹീറോയെയും പരസ്പരം കളിയാക്കുന്നവർ ആയതിനാൽ Do Yo Bleed ന്റെ മറുപടി ചിരിപ്പിച്ചു. ആ ഒരു കുറവ് ബാറ്റ്ഫ്‌ളെക്‌ I Bought The Bank എന്ന മാസ് ഡയലോഗിൽ ടാലി ആക്കുന്നുണ്ട്. Cool... 


Gal ന്റെ കഥാപാത്രം കുറച്ചു വീക്ക്‌ ആയപോലെ തോന്നിയെങ്കിലും മുഴുനീള വണ്ടർ വുമൺ സിനിമ കണ്ടശേഷം ഈ സിനിമ കണ്ടതിനാലുള്ള കുറവ് ആണെന്ന് മനസ്സിലായി. ബാരി പിന്നേ കുറേ കോമഡി ഒക്കെയായി അങ്ങ് നടക്കുന്നുണ്ട്.എന്താണെന്നറിയില്ല..സീരീസ് കണ്ടത് കൊണ്ടു പുതിയ ബാരിയെ അങ്ങോട്ട്‌ അക്‌സെപ്റ്റ് ചെയ്യാൻ പറ്റണില്ല. ഹാ..പതിയെ ശരിയാകുമായിരിക്കും. 


സൂപ്പർമാന്റെ വരവൊക്കെ നന്നായി എങ്കിലും മുഖത്ത് ഒരു കൃത്രിമത്വം നന്നായി ഫീൽ ചെയ്യിക്കുന്നുണ്ടായിരുന്നു. Face App വഴി പല്ല് കാണിച്ചു ചിരിപ്പിക്കുന്ന വിജയ്‌ യുടെ ഒരു ഫോട്ടോ ഓർമ വന്നു. CGI അത്ര നന്നായി തോന്നിയില്ല.പലയിടത്തും കൃത്രിമത്വം മുഴച്ചു നിന്നു. 


ജസ്റ്റിസ് ലീഗ് എല്ലാവരും കൂടി വന്നാൽ വില്ലൻ പവർഫുൾ ആയ ഒരാൾ ആകണമല്ലോ. ഇവിടെ വില്ലൻ അത്ര പവർഫുൾ ആയി തോന്നിയില്ല. ഈ മാസം കണ്ട തോർ എന്ന സിനിമയിലും ഇതേ പ്രശ്നം ഉണ്ടായിരുന്നു. വില്ലൻ റോൾ ചെയ്യുന്ന കഥാപ്പാത്രത്തിനു സ്ക്രീൻ സ്പേസ് കുറഞ്ഞാൽ അവരുടെ റോളിന് വലിയ ഇമ്പാക്റ്റ് ഉണ്ടാക്കാൻ കഴിയില്ല. 


എല്ലാവരുടെയും പ്രകടനം നന്നായിരുന്നു. ആരുടേയും അഭിനയം മോശം എന്ന് പറയാനില്ല. ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും നന്നായി തന്നെ തോന്നി. RT യുടെ സ്‌കോറിനോട് യോജിക്കുന്നില്ല...ആ സ്കോർ നല്കേണ്ടത്ര മോശമായി ഒന്നും ഈ സിനിമയിൽ കണ്ടില്ല. 


🔰🔰🔰Last Word🔰🔰🔰


2 മണിക്കൂർ ബോറടിയില്ലാതെ കാണാനുള്ള ഒരു സിനിമ തന്നെയാണ് ജസ്റ്റിസ് ലീഗ്. എല്ലാവരും ഒന്നിക്കുന്ന ജസ്റ്റിസ് ലീഗിന്റെ ആദ്യ ചിത്രം ഇതിനേക്കാൾ നന്നാക്കാമായിരുന്നു എന്നൊരു തോന്നൽ ഉണ്ടായേക്കാം.പക്ഷെ കുറവുകൾ ഉണ്ടെങ്കിലും പടം കണ്ടിറങ്ങുമ്പോൾ വലിയ നിരാശയൊന്നും തോന്നില്ല. ഒരു ശരാശരിയിൻ മേലുള്ള തൃപ്തിയിക്കെ സിനിമ നൽകുന്നുണ്ട്. 3D യിൽ ഒരു എഫക്റ്റും ഞാൻ കണ്ടില്ല. അതിനാൽ 2D പ്രീഫെർ ചെയ്യുന്നു. 

©sidyzworld.wordpress.com

@sher1983r review

Report Page