Jungle

Jungle

Sher1983
#view

"എടാ ചള്ളൂ ചെറുക്കാ...


നീയെന്തുവിചാരിച്ചു എന്നെപ്പറ്റി?


അഞ്ചരലക്ഷം സ്‌ക്വയർ കിലോമീറ്ററിൽ9 രാജ്യങ്ങളിലായി പടർന്നുകിടക്കുകയാണ് ഞാൻ,


മഴയൊഴിഞ്ഞ നേരം കുറവ്,


കൊടുംകാട്,പാമ്പുകൾ,കഴുകന്മാർ,കുരങ്ങന്മാർ,മറ്റു വന്യജീവികൾ,


കാലൊന്ന് പിഴച്ചാൽ ആഴ്ന്നുപോകുന്ന ചതുപ്പുനിലങ്ങൾ,


അലറിപ്പായുന്ന പുഴ..


ഇതിന്റെയുള്ളിൽ നിന്ന് നീ രക്ഷപ്പെടുന്നത് എനിക്കൊന്ന് കാണണം..


നിന്റെ കയ്യിൽ എന്തുണ്ട് രക്ഷാമാർഗം? വഴികാട്ടാൻ മാപ്പുണ്ടോ..?

ഇല്ല..


ആയുധങ്ങൾ?


അതുമില്ല..


ഭക്ഷണം ശേഖരിച്ചു വെച്ചിട്ടുണ്ടോ..ഇല്ല..


ചങ്ങാടം ഒഴുക്കിൽപെട്ടു പോയി..


കൂട്ടുകാരനെ വിളിച്ചുകൂവി നിന്റെ ശബ്ദം പോയി..

മരുന്നുകളും പാസ്‌പോർട്ടും ചതുപ്പിൽ പൂണ്ടുപോയില്ലേ


നിന്റെ ശരീരത്തിൽ മുറിവുകളും..


വീട്ടുകാരുടെ എതിർപ്പിനെ വകവെക്കാതെ പോന്നതല്ലേ നീ?


നിന്റെ പേരെന്താന്നാ പറഞ്ഞത്?


യൂസി ഗുസൻബർഗോ?


എടാ.. ..എടാ ..ഇസ്രായേലിൽ നിനക്കെന്തായിരുന്നു കുഴപ്പം?


അപ്പോളവന് ബൊളീവിയക്ക് വരണം..


ആമസോൺ മഴക്കാടുകളിൽ കൂടി സഞ്ചരിച് ഒരു കൂട്ടം കണ്ടുപിടിക്കണം..


എന്നാൽ നീയൊന്ന് രക്ഷപെടെടാ..


ഞാനൊന്ന് കാണട്ടെ?


ആമസോണാടാ നിന്നെ വെല്ലുവിളിക്കുന്നത്.


ഈ ആമസോൺ മഴക്കാടുകളിൽ പെട്ടുപോയവരാരും ഒറ്റനടക്ക് പോയിട്ടില്ല കേട്ടോ?


Jungle(2017)


ഡാനിയേൽ റാഡ്ക്ലിഫ് ചിത്രമൊന്നു കണ്ടുനോക്കൂ..

ഇഷ്ടമാവും...


ഡൗൺലോഡ് ചെയ്യുന്നെങ്കിൽ വലുപ്പം കൂടിയ പ്രിൻറ് നോക്കിക്കോളൂ..

അത് നല്ല കാഴ്ച്ചവിരുന്ന സമ്മാനിക്കും


#ഞാൻകണ്ടസിനിമകൾ

#copied

@sher1983r

Report Page