Jack Ryan

Jack Ryan

Doctor Strange

Tom Clancy's Jack Ryan 


Genre : Action Thriller 


Language : English 


Season : 01 & 02


Episode : 16


Duration : 42- 62 Minutes


Year : 2018 - 2019


"Tom Clancy"യുടെ നോവലിലെ ജാക്ക് റയാൻ എന്ന കഥാപാത്രത്തിനെ ആസ്പദമാക്കി എടുത്ത അമേരിക്കൻ ആക്ഷൻ പൊളിറ്റിക്കൽ ത്രില്ലെർ ടീവി സീരീസാണിത്.


സി.ഐ.എ യുടെ ഫിനാൻഷ്യൽ അനലിസ്റ്റ് ആയി ജോലി ചെയുന്ന ജാക്ക് റയാൻന്റെ പ്രധാനജോലി ആണ് തീവ്രവാദ ഗ്രൂപ്പുകൾക്ക് പണം കൊടുക്കുന്ന ആളുകളുടെയും സ്വികരിക്കുന്നവരുടെയും വിവരങ്ങൾ ശേഖരിക്കുക എന്നത്. അനലിസ്റ്റായ ജാക്ക് അയാൾ കണ്ടെത്തിയ തീവ്രവാദിയെ പിടികൂടാനായി ശ്രമിക്കുന്നതാണ് ആദ്യ സീസൺ.വെനിൻസുല രാജ്യത്തുണ്ടാവുന്ന പൊളിറ്റിക്കൽ പ്രശ്നങ്ങളിൽ ജാക്ക് ഇടപെടുന്നതും അതിന്റെ മറവിൽ അവിടുത്തെ സർക്കാർ നടത്തുന്ന കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതുമാണ് രണ്ടാം സീസൺ. 


ജാക്ക് റയാൻന്റെ സി.ഐ.എ ഫിനാൻഷ്യൽ അനലിസ്റ്റ്‌ ആയിട്ടുള്ള ഒരു ദിവസത്തിന്റെ തുടക്കം കാണിച്ചുകൊണ്ട് അല്പം പതുക്കെയാണ് ആദ്യസീസൺ തുടങ്ങുന്നത്.ആദ്യ സീസണിൽ അമേരിക്കൻ പൊളിറ്റിക്‌സും തീവ്രവാദവും ആണെകിൽ രണ്ടാം സീസണിൽ അതിൽ വെനിൻസുല രാജ്യത്തെ പൊളിറ്റിക്സ് ആണ്.ത്രില്ല് തരുന്ന കഥയുമായി ആദ്യ സീസണും ആദ്യത്തേതിനെകാൾ മികച്ച അവതരണവും കൊള്ളാവുന്ന കഥയുമായി രണ്ടാം സീസണും മൊത്തത്തിൽ ആവശ്യത്തിന് ആക്ഷൻ രംഗങ്ങളും നല്ല ബാക്ക്ഗ്രൂന്ദ് മ്യുസിക്കും ഒക്കെയായി മടുപ്പില്ലാതെ കാണാൻ കഴിയുന്ന സീരീസാണിത്. രണ്ടാം സീസണിൽ ആദ്യ എപ്പിസോഡ് ഒരുമണിക്കൂറോളം ധൈർഖ്യമുണ്ട് പിന്നിട് ഉള്ള എപ്പിസോഡുകൾ ദൈർഖ്യം കുറച്ചത് പോസിറ്റീവ് ആയിട്ടു തന്നെ സീരീസ് കാണുന്നവർക്ക് അനുഭവപ്പെടും.


Report Page