J

J


Herbal Coffee

വൈറൽപനി, ഫ്ലൂ, ശ്വസന വ്യവസ്ഥകളെ ബാധിക്കുന്ന മറ്റു പനിരോഗങ്ങൾ തുടങ്ങിയവയിൽ അതിവേഗം ഫലം നൽകുന്ന ഒന്നാണ് ഈ മരുന്ന് കാപ്പി (Herbal Coffee).
ഏതുതരം പനി, ചുമ, ജലദോശം, ശ്വാസതടസ്സം, അലർജി, മൂക്കടപ്പ് എന്നിവയെ തടയാനും കൂടാതെ ദഹന വ്യവസ്ഥക്കും ഊർജ്ജസ്വലതക്കും പ്രതിരോധ ശക്തിക്കും ഏറെ ഉത്തമമാണ് ഇത്. നമ്മുടെ അടുക്കളയിലെ വസ്തുക്കൾ ചേർത്തുണ്ടാക്കാവുന്ന മികച്ച വീട്ടൗഷധമാണിത്.

തയാറാക്കേണ്ടത്:
4 ഗ്ലാസ് വെള്ളത്തിൽ ഇഞ്ചി, ശർക്കര എന്നിവ ഇട്ട് തിളപ്പിക്കുക. ശേഷം കാപ്പി പൊടി 1 ടീസ്പൂൺ, ജീരകപ്പൊടി അര ടീസ്പൂൺ, കുരുമുളക് പൊടി അര ടീസ്പൂൺ, ഏലക്ക 3 എണ്ണം, കരിഞ്ചീരകം അര ടീസ്പൂൺ, കറുകപ്പട്ട ഒരു കഷ്ണം, മല്ലി അര ടീസ്പൂൺ, തുളസി ഇല 15 എണ്ണം എന്നിവ ചേർത്ത് 5 മിനുട്ട് തിളപ്പിക്കുക. ഇത് ഇടക്കിടെ കുടിക്കുന്നത് ശീലമാക്കുക.

യുനാനി മരുന്ന്:
പകർച്ചപനി രോഗങ്ങളിൽ രോഗ പ്രതിരോധത്തിന് കാലങ്ങളായി ഉപയോഗിക്കുന്ന മികച്ച ഔഷധമാണ് അർഖ് അജീബ് / സബ്സം/ കുൽസം.
തൊണ്ടവേദന, ജലദോശം, മൂക്കടപ്പ് തുടങ്ങിയ വൈറൽ അലർജി രോഗ ലക്ഷണങ്ങളിൽ ഉപയോഗിക്കാവുന്ന യുനാനി മരുന്നാണ് ഇൻഫ്യൂസ.

പ്രത്യേകം ശ്രദ്ധിക്കുക
= ആരോഗ്യ വകുപ്പ് നൽകുന്ന സുരക്ഷാ മുന്നറിയിപ്പുകൾ കർശനമായി പാലിക്കുക.
= ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക.
= സുരക്ഷിതമായ സാമൂഹിക അകലം പാലിക്കുക.

കോറോണ വൈറസ് പോലെയുള്ള പകർച്ചാവ്യാധികൾ അപകടരമായി ബാധിക്കുന്നത് മറ്റെന്തെങ്കിലും രോഗമുള്ളവരേയും , പ്രതിരോധ ശേഷി കുറഞ്ഞവരേയുമാണ്.

*_ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ_*
- പോഷകാഹാരം കഴിക്കാൻ ശ്രദ്ധിക്കുക
- ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾ എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉപയോഗിക്കുക.
- അണ്ടിപ്പരിപ്പ്, ബദാം, പിസ്ത, ഈത്തപ്പഴം, അത്തിപ്പഴം, തേൻ, നിലക്കടല തുടങ്ങിയവ കഴിക്കുക.
- ചിക്കൻ/മട്ടൻ സൂപ്പുകൾ ശീലമാക്കുക.
-----------------------------
Dr. Ok Abdul Azeez
Kottakkal Unani Hospital

Health & Wellness Group
#Inspiring Healthy Living

Report Page