ദേ ദിതാണ് സംഭവിച്ചത്.

ദേ ദിതാണ് സംഭവിച്ചത്.


*ഈ 1400 വർഷങ്ങൾക്ക് മുൻപത്തെ അപരിഷ്കൃതരായ കാട്ടറബികൾ,അവിടെ നിന്നും അക്ഷരാഭ്യാസമില്ലാത്ത ഒരു പ്രവാചകൻ, അദ്ദേഹത്തിൻ്റെ അപാരമായ പാണ്ഡിത്യം എന്നൊക്കെ കേൾക്കുമ്പോ ഒരു അത്ഭുതം ആർക്കായാലും തോന്നും,എന്നാൽ ആ കാലത്തിനും കുറച്ച് മുൻപ് മുതൽ ലോകത്ത് നടന്ന ചില കാര്യങ്ങൾ‌ നമുക്കൊന്ന് നോക്കാം.


ഈ കഥ തുടങ്ങുന്നതിന്(ad100)ന് നൂറ്റാണ്ടുകൾക്ക് മുന്നേ ചെെന വൻമതിൽ പണിഞ്ഞിരുന്നു.ഇനി തുടങ്ങാം.


Ad 100(മുഹമ്മദ് നബി ജനിക്കുന്നതിന് 470 വർഷങ്ങൾക്ക് മുൻപ്)


Ad 100-200

100- Nickopolis എന്നയാൾ ഒരു earthern lamp( മൺവിളക്ക്) കണ്ട് പിടിച്ചു

105- ചെെന മൾബറി ഉപയോഗിച്ച് പേപ്പർ നിർമ്മിച്ചു

118-25 Roaman pantheone നിർമ്മിക്കപ്പെട്ടു( ഫോട്ടോ ശ്രദ്ധിക്കുക)

127- juvenal - satire എന്ന പ്രശസ്തമായ കവിതാസമാഹാരം രചിക്കപ്പെട്ടു.

169- ചെെനക്കാർ edge runner mill കണ്ട് പിടിച്ചു

170- The golden ass എന്ന പ്രശസ്തമായ റോമൻ നോവൽ രചിക്കപ്പെട്ടു

180- ചെെന ആദ്യത്തെ കോമ്പസ്,ചൂട് നീരാവി ഉപയോഗിച്ചുള്ള റോട്ടറിഫാനിൻ്റെ ആദ്യരൂപം، square paller chain pump എന്നിവ കണ്ട് പിടിച്ചു.

200-ഗാലൻ എന്ന ശാസ്ത്രഞ്ജൻ ധമനികളുടെ പ്രവർത്തനം കണ്ടെത്തി.

100-200 ഈ കാലങ്ങളിൽ ക്രിസ്തുമതം ശക്തി പ്രാപിക്കുകയും റോമാസാമ്രാജ്യം വികസിക്കുകയും ജൂതൻമാരുമായി ബന്ധപ്പെട്ട മറ്റ് പല സംഭവങ്ങളും നടക്കുന്നത്


Ad 200-300

215- Baths of caracalla എന്ന 1600 പേർക്ക് കുളിക്കാവുന്ന ഭീമൻ കുളിമുറി റോമിൽ നിർമ്മിച്ചു

231-ചെെന ആദ്യത്തെ ഉന്തുവണ്ടി നിർമ്മിച്ചു

320- ചന്ദ്രഗുപ്തൻ 1 ഇന്ത്യയിൽ ഗുപ്തസാമ്രാജ്യം തുടങ്ങി

340-കയർ ‌കെട്ടി വലിക്കുന്ന ടെെപ്പ് ‌പ്രാകൃതഹെലികോപ്ടർ ചെെന നിർമിച്ചു

345-ആദ്യത്തെ മൊബെെൽ വാഗൺമിൽ( മൃഗങ്ങൾ കെട്ടി വലിക്കുന്ന വണ്ടിയിൽ ധാന്യം പൊടിക്കുന്ന സിസ്റ്റം )കണ്ട് പിടിച്ചു,യുദ്ധത്തിനും കച്ചവടത്തിനും ദൂരദേശങ്ങളിൽ പോകുമ്പോൾ ഇത് വ്യാപകമായി ഉപയോഗിച്ചു.

372. ബുദ്ധമതം കൊറിയയിലേക്ക് വ്യാപിച്ചു

373.സെൻ്റ് ബേസിൽ എന്ന പുരോഹിതൻ( വലിയ ചിന്തകനും) തുർക്കിയിൽ ആദ്യത്തെ പബ്ലിക് ഹോസ്പിറ്റൽ തുടങ്ങി,ശ്രദ്ധിക്കപ്പെടുന്ന ഒരു പാട് കൃതികളും വിദ്യാലയങ്ങളും അദ്ദേഹം സൃഷ്ടിക്കുകയുണ്ടായി.

385.റബ്ബി ഹില്ലൽ 2 ആമൻ ജൂത കലണ്ടർ അവതരിപ്പിച്ചു

400. ചെെന ജലശക്തി ഉപയോഗിച്ച് പ്രവർത്തിക്കുന്ന മില്ലുകളും വെള്ളം കയറാത്ത ഉള്ളറകളോട് കൂടിയ കപ്പലുകളും നിർമിച്ചു.

401-10. ബാർബേറിയൻമാരുടെ കടന്ന് കയറ്റത്തോടെ റോമാസാമ്രാജ്യം തകർന്ന് തുടങ്ങി.

413- സെൻ്റ് അഗസ്റ്റിൻ 'സിറ്റി ഓഫ് ഗോഡ്' എന്ന പ്രശസ്ത ഗ്രന്ഥം രചിക്കുകയുണ്ടായി.

500. ഈ കഴിഞ്ഞ നൂറ്റാണ്ടുകളിൽ പല വിപ്ലവങ്ങളും  യുദ്ധങ്ങളും ലോകത്തിൻ്റെ പല ഭാഗത്തുമുണ്ടായി.റോമക്കാർ,ബാർബേറിയൻസ്,ഇംഗ്ലീഷ്കാർ,ജർമൻ ട്രെെബ്സ് ,ഗുപ്തൻമാർ,അങ്ങനെ പലരുടെയും പേര് കേട്ട പല രാജാക്കൻമാരും ഭരണപരിഷ്ക്കാരങ്ങളും സാമ്രാജ്യങ്ങളും വന്ന് പോയി.ക്രിസ്ത്യൻ,ബുദ്ധ,പാഗൻ മതങ്ങൾ ലോകത്തിൻ്റെ പലഭാഗത്ത് വ്യാപിക്കുകയുണ്ടായി.ചർച്ചുകൾ,ആശുപത്രികൾ,കൊട്ടാരങ്ങൾ,അങ്ങനെ പലതും പല രാജ്യങ്ങളിലും ഉണ്ടായി,പല ഗ്രന്ഥങ്ങളും രചിക്കപ്പെട്ടു.മനുഷ്യർ അന്വേഷണതൃഷ്ണയോടെ ലോകത്തങ്ങോളമിങ്ങോളം സഞ്ചരിച്ചു.

503-05 ബെെസൻ്റെെൻ ചക്രവർത്തിയും പേർഷ്യയുമായുള്ള യുദ്ധം നടന്നു

512. അറബിക് അക്ഷരമാല 28 അക്ഷരങ്ങളോടെ നിലവിൽ വന്നു.

520. ഇന്ത്യൻ ഗണിതശാസ്ത്രജ്ഞരായ ആര്യഭട്ടയും വരാമിഹാരയും ഡെസിമൽ സിസ്റ്റം കണ്ടെത്തി.

524.boethius എന്നയാൾ 'consolation of philosophy' എന്ന അതിമഹത്തായ ഗ്രന്ഥം രചിച്ചു.

552.ചെെന പായ് ഉപയോഗിച്ചുള്ള ആളുകൾക്ക് സഞ്ചരിക്കാൻ പറ്റുന്ന വാഹനങ്ങൾ (wund powered land transport)കണ്ട് പിടിച്ചു.

570.*മുഹമ്മദ് നബി* ജനനം

580.ചെെന ആദ്യത്തെ ഇരുമ്പ് തൂക്ക്പാലം നിർമ്മിച്ചു

600.മായൻമാർ ടെമ്പിൾ പിരമിഡുകൾ നിർമിച്ച് തുടങ്ങി

605.ചെെന ഗ്രാൻ്റ് കനാലിൻ്റെ നിർമാണം തുടങ്ങി

610. കനാൽ നിർമാണം പൂർത്തിയായി,&

മുഹമ്മദ് നബിയുടെ ഫസ്റ്റ് വിഷൻ(ഖുറാൻ പറഞ്ഞ് തുടങ്ങി)

622.ഹിജ്റ

630.മുഹമ്മദ് നബിയുടെ നേതൃത്വത്തിൽ മക്ക പിടിച്ചടക്കി.

632.മുഹമ്മദ് നബി മരണപ്പെട്ടു,അബൂബക്കർ ആദ്യഖലീഫ

633-ഖുറാൻ്റെ ആദ്യ എഴുത്ത്പ്രതി ഉണ്ടാക്കി

634-40അബൂബക്കർ മരണപ്പെട്ടു, ഉമർ രണ്ടാം ഖലീഫയാകുന്നു, ഉമറിൻ്റെ നേതൃത്വത്തിൽ മുസ്ലിംസ് പല യുദ്ധങ്ങൾ നടത്തി പേർഷ്യ,സിറിയ,ജെറുസലേം,ഈജിപ്ത് എല്ലാം പിടിച്ചടക്കി.

644.ഖലീഫ ഉമർ കൊല്ലപ്പെട്ടു, ഉത്മാൻ അടുത്ത ഖലീഫയായി

652.ആദ്യത്തെ എല്ലാവരാലും അംഗീകൃത ഖുറാൻ ഇന്ന് കാണുന്ന രൂപത്തിൽ രൂപപ്പെടുത്തി


തൽക്കാലം ഇവിടെ നിർത്താം,


സോ ആ കാലത്ത് ജീവിച്ചിരുന്ന ബുദ്ധിമാനായ ഒരു വ്യക്തി ,നല്ല ചിന്തകൻ,സർവ്വോപരി നല്ലൊരു കച്ചവടക്കാരൻ മക്ക മുതൽ ശ്യാം(ഇന്നത്തെ സിറിയ) വരെയും മറ്റ് പല സ്ഥലങ്ങളിലേക്കും മാസങ്ങളോളം കച്ചവടത്തിനായി നടത്തിയ യാത്രകളാണ് മുഹമ്മദ് എന്ന പ്രവാചകനെ രൂപപ്പെടുത്തിയത് എന്ന് മനസ്സിലാക്കാം,അന്നത്തെ കച്ചവട സംഘങ്ങളെന്ന് പറയുന്നത് കുതിരകൾ,ഒട്ടകങ്ങൾ,കാവൽക്കാർ,കലാകാരൻമാർ,വെെദ്യൻമാർ,സർവ്വോപരി ലോകം മുഴുവൻ മതപ്രബോധനം നടത്താനിറങ്ങിയ ക്രിസ്ത്യൻ പാതിരിമാർ,ജൂതപുരോഹിതൻമാർ എന്നിവരടങ്ങിയ സംഘവുമായാണ്,പലയിടത്ത തമ്പടിച്ച് മാസങ്ങളെടുത്തുള്ള ആ യാത്രകളാണ് നിരക്ഷരനായ മുഹമ്മദിൻറെ ചിന്തകളിലേക്ക് ബെെബിൾ വചനങ്ങളും കഥാപാത്രങ്ങളും മാലാഖ(മലക്ക്)മാരും സർവ്വശക്തനായ ഏകദെെവവുമെല്ലാം വന്നതിന് കാരണം. അന്നുള്ള ലോകത്തെക്കുറിച്ചുള്ള അറിവുകളും പലരിൽ നിന്നും കേട്ടറിഞ്ഞ കാര്യങ്ങളും പ്രത്യേക ഈണത്തിൽ ഖുറാനായി അവതരിച്ചു,

ദേ ദിതാണ് സംഭവിച്ചത്.

പിന്നെ അടിയായി ബഹളമായി ,ഷിയയും സുന്നിയുമായി

ഷാഫി, ഹനഫി,ഹമ്പലി,മാലിക്കി,ഇബാദി അങ്ങനെ പല കോലാഹലങ്ങൾക്ക് ശേഷം ഇപ്പഴത്തെ ന്യായീകരണസ്റ്റേജിലെത്തി നിൽക്കുന്നു.

Report Page