Iphone

Iphone

@lovebaby_bot

*റിദ്ധിവിനായക്*

*part 8*


🌸🌸🌸🌸🌸🌸🌸🌸


"ഞാൻ അഞ്ചു മിനിറ്റു വൈകി ന്നുള്ളത് നേരാ.. 

തന്നെപോലെ മെഷീൻ അല്ല.. മനുഷ്യനാ.. "


ഇത്രേ പറഞ്ഞ് ദേഷ്യത്തോടെ ഞാനിറങ്ങി പോന്നു..

ആർക്കു വെച്ച വിധിയാണോ എന്തോ?!!  


ഒന്നുകിൽ ഇങ്ങേരെന്നെ കൊല്ലും അല്ലേൽ ഞാനിങ്ങേരെ കൊല്ലും.. 


ഏതെങ്കിലും ഒന്ന് നടക്കും..

ഈ 'കാലനെ' ആണല്ലോ ദൈവമേ ഇന്നലെ ഞാൻ 'കാമദേവനായി' തെറ്റിദ്ധരിച്ചെന്നോർക്കുമ്പോ എനിക്കെന്നോട് തന്നെ പുച്ഛം തോന്നുവാ... 


പോയി പണി നോക്കാൻ പറ അങ്ങേരോട്...

അയാളാരാ..!!


തള്ളേ.. 

കലിപ്പ് തീരണില്ലല്ല്..


സീറ്റിൽ വന്നിരുന്നു കുറച്ച് കഴിഞ്ഞപ്പോ ദേ ഇറങ്ങി പോണു കാലൻ.. 

പോകുന്ന കണ്ടില്ലേ.. 


ഞാൻ ചുണ്ടിന്റെ ഒരു വശം കോട്ടി പുച്ഛം കാണിച്ചപ്പോ ഇങ്ങോട്ടും കിട്ടി ഒരു ചാക്ക് പുച്ഛം. 


ഇങ്ങേരെന്താ പുച്ഛത്തിന്റെ ഹോൾസെയിൽ കട നടത്തുവാണോ..!!


ഓടി പോയി ഒരൊറ്റ തള്ള് കൊടുത്താ നടുംതല്ലി വീണേനെ കാലൻ..


പക്ഷേ..

 പണി പോവൂലോ.. 


ഈ ജോലി എനിക്ക് അത്യാവശ്യം ആണ്.. 

സഹിച്ചേ പറ്റു.. 

അറ്റ് എനി കോസ്റ്റ്..


അങ്ങേർടെ പോക്കിന് പിറകെ ശങ്കരേട്ടൻ വന്ന് വിളിച്ചു.. 

ലേഖ മാഡം കാണണംന്ന് പറഞ്ഞിട്ട്.


ഇതിപ്പോ ഒന്ന് കഴിഞ്ഞാ മറ്റൊന്ന്.. 

എന്നെയങ്ങു കൊല്ല്.. 


അനുവാദം ചോദിച്ചു അകത്തു കയറി..

ആ മുഖത്തെ പുഞ്ചിരി കണ്ടപ്പോ തന്നെ ദേഷ്യവും ടെൻഷനും ഒക്കെ പോയ പോലെ..


ഞാനും ഭംഗിയായി പുഞ്ചിരിച്ചു.. 

ഭംഗിന്ന് പറഞ്ഞത് ഇഷ്ടായില്ലല്ലെ..?? അല്ലെങ്കിലും  സത്യം പറഞ്ഞാ ആർക്കും ഇഷ്ടാവില്ലല്ലോ ..അസൂയ പാടില്ല.. 


ജോലിയെ കുറിച്ചും വേറെ ഒന്ന് രണ്ട് കാര്യങ്ങളൊക്കെ സംസാരിച്ചു കഴിഞ്ഞപ്പോഴേക്കും ആള് പാവം ആണെന്ന് മനസ്സിലായി.. 


ഒഫീഷ്യൽ ടോക്ക് കഴിഞ്ഞപ്പോ ദേ എന്നെ മോളെന്നൊക്കെ ആയി വിളി.. 


അന്ന്‌ നടന്നതെല്ലാം കാലൻ പറഞ്ഞ് കൊടുത്തിട്ടുണ്ട്.


എന്നെ കണ്ണ് എടുത്താ കണ്ടുകൂടാന്നും..വെറുതെ വഴക്ക് കൂടുവാന്നും ഞാനും പറഞ്ഞു.. 


കുറച്ച് ദിവസത്തേക്ക് ഉണ്ടാകുള്ളൂ.. 

ജോബിൽ കോൺസെൻട്രേറ്റ് ചെയ്താൽ മതീന്നൊക്കെ പറഞ്ഞെന്നെ ആശ്വസിപ്പിച്ചു. 


 ഇങ്ങനെ ഫ്രീ ആയി ഇത്രേ പൊസിഷനിൽ ഉള്ളോരോട് മിണ്ടാൻ പറ്റുമെന്ന് ഞാൻ ഓർത്തില്ല..

 അതും കാലന്റെ മമ്മിജി യോട്.. 


കാലൻ ശെരിക്കും ഈ അമ്മേടെ മോൻ തന്നെ ആണോ..?!!


ആവാൻ വഴി ഇല്ല.. !!

തവിടു കൊടുത്ത് വാങ്ങിയതാവാനാ സാധ്യത..!!

ഹും.. 


ലേഖ മാം കൂടെ ഉള്ളത് എന്റെ ശക്തിയാണ്... 

കുറച്ചൊക്കെ ഇത് കാണിച്ച് രക്ഷപ്പെടാം.. 


ഇറങ്ങിയപ്പോ ഉണ്ടാരുന്ന സന്തോഷം ആ വൃത്തികെട്ട മുറി (മിസ്റ്റർ കാലുവിന്റെ ) കണ്ടപ്പോ തന്നെ പോയി..


നമുക്ക് പിന്നെ ഉള്ളിലുള്ള ദേഷ്യം മാറ്റിവെച്ച് ഇളിച്ചിരിക്കാൻ ഒന്നും അറിയാത്തകൊണ്ട് കാർത്തുവിന് കുറെ സംശയങ്ങൾ.. അവള്ടെ വക ചോദ്യം ചെയ്യൽ ആയിരുന്നു.. 


അവസാനം ആ സാധനം കഥ മുഴുവൻ പറയിച്ചു.. 


അവള്ടെ കിളി പോയ അവസ്ഥ കണ്ടപ്പോ എന്റെ പോയ സന്തോഷം തിരിച്ചു വന്നു.. 


അതല്ലെങ്കിലും നമ്മുടെയൊക്കെ വിശേഷങ്ങൾ കേട്ട് റിലെ പോയ കൂട്ടുകാരെ കാണുമ്പോ വല്ലാത്ത സന്തോഷല്ലെ ..


"വിൻ സർ ഇങ്ങനെ ഒക്കെ പറയുവോ..? 

ഒന്ന് പോടീ.. "

അവള്ടെ ചോദ്യം.. 


" ഞാൻ പറഞ്ഞതെല്ലാം കള്ളം ആണെന്നാണോ പറയുന്നേ..? "


"എടി അത് പിന്നെ.. ഇങ്ങനെ ഒന്നും ആരും പറഞ്ഞു കേട്ടില്ല... "


"കേൾക്കില്ലല്ലോ.. 

അങ്ങേരു നീ പറഞ്ഞതിനെക്കാൾ തറയാ.. "


*********************


അങ്ങനെ തട്ടീം മുട്ടീം ദിവസങ്ങൾ കടന്ന് പോയി.. 

ജോലിയൊക്കെ പഠിച്ചെടുത്തു.. 


എല്ലാവരും ആയി കട്ട കമ്പനിയായി.. 

എന്തോ...

എന്നെ ഇഷ്ടമാണ് ആളുകൾക്ക്.. 


ലൈഫ് പക്കാ കളർ ഡേയ്.. 


പിന്നെ.. അങ്ങേർടെ ശല്യം ഉണ്ടായില്ല.. 


കാണാറില്ല.. 


ഞാൻ അന്വേഷിക്കാറും ഇല്ല..

എവിടെ പോയാലും എനിക്കെന്താ.. !!


പക്ഷെ എത്രയൊക്കെ പറഞ്ഞാലും ഉള്ളിന്റെ ഉള്ളിൽ ചെറിയൊരു പേടി ഉണ്ടായിരുന്നു.. 

ഏത് നേരത്താ കഷ്ടകാലം തേടി പിടിച്ചു വരുന്നേന്ന് പറയാൻ പറ്റില്ല..


അങ്ങനെ ആ ദിവസം എത്തി.. 

അറിയാലോ.. 

അങ്ങേരു പറഞ്ഞ ഒരാഴ്ച.. 


ഓർമ്മ ഉണ്ടോ ആവോ?? !!

ആഹ്.. ആരോട് പറയാൻ.. !!

ആര് കേൾക്കാൻ.. !!


എന്റെ വർക്സ് റിപ്പോർട്ട്‌ നോക്കുംന്നും ഒരാഴ്ചക്കുള്ളിൽ എല്ലാം റെഡി ആവണംന്നൊക്കെ ഓർഡർ ഉണ്ടായിരുന്നു..


അങ്ങേരുടെ മുന്നിൽ നിൽക്കുമ്പോ എനിക്ക് നല്ല ധൈര്യം ഉണ്ടായിരുന്നു.. 

പറയത്തക്ക കുറ്റങ്ങൾ ഒന്നും ഞാൻ ഒപ്പിച്ചിട്ടില്ല.. 


അങ്ങേർടെ മൂഞ്ചിയ മോന്ത കാണാൻ വേണ്ടി കാത്തിരുന്ന എന്നെ ദൈവം കൈവിട്ടില്ല.. 

അങ്ങേരെ നോക്കി വിജയച്ചിരി ചിരിച്ചപ്പോ എന്നെ പൂട്ടാനുള്ള അടുത്ത പ്ലാൻ എന്താകുമെന്ന് എനിക്കൊരു ഐഡിയയും ഇല്ലായിരുന്നു.


തുടരും..


(അഭിപ്രായം പറയണേ.. )

Report Page