introduction

introduction


കൂട്ടുകാർ പറയുന്നത്  കേട്ട് ഓഹരിവിപണിയിൽ നിന്നും പണം ഉണ്ടാകുവാൻ വരുന്നവരാണ് പലരും . അതിൽ  eicher മോട്ടോറിന്റെ കഥ മിക്കവാറും എല്ലാവരും കേട്ട് കാണും .


കഥ ഇങ്ങനെ  


2001ൽ റോയൽ എൻഫീൽഡ് മോട്ടോർ സൈക്കിൾ വാങ്ങാൻ 55,000 രൂപ ചെലവാക്കിയിരുന്നെങ്കിൽ, ഇപ്പോൾ നിങ്ങളുടെ കയ്യിൽ  ഒരു പഴയ ബൈക്ക് മാത്രം ഉണ്ടാകുമായിരുന്നു പക്ഷെ eicher മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ഷെയർ 55.000 രൂപയ്ക്കു വാങ്ങിരുന്നെങ്കിൽ   നിങ്ങളുടെ നിക്ഷേപം ഇപ്പോൾ 4.75 കോടി രൂപയോളം വരും.

കഥകൾ കേൾക്കാൻ നല്ല രസമാണ് . പക്ഷെ എത്ര പേര് ഈ ഷെയർ അന്ന് വാങ്ങി, ഇത്ര നാൾ സൂക്ഷിച്ചിട്ടുണ്ടാകും .വളരെ ചുരുക്കം പേര് ഉണ്ടാകുമായിരിക്കും .


ഇതെല്ലം അവിടെ കിടക്കട്ടെ .ശരിക്കും ഷെയർ മാർക്കെറ്റിൽ  നിന്ന് പണം ഉണ്ടാക്കാൻ പറ്റുമോ ? പറ്റും .പക്ഷെ അതിനു ഷെയർ മാർക്കറ്റ് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിയണം .

നിങ്ങൾ ഓഹരിവിപണിയിൽ നിന്ന് ഇത് വരെ നഷ്ട്ടം മാത്രം ആണോ ഉണ്ടാക്കിയത് .അതെ എന്നാൽ നിങ്ങൾ ഇതുവരെ ഒന്നും പഠിച്ചിട്ടില്ല എന്നാണർത്ഥം .പണം ഉണ്ടാക്കിയവരോട് ചോദിച്ചു നോക്കൂ , അവർക്കും  തുടക്കത്തിൽ വന്നിരുന്ന നഷ്ടങ്ങളുടെ കഥകൾ പറയാൻ ഉണ്ടാകും .നഷ്ട്ടം കണ്ടു പിന്തിരിഞ്ഞു ഓടുന്നവരാണ് നഷ്ടങ്ങളുടെ കഥ പറയുന്നത് .പക്ഷെ നഷ്ടത്തിൽ നിന്ന് പാഠങ്ങൾ പടിക്കുന്നവരാണ് യഥാർത്ഥത്തിൽ പണം ഉണ്ടാക്കുന്നത് .

നിങ്ങൾ സിവിൽ എഞ്ചിനീറിങ്ങിനു ചേർന്ന് ആദ്യത്തെ മൂന്ന് മാസംകൊണ്ട് എല്ലാം പഠിച്ഛ്    മുഴുവിക്കാൻ പറ്റുമോ?ഇല്ല പറ്റില്ല അതുപോലെ തന്നെ ഓഹരി വിപണിയെകുറിച്ചു ഒരു മാസം കൊണ്ട് പഠിക്കാൻ പറ്റില്ല. മിനിമം ഒരു   കൊല്ലം എടുക്കും ശരാശരി ആളുകൾക്ക് ഓഹരി വിപണിയെ കുറിച്ച് പഠിക്കാൻ . പിന്നെ നിങ്ങളെങ്ങനെ മൂന്നു മാസംകൊണ്ട് പണം ഉണ്ടാക്കും.

എളുപ്പത്തിൽ പണം ഉണ്ടാക്കാൻ വരുന്നവരാണ് അപകടത്തിൽ പെടുതുന്നത് .പുതുതായി വരുന്നവരെ ചതിക്കുഴിയിൽ വീഴ്ത്താൻ പലതരം  കെണികൾ ഉണ്ട്. തൊണ്ണൂറ്‌ ശതമാനവും തട്ടിപ്പു ആയിരിക്കും .

1 )Sms അയച്ചു calls  തരുന്നവർ .

2 )അക്കൗണ്ട് id , പാസ്സ്‌വേർഡ്  കൊടുത്താൽ ട്രേഡ് ചെയ്തു പണം ഉണ്ടാക്കി തരം എന്ന് പറയുന്നവർ .

3 ) whatsapp ,telegram ഗ്രൂപ്പുകൾ

4 )നേരിട്ടു ഫോൺ ചെയ്തു calls  തരുന്നവർ .

sample video



Report Page