Interstellar

Interstellar

Shaheer Ahmad Sher
#review

Christopher Nolan മുഖവുരകള് ആവശ്യമില്ലാത്ത ബഹുമുഖ പ്രതിഭ. അദ്ധേഹത്തിന്റെ ഏറ്റവും പുതിയ അത്ഭുതമായിരുന്നു Interstellar എന്ന ചിത്രം. സിനിമ കണ്ടപലരും സിനിമ കഴിയുമ്പോള് മുടിയൊക്കെ എണീറ്റുനിന്ന് കണ്ണും തള്ളി വാപൊളിച്ച്‌ നമിച്ചണ്ണാ എന്ന് പറയുമെങ്കിലും പലര്ക്കും സംഭവം പിടികിട്ടിക്കാണില്ല എന്നതാണ് വാസ്തവം. നോളന് സിനിമകള് വെറും രണ്ടു മണിക്കൂര് റിലാക്സ് ചെയ്യാനുള്ള ഒരു സിനിമാ ഉപാധിയല്ല. ചിന്തിക്കുന്ന മനുഷ്യനുള്ള സിനിമയുടെ വേറിട്ടൊരു ജാലകമാണത്. മറ്റുപലരും ഇതേ വഴിയിലൂടെ കാലത്തിന് മുന്പ് സഞ്ചരിച്ചവര് തന്നെയാണ് കുബ്രിക്ക് അടക്കമുള്ളപ്രതിഭാശാലികള്. കുബ്രിക്കിന്റെ കടുത്ത ആരാധകനായ നോളന്റെ ഈ സഞ്ചാരവും പ്രേക്ഷകന് പുതുമയല്ല. കാരണം നമ്മള് ഇതില് കൂടുതല് ഈ ഇതിഹാസ പുരുഷനില് നിന്നും പ്രതീക്ഷിക്കുന്നുണ്ട്. എന്നാല് എല്ലാ കാലവും അയാള് പ്രതീക്ഷകള്ക്കപ്പുറം പ്രേക്ഷകന് നല്കുന്നുണ്ട് എന്നതാണ് വാസ്തവം. ഇനി ആദ്യമേ പറയാം ഇതൊരു നോളന് സ്റ്റൈല് സൈന്സ് ഫിക്ഷന് സിനിമയാണ് അതിനാല് ഇതിനോട് ചേര്ത്ത് ലോകം ഈ സിനിമയെ എപ്പിക് എന്ന് തന്നെ വിളിക്കും തീര്ച്ച.മനുഷ്യരാശിക്ക് വിപത്ത് സൃഷ്ട്ടിച്ചുകൊണ്ട് വരാന് പോകുന്ന വലിയൊരു വിപത്ത് മുന്നില് കണ്ടു ശാസ്ത്ര ലോകം നടത്തുന്ന ഒരു പരീക്ഷണമാണ് ഈ സിനിമയുടെ ഇതിവൃത്തം. അതായത് ഭൂമിയിലെ ഭക്ഷണങ്ങളുടെ ഉറവിടം, ഉത്പാദനം നശിക്കാന് പോകുന്നു. അതില് നിന്നും മനുഷ്യ വര്ഗ്ഗത്തെ സംരക്ഷിക്കാന് ഒരു കൂട്ടം ശാസ്ത്രജ്ഞന് ശ്രമിക്കുന്നു. അതായത് ഭൂമിയെ രക്ഷിക്കുക എന്നതല്ല അത് മറിച്ച് ഇവിടെ നിന്നും മറ്റൊരിടത്തേക്ക് അതായത്ജീവിത യോഗ്യമായ Space colonization എന്നൊരു പദ്ധതി അതാണ്‌ പ്രൊഫസര് ബ്രാഡ്(MichaelCaine) പറയുന്നത്. ഒപ്പം ഒരു വലിയസ്പെയ്സ് ഷിപ്പ്‌ കൊണ്ട് പോവുകയും ഗ്രാവിറ്റി വഴി വിനിമയ കണങ്ങള് ഉപയോഗിച്ച് മറ്റൊരു ഗ്രഹത്തില് മനുഷ്യരാശിയെ പുനരാരംഭിക്കുക. ഇതിനായി നിയോഗിക്കപ്പെട്ട പൈലറ്റ് ആണ് കൂപ്പര് (Matthew McConaughey) അയാള് നാസയില് ജോലി ചെയ്തിരുന്ന പൈലറ്റ് കൂടിയായിരുന്നു. രണ്ടു കുട്ടികളുടെ അച്ഛനും, ഭാര്യ മരണപ്പെടുകയും ചെയ്തയാളാണ്. പുത്തന് ആശയത്തിന്റെ ഈ അവതരണത്തില് സ്പെയ്സ്, ടൈം, ഗ്രാവിറ്റി ഇതിനെ ഒരു സ്നേഹത്തിന്റെ അളക്കാന് കഴിയാത്തത്ര വിശ്വാസത്തിന്റെ സ്നേഹം വെച്ചാണ് സിനിമ സംവാദിക്കുന്നത്. അയാള്ക്കൊപ്പം പ്രൊഫസര് ബ്രാഡ് ന്റെ മകള് അമേലി ബ്രാഡ് (Anne Hathaway), രോമിലി(David Gyasi), ഡോയില് (Wes Bentley) ലും. പിന്നെ TARS, CASE എന്ന രോബോട്ടുകളുമാണ് ആ മിഷനിലെ മറ്റു ആളുകള്.സിനിമ തുടങ്ങുന്നത് തന്റെ റൂമിലെ ഗോസ്റ്റ്നെ കുറിച്ച് സംസാരിക്കുന്ന മേര്ഫ് (Mackenzie Foy) നിന്നാണ്. അവളുടെ ബുക്ക് അലമാറയില് നിന്നും പുസ്തകങ്ങള് താഴെ വീണുകൊണ്ടേയിരിക്കും. അതാണ്‌ അവളുടെ ഗോസ്റ്റ്. എന്നാല് കൂപ്പര്അതിനെ ശ്രദ്ധിക്കുന്നില്ല. തുടര്ന്ന് പോടിക്കാറ്റുകൊണ്ട് അവിടെ മാകെ നിറയുന്നു. ആ നിമിഷം കൂപ്പര് മനസ്സിലാക്കുന്നു. മേര്ഫ്ന്റെ ഷെല്ഫിനടുത്ത് അനുഭവപ്പെടുന്ന ഗ്രാവിറ്റി ഫോര്സ്നെ കുറിച്ച്. അതിനെ കുറിച്ച് കൂടുതല് അന്യേഷിച്ചു പോകുന്ന കൂപ്പരും, മേര്ഫും നാസയുടെ രഹസ്യ സങ്കേതത്തില് അകപ്പെടുന്നു. അവിടെ വെച്ച് കാര്യങ്ങള് പ്രൊഫസര് കൂപ്പറിനെ ധരിപ്പിക്കുന്നു അയാള് ആയാത്രയ്ക്ക് തയ്യാറാക്കുന്നു. എന്നാല് മേര്ഫ് അതിനെ എതിര്ക്കുന്നു. താന് തിരിച്ചു വരുമെന്ന് അയാള് വാക്ക് നല്കുന്നുണ്ട്. എന്നാല് അതെന്നാണെന്ന് അയാള്ക്കും അറിയില്ലായിരുന്നു. മേര്ഫ് അയാളെ കാന് കൂട്ടാക്കുന്നു പോലുമില്ല പിന്നീട്. അയാള് പോകുമ്പോള് അവള്ക്കു 10 വയസ്സാണ്.നാസയുടെ “Lazarus missions” Gargantua പേരുള്ള ഒരു supermassive black hole പരിക്രമണം ചെയ്യുന്ന മൂന്നു ആവാസ ലോകങ്ങളെ കണ്ടെത്തിയിരിക്കുന്നു. Miller, Edmunds, Mann അവിടെ സര്വൈവ് ചെയ്ത ശാസ്ത്രജ്ഞന്മാരുടെ നാമമാണ് അവയ്ക്ക് നല്കിയിരിക്കുന്നത്. അവിടെക്കാണ്അവരുടെ യാത്ര. അതില് ആവാസ യോഗ്യമായ ഗ്രഹം കണ്ടെത്താന്. അവര്ശനിഗ്രഹം ലക്‌ഷ്യം വെച്ച് നീങ്ങുന്നു. wormhole ന്റെ അകത്തു പ്രവേശിച്ച് മില്ലര് ഗ്രഹത്തില് എത്തുന്നു. എന്നാല് അവര് മനസ്സിലാക്കുന്നു Gargantua ക്ക് അടുത്തുല്ലതിനാല് അവിടം കഠിനമായ ഗുരുത്വാകർഷണ അനുഭവിക്കുന്നുവെന്ന്. ആ ഉപരിതലത്തിലെ ഒരു മണിക്കൂര് എന്നത് ഭൂമിയിലെ 7 വര്ഷമായിരുന്നു. അവര് ആ ഉപരിതലത്തില് ഇറങ്ങി മില്ലറുടെ ടാറ്റ എടുക്കാന് നോക്കുന്നു എന്നാല് പൂര്ണമായും വെള്ളത്താല് ചുറ്റപ്പെട്ട അവിടം അമിത ഗുരുത്വാഗര്ഷണ കണങ്ങളുടെ തരംഗം വഴി വലിയ തിരകള് ഉണ്ടാകുന്നു. അവിടെ വെച്ച് ഡോയൽ കൊല്ലപ്പെട്ടു. ഷട്ടിലില് വെള്ളം കയറിയതിനെ തുടര്ന്ന് പുറപ്പെടുന്നതിന് സമയം എടുക്കുന്നു. കൂപ്പറും, അമേലിയും തിരികെ Endurance വരുമ്പോൾ, 23വർഷം കടന്നുപോയിരിന്നു.23 വര്ഷം അത് ഭൂമിയില് വലിയൊരു കാലയളവ്‌ തന്നെയാണ്. അവിടെ പല സംഭവങ്ങളും കൂപ്പരുടെ ജീവിതത്തെ ചുറ്റിപറ്റി നടന്നിരുന്നു. കൂപ്പര് തനിക്ക് ഭൂമിയില് നിന്നും അയക്കപ്പെട്ട വീഡിയോ സന്ദേശങ്ങള് കാണുന്നത് അക്കാഡമി അവാര്ഡ്‌ നേടിയ മികച്ച നടന്റെ ഈ ചിത്രത്തിലെ അവിസ്മരണീയമായ രംഗങ്ങളില് ഒന്നാണ്. യൗവനം പ്രാപിച്ച മര്ഫി (Jessica Chastain) പ്രൊഫസര് ബ്രാഡ് ന്റെ സ്പൈസ് സ്റ്റേഷന് ഗുരുത്വാകർഷണം വഴി വിക്ഷേഭിക്കുന്നതിന് ആവശ്യമായ ഇക്വോഷന് പ്രൂവ് ചെയ്യുന്നതിന് സഹായിക്കുകയാണ് ഇപ്പോള്. എന്നാല് മരണക്കിടക്കയില് വെച്ച് ബ്രാഡ് മര്ഫിയോട് ആ സത്യം പറയുന്നു. ആ പ്രോബ്ലം മുന്പേ സോള്വ് ചെയ്തതാണെന്നും. ആ പദ്ധതി അസാധ്യമാണ് എന്നും. അയാളുടെ പ്രതീക്ഷ മുഴുവന് “പ്ലാന് B” യിലായിരുന്നു. എന്നാല് ഇതില് അസ്വസ്ഥയായ മര്ഫി ബ്രാഡ് ന്റെ ഇക്വോഷനില് വീണ്ടും black hole’s singularity വെച്ച് പ്രൂവ് ചെയ്യാന് ശ്രമിക്കുന്നു.ഇന്ധന കുറഞ്ഞ Endurance തിരികെ ഭൂമിയില് പോകുന്നതിനു മുന്പ് ഒരു ഗ്രഹത്തില് കൂടി സന്ദർശിക്കാൻ കഴിയുമായിരുന്നു. അതിനാല് അവര് മണ് ന്റെ പ്ലാനറ്റ് തിരഞ്ഞെടുക്കുന്നു. എന്നാല് അവിടം പൂര്ണമായും മഞ്ഞിനാല് ചുറ്റപ്പെട്ട ഒരിടമാണ്, അവിടം അവാസയോഗ്യവുമല്ല. അവിടെ വെച്ച് അവര് മന് (Matt Damon) നെ കാണുന്നു. അയാള് പൂര്ണമായും പ്ലാന് B യില് വിശ്വസിക്കുന്നു. അതുമാത്രമാണ് ഇനിയുള്ള പ്രതീക്ഷ എന്നുമാണ്. അയാള് തെറ്റായ ഡാറ്റ അവര്ക്ക് നല്കുന്നു. പിന്നീട് കൂപ്പറുടെ സ്പൈസ് സ്യൂട്ട് തകര്ത്ത് അപായത്തില് പെടുത്തുകയും ചെയ്യുന്നു. റോമിലി അയാള് സജ്ജീകരിച്ച ബോംബ്‌ പൊട്ടിമരണപ്പെടുന്നു എന്നാല് അവിടെ നിന്നും രക്ഷപ്പെടാന് ശ്രമിക്കുന്ന മന് നെ Endurance കൈവെടിയുന്നു. ഈ നേരം കൂപ്പര് അമേലിയോട് വിനിമയം നടത്തുകയും അവള് അയാളെ മറ്റൊരു കാര്ഗോ ഷട്ടില് ഉപയോഗിച്ച് രക്ഷിക്കുകയും ചെയ്യുന്നു. മന് തന്റെ ഷട്ടില് Endurance ല് ലോക്ക് ചെയ്യാന് ശ്രമിക്കുമ്പോള്എയര് ലോക്കിംഗ് സിസ്റ്റം ബ്ലാസ്റ്റ് ആകുന്നു. തുടര്ന്ന് ഒരു റെസ്ക്യൂ മിഷന് എന്നോളം കൂപ്പറും, അമേലിയും അവരുടെ ഷട്ടില് ഭാഗികമായി തകര്ന്ന നിയന്ത്രണാതീതമായ Endurance ല് ഘടിപ്പിക്കുന്നു.ഇന്ധനം കുറവായത് കൊണ്ട് ന്യൂട്ടന്റെ മൂന്നാം നിയമംമൂലം പ്രവര്ത്തിക്കാന് അവര് തീരുമാനിക്കുന്നു. ഈ ബ്ലാക്ക് ഹോള്കടന്നു പോകാന് ഒരുപാട് ഭൂമി വര്ഷങ്ങള് ആവശ്യമായി വരുമ്പോള് ബ്ലാക്ക് ഹോള്നു ഇപ്പുറത്താണ് എഡ്മംഡ്സ് പ്ലാനറ്റ് ആയതിനാല് കൂപ്പറും TARS സും ബ്ലാക്ക്‌ ഹോള്ലേക്ക് ഷട്ടില് ഡിറ്റാച്ച് ചെയ്യുന്നു. സിംഗുലാരിറ്റി ഡാറ്റ ശേഖരിക്കാൻ അമേലിയെ പറഞ്ഞയച്ചു കൂപ്പര് തന്റെ ജീവിതം ത്യഗം ചെയ്യുന്നു. എന്നാല് അവര് “The Tesseract” ഏന് വിളിക്കുന്ന extra-dimensional ആയ സ്ഥലത്ത് എത്തുന്നു. അവിടെ വെച്ച് കൂപ്പര് മനസ്സിലാക്കുന്നു. അയാള് ആയിരുന്നു മര്ഫിയുടെ ആ ഗോസ്റ്റ് എന്ന് അയാള് മര്ഫിയുമായി ആശായവിനിമയം നടത്താന് ഉപയോഗിച്ച മാര്ഗമായിരുന്നു ആത്. ഇതേ സമയം ഭൂമിയില് ഈ വസ്തുത മര്ഫിക്ക് മനസ്സിലാകുന്നു. ഇവിടെ കൂപ്പര് സമയങ്ങള് കൊണ്ട് വേര്തിരിച്ച പല dimension ന്റെ വാതിലുകള് കാണുന്നു. ആ വാതിലുകള് മര്ഫിയുടെ വെത്യസ്ത സമയങ്ങളിലെ കുട്ടിക്കാലം അയാള്ക്ക്‌ കാണിച്ചു കൊടുക്കുന്നു. അയാള് മനസ്സിലാക്കുന്നു wormhole’s നിര്മിച്ച future humans അവര് അതിഷം തോന്നിപ്പിക്കുന്ന രീതിയില് ഉള്ള സമയവും സ്പയ്സും ഉപയോഗിച്ച് Tesseract നിര്മിച്ചത്കൂപ്പര് അവളുടെ “ഗോസ്റ്റ്” ആയി മർഫിയുമായി ആശയവിനിമയം നടത്തുകയും. അതുവഴി മനുഷ്യരാശിയെ സംരക്ഷിക്കാൻ കഴിയുമെന്ന്. ഗ്രാവിറ്റെഷണല് വേവ് ഉപയോഗിച്ച് encodes TARS ന്റെ ഡാറ്റ യുവതിയായ മര്ഫിയുടെ വാച്ച്ലേക്ക് അയക്കുന്നു. അങ്ങനെ സ്പൈസ് സ്റ്റേഷന് വിക്ഷേഭിക്കാന്ഉള്ള ബ്രാഡ് ന്റെ ഇക്വോഷന് അവള് സോള്വ് ചെയ്യുന്നു. ഡാറ്റ കൈമാറ്റം നടക്കുകയും അതുമുഖേന Tesseract അവസാനിക്കുകയും അത് വഴി കൂപ്പര്ക്ക് wormhole ക്ക് സഞ്ചരിക്കാന് കഴിയുന്നു. അതുമൂലം Saturn ന്റെ ഓര്ബിട്ടിലേക്ക് പ്രവേശിക്കുന്നു. അയാള് കണ്ണ് തുറക്കുമ്പോള് NASA space stationല് എത്തിപ്പെട്ടിരിക്കുന്നു. അവിടെ വെച്ച് പ്രായമായ മര്ഫി (Ellen Burstyn) അയാള് കാണുന്നു. അവള് സന്തോഷവതിയും, അവള്ക്കു വിശ്വാസവും ഉണ്ടായിരുന്നു തന്റെ പിതാവ് തിരിച്ചു വരും എന്ന് കാരണംഅയാള് അവള്ക്കു വാക്ക് നല്കിയിരുന്നു തിരിച്ചു വരുമെന്ന്. എന്നാല് യഥാര്ത്ഥത്തില് പ്ലാന് B യില് Edmunds’ desert ല് അമേലി ഒറ്റക്കാണ് അവളെ തേടിപ്പോകാന് മര്ഫി കൂപ്പരോട് പറയുന്നു. തുടര്ന്ന് നാസയുടെ ഷട്ടിലുമായി അയാള് യാത്രയാകുന്നു.2014ൽ പുറത്തിറങ്ങിയ ഈ ഇംഗ്ലിഷ് സാഹസിക ശാസ്ത്ര കൽപ്പിത സിനിമ കാണാതിരുന്നാല് നഷ്ടമാകുന്നത് പുതിയൊരു വിസ്മയ ലോകം.

Join our Telegram Cinematic World group👇

https://telegram.me/cinematicworld

Join our Whatsapp Cinematic World group 👇 

https://chat.whatsapp.com/6vteMiugKrLLCtwqELDilZ

Join our Facebook Cinematic World group👇

https://m.facebook.com/groups/898319453628644?refid=27

Like our Facebook Cinematic World page👇

https://m.facebook.com/shaheersher1983/

Report Page