ഇമ്മിണി ബെല്യേ അഭ്യര്‍ഥന
youtube.com/ibcomputingഇമ്മിണി ബെല്യേ കമ്പ്യൂട്ടിംഗ് എന്ന ചാനല്‍ തുടങ്ങിയിട്ട് നാല് മാസം പിന്നിട്ടു. മുന്നോട്ട് പോകാന്‍ ആളുകളിലേക്ക് ചാനല്‍ എത്തിയേ തീരൂ... തുടക്കത്തില്‍ മലയാളം കമ്പ്യൂട്ടിംഗും ലേയൗട്ടുമായും ബന്ധപ്പെട്ട വീഡിയോസില്‍ നിന്ന് തുടങ്ങി പതിയെ പതിയെ പോരായ്മകള്‍ തിരിച്ചറിഞ്ഞ് ഇപ്പോള്‍ സംസാരിക്കുന്ന വീഡിയോ രൂപത്തിലേക്ക് എത്തിയിരിക്കുന്നു. ടെക്നോളജിയിലെ ചില കാര്യങ്ങളെ ലളിതമായി അവതരിപ്പിക്കാന്‍ ശ്രമിക്കുക എന്നതാണ് ലക്ഷ്യം. സാഹിത്യത്തിന്റെ കടുകട്ടിയെ ലാളിത്യത്താല്‍ കീഴടക്കിയ ബഷീറിന്റെ ഒരു വാക്യം തന്നെ ചാനലിന്റെ പേരായി തിരഞ്ഞെടുത്തതും അതുകൊണ്ടാണ്. കമ്പ്യൂട്ടിംഗിന്റെ രാഷ്ട്രീയം, ഡിജിറ്റല്‍ ലോകത്തെ പല വിവരങ്ങള്‍, കമ്പ്യൂട്ടറിന്റെ ചരിത്രം, ചില ടെക്നിക്കല്‍ ടേംസ് പരിചയപ്പെടുത്തല്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ചാനലിന്റെ ഭാഗമാക്കണമെന്ന് കരുതുന്നു. ഏതെങ്കിലും ഒരു ആപ്ലിക്കേഷന്‍ എടുത്ത് അത് എങ്ങനെ ഉപയോഗിക്കാം എന്ന തരത്തിലുള്ള ഒരുപാട് ചാനല്‍സ് കാണാറുണ്ട്. അത് താരതമ്യേന ചെയ്യാന്‍ എളുപ്പവുമാണ്. എന്നാല്‍ അതില്‍ നിന്ന് വഴിമാറി ടെക്നോളജിയെക്കുറിച്ച് ലളിതമായ ഒരു കാഴ്ച്ചപ്പാട് മുന്നോട്ട് വെക്കാനാണ് നമ്മള്‍ ശ്രമിക്കുന്നത്. അതിന് ഈ ചാനല്‍ ആളുകളിലേക്കെത്തിയേ മതിയാകൂ. നിലവില്‍ ചാനലിന്റെ റീച്ച് വളരെ കുറവാണ്. ഡിജിറ്റല്‍ ലോകത്തിലെ സൗഹൃദവലയത്തിന് പുറത്തുള്ള ആളുകളിലേക്കെത്തണമെങ്കില്‍ നിങ്ങളുടെ ഓരോരുത്തരുടെയും സഹായം ലഭിച്ചേ തീരൂ... ഇത് വരെ ഉള്ള ഒരു വീഡിയോ എങ്കിലും നിങ്ങള്‍ക്ക് ഉപകാരപ്രദമായിട്ടുണ്ടെങ്കില്‍ പരമാവധി സുഹൃദ് വലയങ്ങളിലേക്ക് കൈമാറണമെന്ന് അഭ്യര്‍ഥിക്കുന്നു. ഇല്ലെങ്കില്‍ യൂടൂബിന്റെ റൂള്‍സ് വച്ച് മുന്നോട്ട് പോക്ക് സാധ്യമല്ലാതാകും. ഇതുവരെ ചെയ്ത ചില വീഡിയോകളിലേക്ക് ഒരിക്കല്‍ കൂടി ശ്രദ്ധക്ഷണിക്കുന്നു.
മലയാളം ചിത്രത്തെ എഴുത്താക്കി മാറ്റുന്ന രീതിയുള്‍പ്പടെ ബുക്ക് ഡിജിറ്റൈസേഷന്‍ വീഡിയോകള്‍ :https://www.youtube.com/playlist?list=PL1Q3VHDJ6praoTeXsuGBEZtTXlPwu7MV4
ജിമെയിലിലെ ഒരു സിംപിള്‍ ട്രിക്ക് : https://youtu.be/7erIeTiuzrI
ഇരുപത് സെക്കന്റില്‍ ചിത്രം വരക്കാം : https://youtu.be/9QTUjpPISXQ
കണ്ട് അഭിപ്രായം പറയുക, പരമാവധി പ്രചരിപ്പിക്കുക. എല്ലാവര്‍ക്കും ഇമ്മിണി ബെല്യ നന്ദി....