Hunt

Hunt

Sher1983
#View

MOVIE EXPLANATION


THE HUNT (2012)


Imdb 8.3|| Denmark || mystery || drama


മാസ്സ് ഹിസ്റ്റീരിയ എന്ന് കേട്ടിട്ടുണ്ടോ ? സമൂഹം അല്ലെങ്കിൽ ഒരു കൂട്ടം ആളുകൾ ഒറ്റപ്പെടുത്തുന്നത് കൊണ്ടോ, അയാളെ തന്നെ ലക്ഷ്യമിട്ട് അപവാദം മെനയുന്നത് കൊണ്ടോ, ആ വ്യക്തി അനുഭവിക്കേണ്ടി വരുന്ന മാനസീക പീഡനം. അതാണ്‌ മാസ്സ് ഹിസ്റ്റീരിയ. ഒരാൾക്ക് എത്രത്തോളം താഴാൻ പറ്റും, ഭൂമിയോളം അല്ലെ, പിന്നെയും ചവിട്ടിത്താഴ്ത്തുകയാണ് പാതാളത്തിലേക്ക്. ( ചെങ്കോൽ )


Mads Mikkelsen അഭിനയിച്ചു Thomas Vinterberg സംവിധാനം ചെയ്തു 2012ഇൽ പുറത്തിറങ്ങിയ മിസ്റ്ററി ഡ്രാമയാണ് The Hunt. നമുക് എല്ലാവർക്കും സുപരിചിതനായ ഹാന്നിബാൽ ലെക്ടറെ മിനിസ്ക്രീൻ സീരീസിൽ അവതരിപ്പിച്ചത് ഈ മിക്കേൽസാൻ ആണ്. 


ഒരു കിൻഡർകർട്ടൻ ടീച്ചർ ആണ് ലൂക്കസ്. ഭാര്യയായി പിരിഞ്ഞ ലൂക്കസിനു ഈ ലോകത്തു ആകെ സ്വന്തമെന്നു പറയാനുള്ളത് ഒരു മകൻ മാത്രം, മർക്കസ്. ഇങ്ങനെ പോകുമ്പോഴാണ് നഴ്സറിയിലെ ഒരു കുട്ടി, ലൂക്കാസ് തന്നെ ലൈംഗീകമായി സമീപിച്ചെന്നുള്ള പരാതിയുമായി വരുന്നത്. അത് വരെ നോർമൽ ആയി പോയിരുന്ന അയാളുടെ ജീവിതം, തലകീഴായി മറിഞ്ഞത് അതോടെയാണ്. പിള്ളമനസ്സിൽ കള്ളമില്ല എന്ന് പറയും പോലെ ആ കുട്ടി പറഞ്ഞത് എല്ലാവരും വിശ്വസിക്കുകയും ചെയ്യുന്നു.


Read only those who watched the movie 


Climax: Who fired the shot :


ഇന്റെർപറ്റേഷൻ 1)


ക്ലാരയുടെ ബ്രദർ ആയിരിക്കാം. മുൻപുള്ള സീനിൽ ക്ലാര മഞ്ഞിൽ കളിക്കുമ്പോൾ, ഇത്ര ചെറുപ്പത്തിലേ അവളുടെ നിഷ്കളങ്കത കവർന്നെടുത്തതിനെ പറ്റി ആലോചിച്ചു, അവളുടെ സഹോദരന്റെ കണ്ണ് നിറയുന്നത് കാണാം. അവർ തമ്മിലുള്ള അഗാധ ബന്ധം കാണിക്കാൻ ഈ ഒരു സീൻ ധാരാളമായിരുന്നു. അപ്പോൾ അവളെ മോളേസ്റ് ചെയ്തു എന്ന കുറ്റമാരോപിക്കപ്പെട്ട ലൂക്കസിനോട് അവനു പക ഉണ്ടായിരിക്കാം. പിന്നെ ലാസ്റ്റ് സീനിനു മുൻപുള്ള സെറിമണിയിൽ ലൂക്കസിനെ ക്ലരയുടെ ബ്രദർ രൂക്ഷമായി നോക്കുന്നതും കാണാം.


ഇന്റെർപ്രെറ്റേഷൻ 2)


ഒരു സീനിൽ, ക്ലാര പതിയുറക്കത്തിൽ കിടക്കുമ്പോൾ, അവളുടെ അച്ഛൻ വരുന്നത് കണ്ടു, " ലൂക്കസ്, ലൂക്കസ്" എന്ന് വിളിച്ചു പറയുന്നുണ്ട്. അതായത് ഇരുട്ടിൽ അവളുടെ സ്വന്തം അച്ഛൻ തന്നെ ആയിരിക്കാം പീഡനശ്രമം നടത്തിയത്. ലൂക്കസ് ജീവനോടെയുണ്ടെങ്കിൽ, ഈ കേസ് തെളിയിക്കാൻ ശ്രമിക്കും എന്നയാൾക്ക് തോന്നിയിരിക്കാം.


ഇന്റെർപ്രെട്ടേഷൻ 3)


ലൂക്കസിന്റെയും, ക്ലാരയുടെ അച്ഛന്റെയും കൂട്ടുകാരൻ, ആ താടിക്കാരൻ ബ്രോൺ ആയിരിക്കാം . ക്ലാരയും, വേറെ കുറച്ചു കുട്ടികളും, മോലെസ്‌റ്റഷൻ നടന്നത് ഒരു വീടിന്റെ ബേസ്മെന്റിൽ ആണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സിനിമയിൽ ബേസ്മെന്റുള്ള വീടുള്ളത് ആ താടിക്കാരന് മാത്രമാണ്. മാത്രമല്ല, എല്ലാവരും വെറുക്കുമ്പോഴും, ലൂക്കസിനോട് അയാൾ കാണിച്ച അമിത സ്നേഹം സംശയം ജനിപ്പിക്കുന്നതാണ്.


മിസ്റ്ററി ഡ്രാമയെന്നതിൽ ഉപരി ഇമോഷണൽ ഡ്രാമ എന്ന് വിളിക്കാം ഹണ്ടിനെ . ബെസ്റ്റ് ഫോറിൻ ലാങ്ക്വേജ് ചിത്രത്തിനുള്ള ഓസ്കർ നോമിനേഷൻ ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ദി ഹണ്ട്, ബോക്സോഫീസിലും വലിയ വിജയമായിരുന്നു.


ഡാനിഷ് ചിത്രങ്ങളും, ഇമോഷണൽ മിസ്റ്ററി ഡ്രാമകളും തലപര്യമുള്ളവർക്ക് റെക്കമെന്റ് ചെയ്യുന്നു.


ഫിലിം റേറ്റിങ് : 9. 5/ 10

@sher1983r

Report Page