HISTORY

HISTORY


വിദൂര ഭൂതകാലം; ഇങ്ങനെയും

~~~~~~~~~~~~~~~~~~~~~

  ചിത്രത്തില്‍ കാണുന്ന തരം ജീവികളെ നമ്മുടെ ഇന്നത്ത പരിസ്ഥിതികളില്‍ കാണാന്‍ കഴിയുകയില്ല. കാരണം, അവ കോടികണക്കിന്‌ വർഷങ്ങള്‍ക്ക്‌ മുമ്പേ ഭൂമുഖത്ത്‌ നിന്ന്‌ തിരോഭവിച്ചവയാണ്‌. ഇന്ന്‌ അവ ഫോസിലുകളായി നമുക്ക്‌ കിട്ടുന്നു; അതിലൂടെ അവയെ നാം അറിയുന്നു. 


 ഫോസിലുകളുടെ അടിസ്ഥാനത്തില്‍ ചിത്രത്തില്‍ ചിത്രീകരിച്ചീട്ടുള്ള ജീവിതം, 44 കോടി വർഷം മുമ്പത്തെ ഓർഡോവിഷന്‍ (കഴിഞ്ഞ 48.5 കോടി വർഷം മുതല്‍ കഴിഞ്ഞ 44.4 കോടി വർഷം വരെയുള്ള കാലം) യുഗത്തിലേതാണ്‌. വളരെ ചെറിയ ജീവികള്‍. ബ്രാക്കിയോപോഡുകള്‍, സെഫാലോപോഡുകള്‍, ട്രൈലോബൈറ്റുകള്‍, ഗ്രാപ്‌റ്റോലൈറ്റുകള്‍, ക്രൈനോയ്‌ഡ്‌സുകള്‍ എന്നിവയാണ്‌ ഓർഡോവിഷനിലെ ജീവികള്‍. മറ്റൊരു പ്രതേ്യ കതയുള്ളത്‌, ഇവയെല്ലാം സമുദ്രജീവികളാണ്‌ എന്നതാണ്‌. അന്ന്‌ കരയില്‍ ജീവിതമില്ല. കരയില്‍ ജീവിതം തുടങ്ങാന്‍, ഓർഡോവിഷന്‍ യുഗം അവസാനിച്ച്‌ പിന്നെയും ഏഴ്‌ കോടി വർഷം കഴിഞ്ഞ്‌, ഡെവോണിയന്‍ യുഗത്തിന്റെ അന്തിമഘട്ടത്തിലെത്തണം. 


  ഭൂമിയിലെ യഥാർത്ഥ ജീവിതത്തിന്റെ ചിത്രവും ചരിത്രവും ഇങ്ങനെയാണ്‌. അത്‌ വളരെ ചെറിയ ജീവികളില്‍(ഓർഡോവിഷന്‌ താഴോട്ടുള്ള യുഗങ്ങളിലെ ജീവികള്‍ ഇതിനേക്കാളും എത്രയോ നിസ്സാരങ്ങളാണ്‌) തുടങ്ങി, തീർത്തും സാവധാനത്തിലാണ്‌ വലിയ, സങ്കീർണ്ണതയുള്ള ജീവികളിലേക്ക്‌ പരിണമിക്കുന്നത്‌. അതുകൊണ്ടാണ്‌, ഈ യുഗം അവസാനിച്ച്‌ 24 കോടി വർഷം കഴിഞ്ഞ്‌ ഡിനോസറുകളെ കാണുന്നതും; പിന്നെയും 43 കോടി വർഷം കഴിഞ്ഞ്‌ തിമിംഗലത്തേയും, സസ്‌തനികളിലെ മറ്റ്‌ ഭീമാകാരന്‍മാരെയും നാം കാണുന്നത്‌. 


 ഇത്‌ സൃഷ്‌ടികഥകളിലെ ആറ്‌ ദിവസത്തെ ഒപ്പിക്കല്‍ അല്ല. പിന്നെയോ, പരിണാമമാണ്‌ പരിണാമം. മതഗ്രന്ഥങ്ങളില്‍ അഭിരമിക്കുന്നവർക്ക്‌ ഇപ്പറഞ്ഞതെല്ലാം അവിശ്വസനീയമായി തോന്നാം. 


മതഗ്രന്ഥങ്ങളിലെ പ്രതിപാദ്യങ്ങള്‍ക്ക്‌ ജീവികളുടെ ചരിത്രവുമായി യാതൊരു ബന്ധവുമില്ല. അത്‌, ഓർഡോവിഷന്‍ യുഗത്തിന്‌ ശേഷം പിന്നെയും 44 കോടി വർഷം കഴിഞ്ഞ്‌ പരിണമിച്ചു വന്ന ജീവി; അതെ മനുഷ്യന്‍ തന്നെ, അവന്റെ സൃഷ്‌ടിയാണ്‌ മതഗ്രന്ഥങ്ങളും അതിലെ ദൈവങ്ങളും. മനുഷ്യന്റെ ചരിത്രത്തിലെ ഒരു തോന്ന്യാസമാണ്‌, പോക്രിത്തരമാണ്‌ മതഗ്രന്ഥങ്ങളുടെ നിർമ്മിതി. 


  മതഗ്രന്ഥങ്ങള്‍ എന്ത്‌ വിഡ്ഡിത്തരങ്ങളും പറഞ്ഞോട്ടെ; കാരണം, പരിണാമം അവസാനിച്ച ഒരു പ്രക്രിയയല്ല. അത്‌ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. അതെ, മാനവനും പരിണമിച്ചുകൊണ്ടിരിക്കുന്നു.


✍️രാജു വാടാനപ്പള്ളി

Report Page