HINDI MEDIUM 2017

HINDI MEDIUM 2017

C 4 CLASSICS


FILM -HINDI MEDIUM

DIRECTOR -

LANGUAGE -HINDI

GENRE -COMEDY/DRAMA

RUNNING TIME -


രാജ് ഒരു ടൈലർ ഷോപ്പ് ഉടമായാണ്. കൂടെ ഭാര്യ mita യും മകൾ പിയയും ഉണ്ട്. സാമ്പത്തിക മുന്നിട്ട് നിൽക്കുന്നുണ്ടെങ്കിലും രാജിന്റെ വിദ്യാഭ്യാസം പരിമിതമായിരുന്നു. മകൾക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം ലഭിക്കണമെന്ന് mita ആഗ്രഹിച്ചിരിരുന്നു. അതിനായി അവർ തിരഞ്ഞെടുക്കുന്നത് സിറ്റിയിലെ നമ്പർ 1 സ്കൂൾ ആയ ഡൽഹി ഗ്രാമർ സ്കൂൾ ആണ്. എന്നാൽ അവിടെ അഡ്മിഷൻ കിട്ടുക എന്നത് അത്ര ശ്രമകര മായിരുന്നില്ല. എന്തിനേറെ പറയുന്നു പിഎം റെക്കമെന്റാഷനിൽ വന്നവർക്ക് പോലും അഡ്മിഷൻ കിട്ടിയില്ല. അഡ്മിഷൻ നേടിയെടുക്കാൻ രാജ് ബിത്രയും ഭാര്യ mita ബിത്രയും നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിൽ.

നർമ്മ രംഗങ്ങളെ അനായാസം പ്രതിഫലിക്കുന്ന ഇർഫാൻ ഖാനും സബ ഖമറും നിറഞ്ഞാടിയ ചിത്രത്തിൽ സമകാലിക പ്രസക്തമായ സംഭവങ്ങളെ രസകരമായി ആവിഷ്കരിച്ചിരിക്കുന്നു. ഇംഗ്ലീഷ് വ്യക്തി നിർണയത്തിന്റെ അളവ് കോൽ ആവുമ്പോൾ, വിദ്യാഭ്യാസം കച്ചവടച്ചരക്കായി മാറുമ്പോൾ, അർഹത പ്പെട്ട വിദ്യാഭ്യാസം തട്ടിയെടുക്കപ്പെടുമ്പോൾ HINDI medium ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു

My rating -4/5


Report Page