hey there

hey there


സഖാക്കൾ എന്തുകൊണ്ട് ഇങ്ങനെയായി ???     
     കർണാടകയിലെ കോൺഗ്രസ് സഖ്യസർക്കാർ  അധികാരത്തിൽ നിന്നും പുറത്തായപ്പോൾ ,സ്വാഭാവികമായും ബി ജെ പി പ്രവർത്തകർ ,സംഘപരിവാർ ശക്തികൾ ആഹ്ലാദ പ്രകടനം നടത്തുന്നത് മനസ്സിലാക്കാം. കേന്ദ്ര ഭരണവും ,സംസ്ഥാന ഗവർണ്ണറുടെ അധികാരവും ,കോടികൾ വാരിയെറിഞ്ഞുള്ള കുതിരക്കച്ചവടവുമായി ,കുമാരസ്വാമി സർക്കാരിനെ താഴെയിറക്കാൻ കഴിഞ്ഞ 14 മാസമായി ശ്രമം നടത്തുന്ന  മോദിയുടെയും കൂട്ടരുടെയും കെണിയിൽ ,അവരുടെ പ്രലോഭനങ്ങളിൽ കർണാടകയിലെ ചില എംഎൽഎമാർ വശംവദരായതും ,അങ്ങനെ പണാധിപത്യം കൊണ്ടു ജനാധിപത്യത്തെ കീഴടക്കി ഒടുവിൽ വിജയം നേടിയ സംഘപരിവാർ ശക്തികൾ ആവേശം കൊള്ളുന്നതും മനസിലാകും.
       പക്ഷെ കർണാടകയിലെ കോൺഗ്രസു സർക്കാർ നിലം പതിച്ചതിന്റെ പേരിൽ കേരളത്തിലെ സി പി എം നേതാക്കൾ ,സൈബർ സഖാക്കൾ ചാനൽ ചർച്ചകളിൽ ,സോഷ്യൽ മീഡീയയിൽ ഇത്രയേറെ വാചാലരാകുന്നത് എന്തിനാണെന്നു് മനസിലാകുന്നില്ല. മൂന്നര പതിറ്റാണ്ടിലേറെ കാലം അടക്കി ഭരിച്ച ,കമ്യൂണീസ്റ്റു പ്രത്യയ ശാസ്ത്രങ്ങൾക്ക് വേരോട്ടമുള്ള ബംഗാളിലും ,ത്രിപുരയിലും എന്നല്ല കേരളത്തിന്നു പുറത്ത് ഒരു ചലനവും ഉണ്ടാക്കാൻ കഴിയാത്ത സി പി എം  കർണാടക വിഷയത്തിൽ പരസ്യമായി കോൺഗ്രസിനെ കുറ്റപ്പെടുത്തുമ്പോൾ ,അതിന്റെ ലക്ഷ്യം എന്താണ് എന്നറിയുവാൻ പാഴൂർ പടിപ്പുരവാതിക്കൽ വരെ പോകേണ്ട കാര്യമില്ല എന്ന് മലയാളി കൾക്കറിയാം. ചത്തതിനൊപ്പമോ ജീവിച്ചിരിക്കുന്നത് എന്ന മട്ടിൽ ,തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഔദാര്യത്തിൽ മാത്രം ദേശിയ പാർട്ടി എന്ന  അംഗീകാരവുമായി മുന്നോട്ടു പോകുന്ന കേരളത്തിലെ സി പി എം നേതാക്കളുടെ അവസാനത്തെ കച്ചിത്തുരുത്താണ് നമ്മുടെ കേരളം . ആ കേരളത്തിലും  കാലിനടിയിലെ മണ്ണൊലിച്ചു പോയി ,വെന്റിലേറ്ററിൽ ഊർദ്ധശ്വാസം വലിക്കുന്ന സി പി എമ്മിന് കോൺഗ്രസിനെ തകർക്കുക എന്നതു മാത്രമാണ് മുഖ്യ അജൻഡ. ന്യൂനപക്ഷ ജനതയിൽ ബിജെപി  പേടി പരത്തി ,നേട്ടങ്ങൾ കൊയ്തിരിന്ന സി പി എമ്മിന്റെ കാപട്യം തിരിച്ചറിഞ്ഞ മത ന്യൂനപക്ഷങ്ങൾ അവരെ ആട്ടിയോടിച്ചതും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നമ്മൾ കണ്ടു.  കേന്ദ്രത്തിൽ ആരു ഭരിച്ചാലും വേണ്ടിയില്ല ,കേരളം കൈവിട്ടു പോകരുത് എന്നാഗ്രഹിക്കുന്ന പിണറായിയും ,കൊടിയേരിയുമൊക്കെ  കോൺഗ്രസിനെ എതിർക്കുന്നതും ,ആക്ഷേപിക്കുന്നതും എന്തിനാണെന്നും നമ്മുക്ക് മനസിലാകും. കാരണം സി പി എം ഇനിയും ഇവിടെ നിലനിൽക്കണമെങ്കിൽ കോൺഗ്രസു തകരണ മെന്നും ,കോൺ ഗ്രസി നെ തകർക്കാൻ കേരളത്തിൽ ബിജെപി വളർന്നാലും യാതൊരു കുഴപ്പവുമില്ല എന്നാഗ്രഹിക്കുന്ന കേരള ത്തിലെ പ്രകാശ്കാരാട്ടു പക്ഷ സഖാക്കൾ,     ചിലതൊക്കെ മനസിലാക്കുന്നത് നല്ലത്

      ബംഗാളിലും ത്രിപുരയിലുമൊക്കെ സഖാക്കൾ ഒന്നടങ്കം ബി ജെ പി ആയതും ,സി പി എം എൽ എ മാർ  ബി ജെ പിയുടെ എം പി മാരായി ബംഗാളിൽ നിന്നും ജയിച്ചതും, ഒന്നും മറക്കരുത് .മമതാ ബാനർജിയെ തോൽപ്പിക്കാൻ ബംഗാളിൽ ബിജെപിക്കു വോട്ടു ചെയ്തതും ,വെറും 2 എം പി മാർ മാത്രം ബംഗാളിൽ ഉണ്ടായിരിന്ന ബി ജെ പി ക്കു ,18 പേരെ എം പി യാക്കി നൽകിയതും ,35 വർഷം അടക്കി ഭരിച്ച ബംഗാളിലും ത്രിപുരയിലും ചരിത്രത്തിൽ ആദ്യമായി സി പി എമ്മിന്  ലോകസഭ അംഗങ്ങൾ ഇല്ലാതായതും ,അവിടങ്ങളിൽ വോട്ടിന്റെ കാര്യത്തിൽ കോൺഗ്രസിന് പിന്നിലായതും ,നമ്മുടെ കൊച്ചു കേരളത്തിലെ എറണാകുളത്തെ കുമ്പളം പഞ്ചായത്തിൽ കോൺഗ്രസിനെ തോൽപ്പിക്കാൻ ബി ജെ പിയുടെ പിന്തുണയോടെ സി പി എം നേതാവു പഞ്ചായത്ത് പ്രസിഡൻറായതും മറക്കരുത്. താൽക്കാലിക നേട്ടങ്ങൾക്കായി കോൺഗ്രസിനെ തളർത്താൻ ശ്രമിച്ചപ്പോഴെല്ലാം  ഈ രാജ്യത്തും, കേരളത്തിലും വളർന്നതും വലുതായതും സി പി എമ്മും കമ്മ്യൂണിസ്റ്റ് പാർട്ടികളുമല്ല ,പകരം ബീജെപി ആയിരിന്നെന്ന സത്യം തിരിച്ചറിയാൻ ഇനിയെങ്കിലും  CPM തയ്യാറാകണം.
             ആരാണ് ഈ രാജ്യത്ത് ബീജെപിയെ വളർത്തിയത് ??
             ആരാണീ വിടെ സംഘപരിവാറിനെതിരെ പോരാടുന്നത് ??
               ആരെതകർക്കാൻ ആണ്
ബിജെപി ഇവിടെ ശ്രമിക്കുന്നത് ??
         സ്വാതന്ത്ര്യ സമര പോരാട്ട ക്കാലത്തും ,അതിനു ശേഷവും ഈ രാജ്യത്ത് കോൺഗ്രസു ഉയർത്തിയ ഒരു ബഹു സ്വരതയുണ്ട്. ഞങ്ങൾ ഉന്നയിച്ച ആശയങ്ങൾ ഉണ്ട്. ഇപ്പോൾ ഈ തിരിച്ചടി കളുടെ കാലഘട്ടത്തിലും അന്നുയർത്തിയ  ആശയങ്ങളിൽ ഞങ്ങൾ ഉറച്ചു നിൽക്കുന്നു '. ഈ രാജ്യത്തിന്റെ മതേതരത്വവും ,സ്വാതന്ത്ര്യവും സംരക്ഷിക്കാൻ ഒരുപാടു നഷ്ടങ്ങൾ സഹിച്ച ,വർഗ്ഗീയ ശക്തികളെ ഒറ്റപ്പെടുത്താൻ ഏറെ വീട്ടുവീഴ്ച നടത്തിയ പ്രസ്ഥാനമാണ് കോൺഗ്രസ്. കർണാടകയിൽ ഏറ്റവും വലിയ കക്ഷിയായിരിന്ന ബി ജെ പി യെ അധികാരത്തിൽ നിന്നും പുറത്താക്കാൻ  ജനതാദൾ നേതാവു കുമാരസ്വാമിയെ പിന്തുണച്ചതും, ഇപ്പോൾ ആ മന്ത്രിസഭയെ നിലനിർത്താൻ കഴിഞ്ഞില്ലെങ്കിലും ,ബി ജെ പി യുടെ ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെ സർവ്വശക്തിയുമെടുത്ത് പോരാടിയത് കോൺഗ്രസ് മാത്രമാണ്. കെസിവേണുഗോപാലും, ഡികെശിവകുമാറും , സിദ്ധരാമയ്യയും അടക്കമുള്ള നേതാക്കൾ മതേതര ചേരിക്കായി നടത്തിയ പരിശ്രമങ്ങൾ,കേരളത്തിലെ സി പി എം മുന്നണിയിലെ ഘടകകക്ഷിയായ ജനതാദൾ നേതാവു കുമാരസ്വാമിക്കു വേണ്ടിയാണ് കോൺഗ്രസ് പോരാട്ടം നയിച്ചതെന്ന് സഖാക്കൾ ആരും മറക്കരുത്. വെറുപ്പിന്റെ രാഷ്ട്രീയത്തെ സ്നേഹം കൊണ്ടു മറികടന്ന രാഹുൽഗാന്ധിയും, യോഗി ആദിത്യ നാഥിന്റെ  ധാർഷ്ട്ര്യത്തെ സഹനത്തിലൂടെ മറികടന്ന പ്രിയങ്കഗാന്ധിയും കാണിച്ചു തന്ന മാതൃകയും മറക്കരുത്.
        ആയറാം ഗയറാം  ഇന്ത്യൻ ജനാധിപത്യത്തെ കാർന്നു തിന്നാൻ തുടങ്ങിയിട്ടു കാലമേറെയായി എന്നാൽ   ജനാധിപത്യത്തെ ഇത്രയേറെ അപഹാസ്യപ്പെടുത്തിയ ഒരു കാലഘട്ടം തുടങ്ങുന്നത് നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റതു മുതലാണ്. കോൺഗ്രസിനെ തകർക്കാൻ ,കോൺഗ്രസിനെ തളർത്താൻ ,ഏതു ചെകുത്താൻ മാരുമായും യോജിക്കുന്ന നിലപാടെടുത്ത ഇടതുപക്ഷ മടക്കമുള്ള വ രു ടെ ശ്രമങ്ങൾ ആണ് ബി ജെ പി യെ ഇന്നത്തെ സ്ഥിതിയിലെത്തിച്ചതിൽ സംശയമുണ്ടോ ???
          കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇപ്പോൾ നല്ല കാലമല്ല എന്നു ഞങ്ങൾ സമ്മതിക്കുന്നു ' കോൺഗ്രസിൽ നിന്നും നേതാക്കളും ,ജനപ്രതിനിധികളുമടക്കം പലരും ബി ജെ പി യിലേക്കും ,മറ്റു പാർട്ടികളിലേക്കും പോയിട്ടുമുണ്ട്. അവിടെ നിന്നുമൊക്കെ പലരും കോൺഗ്രസി ലേക്കും വന്നിട്ടുണ്ട്. പക്ഷെ അതാണോ CPM ന്റെ അവസ്ഥ .കൈ വെള്ളയിൽ കൊണ്ടു നടന്ന ബംഗാളിലും ത്രിപുരയിലും ഒക്കെ അറിയപ്പെടുന്ന നേതാക്കളൊക്കെ ഇന്നു ബിജെപിയില്ലേ .35 വർഷം സിപിഎം ഭരിച്ച  ബംഗാളിൽ ബിജെപി രണ്ടാം സ്ഥാനത്തും ,ത്രിപുരയിൽ  അധികാരത്തിൽ വന്നതും കോൺഗ്രസുകാർ ബി ജെ പിയിൽ ചേർന്നത് കൊണ്ടാണോ ??? ബംഗാളിലും ത്രിപുരയിലും സി പി എമ്മി നെക്കാളും മുമ്പിലാണ് ഇപ്പോഴും കോൺഗ്രസിന്റെ ജനപിന്തുണയെന്ന കാര്യം സഖാക്കൾ സൗകര്യപൂർവ്വം മറക്കുന്നു. കർണാടകയിലെ 12 എംഎൽഎ മാർ കോൺഗ്രസിൽ നിന്നും ബി ജെ പിയിലേക്ക് കാലുമാറിയതിനെ വിമർശിക്കുന്ന സഖാക്കൾ   2016 ലെ തിരഞ്ഞെടുപ്പിൽ ബംഗാളിൽ നിന്നും ജയിച്ച സിപിഎം എംഎൽ എ മാർ എല്ലാം ഇപ്പോഴും CPM ൽ ഉണ്ടോ എന്നു കൂടി വ്യക്തമാക്കണം ????കേരളത്തിലെ കാഞ്ഞിരപ്പള്ളിയിൽ നിന്നും ഇടതുപക്ഷ സ്ഥാനാർത്ഥി ആയി ജയിച്ചു MLA ആയ അൽഫോൻസ്കണ്ണാന്താനം ഇന്ന് എവിടെയാണെന്നു കൂടി  സഖാക്കൾ പറയുമോ ??? 
             പണ്ട് ഹിറ്റ്ലറും മുസ്സോളിനിയും നടപ്പിലാക്കിയ ഗീബൽസിയൻ തന്ത്രത്തിന്റെ ആധുനിക ഉപയോക്താക്കളായ കേരളത്തിലെ സി പി എം നേതാക്കൾ സ്വയം ന്യായികരിച്ചു  തരം താഴരുത്. കാരണം നിങ്ങൾ പറഞ്ഞു പഠിപ്പിക്കുന്നത് മൊത്തം വിഴുങ്ങാൻ  സഖാക്കളെ പോലെ പമ്പരവിഡ്ഢീകളല്ല
  മലയാളിപൊതുസമൂഹം .
             എന്തായാലും ഒരു വഴിക്ക് പോകുകയല്ലേ ....
    സഖാക്കൾ ഇത് കൂടി അറിഞ്ഞോളു ..
എന്തായാലും കോൺഗ്രസ്സ് ഒന്നാകെ ബിജെപിയിലേക്ക് പോയി.... ഇനിയിപ്പോൾ 2024 ൽ സിപിഎം രാജ്യം ഭരിക്കാൻ പോകുന്നത് കൊണ്ട് ആശ്വസിക്കാം. പ്രത്യേകിച്ച്  പിണറായി വിജയൻ അതിന് നേതൃത്വം നൽകുന്നത് കൊണ്ട് തന്നെ.
2009 മുതൽ  ഈ കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ  കോൺഗ്രസ്സിനും സിപിഎമ്മിനും  കിട്ടിയ വോട്ടുകൾ  നമുക്കൊന്നുനോക്കാം

2009
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് - 119,110,776 സിപിഎം- 22,219,111

2014
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്- 106,935,942 സിപിഎം- 17,986,773

2019
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്- 119,494,885 സിപിഎം- 10,744,779

2009 ൽ കോൺഗ്രസ് അധികാരത്തിൽ വരുമ്പോൾ കിട്ടിയ വോട്ടുകൾ 11 കോടി. 2019 ൽ കോൺഗ്രസ്സ് 52 സീറ്റ് നേടിയപ്പോഴും  അതെ വോട്ടു ബേസ് കോൺഗ്രസ്സിനുണ്ട്. പിന്നെ 2009- ൽ ബിജെപിക്ക് ഉണ്ടായിരുന്ന വോട്ടുകൾ 7 കോടി വോട്ടുകൾ 2019- ൽ 303 സീറ്റുകൾ നേടി  ഭരണം നിലനിർത്തുമ്പോൾ 22 കോടിയിൽ എത്തിയത്  ആരുടെവോട്ടുകൾ കൊണ്ടാണ് ബിജെപിക്ക് ഈ നേട്ടം കിട്ടിയതെന്ന് സഖാക്കൾക്ക് മനസിലാവില്ലെങ്കിലും അരിയാഹാരം കഴിക്കുന്നവർക്കെല്ലാം നന്നായി മനസിലായിട്ടുണ്ട്.
    ഇനി നമ്മുക്ക് നമ്മുടെ രാജ്യത്തെ MLA മാരുടെ കണക്കും നോക്കാം....
    BJP - 1337 പേർ
     CON.  826  പേർ
     CPM.     76  പേർ
           അതായത്  രാജ്യത്ത് ബി ജെ പി യെ തകർക്കാൻ ഞങ്ങൾക്കേ കഴിയൂ എന്നു സ്വയം വിശ്വാസിക്കുന്ന സഖാക്കൾക്ക് രാജ്യത്താകെയുള്ള 76 MLA മാരിൽ 57 പേരും നമ്മുടെ കേരളത്തിലാണെന്നതാണ് രസകരം .
       ഇപ്പോഴും നാലു സംസ്ഥാനങ്ങളിൽ ഭരണവും ,9 സംസ്ഥാനങ്ങളിൽ പ്രതിപക്ഷ നേതൃസ്ഥാനവും ഉള്ള കോൺഗ്രസിനു് ,മറ്റു സംസ്ഥാനങ്ങളിൽ ശക്തമായ അടിത്തറയുമുണ്ട്. പക്ഷെ അതൊന്നും അന്ധമായ കോൺഗ്രസു വിരോധം കൊണ്ടു നടക്കുന്ന സഖാക്കൾക്ക് ഇതൊന്നും മനസിലാവില്ല എന്നു മാത്രം.

    രാജ്യത്ത് ബിജെപിയെ വളർത്തിയത് ആരൊക്കെയാണ് എങ്ങനെയൊക്കെയാണ് എന്ന് ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ്സിനെ താഴെയിറക്കാൻ ഏതു ചെകുത്താന്മാരുമായും കൂട്ട് കൂടിയതിന്റെ ഫലം ആണ് ഇന്ന് മൂടോടെ കൊണ്ട് പോയത്. കോൺഗ്രസ്സിന്റെ നേതൃനിരയിൽ നിന്നും  അധികാരസീമയിൽ ഇരുന്നിട്ടുള്ള വരും പാർട്ടി വിട്ടു പോയിട്ടുണ്ട്. അതിൽ  എകെജിയും, ഇഎംഎസ്സും,  ശരത് പവാറും,  മമത ബാനർജിയും അങ്ങനെ കർണാടകയിലെയും ഗോവയിലേയും  എംഎൽഎമാർ തുടങ്ങി നിരവധി പേരുണ്ട്.  എന്നിട്ടും ഇപ്പോഴും ഈ മണ്ണിൽ കോൺഗ്രസ്സുണ്ട്. പക്ഷെ നെഹ്രുവിന്റെ കാലം മുതൽ രാജ്യത്ത് കമ്യുണിസ്റ്റ് പാർട്ടിയെ   അംഗീകരിച്ച ചരിത്രമാണ് കോൺഗ്രസ്സിനുള്ളത്. രാജ്യത്ത് എന്നും വഞ്ചനയുടെ ചരിത്രം സ്വീകരിച്ചിട്ടുള്ള സിപിഎം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ അതിനെ അംഗീകരിക്കാതെ  1948ൽ കൽക്കട്ട തീസിസ് എഴുതി രാജ്യത്ത് സായുധ സമരം പ്രഖ്യാപിച്ചു വിപ്ലവത്തിലൂടെ നെഹ്‌റു ഗവണ്മെന്റിനെ  അട്ടിമറിക്കാൻ നടന്നിട്ടും ഇവിടുത്തെ കമ്യുണിസ്റ്റ് പാർട്ടിയെ അംഗീകരിച്ചു കൊണ്ട് തന്നെയാണ് നെഹ്‌റു 1952 ൽ എകെജിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ചത്. രാജ്യത്ത് കോൺഗ്രസ്സിനെഇല്ലാതാക്കാൻ നടക്കുന്ന സഖാക്കളോട് ഒരു അപേക്ഷ ഉള്ളത്. ഇവിടെ നിങ്ങളെ ഒരു തരിമ്പു പോലും വെച്ചേക്കാതെ നിങ്ങളിലൂടെയാണ് സംഘപരിവാർ - ആർഎസ്എസ് ,  വളരുന്നത് എന്ന് കൂടി മനസ്സിലാക്കിയാൽ നല്ലത്.

      കൂട്ടത്തിൽ, 1956 വരെ സ്വാന്ത്ര്യദിനം ആഘോഷിക്കാതെ കരിദിനം ആഘോഷിച്ച സഖാക്കന്മാരുടെ ചരിത്രം കൂടി ഒന്ന് ഓർക്കുന്നത് നല്ലതായിരിക്കും. ഇതൊന്നും വേണ്ട,  കമ്യുണിസ്റ്റ്പാർട്ടിയുടെ പഴയകാലപ്രമേയങ്ങൾ ഒന്ന് മനസ്സിരുത്തി വായിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളു ഇന്നത്തെസിപിഎമ്മിന്റെ പൊള്ളത്തരം.മനസ്സിലാക്കാൻ .അതിനും സാധിച്ചില്ലെങ്കിൽ എം എൻ റോയ് , പി സി ജോഷിയും, ബി ടി  രണദിവെ, ഡോ ഗംഗാധർ അധികാരി, എന്തിനേറെ  നമ്മുടെ ഇഎംഎസ്സിനെ വായിച്ചാലും മതി. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം എഴുതിയ ഇ എം എസ് ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും നേതൃത്വത്തിൽ നടത്തിയ  സമര ചരിത്രത്തെ  ബൂർഷ്വാ സ്വാതന്ത്ര്യമായും  ബൂർഷ്വാ ദേശീയതയുമായിട്ടാണ് വിശേഷിപ്പിച്ചത്.  ചരിത്രം ഒരുപാടുണ്ട്- നിർമൽ ചന്ദ്ര ചാറ്റർജി,   1977, 1989 അങ്ങനെ നിരവധിയാണ്. ആരാണ് ബിജെപിയെ വളർത്തിയത്, വളമിട്ടുകൊടുത്ത് എന്ന് ചരിത്രം അന്വേഷിച്ചാൽ മതി.
          കോൺഗ്രസു തകർന്നാൽ, കോൺഗ്രസുതളർന്നാൽ വളരുന്നത് CPM അല്ല, BJP ആണെന്ന സത്യം ഒരിക്കൽകൂടി സഖാക്കളെ ഓർമ്മിപ്പിച്ചുകൊണ്ട്


Report Page