Help

Help

Sher
#sherreview

The help-സഹായം 

======================================

ജിം ക്രോ നിയമങ്ങളെ പറ്റി കേട്ടിട്ടില്ലേ?അമേരിക്കയിൽ വെള്ളക്കാരെയും കറുത്തവർഗ്ഗക്കാരെയും കൃത്യമായി വേർത്തിരിച്ച,വെള്ളക്കാരെ പ്രിവിലേജിന്റെ സിംഹാസനത്തിലിരുത്തിയ ഒരു പറ്റം നിയമങ്ങളായിരുന്നു അത്. അടിമത്തം നിറുത്തലാക്കിയതിന്‌ ശേഷവും ഇത്തരം സ്റ്റേറ്റ്‌ സ്പോൺസേർഡ്‌ നിയമങ്ങളിലൂടെ കറുത്ത വർഗ്ഗക്കാരെ രണ്ടാം തരക്കാരായി കണ്ടിരുന്ന പ്രവണത.ഒരേ വണ്ടിയിൽ യാത്ര ചെയ്യാൻ പാടില്ല,ഒരുമിച്ച്‌ ഭക്ഷണം കഴിക്കാൻ പാടില്ല,പരസ്പരം ഷെയ്ക്‌ ഹാൻഡ്‌ ചെയ്യാൻ പാടില്ല *ഷെയ്ക്ക്‌ ഹാൻഡ്‌ സമത്വത്തിന്റെ പ്രതീകമാണല്ലോ*,ഒരേ സ്കൂളിൽ പഠിക്കാൻ പാടില്ല,ഒരേ വാഷ്‌ റൂംവെയ്റ്റിംഗ്‌ റൂം ഉപയോഗിക്കാൻ പാടില്ല അങ്ങനെ അങ്ങനെ ഒരുപാട്‌മനുഷ്യത്വരഹിതമായവേർത്തിരിവുകൾ.അന്നത്തെ കൊക്കാകോളയുടെ പരസ്യമൊക്കെ കുപ്രസിദ്ധമായിരുന്നു.”വെള്ളക്കാർക്ക്‌ മാത്രം” എന്ന് എഴുതി വെച്ചിട്ടുള്ള പരസ്യ ബോർഡുകൾ കോളാ ഭീമന്മാർക്കുണ്ടായിരുന്നു.50 ഉകളിലെയും 60 ഉകളിലെയും ശക്തമായ മുന്നേറ്റങ്ങളുടെ ഭാഗമായിട്ടാണ്‌ ജിം ക്രോ നിയമങ്ങൾ അബോളിഷ്‌ ചെയ്യപ്പെടുന്നത്‌.എന്നാൽ ജിം ക്രോ തകർന്നപ്പോൾ,കൂടെ റേസിസം അഥവാ വംശീയതയും അമേരിക്കയിൽ തകർന്നുവോ?


 കഴിഞ്ഞ 60വർഷത്തിനിടയിൽ അവർ കൈവരിച്ച പരിഷ്കൃത പുരോഗതിയും ഇന്നവർ എവിടം വരെ എത്തി നിൽക്കുന്നു എന്നതും ഈ ചിത്രം അടിവരയിടുന്നു .60 വർഷം മുമ്പ് കറുത്തവർഗക്കാർ അനുഭവിച്ച ചൂഷണവും മനുഷ്യത്വരഹിതവുമായ പെരുമാറ്റവും ഇന്ന് കാണാൻ പ്രയാസമാണ്. ഇക്കാലം അടിച്ചമർത്തുന്നവരുടെ പെരുമാറ്റത്തെ ഒരു "തിന്മ" എന്ന് മാത്രമേ വിളിക്കൂ. സമൂഹ പരിണാമം അതിന്റെ പ്രവർത്തനം നിർവഹിച്ചുവെന്ന് നമ്മൾ പ്രതീക്ഷിക്കുന്നു, ഇന്ന് സാമൂഹ്യനീതി നിലനിൽക്കുന്നു.അക്കാലത്തിൽ നിന്ന് സമ്പൂർണ്ണമായ മാറ്റം വന്നിട്ടില്ലെങ്കിലും കുറഞ്ഞത് സഹിക്കാവുന്ന അളവിലേക്കെങ്കിലും ഇന്നത്തെ പരിഷ്കൃത സമൂഹം ഇത്തരം തിന്മകളെ ഒഴിവാക്കാൻ ശ്രമിക്കുണ്ട്.

വംശീയ അധിക്ഷേപത്തിനും സെഗ്രഗേഷനും നിയമപരമായ പിന്തുണ നഷ്ടപെട്ടിട്ടുണ്ടെങ്കിലും,റേസിസം ഇന്നും അമേരിക്കയിൽ ഒരിടം കണ്ടെത്തുന്നു... 


2009 ൽ കാത്‌റിൻ സ്റ്റോക്കറ്റ് എഴുതി ബെസ്റ്റ് സെല്ലർ ബുക്കുകൾക്കിടയിൽ സ്വന്താമായി ഒരു സ്ഥാനം കരസ്ഥമാക്കിയ the help എന്ന നോവലിനെ അടിസ്ഥാനമാക്കി ടേറ്റ് ടെയ്‌ലർതിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം 2011ലാണ് റിലീസ് ചെയ്തത്. 


1961 കാഘട്ടത്തിലെ വംശീയ സമത്വത്തിനായുള്ള പോരാട്ടത്തിന്റെ അനവരണമാണ് ചിത്രം ചർച്ചചെയ്യുന്നത്. അടിച്ചമർത്തപ്പെട്ട ആഫ്രിക്കൻ അമേരിക്കൻ വംശജർ വീട്ടുവേല ചെയ്തിരുന്ന സ്ഥലങ്ങളിൽ അനുഭവിച്ച മാനസിക അവഹേളനവും പരിഹാസവും എത്രത്തോളം മോശമായിരുന്നെന്നു ഈ ചിത്രത്തിന്റെ രാഷ്ട്രീയം നമ്മെ ബോധ്യപ്പെടുത്തുന്നു.പൂർവികരുടെ പെരുമാറ്റത്തെക്കുറിച്ചുള്ള പര്യവേക്ഷണത്തിലേക്ക് വേരൂന്നിയ നമ്മുടെ രാഷ്ട്രീയ ലൈനിംഗ് എന്തുതന്നെയായാലും മനസ്സിനെ സ്പർശിക്കുന്ന ഒരു ശക്തമായ സിനിമശ്രമം തന്നെയാണ് ഇത്. മനുഷ്യരാശിയുടെ വൃത്തികെട്ട വശം എടുത്ത് അത് നമുക്ക് അഭിമുഖമായി അവതരിപ്പിക്കാൻ തിരക്കഥയെഴുതിയ സംവിധായകൻ ടേറ്റ് ടെയ്‌ലർ ശ്രമിക്കുന്നത് എബിലീനും മിന്നിയും സേവിക്കുന്ന വീടുകളിൽ ചുറ്റിപ്പറ്റിയുള്ള കഥകളെ കേന്ദ്രീകരിച്ചാണ്.


യുവ എഴുത്തുകാരിയാണ് യൂജീനിയ.അവളെ സ്കീറ്റർ എന്നാണ് എല്ലാവരും വിളിക്കുന്നത്.അവളുടെ സമപ്രായക്കാരെല്ലാം കുഞ്ഞുങ്ങളുള്ള യുവതികളാണ്. എലിസബത്ത്, ഹില്ലി എന്നീ സുഹൃത്തുക്കളിൽ നിന്ന് അവൾ തികച്ചും വ്യത്യസ്തയാണ്. ഒരു ഭർത്താവിനെ കണ്ടെത്താൻ ശ്രമിക്കുന്നതിനുപകരം, സ്കീറ്റർ അവളുടെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 

തന്റെ ബിരുദം നേടിയതിനു ശേഷം അവിടെയുള്ള ഒരു പ്രാദേശിക പത്രത്തിൽ കോളമിസ്റ്റായി ജോലിചെയ്യുന്നു. ആ ജോലിയിൽ അവൾക്കു മുഷിപ്പ് തോന്നുന്നതോടെ തന്റെ നാട്ടിലേക്ക് മടങ്ങുന്നു. അവൾ വീട്ടിലെത്തുമ്പോൾ, അവളുടെ നാനിയും കുടുംബത്തിന്റെ വീട്ടുജോലിക്കാരിയുമായ കോൺസ്റ്റന്റൈൻ ജെഫേഴ്സൺ അകാരണമായി വീട്ടിൽ നിന്ന് പോയത് എന്ത് കൊണ്ടെന്നു മനസ്സിൽകാതെ വിഷമിക്കുന്നു.


തുടർന്ന് ന്യൂയോർക്കിലെ ഒരു പത്രാധിപർക്കായി തെക്കൻ സമൂഹവുമായി ബന്ധപ്പെട്ടു കിടക്കുന്ന കറുത്ത വീട്ടുജോലിക്കാരെ കുറിച്ച് ഒരു പുസ്തകം എഴുതാനുള്ള അവസരം സ്കീറ്റർ കണ്ടെത്തുന്നു. തന്റെ കരിയറിന് ഏറ്റവും മുതൽക്കൂട്ടാകും ഇതെന്നതും അവളെ കൂടുതൽ ആവേശഭരിതയാക്കുന്നു


ഇത്തരം ഒരെഴുത്തിന്റെ സാധ്യത വിപുലമായ രീതിയിൽ അഡ്രസ് ചെയ്യപെടാൻ അനുഭവകുറിപ്പുകൾ കൊണ്ടേ കഴിയൂ എന്നതിനാൽ എബിലീൻ നിമ്മി എന്നിങ്ങനെ പേരുള്ള രണ്ടു വീട്ടുജോലിക്കാരുടെ സഹായം തേടുന്നു. തുടക്കത്തിൽ മുടന്തൻ സമീപനമാണ് ഉണ്ടായതെങ്കിലും ചില പ്രത്യേക സാഹചര്യങ്ങൾ അവരെ ഈ രഹസ്യ രചനയുടെ കൂടെ പ്രവർത്തിക്കാൻ സമ്മതിപ്പിക്കുന്നു. 


അക്കാലത്തെ മുഖ്യധാരാ മാധ്യമമായ എഴുത്തിലൂടെ അവർ തങ്ങൾ നേരിടുന്ന രാഷ്ട്രീയ പ്രതികൂല ഘടകസമ്മർദ്ദങ്ങളെ എങ്ങനെ അതിജീവിക്കാൻ ശ്രമിക്കുന്നു എന്നുള്ളതിലൂടെ ചിത്രത്തിന്റെ കഥാഗതി മുന്നോട്ടു പോകുന്നു.... 


സ്വന്തം കുഞ്ഞിനെ ഒന്നുമ്മ വെക്കാൻ പോലും സമയം കണ്ടെത്താത്ത ഒരു അമ്മയും മാവേലിയെ പോലെ എന്നെങ്കിലും വീട്ടിൽ കയറി വരുന്ന അച്ഛനും അവഗണിച്ച പെൺകുട്ടിയോടു വാത്സല്യത്തോടെയും കരുതലോടെയും വർത്തിക്കുന്ന ആ ജോലിക്കാരി കഥാപാത്രം മനസ്സിൽ ഒരു നോവായി അനുഭവപ്പെടുന്നുണ്ട് . You is kind. You is smart. You is important എന്ന മന്ത്രമാണ് ആ വീട്ടുജോലിക്കാരി തൊഴിലുടമയുടെ മകളെ ആശ്വസിപ്പിക്കാനും ശാക്തീകരിക്കാനും ഉപയോഗിക്കുന്നത്‌.


സ്കീറ്ററിന്റെ രോഗിയായ അമ്മ പോലുള്ള കുറച്ച് കഥാപാത്രങ്ങൾക്ക് വംശീയ വിസ്മൃതിയിൽ നിന്ന് അർദ്ധ-പ്രബുദ്ധതയിലേക്കുള്ള ഒരു പാത ചിത്രത്തിൽ നൽകിയിട്ടുണ്ട്, എന്നാൽ ഭൂരിഭാഗം വരുന്ന ഈ സിനിമയിലെ വെള്ളക്കാർ ഒന്നുകിൽ ശുദ്ധമായ ഹൃദയമുള്ള കുരിശുയുദ്ധക്കാർ അല്ലെങ്കിൽ അപഹാസ്യരായ വർഗീയവാദികളോ ആണെന്ന് തോന്നിപ്പിക്കുംതരത്തിലാണ് കാണപ്പെടുന്നത്. 


അതുപോലെ തന്നെ ചിക്കൻ ഫ്രൈ ചെയ്യുന്നത് നിങ്ങൾക്ക് ജീവിതത്തെക്കുറിച്ച് മികച്ച അനുഭവം നൽകുന്നു,”എന്ന് മിന്നി പറയുമ്പോൾ ഒന്നുകൂടി മുരിഞ്ഞ ചിക്കാനാണ് (കറുത്തത് )രുചികരമെന്നു ഒരു വെള്ളക്കാരിയെ കൊണ്ട് പറയിപ്പിച്ച സമത്വത്തിന്റെ രാഷ്ട്രീയം ചിത്രത്തെ മറ്റൊരു തലത്തിലേക്ക് പ്രേക്ഷകനെ ചിന്തിപ്പിക്കുന്നു.


ആ കാലഘട്ടത്തിലെ അക്രമം, ക്രൂരത, ഭയം എന്നിവ തീക്ഷ്ണതയോടെ പിടിച്ചെടുക്കാൻ ശ്രമിക്കുന്നില്ല എന്നത്‌ സിനിമയുടെ ഒരു കുറവായി തോന്നി. കഥാപാത്രങ്ങളെ മറികടന്ന് അപകടത്തിന്റെ യഥാർത്ഥ ആവിഷ്കാരം ചിത്രീകരിച്ചിട്ടില്ല. പക്ഷെ സിനിമയിൽ "അപകടം" സംസാരിക്കപ്പെടുന്നു.ഹില്ലിയെന്ന കഥാപാത്രനിർമ്മിതിയെ മാറ്റിനിർത്തിയാൽ മറ്റൊരു കഥാപാത്രവും കാര്യമായ രീതിയിൽ ക്രൂരതയുടെ അക്കാലത്തെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നില്ല.തങ്ങളുടെ ഭൂത കാല വംശജരെ കരിവാരിതേക്കാൻ ഇന്നത്തെ വെളുത്തവന്റെ ആഢ്യത്വം അനുവദിക്കുന്നില്ലെന്നത്‌ വിമര്ശിക്കപ്പെടേണ്ടതാണ്. 


ഇക്കാലത്തു തന്നെ നടക്കുന്ന സാമൂഹിക പ്രക്ഷോഭത്തിന്റെ കാരണമായ ജോൺ ഫ് കെന്നഡിയുടെ മരണത്തെ തുടർന്നുള്ള രാഷ്ട്രീയ അസ്ഥിരതയുടെ പിന്നാമ്പുറങ്ങൾ ചിത്രീകരിക്കാതെ വ്യക്തിപരമായ അനീതികളിൽ കൂടുതലായി തിരക്കഥ ശ്രദ്ധ കേന്ത്രീകരിക്കുന്നതായി തോന്നി.


രണ്ടുപേർക്കിടയിൽ ഒതുങ്ങി നിൽക്കുന്ന രഹസ്യം സമൂഹത്തിലേക്ക് പരസ്യപ്പെടുമ്പോൾ ആരോപണ വിധേയയായാ വ്യക്തി സ്വയം പ്രതിരോധം സൃഷ്ടിക്കാൻ ശ്രമിക്കുന്നതിലെ നർമ്മവും രാഷ്ട്രീയവും രസകരമായിരുന്നു. (ചിത്രം കണ്ടുതന്നെ മനസ്സിലാക്കുക )


 

ലോക സിനിമ ചരിത്രത്തിൽ അമേരിക്കൻ ഐക്യനാടുകളിലെ മറക്കാനാവാത്ത കാലഘട്ടത്തെ കുറിച്ചിറങ്ങിയ മറ്റു ചിത്രങ്ങളുടെ കൂടെ ഒഴിച്ചുനിർത്താൻ കഴിയാത്ത ഒരു സിനിമ തന്നെയാണ് the help. ആകർഷകമായ കഥാവരണം, ഗംഭീരമായ അഭിനയ മുഹൂര്തങ്ങളാൽ സമ്പന്നമാക്കിയ സിനിമാറ്റിക് അനുഭവം 146 മിനിറ്റ് പ്രേക്ഷനെ മുഷിപ്പിക്കുന്നില്ല. വിയോള ഡേവിസ്, ബ്രൈസ് ഡാളസ് ഹോവാർഡ്, ഒക്ടാവിയ സ്പെൻസർ, ജെസീക്ക ചസ്റ്റെയ്ൻ എന്നിവരുടെ പ്രകടനങ്ങൾ വളരെ മികച്ചു നിന്നു. ഇവരുടെ ഈ പ്രകടനങ്ങൾ പ്രമുഖ ചലച്ചിത്രമേളകളിലേക്കും അതിലുപരി ഓസ്‌കാർ നാമനിർദ്ദേശത്തിലേയ്ക്കും അർഹരാക്കിയിട്ടുണ്ട്.


മനുഷ്യൻ തൊലിയുടെ നിറത്തിന്റെ പേരിൽ രണ്ടു തട്ടിൽ കുടികൊള്ളുമ്പോഴും ഏകഖണ്ഡേന ജീവൻ നിലനിത്താൻ വേണ്ടി കഴിച്ചതിന്റെ വിസർജ്യവും തലമുറയെ സൃഷ്ടിക്കാൻ വേണ്ട രക്തവും വിഭിന്ന നിറമല്ലെന്ന് മനസ്സിലാക്കാൻ പരിഷ്കൃത പുരോഗമന മാനവന് സാധിക്കുമെന്ന് നമുക്കു വീണ്ടും വീണ്ടും പ്രത്യാശിക്കാം 


ആഫ്രിക്കൻ-അമേരിക്കൻ ജീവിതത്തെക്കുറിച്ച് തിളക്കമാർന്ന പ്രചോദനാത്മകമായ സിനിമകൾ നിർമ്മിക്കാൻ മുഖ്യധാരാ ഹോളിവുഡ് സിനിമകൾക്ക് ഇനിയും സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു

For movie reviews movie list movie news & more...👇

https://t.me/Sherreview

Report Page