Headshot

Headshot

Shaheer Ahmad Sher
#review

"രക്ഷപെടാൻ കഴിയാത്ത രീതിയിൽ ഞങ്ങളെ ഒരിടത്തു പൂട്ടുക.. ദിവസങ്ങളോളം വിശപ്പും ദാഹവും അനുഭവിച്ച ഞങ്ങളുടെ മുന്നിലേക്ക്‌ ഒരു കുപ്പി വെള്ളം നീട്ടുന്നു.. ആ വെള്ളത്തിനായി ബാക്കിയുള്ള എല്ലാവരെയും കൊന്നു ഞാൻ മാത്രമായി പുറത്തു കടക്കുമ്പോൾ എന്റെ മുന്നിൽ മരണത്തിന്റെ ദൈവം എന്നറിയപ്പെടുന്ന ലീ മാത്രം... " 


Movie - Headshot (2016) 


Language - Indonesian 


Genre - Martial Arts 


PG - 18+ 


Raid Series കണ്ട ആരും അതിലെ നായകനായ Iko Uwais നെ മറന്നു കാണില്ല. Pencak Silat എന്ന ഇന്തോനേഷ്യൻ ആയോധന കല വളരെ ചടുലമായി ആവേശഭരിതമായ പ്രേക്ഷകർക്ക് മുന്നിലെത്തിച്ച പടത്തിലെ നായകന്റെ ഏറ്റവും പുതിയ ചിത്രമാണ് Headshot. 


കാലങ്ങളായി നാം കണ്ടുവരുന്ന കഴിഞ്ഞതെല്ലാം മറന്നു പോയ നായകനും, നായികയെ തട്ടിക്കൊണ്ടു പോകുന്ന വില്ലനും, നായികയെ രക്ഷിക്കാൻ വരുന്ന നായകനും ക്ലൈമാക്സും എന്നതാണ് ഈ സിനിമയുടെ കഥ. പുതുമ വേണം വെറൈറ്റി വേണം എന്നൊക്കെ നിർബന്ധം ഉള്ളവർക്കുള്ള സിനിമയേ അല്ല എന്ന് ചുരുക്കം. 


രണ്ടു മണിക്കൂറിൽ താഴെയുള്ള ചിത്രത്തിൽ മുക്കാൽ ഭാഗവും ആക്ഷൻ തന്നെ. അതും നല്ല ചോരപ്പുഴ ഒഴുകുന്ന വയലൻസ് നിറഞ്ഞ ആക്ഷൻ. അഭിനയം എന്ന വിഭാഗം നോക്കുകയേ വേണ്ടാ.... ഒരു ഔട്ട്‌ ൻ ഔട്ട്‌ ആക്ഷൻ പടത്തിനു വേണ്ട രീതിയിലെ നല്ല വിഷ്വൽ എഫക്ടുകളും സിനിമാട്ടോഗ്രാഫിയും ചിത്രത്തിലുണ്ട്. 


ബോറടിക്കാതെ നല്ല ആക്ഷൻ ചിത്രങ്ങൾ കാണണം എന്നുള്ളവർക്കുള്ള ഒരു സിനിമ. ആക്ഷൻ സീനുകൾക്ക് മാത്രം പ്രാധാന്യം നൽകിയ ആക്ഷൻ സിനിമാപ്രേമികളെ ലക്ഷ്യം വെച്ചുള്ള ഒരു ചിത്രം. 


For More - sidyzworld.wordpress.com


#SiddeequeHassan. 

Shaheer Ahmad Sher:

Cinematic group links👇

https://t.me/cinematicworld/1784

Report Page