Harry Potter

Harry Potter

Sher1983
#view

പതിനേഴാം വയസിൽ കോളേജ്, അഡ്മിഷൻ നിരസിച്ചു.


25 വയസിൽ രോഗം മൂർഛിച്ചു 'അമ്മ മരിച്ചു.


27 വയസിൽ വിവാഹിതയായെങ്കിലും തൊട്ടടുത്ത വർഷം വേർപിരിഞ്ഞു.


29 വയസിൽ സാമൂഹ്യ ക്ഷേമകേന്ദ്രത്തിൽ മകളെയും കൊണ്ട് അഭയാര്ഥിയായി ജീവിക്കേണ്ടി വന്നു.


30 വയസിൽ വിഫലമായൊരു ആത്‍മഹത്യ ശ്രമത്തിനു ശേഷം, മറ്റുള്ളവരെക്കാളും നന്നായി തനിക്കു എന്താണ് ചെയ്യാൻ സാധിക്കുന്ന എന്നു ചിന്തിച്ചു, അത് 'എഴുത്തു' ആണെന്ന് തിരിച്ചറിഞ്ഞു.


ലണ്ടനിലേക്കുള്ള ട്രെയിൻ യാത്രക്കിടയിൽ മനസ്സിൽ തോന്നിയ ഒരു ചെറിയ ത്രെഡ് അവർ അവരുടെ ആദ്യ നോവൽ ആക്കി.


12 പ്രസാധകർ തള്ളി കളഞ്ഞ ആ നോവൽ രണ്ടു വർഷത്തെ പരിശ്രമങ്ങൾക്കൊടുവിൽ അവർ പ്രസിദ്ധീകരിച്ചു.


35 വയസിൽ 4 പുസ്തകങ്ങൾ കൂടെ ഇറങ്ങി, ആ വർഷത്തെ ' Author of the Year' ആയി തിരഞ്ഞെടുത്തു.


42 വയസിൽ, അവരുടെ പുതിയ പുസ്തക പ്രകാശനത്തിന്റെ ദിവസം തന്നെ 11 മില്യൺ കോപ്പികൾ വിറ്റു.


അവരുടെ പേര് "J. K. Rowling",


ജെ.കെ റോളിങ്ങ് എന്ന എഴുത്തുകാരി ഭാവനയുടെ മാന്ത്രികവടി വീശി എഴുതിത്തീർത്ത കുട്ടിക്കഥ, ഹാരി പോട്ടർ സീരിസ് ലോക ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട നോവലും ഇന്നു ഏകദേശം 15 ബില്യൺ ഡോളർ വിലമതിക്കുന്ന ബ്രാൻഡും ആണ്.


പുസ്തകവായനയിൽ നിന്നും അകന്നുപോയികൊണ്ടിരുന്ന കുട്ടികളെ പുസ്തകങ്ങളുടെ ലോകത്തേക്ക് തിരികെ എത്തിച്ചതിൽ ഹാരി പോട്ടർ നോവലുകൾക്ക് വളരെ വലിയ പങ്കുണ്ട്.

@sher1983r

Never give up. Believe in yourself, be passionate. 

Work Hard. It's never too late.

- J.K.Rowlings

Report Page