Happy death day

Happy death day

Sher1983
#review

https://t.me/sher1983r/334

Happy Death Day (2017)

Genre ~ Horror, Mystery, Thriller


★ടൈം ലൂപ് മൂവീസ് ഒരുപാട് കണ്ടിട്ടുള്ളവർ ആണ് നാമെല്ലാവരും. Edge of Tomorrow, Source code, Triangle, അങ്ങനെ ഒരുപാട്.. ചിലതൊക്കെ നമ്മളെ വല്ലാതെ കൺഫ്യൂഷൻ ആകും എന്നാൽ ചിലത് വളരെ സിമ്പിൾ ആയിരിക്കും..അത്തരത്തിൽ ഉള്ള സിമ്പിൾ one day time loop പ്രമേയം ആയി വരുന്ന ഒരു ഹൊറർ മിസ്റ്ററി ത്രില്ലർ പടം ആണ് ഹാപ്പി ഡെത്ത് ഡേ..


★കഥയിലേക്ക് ~ Tree Gelbman എന്ന പെൺകുട്ടി രാവിലെ ഉറകമെഴുന്നേറ്റു നോക്കുമ്പോ തന്റെ കോളജിൽ തന്നെ ഉള്ള ഒരു ചെക്കന്റെ റൂമിൽ.താൻ എങ്ങനെ അവിടെ എത്തി, തലേ ദിവസം എന്താ നടന്നെ എന്നൊന്നും ഓര്മയുമില്ല..അങ്ങനെ തന്റെ പതിവ് കാര്യങ്ങൾ ചെയ്തു ആ ദിവസം രാത്രി ഒരു പാർട്ടിയിൽ പോകുമ്പോ അവളെ ആരോ കൊലപ്പെടുത്തുന്നു.പെട്ടെന്നു തന്നെ അവൾ മരണം നടന്ന അതെ നിമിഷം കണ്ണ് തുറകുമ്പോ മറ്റേ ചെക്കന്റെ റൂമിൽ വീണ്ടും..ആ ദിവസം അങ്ങനെ കടന്നു പോകുമ്പോ അവൾക്കു സംശയമായി..ഇതല്ലേ ഇന്നലെ നടന്നെ..അന്നും രാത്രി അവളെ ആരോ കൊലപ്പെടുത്തുന്നു..ഇതിങ്ങനെ ഒരു ലൂപ് ആയി തുടർന്ന് കൊണ്ടേ ഇരിക്കുന്നു..തനിക്കെന്താ ഇങ്ങനെ സംഭവികുന്നെ ആരാണ് തന്നെ കൊല്ലാൻ ശ്രമിക്കുന്നെ എന്ന ഒരു ഇതിലൂടെകഥ മുന്നോട് നീങ്ങുന്നു..


★ഈ സിനിമയുടെ ഏറ്റവും വലിയ പോസറ്റീവ് ആയി തോന്നിയത് സ്ക്രിപ്റ്റ് ആണ്...കാണുമ്പോ ചില പ്രതേക സന്ദർഭങ്ങൾ എത്തുമ്പോ കഥ ഇപ്പോ തീരും എന്ന് നമ്മൾ വിചാരിക്കും.പക്ഷെ അവിടെയാണ് നമ്മൾ ഞെട്ടുന്നത്..അതുപോലെ ആരാണ് ആ കൊലയാളി എന്ന് പെട്ടെന്നു ഊഹിക്കാൻ പറ്റാത്ത ഒന്നായിരുന്നു..കണ്ടുകൊണ്ടിരുന്നപ്പോ ഞാനും വിചാരിച്ചു ഓ ഇല്ല റോൾ ആയിരിക്കും പക്ഷെ പ്രതീക്ഷ തെറ്റിക്കും...


★Horror, Mystery, Thriller എന്ന genre ആണ് പടം വന്നിരിക്കുന്നത്..പക്ഷെ horror element ഉണ്ടോ എന്നു എടുത്തു ചോദിച്ചാൽ.....പക്ഷെ msytery thriller എന്നതിനോട് 101ശതമാനം നീതിപുലർത്തിട്ടുണ്ട്..


★ആകെ ഒരു നെഗറ്റീവ് ആയി തോന്നിയത്, നല്ല രീതിയിൽ engaged ആയി പൊയ്‌ക്കൊണ്ടിരുന്ന പടം പെട്ടെന്നൊരു പോയിന്റ് എന്തുമ്പോകൈ വിട്ട പോലെ ഒരു തോന്നൽ..ഇടക്ക് വെച്ചുള്ള അല്ലറച്ചില്ലറ കോമഡി അല്പം ബോർ ആയി തോന്നിയപോലെ..പക്ഷെ ആ ഒരു ബോർ തോന്നിയ ഫീലിംഗ് ഉടൻ തന്നെ അടുത്ത സീനിൽ engaged ആകുന്നുണ്ട്..ഒരുപക്ഷെ ആ കോമഡി ഇല്ലായിരുണേൽ തുടക്കം മുതൽ ഒടുക്കം വേറെ ഒരു fast paced engaged ആയ ഒന്നായി തീരുമായിരുന്നു..പിന്നെ ഉള്ള ഒന്ന് അത് കൊല ചെയ്യാനുള്ള കാരണം..അത് ഞാൻ പറയുന്നില്ല..

◆അതുപോലെതന്നെ എടുത്തു പറയണ്ട ഒന്നാണ് Tree ആയി അഭിനയിച്ച ചെയ്ത Jessica Rothe ആക്ടിങ്..നല്ല രീതിയിൽ തന്നെ പുള്ളിക്കാരി റോൾ ചെയ്‌റ്റിട്ടുണ്ട്..


★കൂടുതൽ ഒന്നും എടുത്തു പറയുന്നില്ല..ഒരു പ്രതീക്ഷയുമില്ലാതെ കാണാൻ ഇരുന്നതിനാൽ നല്ലൊരു മിസ്റ്ററി ത്രില്ലർ എന്ജോയ് ചെയ്യാൻ പറ്റി..അധികമൊന്നും ഓവർ ആകാതെ വളരെ നല്ലപോലെ decent ആയി എടുത്ത ഒരു പടമാണ് ഇത്..കാണാത്തവർ കാണാൻ ശ്രെമിക്കുക..ടൈം ലൂപ് ആണെന് വെച്ച് ഒഴിവാകണ്ട..കൺഫ്യൂഷൻ ആകാൻ വേണ്ടി ഒന്നുമേ ഇല്ല..


★റേറ്റിംഗ് ~ 3/5

read more @ arjunachuu.wordpress.com


◆പടമെല്ലാം കണ്ടു കഴിഞ്ഞു ഒരുപക്ഷെ ചിലർക് സംശയം തോന്നും ആ ടൈം ലൂപ് എന്തുകൊണ്ട് ഉണ്ടായി,അവൾ എങ്ങനെ അതിൽ അകപ്പെട്ടു അതിനു കാരണം...അതിനുള്ള ഉത്തരം അറിയണേൽ അടുത്ത പാർട്ട് വേറെ കാത്തിരിക്കേണ്ടി വരും..prequel ആയി എന്തുകൊണ്ട് അവൾ ആ ടൈം ലൂപിൽ പെട്ടു എന്നതിനുള്ള കാരണം വെച്ച് പടം ഇറക്കാൻ ഉള്ള തീരുമാനത്തിൽ ആണ് സംവിധായകൻ..

Credits:arjunachuu

Report Page