Go

Go


തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ അനുഗൃഹീതർ.”—മത്താ. 5:3.

കുട്ടിക്കാലംമുതലേ സ്വന്തമായുള്ള ചില സംഗതികൾക്ക് വേണ്ടവില കല്‌പിക്കാതിരിക്കുന്ന ഒരു പ്രവണത പലപ്പോഴും കാണാറുണ്ട്. ഉദാഹരണത്തിന്‌, ഒരു സമ്പന്ന ഭവനത്തിൽ വളർന്നുവന്ന ഒരാൾ തനിക്കുള്ള പലതിനെയും നിസ്സാരമട്ടിൽ കണ്ടേക്കാം. അനുഭവപരിചയത്തിന്‍റെ അഭാവംനിമിത്തം ജീവിതത്തിൽ ശരിക്കും വിലയുള്ള സംഗതികൾ എന്താണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത പല ചെറുപ്പക്കാരുടെയും അവസ്ഥ അതുതന്നെയാണ്‌. ലോകത്തിലുള്ള അനേകരെയും സംബന്ധിച്ചിടത്തോളം, ഭൗതികവസ്‌തുക്കളെ ചുറ്റിപ്പറ്റിയാണ്‌ അവരുടെ ജീവിതം. കൈനിറയെ കാശു കിട്ടുന്ന ഒരു ജോലി, നല്ല ഒരു വീട്‌, പുതുപുത്തൻ ഇലക്‌ട്രോണിക്‌ ഉപകരണങ്ങൾ അതൊക്കെ മാത്രമാണ്‌ അവരുടെ ചിന്താമണ്ഡലത്തിൽ ചുറ്റിത്തിരിയുന്ന കാര്യങ്ങൾ. എന്നാൽ ഇവയെക്കുറിച്ചൊക്കെമാത്രമാണ്‌ നമ്മുടെയും ചിന്തയെങ്കിൽ അതിപ്രധാനമായ ഒരു സംഗതി നമുക്ക് നഷ്ടമാവുകയാണ്‌—ആത്മീയധനം. ഇന്ന് ദശലക്ഷക്കണക്കിന്‌ ആളുകൾ അങ്ങനെയൊരു ധനം ഉണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുപോലുമില്ല എന്നതാണ്‌ സങ്കടകരമായ സംഗതി. ക്രിസ്‌തീയ കുടുംബത്തിൽ വളർന്നുവന്ന നിങ്ങൾക്ക് പൈതൃകമായി ലഭിച്ച ആത്മീയധനത്തിന്‍റെ മൂല്യം നിങ്ങൾ ഒരിക്കലും മറന്നുപോകരുത്‌. വിലമതിപ്പിന്‍റെ അഭാവം, ശേഷിച്ച ജീവിതത്തെ മുഴുവൻ മാറ്റിമറിച്ചേക്കാവുന്ന സങ്കടകരമായ ഭവിഷ്യത്തുകൾക്ക് വഴിവെച്ചേക്കാം. w14 12/15 4:1, 2


Report Page