Game Over

Game Over


.Game Over(Tamil,2019)

Thriller,Mystery.


അജ്ഞാതനായ കൊലയാളി!!അയാൾ തന്റെ ഇരകളെ കൊലപ്പെടുത്തുന്ന രീതി ഭയാനകമാണ്.തലയറുത്തു പിന്നീട് ചാരം മാത്രം അവശേഷിപ്പിക്കുന്ന രീതിയിൽ മൃതദേഹം തീ കൊളുത്തുന്നു.ചെന്നൈ നഗരത്തിൽ ധാരാളം കൊലപാതകങ്ങൾ ഈ രീതിയിൽ നടക്കുന്നു.കൂടുതലും യുവതികളാണ് ഇരകൾ.കൊലപാതകങ്ങൾ സ്ഥിരം വാർത്ത ആകുമ്പോഴും ഒരു സ്ത്രീ എവിടെയോ നിന്നുള്ള ഓർമകളും ആയി ജീവിക്കുന്നു.അവർ ഒരു ഗെയിം ഡെവലപ്പർ ആണ്.സ്വപ്ന എന്നാണവളുടെ പേര്.അവളുടെ വീട്ടിലെ ജോലിക്കാരി ആയ കലമ്മയുടെ കൂടെ ആണ് താമസം.ഏറെ ദുരൂഹതകൾ ഉണ്ട് അവളുടെ ജീവിതത്തിൽ.സിനിമ പറയുന്നത് ഇതെല്ലാം ആണ്.


സിനിമയുടെ കഥയുടെ ട്രീറ്റ്മെന്റ് ആണ് ആകർഷിച്ചത്.ഹൊറർ മൂഡിൽ തുടങ്ങി അതിന്റെ ഒപ്പം ടൈം ലൂപ്പ് ഒക്കെ ചേർത്തുള്ള ഒരു deadly combo എന്നു പറയാം.സിനിമയുടെ തുടക്കം മുതൽ നിലനിർത്താൻ കഴിഞ്ഞ മൂഡ്;പാട്ടുകൾ ,കോമഡി ഒക്കെ പൂർണമായും ഒഴിവാക്കി അതേപടി നിലനിർത്തി.ഒരു സൈക്കോളജിക്കൽ ത്രില്ലർ ആയി ഒരു ചിത്രം എങ്ങനെ ഒരുക്കാം എന്നതിന്റെ മികച്ച ഉദാഹരണം ആണ് ചിത്രം.


സിനിമ ഇറങ്ങിയ സമയം "മായ" യുടെ ഒപ്പം നിൽക്കുന്ന ഒന്നാണ് എന്നു കേട്ടിരുന്നു.എന്നാൽ ഹൊറർ ഘടകങ്ങളുടെ ഒപ്പം blend ആകുന്ന മറ്റു ചേരുവകകൾ കൂടി ചേർത്തപ്പോൾ ശരിക്കും ഹോളിവുഡ് ലെവലിൽ ഉള്ള അവതരണം ആയിരുന്നു ചിത്രത്തിന് ഉണ്ടായിരുന്നത്.ഇത്തരം പ്രമേയത്തിൽ ഉള്ള ചിത്രങ്ങളുടെ അവതരണ മികവ് എന്ന് ആണ് ഹോളിവുഡ് കൊണ്ടു ഉദ്ദേശിച്ചത്.കാരണം,ഇത്തരം പ്രമേയങ്ങൾ അവിടെ സാധാരണം ആണ്.എന്നാൽ കൂടിയും ഒരു പുതുമയുണ്ട്.പ്രത്യേകിച്ചും ഒരു ഇന്ത്യൻ ഭാഷയിൽ,ശ്രദ്ധയോടെ അവതരിപ്പിച്ച ചിത്രം എന്ന രീതിയിൽ നോക്കുമ്പോൾ.


എന്നും പറയുന്ന പോലെ ,തമിഴ് സിനിമയുടെ New-Wave ദിനങ്ങൾ അവസാനിക്കുന്നില്ല.അവർ വീണ്ടും വരുകയാണ്.എല്ലാ ഭാഷ ചിത്രങ്ങളും കാണുന്ന പ്രേക്ഷകനെ ആകർഷിക്കാൻ ആയിട്ടു.നമ്മുടെ പ്രേക്ഷകരും കാണട്ടെ ഇത്തരം പ്രമേയങ്ങൾ.മൊബൈലിലോ,കംപ്യൂട്ടറിലോ കാണുന്ന പ്രേക്ഷകന്റെ കൂടെ തിയറ്ററിൽ കൂടിയും.


മികച്ച ഒരു ശ്രമം ആണ് Game Over..സിനിമയുടെ പേരും കഥയും ആയി ഉള്ള ബന്ധം കൂടി നോക്കിയാലും നല്ല രീതിയിൽ പ്ലാൻ ചെയ്ത ചിത്രം ആണെന്ന് മനസ്സിലാകും.


അനുരാഗ് കശ്യപ് ആണ് നിർമാതാവ്!!


കാണാൻ ശ്രമിക്കുക..


More movie suggestions @www.movieholicviews.blogspot.ca

Report Page