Game of thrones

Game of thrones

Shaheer Ahmad Sher

Spoiler alert 🤘

ഗെയിം ഓഫ് ത്രോൻസ് : കഥ ഇതുവരെ 


സീസൺ 3


ഒരു പക്ഷെ മൂന്നാം സീസൺ ആവാം ഏവരെയും ഒരുപോലെ വിഷമിപ്പിച്ചതും അത്ഭുതപ്പെടുത്തിയതും. സ്റ്റാർക്സ് കുടുബത്തിനു സംഭവിക്കുന്ന അതിഭയങ്കരമായ ദുരന്തം നമ്മളെ വിഷമിപ്പിക്കുന്നു .  സീസൺ തുടങ്ങുന്നത് ഡാൻറെയ്‌സ് ഇന്റെ കപ്പൽ യാത്രയോടെയാണ് . പറന്നു ഉയരുന്ന ഡ്രാഗൺസ് മുമ്പത്തേക്കാളും വളർന്നു എന്നുളത് നമ്മളെ വിസ്മയിപ്പിക്കുന്നു . ഈ കപ്പൽ യാത്ര ഒരു കച്ചവടത്തിനാണ് . തന്‍റെ പ്രിയപ്പെട്ട വ്യാളികളിൽ ഒന്നിനെ "unsullied" ഏന് വിശേഷിപ്പിക്കുന്ന ഒരു സൈന്യത്തിന് പ്രതിഫലമായി കൈമാറുക. ഉടമ്പടി അനുസരിച്ചു കച്ചവടം കഴിയുമ്പോൾ തന്‍റെ വ്യാളി അതിന്‍റെ ഉടമയെ കൊന്നിട്ട് തിരിച്ചു ഡാൻറിസിന്റെ അടുക്കൽ വന്നെത്തുന്നു. ഇവിടെ നിന്നും ഒന്നു മനസിലാക്കാം ." അധികാരം ആവശ്യം ആണോ , ഡ്രാഗൺസ് അതിലേറെ ആവശ്യം ആയി വരും ". കൊട്ടാരത്തിലേക്കു തിരിച്ചു എത്തുമ്പോൾ മാർജറി എന്ന വിധവ ജോഫ്രേയുടെ ഹൃദയം കിഴടക്കാൻ നോക്കുന്നു . ജെയ്മിയെ ഇതിനിടെ ബ്രെയിൻ ഓഫ് ടാർത് കിഴടക്കി തടവുകാരൻ ആകുന്നു . രസകരമായ അവരുടെ അടുപ്പം നമ്മളെ പിന്നിട് ചിന്തയിൽ താഴ്ത്തും . ഇതിനിടെ ജൈമിയെ മോചിതനാക്കി തിരിച്ച അയക്കുന്ന സംഘം ബ്രിയേണിനെ ഒരു കരടിയുടെ ശവകുഴിയിലേക്കു പറഞ്ഞു വിടുന്നു . പക്ഷെ അവരെ രക്ഷിക്കാൻ ജെയ്മി എത്തുന്നതോടെ ഇരുട്ട് നിറഞ്ഞ ഒരു കഥാപാത്രം വെളിച്ചത്തിലേക്കു വന്ന പോലെ തോന്നും. ഇതേ സമയം ആര്യ സ്റ്റാർക് ഹൗണ്ട് എന്ന വ്യക്തിയുടെ പിടിയിലാവുന്നു .അവളെ "ദി ട്വിൻസ് " എന്ന സ്ഥലത്തു എത്തിച്ചു പ്രതിഫലമായി പണം വാങ്ങാൻ അവർ യാത്ര തിരിക്കുന്നു .ഇതിനിടയിൽ ബോൾട്ടൻസ് വിൻറെർ ഫെൽ തങ്ങളുടെ പിടിയിലാക്കുന്നു. റാംസെ ബോൾട്ടൻ എന്ന അതിക്രൂരനായ വ്യക്തിയെയും നമ്മൾ പരിചയപ്പെടുന്നു . സീസൺ അവസാനിക്കുന്നത് ഏവരെയും ദുഖത്തിലാക്കിയാണ് . ദി റെഡ് വെഡിങ് എന്ന വിശേഷണവുമായി എത്തിയ പ്രീഫിനാലെ എവരെയും ശക്തിയായി സ്വാധിനിക്കുന്നു .സ്റ്റാർക് കുടുംബം നേരിടേണ്ടി വരുന്നത് ഒരു കൂട്ടക്കൊലയ്ക്കു സാക്ഷ്യം വഹിക്കലാണ്. ബ്രാൻ, ഹോഡർ തുടങ്ങി അവരുടെ കൂടെ ഉള്ളവരും വിൻറെർ ഫെൽ ഉപേക്ഷിച്ചു നീങ്ങുന്നു . സീസൺ ഫിനാലെ ഏവരെയും ഞെട്ടിക്കുന്ന ഒന്നാണ് . ഡ്രാഗൺഗ്ലാസ്സ് വൈറ്റ് വോക്കേഴ്സിനെ വധിക്കാൻ കെല്പുള്ള ആയുധമാണെന്നുള്ള തിരിച്ചറിവ് സാമുവേലിന് ആശ്വാസം ഏകുന്നു .


ഏറ്റവും കുടുതല്‍ ചര്‍ച്ച ചെയപെട്ട ഒരു സീസണ്‍ ആണ് ഇത്. റൈൻസ് ഓഫ് കാസറ്റ്മെറി എന്നാ പശ്ചാത്തലസംഗിതം നമ്മളെ മറ്റൊരു തലത്തില്‍ എത്തിക്കുന്നു . റാമിൻ തന്‍റെ കാലഗതിയില്‍ ചെയ്ത ഏറ്റവും മികച്ച രചന ഇതാണ്.

© വിവേക് വേണുഗോപാൽ

Shaheer Ahmad Sher:

Cinematic group links👇

https://t.me/cinematicworld/1784


My small library join 👇

movies & more...

@Shaheer1983

Report Page