Game of thrones

Game of thrones

Shaheer Ahmad Sher

ഗെയിം ഓഫ് ത്രോൻസ് : കഥ ഇതുവരെ

സീസൺ 2

◆ആവേശകരമായ ഒന്നാം സീസണു ശേഷം ജോഫ്രേയുടെ അധികാര ദുര്‍വിനിയോഗം ആണ് നമ്മളെ സീസൺ 2 കാണിക്കുന്നത് . സ്വന്തം പ്രിതത്വും മാതാവിനോട് ചോദ്യം ചെയുന്ന മകനെ തല്ലാൻ കെല്പുള്ള ഒരു അമ്മയാണ് സിർസി . എങ്കിലും രാജാവിനെ തല്ലുന്നവർക് മരണ ശിക്ഷ ആണെന്നുള്ള ഓർമപ്പെടുത്തൽ ജോഫ്രേയുടെ ഭ്രാന്തു എടുത്തു കാണിക്കുന്നു .തന്‍റെ മകൻ അവരുടെ കൈപ്പിടിയിൽ നിന്നും വിട്ടുപോകുന്ന കാഴ്ച സിർസിയുടെ കണ്ണുകളിൽ തെളിഞ്ഞു കാണാം . അതിനിടയിൽ തന്റെ ചേട്ടന്റെ കിരീടത്തിനു താനാണ് അവകാശി ഏന് കരുതുന്ന സ്റ്റാനിസ് ബാരത്തീയന്‍ രാഞ്ജിയുടെ മക്കൾ അവിഹിത ബന്ധത്തിൽ ആണെന്നുളത് എവരെയും അറിയിക്കുന്നു .അയാളുടെ വിശ്വസ്തയായ റെഡ് പ്രിസ്ട്രെസ്സ് സ്വന്തം അനിയനെ വധിക്കാൻ അയാളുടെ മനസിനെ പാകപ്പെടുത്തുന്നു. തുടർന്നു അവർ ജന്മം നൽകുന്ന " ഷാഡോ ബേബി " എന്നൊരു സത്വം റെനെലി ബാരത്തീയനെ വധിക്കുന്നു. ഇതിനു സാക്ഷ്യം വഹിക്കുന്നത് ബ്രയാൻ ഓഫ് ടാർത് ആണ് .കടലുകൾക്കപ്പുറം പടയോട്ടം ക്വാർത്ത എന്ന രാജ്യത്തു എത്തുന്നു . തന്‍റെ ഡ്രാഗൺസിനെ അപഹരിക്കാൻ ശ്രമിക്കുന്ന ദുഷ്ടന്‍മാരെ ഇല്ലാതാക്കിയാണ് ദനേരെയെസ് പകരം ചോദിക്കുന്നത് , " ഡ്രക്കരെയെസ് " എന്ന വിളിക്കുമ്പോൾ തീ തുപ്പുന്ന ഡ്രാഗൺ ഒരു ഉജ്വല കാഴ്ചയാണ് നമ്മള്‍ക്ക് നല്‍കുന്നത് . ഡ്രക്കരെയെസിന്റെ ആദ്യ ഇരയും ഇവിടെയാണ് . ഇവിടെ നിനും കഥ പുരോഗമിക്കുന്നത് ഗ്രേറ്റ് വാളിന് അപ്പുറത്താണ് . ജോണ് സ്‌നോയും കൂട്ടരും നായാട്ടിനു പുറപ്പെടുന്നു . അവിടെ വെച്ച് അവര് നേരിടുന്ന യാതനകളും വൈറ്റ് വാക്കേഴ്‌സ് എന്ന യാഥാർഥ്യവും ഞെട്ടിക്കുന്നതാണ് .സീസൺ അവസാനിക്കുന്നത് നമുക്കു ഒരു സുപ്രധാന നായകനെ നൽകിയാണ് . " ദി ഇമ്പ് (imp)" നമുക്കു പ്രിയപ്പെട്ടവൻ ആകുന്നത് അവസാന യുദ്ദത്തിലാണ് . രാജാവ് ഓടിയൊളിക്കുമ്പോൾ തോൽവി മുമ്പിൽ കണ്ടു ഭയപ്പെട്ടു നിൽക്കുന്ന ഭടന്മാരോട് ടിറിയാൻ പറയുന്ന വാചകങ്ങൾ നമ്മളെ കോരിത്തരിപ്പിക്കുന്നു : " അവിടെ നമ്മുടെ വാതിലിൽ മുട്ടുന്നത് ധീരന്മാരാണ് . നമുക്കവരെ വധികാം" .ഈ ആത്മവിശ്വാസം പക്ഷെ അവരെ സഹായിക്കുന്നില്ല . തന്റെ അച്ഛൻ കൊണ്ടുവരുന്ന വലിയൊരു പട അവരെ സഹായിക്കുന്നു . സീസൺ തീരുന്നത് സ്റ്റാനിസ് യുദ്ദത്തിൽ തോറ്റിട്ടാണ്. വിജയ തിലകം അണിഞ്ഞ ലാനീസ്റ്റെർസ് ഒരു കാര്യം വ്യക്തമാകുന്ന ഒരു എൻഡിങ് ആണ് സീസൺ ഫിനാലെ : പവർ ഈസ് പവർ "

©വിവേക് വേണുഗോപാൽ


Shaheer Ahmad Sher:

Cinematic group links👇

https://t.me/cinematicworld/1784


My small library join 👇

movies & more...

@Shaheer1983

Report Page