FRIENDS

FRIENDS

Jᴀɢᴅɪsʜ

J Review No. 9️⃣3️⃣


F. R. I. E. N. D. S

Language: English 

Year: 1994-2004

No. Of Seasons: 10

No. Of Episodes: 236

Duration: 24 minutes


1994 മുതൽ 2004 വരെ NBC ചാനലിൽ സംപ്രേക്ഷണം ചെയ്ത അമേരിക്കൻ sitcom ആണ് Friends. പേര് പോലെ തന്നെ മധ്യവയസ്കരായ 6 പേരുടെ ജീവിതം ആണ് വളരെ അധികം ചിരിപ്പിച്ച് കൊണ്ട് അവതരിപ്പിച്ചിരിക്കുന്നത്.

Chandler, Ross, Joey, Rachel, Monica, Pheobe എന്നീ 6 കഥാപാത്രങ്ങൾ മനസ്സിൽ നിന്നും ഒരിക്കലും മായാത്ത വിധം അവതരിപ്പിക്കാൻ Mathew Perry, David Schwimmer, Matt LeBlanc, Jenifer Anistin, Courtney Cox, Lisa Kudrow എന്നിവർക്ക് സാധിച്ചിട്ടുണ്ട്.

ഇത്രയും സീസണുകളും എപ്പിസോഡ്കളും ഉള്ളത് കൊണ്ട് കണ്ട് തീർക്കുമോ എന്നറിയാതെ ആണ് തുടങ്ങിയത്. പക്ഷെ വളരെ കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ തീർത്തു എന്ന് പറയുമ്പോൾ personnally എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് മനസിലാക്കാവുന്നതാണ്.മെയിൻ cast ഒഴിച്ചാലും സബ് cast ഇൽ വരുന്നവർ പോലും ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട്. Gunther, Janice, Jack Gellar, Mr.Green, Kathie, Jill, Emily, Mike തുടങ്ങി മാറി മാറി വരുന്ന സബ് cast നല്ല പെർഫോമൻസ് തന്നെ ആണ് കാഴ്ച വെച്ചത്.

ഇടയിൽ വരുന്ന സെലിബ്രിറ്റി ഗസ്റ്റ് റോളുകൾ മറ്റൊരു പ്രധാന ആകർഷണം ആണ്.Winona Ryder, Brad Pitt, Gary Oldman, Danny DeVito, Jon Favreau എന്നിങ്ങനെ നീളുന്നു ഗസ്റ്റ് റോളുകളും.

നിങ്ങൾ ജീവിതത്തിൽ മടുപ്പ് തോന്നി ഇരിക്കുക എന്നൊരു തോന്നൽ ഉണ്ടാകുക ആണെങ്കിൽ തീർച്ചയായും ഇത് കാണാൻ തുടങ്ങുക. മനസ്സ് നിറയെ ചിരിപ്പിക്കാൻ ഇത് സഹായിക്കും. ജീവിതത്തെ മറ്റൊരു കോണിൽ നോക്കാൻ പ്രേരിപ്പിക്കും. 

അങ്ങനെ അല്ലാത്തവർക്കും must watch തന്നെ ആണ് ഈ sitcom. വേറെ sitcom കണ്ടിട്ടില്ല. അതു കൊണ്ട് compare ചെയ്ത് പറയാൻ സാധിക്കുന്നില്ല. എന്നാൽ ഞാൻ കണ്ടിട്ടുള്ളതിൽ 100ൽ അധികം എപ്പിസോഡ് ഉള്ള ഏക സീരീസ് ആണ് ഇത്. അതു കൊണ്ട് പറയുകയാണ് തീർച്ചയായും കാണാൻ ശ്രമിക്കുക.

ബാക്ക്ഗ്രൗണ്ട് laugh തുടക്കം മുതൽ എല്ലാ എപ്പിസോഡ്ലും ഉണ്ട്. അതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞാൽ പിന്നെ തിരിഞ്ഞു നോക്കണ്ടി വരില്ല. 

Must watch one. 🖤👌🏻


My Rating: 5/5


കാണുക. ഇഷ്ടപ്പെടും. 


©️J🎬Reviews

Report Page