Free Fire

Free Fire

Vishnuprasad

കഴിഞ്ഞ കുറച്ചുദിവസങ്ങളായി കണ്ടുപോരുന്ന സിനിമകളിൽ നിന്നും വിഭിന്നമായി, Ben Wheatley സംവിധാനം ചെയ്ത Free Fire എന്ന സിനിമ കണ്ടു. പേര് പോലെ തന്നെയാണ് സിനിമ. ഫുൾ വെടിവെപ്പ്. ആ ഒരു മൂഡ് എൻജോയ് ചെയ്യുന്നവർക്ക് ഒന്നര മണിക്കൂർ ആസ്വദിച്ചിരിക്കാം. എനിക്ക് ശരിക്കും ഇഷ്ടായി. ലാഗ് ഇല്ല, കഥ എന്ന് പറയാൻ ഒന്നും ഇല്ല. ആകെ മൊത്തം ഒരു വാറ് പടം. മറ്റ് പല പടങ്ങളിലും കണ്ട് ഓർമയുള്ള Brie Larson (നായിക) പിന്നെ Jack Reynor, Noah Taylor തുടങ്ങിയ അഭിനേതാക്കൾ ഗംഭീരമായിട്ട് അഭിനയിച്ചു. ഐ മീൻ ആ ഒരു മൂഡിന് പാകമായിരുന്നു, ലുക്കും ആവേശവും. ചിലപ്പോഴൊക്കെ എനിക്ക് ബാച്ചിലർ പാർട്ടി സിനിമയിലെ സീനുകൾ ഓർമ വന്നു. പ്രത്യേകിച്ച് ക്ലൈമാക്സിൽ. അതുപോലെ ടൈറ്റിൽ കാർഡിൽ ശ്രദ്ധിച്ച ഒരു കാര്യം, മാർട്ടിൻ സ്കോർസീസ് ആണ് പടത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. അതുപോലെ, 2016 ൽ ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ, പീപ്പിൾസ് ചോയ്സ് വിഭാഗത്തിൽ മികച്ച സിനിമയ്ക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. കൂടാതെ മറ്റ് അവാർഡുകളും. പക്ഷേ അതിലൊന്നും അല്ല കാര്യം, സിനിമ നിങ്ങ ഓരോരുത്തരും ഒന്നര മണിക്കൂർ എൻജോയ് ചെയ്യുന്നതിലാണ് കാര്യം. കൂടുതൽ എന്ത് പറയാൻ. ലെറ്റ്സ് സ്റ്റാർട്ട് ഫ്രീ ഫയർ. 


#freefire #english #film #2016 #benwheatley #brielarson #jackreynor #noahtaylor #martinscorsese

Report Page