Free Fire

Free Fire

Shaheer Ahmad Sher
#review

Free fire, 2017, English

Crime comedy, U.K

Directed by Ben Wheatley

*ng Cillian Murphy, Brie Larson and 8 others

■ ഒരു തണുപ്പുള്ള രാത്രി , നല്ല ഇരുട്ട്, ഒരു പെട്ടി നിറയെ കാശുമായി M16 വാങ്ങാനിറങ്ങിയ ഫ്രാന്കും ക്രിസ്സും, കൂടെ തോക്ക് ചുമക്കാനും വാന്‍ ഓടിക്കാനുമായി സ്റ്റീവും ബെര്‍ണിയും ( രണ്ടും നല്ല ഫോമിലാ, എന്താ കാര്യം , നല്ല A class ഹെറോയിന്‍ ).

തോക്ക് വ്യാപാരികളുമായി മുട്ടിച്ച് കൊടുക്കുന്നത് ജസ്റ്റിന്‍ എന്നൊരു പെണ്ണ് ( നമ്മ്ടെ നാട്ടിലൊക്കെ നല്ല ജിമ്മന്‍മാര്ടെ പേരാണ് ജസ്റ്റിന്‍ന്ന് :p )

അവര്‍ ഓര്‍ബിനെ കാണുന്നു, അയാള്‍ അവരെ check ചെയ്തു ഒരു ഫാക്ടറിയിലേക്ക് കൊണ്ട് പോകുന്നു ( പഴയ നശിച്ച തുരുമ്പെടുത്ത ഫാക്ടറിയില്ലേ, അതന്നെ സംഭവം ).

അവിടേക്ക് തോക്ക് കച്ചവടക്കാരായ വെര്‍ണോണും മാര്‍ട്ടിനും വരുന്നു. M 16 ചോദിച്ചവര്‍ക്ക് വേറെ guns ആണ് അവര്‍ കൊണ്ട് വന്നത് . വേറെ വഴി ഇല്ലാതെ ക്രിസ് ആ തോക്ക് ഒരു test shoot നടത്തി OK പറയുന്നു.

ഇത്രയും സമയത്തിനുള്ളില്‍ തന്നെ ഈ രണ്ട് ടീമുകളും അങ്ങോട്ടും ഇങ്ങോട്ടും നന്നായി തന്നെ ചൊറിഞ്ഞ് പഴുത്താണ് നിക്കണത്.

അവിടേക്ക് ഹാരിയും ഗോര്‍ഡനും John Denver ന്റെ പാട്ട് ഒക്കെ വെച്ച് ഒരു വണ്ടി നിറയെ തോക്കുമായി വരുന്നു. അവിടെയാണ് പണി പാളണെ. ഈ ഹാരിയാണ് തലേന്ന് മ്മടെ സ്റ്റീവിന്റെ മോന്തയിടിച്ച് നീര് വരുത്തീത്, അതും നിസാര കേസിന്, സ്റ്റീവ് തലേന്ന് ബാറീന്ന് പൊക്കി പൂശീത് ഹാരീടെ കസിന്‍ പെണ്ണിനേണ്. അതല്ല ഇവിടുത്തെ പ്രശ്നം , ഈ സ്റ്റീവ് കുപ്പിയെടുത്ത് പെന്കൊച്ചിന്റെ മോന്തയ്ക്കിട്ട് കുത്ത്യാര്‍ന്നേ. ആ മോന്തേം വെച്ച് ആ 17 വയസുള്ള പെന്കൊച്ച് ഇനി എങ്ങനെ മാന്യമായി prostitution നടത്തി ജീവിക്കൂടാ drug addict തെണ്ടീന്ന് ഹാരി വക മാന്യമായൊരു ചോദ്യം. (ഇതിലും മാന്യായിട്ടാണ് ശരിക്കും ചോദിച്ചേ,but അതിവിടെ എഴുതാന്‍ പറ്റൂലേയ്..)

 ഫ്രാന്ക് സ്റ്റീവിനിട്ട് നാല് പെടച്ച് മാപ്പ് പറയാന്‍ പറഞ്ഞ് നിര്‍ത്തീ, അപ്പഴോ അവന്റെ വായീന്ന് മാപ്പിനു പകരം കോ**ന്നാണെ വീണത്. പിന്നെ പറേണോ പൂരം..

ഹാരി തോക്ക് എടുത്തിട്ട് തുടങ്ങീലേ , പിന്നങ്ങോട്ട് രണ്ട് ടീമും തിരുവമ്പാടീം പാറമേക്കാവും മാതിരി പൂരക്കളിയങ്ങ് തൊടങ്ങി..

**അടിയില്ല, വെടി മാത്രം ..

സ്റ്റീവിന്റൊരു വെടിയാണേല് മാര്‍ട്ടിന്റെ തലയ്ക്കും കൊണ്ട് .

ഇതിന്റെടേലോട്ട് ഈ രണ്ട് ടീമും അറിയാത്ത രണ്ട് അടാറ് വെടിക്കാര് ഏതോ മൂലയ്ക്ക്ന്ന് വെടിവെപ്പ്..

അങ്ങനെ കൈയിലും കാലിലും വെടി കൊണ്ട് എല്ലാരും കിടന്ന് നിരങ്ങീട്ടായി വെടി വെപ്പ്.

ഇതിന്റെടേല് മ്മടെ ചുള്ളന്‍ ക്രിസ് നൈസായിട്ട് ജസ്റ്റിനെ ഒന്നു ലൈന്‍ വലിച്ച് നിര്‍ത്ത്യേക്കണായിരുന്ന്. അവന് ദിവ്യപ്രേമം കേറീട്ട് ആരൊക്കെ ചത്താലും നിന്നെ ഞാന്‍ വെളീലെറക്കും പാതിരാത്രി പോറ്റീനെ തല്ലീട്ടായാലും കട തൊറപ്പിച്ച് ചൂട് കാപ്പീം മസാലദോശേം കഴിപ്പിക്കൂംന്നൊരു ഡയലോഗും.. പോരേ പൂരം..

ബാക്കി എന്താവും ആരൊക്കെ ചാവും കാശുംപെട്ടി ആര്ടെ കൈയിലിരിക്കുംന്നൊക്കെ നിങ്ങളങ്ങ് കാണ്..

ചാവൂന്ന് ഒറപ്പാവുമ്പോ ഓരോ കേമന്മാര് കയ്യിലുള്ള കഞ്ചാവും പൊടീമൊക്കെ വലിച്ച് തീര്‍ക്കാനും നോക്കണ്ട്, എന്ത് പറയാനാ അവറ്റ്യോളോടൊക്കെ..

പിന്നെ , ആ ഫാക്ടറീല് എന്തൂട്ട് തേങ്ങ്യാണ് ണ്ടാക്കാറ്ന്ന് ലാസ്റ്റ് കാണിക്കണ്ട്ട്ടാ, അതൊക്കെ മുറ്റ് കോമഡ്യാണ്, ഡാര്‍ക്ക് കോമഡി ..

■ മുന വെച്ചുള്ള സംസാരത്തിന്റെ ഒരു പെരുമഴയാണ് ഈ സിനിമയില്‍. അത് പോലെ തന്നെ visual കോമഡിയും. സിനിമയുടെ 30 മിനിട്ടിനു ശേഷം തുടങ്ങുന്ന വെടി വെപ്പും ത്രില്ലിങ്ങും അവസാനം വരെയുണ്ടെന്കിലും കോമഡിയും കൂടെ തന്നെയുണ്ട്‌..

ഒരു ഗോഡൗണിലും പരിസരത്തുമായി Indie style ല്‍ എടുത്തിരിക്കുന്ന സിനിമ ആണെന്കിലും അഭിനയിച്ചവരുടെ പ്രകടനം സിനിമയെ രസകരമാക്കിയിരിക്കുന്നു.

Brie Larson ♥

70's ലെ Irish movement നെ ആധാരമാക്കിയിരിക്കുന്ന ഈ ചിത്രത്തില്‍ Martin Scorsese ഒരു executive producer ആണ്.

■ In total, എല്ലാവര്‍ക്കും ഇഷ്ടമാവണമെന്നില്ല, Guy Ritchie, QT സിനിമകളിലെ type കോമഡിയാണ്. Double barrel ലെ Shooting സീന്‍സ് ഇഷ്ടമായവരാണേല്‍ ഈ സിനിമ വിട്ട് കളയരുത്..

Malayalam reviews and movie discussion group join👇

Cinematic world groups links

https://t.me/cinematicworld/1784


For movies and more...

My small library join👇

Shaheer1983📲 Movies & more...

My library Movies and more...

https://telegram.me/Shaheer1983

Report Page