Forensic

Forensic


J Review No. 7️⃣1️⃣


Fᴏʀᴇɴsɪᴄ

Directors: Akhil Paul - Anas Khan

Language: Malayalam 

Year: 2020


ടോവിനോ, മമ്ത മോഹൻദാസ്, Reba Monica John തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ സിനിമ ത്രില്ലെർ വിഭാഗത്തിൽ ഉൾപെടുത്താവുന്ന ഒന്നാണ്. തുടക്കം മുതൽ ചിത്രത്തിന്റെ പേരിനോട് നീതി പുലർത്തിയിട്ടുണ്ട് എന്നതിനാൽ തന്നെ ആദ്യ പകുതി നന്നായിട്ട് തന്നെ ആണ് തോന്നിയത്. രണ്ടാം പകുതിയിൽ സിനിമയുടെ pace നഷ്ടപ്പെട്ടത് പോലെ തന്നെ തോന്നി. ഒരുപാട് characters നെ ഒന്നിച്ചു കാണിച്ചു പൂർണമായ തൃപ്തി നൽകാൻ കഴിയാത്ത രീതിയിൽ അവസാനിപ്പിച്ചു.

ഒരു സീരിയൽ കില്ലർ മൂവി എന്ന നിലയിൽ ചിത്രം നന്നായിട്ട് തന്നെ തുടങ്ങുകയും മുന്നോട്ട് പോകുകയും ചെയ്യുന്നുണ്ട്.ചിത്രത്തിന്റെ ബിജിഎം നന്നായിരുന്നു.


Psychopaths crime doesn't have any motive, Crime itself is his motive.


ചിത്രത്തിന്റെ തുടക്കത്തിൽ ഇങ്ങനെ എഴുതി കാണിച്ചു കൊണ്ടാണ് തുടങ്ങുന്നത്. എന്നാൽ ഈ ഒരു വാചകത്തെ എന്ത് അർത്ഥത്തിൽ ആണ് അവിടെ കാണിച്ചത് എന്ന് ഒരുത്തരം ചിത്രം തരുന്നില്ല. Motive എന്ന് പറയുന്നതിനേക്കാൾ reason എന്ന് പറയുകയാണെങ്കിൽ എല്ലാ crime നു പുറകിലും അങ്ങനെ ഒന്ന് ഉണ്ടാകും. ചിത്രത്തിലും അതു കാണിക്കുന്നുമുണ്ട്.


രണ്ടാം പകുതിയുടെ തുടക്കത്തിൽ പ്രേക്ഷകനെ exaggerated ആക്കാൻ വേണ്ടി ഒരു രംഗം വരുന്നത് ഒക്കെ അവസാനത്തെ ട്വിസ്റ്റ്‌ predict ചെയ്യാതിരിക്കാൻ വേണ്ടി മാത്രം കൊണ്ടിട്ടത് പോലെ ആണ് തോന്നിയത്.

നല്ലൊരു ആദ്യ പകുതിയും അത്രയും വേഗത ഇല്ലാത്ത രണ്ടാം പകുതിയും നിറഞ്ഞ എന്നാൽ ഒട്ടും മോശമല്ലാത്ത ഒരു ചിത്രം തന്നെ ആണിത്.


രണ്ടാം പകുതിയിലെ വേഗത കുറവ് പരിഹരിക്കാൻ സിറ്റുവേഷനു ആവശ്യമുള്ളതിനെക്കാൾ impact നൽകുന്ന ബിജിഎം ഒക്കെ വരുന്നുണ്ട്. 


Nb: ചിത്രത്തിൽ ഇൻവെസ്റ്റിഗേഷന്റെ ഇടയിൽ CC TV എന്നൊരു സാധനത്തെ കുറിച്ച് പറയുന്നില്ല എന്നൊരു തോന്നൽ ഉണ്ടായിരുന്നു. 

ആദ്യ പകുതിയിലെ ഒരു സീൻ രണ്ടാം പകുതിയുമായി കണക്ട് ചെയ്യുമ്പോൾ ചോദ്യങ്ങൾ ബാക്കി ആകുകയും ചെയ്യുന്നുണ്ട്.


My Rating: 3.5/5


കാണുക. കണ്ട് വിലയിരുത്തുക. 


©️ J🎬Reviews

Report Page