FORENSIC 2020

FORENSIC 2020

C 4 CLASSICS
Mwood


നഗരത്തിൽ നടക്കുന്ന കൊലപാതക പരമ്പരയ്ക്കു പിന്നിലെ സീരിയൽ കില്ലറെ തേടിയിറങ്ങുകയാണ് പോലീസ്. കൊല്ലപ്പെട്ടവരെല്ലാം 8 നും 12 നും ഇടയിൽ പ്രായമുള്ളവരും. പ്രതിയെ കണ്ടെത്താൻ ഒരു ഫോറിൻസിക് വിദഗ്ദനെയും അവർക്കു ആവശ്യമായി വരുന്നു

സൈക്കോ ത്രില്ലർ സിനിമ തുടങ്ങുന്ന അതെ പാറ്റേണിൽ ആണ് സിനിമ ആരംഭിക്കുന്നത്. കൊലപാതകം അത് അന്വേഷിക്കുന്ന പോലീസ് തുടർച്ചയായി ഇതേ പാറ്റേണിൽ നടക്കുന്ന കൊലപാതകങ്ങൾ. കൊലപാതകത്തിന്റെ ചുരുളഴിക്കാനെത്തുന്ന forensic വിദഗ്ദൻ സാമുവൽ ജോൺ കാട്ടൂക്കാരൻ. ചടുലലമായ അവതരണമാണ് സിനിമ സ്വീകരിച്ചിരിക്കുന്നത്. നന്നായി തന്നെ ത്രില്ലടിച്ചു കാണാവുന്നതായിരുന്നു ആദ്യ പകുതി. മലയാളത്തിൽ അധികം ഉപയോഗിക്കാത്ത വിഷയം എന്ന നിലയിൽ ആ ഫ്രഷ്‌നെസ്സും സിനിമ നൽകി. ട്വിസ്റ്റുകളുടെ ഒരു വലിയ നിര തന്നെ സിനിമയിലുണ്ട്. അവയൊന്നും മുഷിപ്പിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.ഒരു കിടു ട്വിസ്റ്റോടു കൂടി ആദ്യ പകുതി അവസാനിക്കുന്നു✌️. Background music നന്നായി തന്നെ വന്നിട്ടുണ്ട്. ചിത്രത്തിന്റെ ടൈറ്റിലിലിനോട് നീതി പുലർത്തിക്കൊണ്ടുള്ള അവതരണം തന്നെയാണ് സിനിമയിൽ. എങ്കിലും നെഗറ്റീവ് ആയി തോന്നിയ കാര്യം ലോജിക് മിസ്റ്റേക്കുകളാണ്. ഒരുപാട് സ്ഥലങ്ങളിൽ ആ ലോജിക് പ്രശ്നം ഉണ്ടാവുന്നു എന്നതും സിനിമയിൽ പ്രശ്നമായി തോന്നി. പ്രത്യേകിച്ച് ഫ്ലാഷ്ബാക്ക് സീനിൽ. കൊലയ്ക്കു പിന്നിലെ motive അത്ര ദഹിക്കുന്നതായി തോന്നിയില്ല.

കിടു ഫസ്റ്റ് ഹാഫും ഏവറേജിന്‌ മുകളിൽ നിൽക്കുന്ന സെക്കന്റ്‌ ഹാഫും.

ഒരു ത്രില്ലർ സിനിമ പ്രതീക്ഷിച്ചു പോയാൽ സിനിമ ഒരിക്കലും നിരാശപ്പെടുത്തില്ല. മേൽപ്പറഞ്ഞ കാര്യങ്ങൾ ഒഴിച്ചൽ ഒരു ത്രില്ലർ എന്ന നിലയിൽ സിനിമ പൂർണ സംതൃപ്തി നൽകും✌️.

Forensic എന്തിനു തീയേറ്ററിൽ പോയി കാണണം എന്ന് ചോദിച്ചൽ ഇത്തരം സിനിമകൾ വിജയിച്ചാൽ മാത്രാമേ ഇനിയും ത്രില്ലർ സിനിമകൾ മലയാളത്തിൽ ഉണ്ടാവുകയുള്ളൂ. ത്രില്ലർ സിനിമകൾക്ക് ഇവിടെ നല്ല മാർക്കറ്റ് ഉണ്ടായാൽ മാത്രമേ കൂടുതൽ അത്തരം സിനിമകൾ ഉണ്ടാവൂ. അത് കൂടുതൽ പരീക്ഷണങ്ങൾക്കു സംവിധായകർ മുതിരുന്നതിനു പ്രചോദനമാവുന്നു.


(My own openion😌)


Report Page