Football

Football

@padippura

• അടുത്തിടെ ഫിഫയുടെ സാമ്പത്തികകാര്യ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഖിലേന്ത്യാ ഫുട്‍ബോൾ ഫെഡറേഷൻ പ്രസിഡന്റ് - പ്രഫുൽ പട്ടേൽ 


• പ്രോ റെസ്‌ലിങ് ലീഗ് സീസൺ - 2 ജേതാക്കൾ - പഞ്ചാബ് റോയൽസ് (റണ്ണറപ്പ് - ഹരിയാന ഹാമ്മേഴ്സ്)


• ഹിമാചൽപ്രദേശിന്റെ രണ്ടാം തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട നഗരം - ധരംശാല (കാംഗ്ര ജില്ല)


• സി.ബി.ഐയുടെ 27 ാമത്തെ ഡയറക്ടറായി നിയമിതനായത് - അലോക് കുമാർ വർമ 


• 2017-ലെ ജയ്‌പൂർ സാഹിത്യോത്സവത്തിന്റെ പ്രമേയം - "The Freedom to Dream: India at 70"


• ധനകാര്യ സ്ഥാപനമായ ഡിലോയിറ്റിന്റെ 2015-16 സീസണിലെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും സമ്പന്നമായ ഫുട്‍ബോൾ ക്ലബ് - മാഞ്ചസ്റ്റർ യുണൈറ്റഡ് 


• ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ നിരീക്ഷണ വിഭാഗമായ വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (WMO) ചരിത്രത്തിലെ ഏറ്റവും ചൂടു കൂടിയ വർഷമായി പ്രഖ്യാപിച്ചത് - 2016 


• ആഭ്യന്തര വിമാനയാത്ര പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ചെറുനഗരങ്ങളെ ബന്ധിപ്പിച്ച് കുറഞ്ഞ നിരക്കിൽ പ്രാദേശിക വിമാന സർവീസ് ആരംഭിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതി - ഉഡാൻ പദ്ധതി (UDAN - Ude Desh Ke Aam Naagrik)


• 2017-ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ നിലവിലെ ചാമ്പ്യൻ നൊവാക്ക് ജോക്കോവിച്ചിനെ രണ്ടാം റൗണ്ടിൽ പരാജയപ്പെടുത്തിയ ഉസ്‌ബെക്കിസ്ഥാൻ താരം - ഡെനിസ് ഇസ്‌തോമിൻ 


• മുസ്ലിങ്ങൾക്ക് സർക്കാർ സർവീസുകളിൽ 12 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് അടുത്തിടെ പ്രഖ്യാപിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനം - തെലങ്കാന 


• മലയാള സർവകലാശാല ദർശിനി അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമഗ്ര സംഭാവനയ്ക്കുള്ള 2017-ലെ പുരസ്കാരത്തിന് അർഹനായത് - കെ.എസ് സേതുമാധവൻ 


• സാമൂഹിക അസമത്വം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ മൂന്നു വയസു മുതലുള്ള കുട്ടികളുടെ ഭാഷാ പരിജ്ഞാനം നിർബന്ധമാക്കാൻ തീരുമാനിച്ച യൂറോപ്യൻ രാജ്യം - ഡെന്മാർക്ക് 


• 4.5ജി വേഗത ലഭിക്കുന്ന ആയിരം ഹൈ സ്പീഡ് വൈഫൈ ഹോട്ട്സ്പോട്ടുകള്‍ കേരളത്തിലുടനീളം സ്ഥാപിക്കുന്ന ടെലികോം കമ്പനി -ബി.എസ്.എൻ.എൽ 


• നിരോധിത സംഘടനക്ക് ധനസഹായം നൽകിയെന്നാരോപിച്ച് അടുത്തിടെ ഈജിപ്ഷ്യൻ കോടതി ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയ മുൻ ദേശീയ ഫുട്‍ബോൾ താരം - മുഹമ്മദ് അബുട്രിക 


• സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അഡീഷണൽ ഡയറക്ടറായി നിയമിതനായത് - അചൽ കുമാർ ഗുപ്ത 


• അടുത്തിടെ അന്തരിച്ച, സ്‌പെഷ്യൽ ഇഫക്ട്സിനുള്ള 2012-ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അർഹയായ ആനിമേറ്റർ - ചാരു ഖണ്ഡാൽ

Report Page