Fargo

Fargo

Shaheer Ahmad Sher
#review

FARGO

Investigation/Thriller


Fargo is a 1996 American black comedy crime thriller film....!!!!! വിക്കി ആധികാരികമല്ലെങ്കിലും ഫാർഗോയെക്കുറിച്ച വിക്കിയിൽ ഉള്ള ആദ്യവരി. ബ്ലാക്ക് കോമഡി എന്ന് ഞാൻ കരുതയതിനെ മൊത്തം അട്ടിമറിയ്ക്കുന്ന വരികൾ. കണ്ടാൽ കോമഡി തോന്നുന്ന മുഖഭാവമുണ്ടെങ്കിലും അതിഗംഭീര പ്രകടനത്തോടെ നിറഞ്ഞുനിന്നിരുന്നൊരു നെഗറ്റീവ് കഥാപാത്രമുള്ളതുകൊണ്ടാണോ ഈ ചിത്രം ബ്ലാക്ക് കോമഡിയായത്. അതോ വെറുമൊരു ക്രൈം ത്രില്ലറിനും അപ്പുറം ഒരു കുറ്റന്വേഷകയിലൂടെ അവരുടെ ജീവിതവീക്ഷണവും വികാരതീവ്രമായ അനുഭവവും കുറിയ്ക്കുന്നതുകൊണ്ടാണോ ഇത് ബ്ലാക്ക് കോമഡി ആയത്. അതോ ജെയിംസ് ഹാഡ്‌ലി ചേയ്‌സിന്റെ നോവലിലെ ഫിലോസഫിക്കൽ തലം പോലെ പണത്തിനുപിറകേ പോയി അവസാനം പണത്തിനും മുകളിൽ മറ്റുപലതുമുണ്ടെന്ന് അറിയുമ്പോഴേയ്ക്കും പരാജിതനായിപോകുന്ന കേന്ദ്രകഥാപാത്രം ഉള്ളതുകൊണ്ടാണോ ഇത് ബ്ലാക്ക് കോമഡിയായത്....!!! അറിയില്ല.... എന്റെ അറിവില്ലായ്മയായിരിയ്്ക്കാം. അതല്ലെങ്കിൽ ആർക്കും എഡിറ്റ്‌ചെയ്യാവുന്ന വിക്കിയുടെ ഒരു കളിയായിരിയ്ക്കാം. അതുമല്ലെങ്കിൽ വിധിയുടെ വിളയാട്ടത്തെ ഒരു കോമഡിയെന്ന് കരുതി ബ്ലാക്ക് കോമഡിയെന്ന ലേബലിൽ ഉൾപ്പെടുത്താമായിരിയ്ക്കാം. 


........................................................................


അധികം സിനിമകളൊന്നും കണ്ടിട്ടില്ല ഇതുപോലെ. ഒരു ക്രൈം ത്രില്ലറിനും അപ്പുറം ഇതിൽ മറ്റുപലതുമുണ്ട്. എപ്പോഴും പുഞ്ചിരിയ്ക്കാനാഗ്രഹിക്കുന്ന അമാനുഷികയല്ലാത്തൊരു സാധാരണക്കാരിയായ ഒരു കുറ്റന്വേഷക. നിങ്ങൾ എന്തിനിതൊക്കെ ചെയ്തു... കുറച്ചു പണത്തിനുവേണ്ടിയോ... എനിക്കറിയില്ല ഇതിന്റെ മാനസികതലം എന്ന അവസാനത്തെ ഒരൊറ്റവാചകം മതി ഈ സിനിമയെ മറ്റൊതു ലോകത്തേക്കെത്തിക്കാൻ.

Jerry Lundegaard ഒരു ഓട്ടോമൊബൈൽ ഷോപ്പിലെ സെയിൽസ് മാനേജരാണ്. അദ്ദേഹത്തിന് പണത്തിന് വളരെ അത്യാവശ്യമാണ്. തന്റെ സ്ഥാപനത്തിന്റെ മുതലാളികൂടിയായ അദ്ദേഹത്തിന്റെ ഭാര്യാപിതാവിന്റെ കൈയ്യിൽ ആവശ്യത്തിലധികം പണമുണ്ട് പക്ഷെ അദ്ദേഹം അത് ജെറിക്ക് നൽകില്ല. അതുകൊണ്ട് തന്റെ ഭാര്യയെ തട്ടികൊണ്ടുപോകാനും അതുവഴി ഭാര്യാപിതാവിൽനിന്നും പണം വാങ്ങാനും ജെറിതീരുമാനിക്കുന്നു. അതിനുവേണ്ടി അയാൾ രണ്ടു വാടകകൊലയാളികളെ ഏൽപ്പിക്കുന്നു. പക്ഷെ ജെറിയുടെ കണക്കുകൂട്ടലുകൾ എല്ലാം അവിടെ പിഴയ്ക്കുകയായിരുന്നു.


........................................................................

ജെയിംസ് ഹാർഡ്‌ലി ചേയ്‌സിന്റെ നോവൽ വായിച്ചവർക്കൊക്കെ ഇത്തരത്തിലുള്ള കഥാസന്ദർഭം വളരെ പരിചിതമായിരിയ്ക്കും. അദ്ദേഹത്തിന്റെ 90% നോവലുകളിലും ഇതൊക്കെതന്നെയാണ് കഥ. പണത്തിനുപിറകേപോകുന്ന കേന്ദ്രകഥാപാത്രവും അയാളുടെ പരാജയവും. പക്ഷെ ആ എല്ലാ എഴുത്തിലും വല്ലാത്തൊരു അഭൗമികതലം വായനക്കാരന് കാണാവുന്നതാണ്. അതുതന്നെയാണ് ഇവിടെയും പക്ഷെ ഒരു വ്യത്യാസംമാത്രം ഇതൊരു യഥാർത്ഥ സംഭവത്തിന്റെ ചലചിത്രാഖ്യാനമാണ്. 

ചിത്രത്തിൽ എടുത്തുപറയേണ്ടത് Marge Gunderson എന്ന പോലീസ് ഡിക്ടറ്റീവിന്റെ കഥാപാത്രത്തെയാണ്. ഗർഭിണിയായ അവർ എല്ലാവരോടും ചിരിച്ചുകൊണ്ട് ഇടപഴകുവാൻ ആഗ്രഹിയ്ക്കുന്ന ഒരുവളാണ്. എല്ലാവരോടും എല്ലാത്തിനോടും മാനവികതയോടെ ഇടപെടാൻ ആഗ്രഹിയ്ക്കുന്നവൾ. കൊലയാളിയോടുപോലും അവർ ചോദിയ്ക്കുന്നത് ആ ഒരു മാനവികതലം തന്നെയാണ്. 


........................................................................

മികച്ച നടനും മികച്ച സ്‌ക്രീൻപ്ലേയ്ക്കുമുള്ള അക്കാദമി അവാർഡ് കരസ്ഥമാക്കിയ ഈ ചിത്രം ഒരിക്കലും മിസ് ചെയ്യരുത്.


സിനിമാ ലിങ്ക് എന്റെ ബ്ലോഗിൽ ലഭ്യമാണ്.

http://mymovieviewz.blogspot.in/

Cinematic group links👇

https://t.me/cinematicworld/1784

Report Page