Fake id

Fake id


…..ഫേക്ക് ഐഡി …..

""അതെ ഞാൻ സിംഗിൾ ആണുട്ടോ""….

ഫോണിലെ മെസ്സേജ് കണ്ടു ഹരി ഒന്നൂടി നോക്കി…. എന്താ ഇങ്ങനെ എന്ന്….

കുറച്ചു ദിവസം മുൻപ് ഒരു ഹായ് വന്നപ്പോൾ ഒരു റിപ്ലൈ കൊടുത്തത് ആണ് ഈ ആൾക്ക്…. കാരണം ആള് fb നല്ല ആക്റ്റീവ് ആണ്… എല്ലായിടത്തും… എല്ലാവരോടും നല്ല ഫ്രീ ആയി സംസാരിക്കുന്നു…. നല്ല ഒരു പെൺകുട്ടി… ആദ്യം id കണ്ടപ്പോൾ ഫേക്ക് ആണെന്ന് തോന്നിയത്… പിന്നെയാണ് പെൺകുട്ടി ആണെന്ന് മനസിലായത്….

അങ്ങനെ ഹരിയുടെ എല്ലാ പോസ്റ്റിനും അവളുടെ ലൈക്കും കമെന്റും കണ്ടതുകൊണ്ടാണ് അവൻ അവളെ ഫ്രണ്ട് ആക്കിയത്… പക്ഷെ ഈ മെസ്സേജ് കണ്ടപ്പോൾ അവനു എന്തോ പോലെ തോന്നി…. എങ്കിലും നല്ല ആക്റ്റീവ് ആയ കുട്ടി…. ഒരു നല്ല എഴുത്തുകാരിയുടെ പേരിൽ ഫേക്ക് ഐഡി എടുത്ത ആള്…. അപ്പൊ അങ്ങനെ മോശമാകില്ലന്ന് തോന്നിയത് കൊണ്ടും ഇതൊക്കെ ഒരു തമാശയായി ആവും എന്നോർത്തു….

പക്ഷെ ആ മെസ്സേജുകൾ പിന്നെയും വരാൻ തുടങ്ങിയപ്പോൾ…. റിപ്ലൈ അയക്കണോ എന്ന് പോലും സംശയിച്ചു… പക്ഷെ അവളുടെ സംസാരം…. അത് അവളോട് അടുപ്പം കൂടുകയാണ് ചെയ്തത്… അതിൽ അവളോടുള്ള സംസാരത്തിന്റെ ആഴവും… സമയവും… കൂടിക്കൊണ്ടേ ഇരുന്നു….

അങ്ങനെ അവളുടെ സംസാരത്തിലും…. അവളുടെ സ്നേഹം സത്യസന്ധമാണെന്നു തോന്നിയതിനാലും… അവൾ ചോദിച്ചത് പലതും അവൾക്കായി അവൻ കാഴ്ച വെച്ചു… അവന്റെ ബാങ്ക് ബാലൻസ് കാലിയായി കഴിഞ്ഞപ്പോൾ മാത്രമാണ്…. ഇവളുടെ മോഹിപ്പിക്കുന്ന സംസാരത്തിന്റെ പൊരുൾ അറിയാൻ അവനു തോന്നിയത്…

അപ്പോഴാണവനറിഞ്ഞത് അവൾ സിംഗിൾ അല്ല… കല്യാണം കഴിച്ചു കുട്ടികൾ ഉള്ളത് ആണെന്നും…. അവർ ഡിവോഴ്സ് ആയി പോയതും ആണെന്നും…. പിന്നെ അവൻ അവളെ കുറെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചു…. അപ്പോഴൊക്കെ ഈ ആള് നിലവിൽ ഇല്ല എന്ന് മറുപടി… fb നോക്കി… അവിടെയും ആ ഐഡി ഇല്ല….

എല്ലാം തകർന്ന്… ഉള്ള സമ്പാദ്യം എല്ലാം അവൾക്കായി കാഴ്ചവെച്ചു….. അവൻ ജീവിതം അവസാനിപ്പിച്ചപ്പോൾ….

അടുത്ത ഒരാളുടെ ഇൻബോക്സിൽ അവളുടെ മെസ്സേജ് ചെന്നിരുന്നു…..

….അതെ ഞാൻ സിംഗിൾ ആണുട്ടോ എന്ന്….

Nb:ഇങ്ങനെ ഒരു പെണ്ണ് ഇൻബോക്സിൽ വരുമ്പോൾ… ഒരു പെണ്ണിന്റ മെസ്സേജ് കാണുബോൾ പുറകെ പോകുന്നതിനുമുമ്പ്… ഒന്ന് ഓർക്കുക… ഒരു പെണ്ണ് എന്ന് കരുതി പുറകെ പോകുമ്പോൾ ഒരു ആണിന് ചിലപ്പോൾ നഷ്ടമാകുക അവന്റെ ജീവിതം തന്നെ ആവും…

Report Page