ആപ്പ് സ്റ്റോറില്‍ ഫേസ്ബുക്ക് ലൈറ്റ് ഇനിയില്ല ?

ആപ്പ് സ്റ്റോറില്‍ ഫേസ്ബുക്ക് ലൈറ്റ് ഇനിയില്ല ?

.

Eureka Malayalam

.

ബ്രസീലിയന്‍ മാധ്യമം മാക് മാഗസീന്‍ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ആപ്പിള്‍ ഐഫോണുകളില്‍നിന്നും ഫേസ്ബുക്ക് ലൈറ്റ് നിര്‍ത്തുകയാണെന്ന സൂചനകള്‍ ലഭിച്ചു. പ്രധാന ഫേസ്ബുക്കിന്റെ എല്ലാസവിശേഷതകളും ഉണ്ടായിരുന്ന ഈ ആപ്ലിക്കേഷനിൽ ഡാറ്റാ സേവിംഗിനുവേണ്ടി ഹൈറെസല്യൂഷൻ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കലും വലിയ വീഡിയോകളുടെ ഓട്ടോമാറ്റിക് പ്ലേയുംസാധിച്ചിരുന്നില്ല. ഫോണില്‍ കൂടുതല്‍ സ്‌റ്റോറേജ് ഇല്ലാത്തപ്പോഴും മോശം ഇന്റര്‍നെറ്റ് കണക്ഷനുള്ളപ്രദേശങ്ങളിലും ഇത് നന്നായി പ്രവര്‍ത്തിച്ചിരുന്നു.


https://t.me/EurekaMalayalam


2015 ല്‍ ഫേസ്ബുക്ക് ലൈറ്റ് വെർഷൻ‍ ആരംഭിച്ചിരുന്നൂവെങ്കിലും, മൂന്ന് വര്‍ഷത്തിന് ശേഷം 2018 ആയപ്പോഴാണ് പഴയ ഒഎസ് വേര്‍ഷനുകളിലും ഉപയോഗിക്കാനാവുന്ന വിധത്തിൽ രൂപകല്‍പ്പനചെയ്ത, പലര്‍ക്കും ഉപകാരമായിത്തീരുന്ന ഈ പതിപ്പ് ആപ്പ് സ്‌റ്റോറില്‍ എത്തിയത്. ഈആപ്ലിക്കേഷനാണ് നിലവിൽ നീക്കംചെയ്തിരിക്കുന്നതായി കണ്ടെത്തിയത്. എന്നാൽ ഇത് ഇപ്പോഴുംആന്‍ഡ്രോയിഡിന്റെ പ്ലേ സ്‌റ്റോറില്‍ ലഭ്യവുമാണ്.


ഫേസ്ബുക്ക് ആപ്ലിക്കേഷന്റെ 244 എംബിയെ അപേക്ഷിച്ച് ലൈറ്റ് ആപ്ലിക്കേഷന്‍ നിസ്സാര എംബി സ്പെയിസ് മാത്രമാണ് ഉപയോഗിച്ചിരുന്നത്.

ജോയിൻ ചെയ്യൂ Eureka Malayalam ടെലഗ്രാം ചാനൽ

👇👇

https://t.me/EurekaMalayalam

Report Page