Er

Er

☺️☺️☺️

YEVADU SUBRAMANYAM 20

➡️REVIEW No -CIII

ഒരു കോർപ്പറേറ്റ് കമ്പനിയിൽ ജോലിചെയ്തിരുന്ന സുബ്ബുവിന്റെ ജീവിതത്തിലേക്ക് തന്റെ കളിക്കൂട്ടുകാരൻ വീണ്ടും കടന്നുവരികയാണ് കൂടെ ദുദ് കാശിയിലേക്കുള്ള യാത്രയും.

▶FILM -YEVADU SUBRAMANYAM

▶DIRECTOR -NAG ASWIN

▶LANGUAGE -TELUGU

▶GENRE -ADVENTURE/ROMANCE/COMEDY

▶RUN TIME -2h 30m

▶IMDB -7.6/10


നാനി, വിജയ് ദേവർകൊണ്ട, മാളവിക തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി 2015 ൽ പുറത്തിറങ്ങിയത്. Mahanadi എന്ന ചിത്രത്തിലൂടെ സുപരിതനായ Nag Aswin ന്റെ ആദ്യ ചിത്രം കൂടിയായിരുന്നു Yevadu Subramanyam. പ്രേക്ഷകപ്രീതി നേടിയതോടൊപ്പം ബോക്സ്‌ ഓഫീസിലും ചിത്രം വിജയം സ്വന്തമാക്കി.

കുട്ടിക്കാലം മുതൽക്കേ ഒരു ഐഡിയലിസ്ടിക് സ്വഭാവത്തിനുടമയായ ബ്രില്ലിയൻറ് സ്റ്റുഡന്റ് ആണ് സുബ്രമണ്യം. പണവും കാര്യരുമാണ് തന്റെ ജീവിതമെന്നു തിരിച്ചറിഞ്ഞ സുബ്ബു എന്ന സുബ്രമണ്യം തന്റെ ബോസിന്റ മകളെ തന്നെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു. ബന്ധങ്ങളുടെയോ ഉത്തരവാദിത്തങ്ങളുടെയോ കെട്ടുപാടുകളില്ലാതെ ജീവിതത്തെ ഫ്രീ ബേർഡ് ആയി ആസ്വദിക്കുന്ന കളിക്കൂട്ടുകാരൻ ഋഷി തന്റെ ജീവിതത്തിലേക്ക് വീണ്ടും കടന്ന് വരികയാണ്. പണ്ടെങ്ങോ പറഞ്ഞു നിശ്ചയിച്ച ഒരു ഹിമാലയൻ യാത്രയ്ക്ക് വേണ്ടി.

നർമ രംഗങ്ങൾ അനായാസം കൈകാര്യം ചെയ്യുന്നതിൽ നാനിയുടെ കഴിവ് പ്രത്യേകം പറയേണ്ട ആവശ്യമുണ്ടാവില്ലെന്നു കരുതുന്നു. പ്രത്യേകിച്ച് വൈറ്റ് കോളർ ജോബാവുമ്പോൾ. പണത്തിനും കാരിയാറിനും പ്രാമുഖ്യം നൽകുന്ന സുബ്ബുവിന്റെ തിരിച്ചറിവുകൾ കൂടിയാണ് ചിത്രം. തുടക്കത്തിലേ ചില ഫിലോസഫിക്കൽ രംഗങ്ങൾ കണ്ടപ്പോൾ ഒന്ന് സംശയിച്ചെങ്കിലും രസകരമായി തന്നെയാണ് മുന്നോട്ടു പോയത്. ഇമോഷണൽ രംഗങ്ങൾ ഉണ്ടെങ്കിൽ കൂടി അടുത്ത സീനിൽ തന്നെ കൊമഡി കൊണ്ട് ഫീൽ ഗുഡ് സ്വഭാവം നിലനിർത്തുന്നു ചിത്രം. വിജയ് ദേവർകൊണ്ട മാളവിക തുടങ്ങിയവരുടെ ആദ്യ ചിത്രം കൂടിയായിരുന്നു Yevadu Subramanya. ഇരുവരുടെയും മികച്ച പ്രകടനവും സിനിമയ്ക്ക് മുതൽക്കൂട്ടായി രണ്ടാം പകുതി ഏറെയും ഒരു യാത്രയിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. Adventure കോമഡി സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും കാണാവുന്ന ചിത്രം.

▶Very Good

C 4 CLASSICS telegram channel


Report Page