DRip, BrRip, WEBDL, WEBRip, HDRip, DVDRip, TVRip, CamRip, HDTS, DVDScreener

DRip, BrRip, WEBDL, WEBRip, HDRip, DVDRip, TVRip, CamRip, HDTS, DVDScreener

🇱🇪🇬🇪🇳🇩

പണ്ടൊക്കെ ഒരു പടം കാണാൻ കടയിൽ പോയി cassette ടേപ്പ് എടുത്തായിരുന്നു..പിന്നെ വിസിഡി,അത് മാറി ഡിവിഡി ഇതൊക്കെയായിരുന്നു നമ്മൾ ആശ്രയിച്കൊണ്ടിരുന്നത്.കാലം മാറി ഒപ്പം ടെക്നോളജിയും.എല്ലാം ടോറന്റ് വഴി.ഇപ്പോ പലതരത്തിലുള്ള വീഡിയോ ഫോർമാറ്റ് ലഭ്യമാണ്..പല ക്വാളിറ്റിയിൽ.എന്നാൽ പലപ്പോഴും പടം ഡൗൺലോഡ് ചെയ്യുമ്പോ പ്രതീക്ഷിച്ച ക്വാളിറ്റി കിട്ടില്ല..പലരും ചോദിക്കാറുമുണ്ട് ഏതാ നല്ലതു..മികച്ച ക്വാളിറ്റി എന്നൊക്കെ..ഡൌൺലോഡ് ചെയ്യുന്നെന് മുന്നേ ആ ഫയൽ പേര് എന്ന് ശ്രദ്ധിച്ചാൽ ക്വാളിറ്റി ഏതാണ് മനസിലാക്കാം..പ്രധാനപ്പെട്ട വീഡിയോ ഫോർമാറ്റ് വിശദമായി താഴെ…

BDRip(ബ്ലൂറേ ഡിസ്ക് റിപ്)
ഒർജിനൽ ബ്ലൂറേ ഡിസ്കിൽ നിന്നും ഡയറക്റ്റ് ആയി എൻകോഡ്ഡ് ചെയ്തു വരുന്ന റിപ്.പ്രധാനമായും 720p/1080p എന്നീ 2 ക്വാളിറ്റിയിൽ കിട്ടും..m2ts,bdav mkv എന്നീ എക്സ്റ്റൻഷൻ ആണ് ഇവയെല്ലാം..പക്ഷെ ഫയൽ സൈസ് നല്ല വലുതായിരിക്കും..720പി തന്നെ ഒരു 5/6ജിബി ആകും.50ജിബി വേറെ വരുന്ന BDRip ഉണ്ട്…x264 ഫോർമാറ്റിൽ ആയിരിക്കും..

BRRip
ഏതേലും ഒരു BDRipൽ നിന്നും എൻകോഡ് ചെയ്തു വരുന്ന ഫയൽ.അതായതു bdrip കംപ്രസ് ചെയ്തു ചെറിയ സൈസ്..പല ക്വാളിറ്റിയിൽ കിട്ടും.480/720/1080p.അതുപോലെ സൈസ് 700എംബി മുതൽ 1/2ജിബി വേറെ പോകാം..x264/x265 എന്നീ ഫോർമാറ്റിൽ ലഭ്യമാണ്..x264 ആയിരുന്നു വന്നുകൊണ്ടിരുന്നത്. .265 വന്നതോടെ സൈസ് പിന്നേയും കുറയാൻ തുടങ്ങി..mkv,mp4 എന്നീ എക്സ്റ്റെന്ഷനിൽ ലഭ്യമാണ്..

Web-DL
ഒരു ഓൺലൈൻ സ്ട്രീമിംഗ് വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യുന്നവ..ഇതിൽ റീഎൻകോഡിഗ് ഒന്നുമില്ലാത്തതിനാൽ ക്വാളിറ്റി നല്ലതായിരിക്കും..untouched എന്നും പറയും..ഒരു പ്രധാന ഉദാഹരണം ആണ് iTunes നിന്നും ഡൌൺലോഡ് ചെയ്യുന്നവ..watermark ഇല്ലാത്തവ ആണ് ഇവ..

WebRip
ഓൺലൈൻ വെബ് വീഡിയോ സ്ട്രീമിൽ നിന്നും ഏതേലും സോഫ്റ്റ്വെയർ വഴി capture അല്ലെ റെക്കോര്ഡ് ചെയ്തു അവ പിന്നീട റീ എൻകോഡ് ചെയ്തു റീലീസ് ചെയ്യുന്നവ..ഇതിൽ watermark/logo എന്നിവ കാണാനും സാധ്യത ഉണ്ട്..webdl അപേക്ഷിച്ചു ക്വാളിറ്റി അല്പം കുറവാണു webrip..mp4,mkv എന്നീ എക്സ്റ്റൻഷനുകളിൾ കിട്ടും.

DVDRip
റീലീസ് അയ ഒരു മാസ്റ്റർ ഡിവിഡിൽ നിന്നും കോപ്പി ചെയ്തു ക്വാളിറ്റി കുറയാതെ ചെറിയ സൈസിൽ കൺവേർട് ചെയ്തു ഇറക്കുന്നവ..divx/xvid ഫോർമാറ്റിൽ വരുന്ന ഇവ കൂടുതലും 700/800എംബി മുതൽ 1 ജിബി വെറും സൈസ് വരാം..

HDRip
ഏതേലും ഒരു ഡിജിറ്റൽ HD റീലീസിൽ നിന്നും എൻകോഡ് ചെയ്യുന്നവ..ഏകദേശം ഒരു ഡിവിഡിറിപ്പിന്റെ അതേ ക്വാളിറ്റി തന്നെയാകും..പക്ഷെ അവ എഡിറ്റ് ചെയ്ത് brightness ഒകെ കൂടി ഓഡിയോ ഒകെ ക്ലിയർ ചെയ്തു റെസൊല്യൂഷൻ കൂടിയും റീലീസ് ചെയുന്നു..hd720p/1080p അങ്ങനെ..

TVrip/HDTV
ടീവിയിൽ നിന്ന് റെക്കോര്ഡ് ചെയ്തു റീലീസ് ചെയ്യുന്നവ..പ്രധാനമായും സെറ്റ്ടോപ് ബോക്സ്/DTH ഉള്ളവയിൽ നിന്നും റെക്കോര്ഡ് ചെയ്യുന്നവ..ഇവയിൽ ചാനൽ ലോഗോ കാണാൻ സാധിക്കും..റെസൊല്യൂഷൻ 720/1080p ഫോർമാറ്റിൽ ആക്കി ഇറക്കുന്നു..

Cam Rip
തീയേറ്റർ പ്രിന്റ്..ഏതേലും ഒരു കാമറ,മൊബൈൽ ഫോൺ എന്നിവ ഉപയോഗിച്ച് തീയേറ്ററിൽ നിന്നും തന്നെ റെക്കോര്ഡ് ചെയ്യുന്നവ..ക്വാളിറ്റി എല്ലാം.കൊണ്ടും വളരെ മോശം തന്നെയാണ് ഇവ..തീയേറ്ററിൽ കേൾക്കുന്ന ചിരി കൂവൽ എല്ലാം ഇതിൽ കേൾകാം..

TSRip
ടെലിസിങ്ക് എന്ന് അറിയപ്പെടും..ഇതും തീയേറ്റർ പ്രിന്റ് തന്നെയാണ്..പക്ഷെ ഓഡിയോ പിക്ചർ കാംറിപ്പിനേകൾ ഭേദപ്പെട്ട ഒന്നായിരിക്കും..ചില സാഹചര്യങ്ങളിൽ മികച്ച പിക്ചർ ക്വാളിറ്റിയും കിട്ടാറുണ്ട്..പക്ഷെ ഓഡിയോ മോശമായിരിക്കും..

HDTS
മികച്ച ഒരു റെക്കോഡിങ് ക്യാമറ,അല്ലേൽ camcorder, ട്രൈപോഡ് ഒകെ ഉപയോഗിച്ച് റെക്കോര്ഡ് ചെയ്തു ക്ലിയർ ഓഡിയോ ആയി റീലീസ് ചെയ്യുന്നവ..external ആയി ഓഡിയോ റെക്കോര്ഡ് ചെയ്തത് അത് പിന്നെ എൻകോഡ് ചെയ്തു റെസൊല്യൂഷൻ കൂട്ടിയും ഇറക്കും..ഇപ്പോ ഒരുപാടായി HDTS ഒരുപാട് റീലീസ് ആകുന്നുണ്ട്..പ്രധാമായും ചൈന/കൊറിയ എന്നിവിടങ്ങളിൽ നിന്നും ആണ് ഇവ ലീക് ആകുന്നത്..ചില സമയങ്ങളിൽ ഡിവിഡി റിപ് എന്നും തോന്നും വിധം ആണ് hdts റീലീസ് ആകുന്നത്.ഇങ്ങനെ തീയേറ്റർ നിന്നും ആരും കാണാതെ റെക്കോര്ഡ് ചെയാണ് ഇപ്പോ പ്രൊഫഷണൽ ടീം വേറെ ഉണ്ട്..

Dvdscr/scr/censor rip
ഏതേലും ഒരു സ്റ്റുഡിയോയിൽ നിന്നോ അല്ലേൽ സെന്സറിങ് കൊടുത്ത കോപിയിൽ നിന്നോ ലീക് ആകുന്നവ..ഇങ്ങനെ ഉള്ളവ ഒരു ഡിവിഡിറിപ്പിന്റെ അതെ ക്വാളിറ്റി തന്നെ ആകും..പക്ഷെ For your consideration,censor rip,എന്നീങ്ങനെ ഉള്ള ടാഗ് ലൈൻ, അല്ലേൽ സ്റ്റുഡിയോ കമ്പനി പേര്,കൂടാതെ ഫില്മിന്റെ റൺടൈം ഇവയെല്ലാം നമുക്കു ചിത്രത്തിലുടനീളം കാണാൻ സാധിക്കു..
◆2016ലെ ഓസ്കാർ നോമിനേഷണ് വേണ്ടി കൊടുത്ത റിപ്പിന്റെ എല്ലാം ഡിവിഡിസ്ക്രീനിർ നെറ്റിൽ വന്നത് ഒരുപാടു ചർച്ചാവിഷയം ആയിരുന്നു..

R5/R6
region എൻകോഡിങ് എന്ന് അറിയപ്പെടും..r0 മുതൽ r9 വേറെ ഓരോ region ഉണ്ട്..ഇവ ഡിവിഡിറിപിനേകൾ ഇച്ചിരികൂടി ക്വാളിറ്റി കുറഞ്ഞവ..ചില സമയങ്ങളിൽ Ts റിപ് region ഫോർമാറ്റ് ആക്കി റിലീസ് ആകാറുമുണ്ട്..r5,r6 ആണ് പ്രധാനമായും നെറ്റിൽ കാണുന്നത്..ഓരോ region തിരിച്ചു താഴെ കാണാം..
R0 No Region Coding
R1 United States of America, Canada
R2 Europe, including France, Greece, Turkey, Egypt, Arabia, Japan and South Africa
R3 Korea, Thailand, Vietnam, Borneo and Indonesia
R4 Australia and New Zealand, Mexico, the Caribbean, and South America
R5 India, Africa, Russia and former USSR countries
R6 Peoples Republic of China
R7 Unused
R8 Airlines/Cruise Ships
R9 Expansion (often used as region free)

★മുകളിൽ പറഞ്ഞവയാണ് പ്രധാനമായും പ്രചരിച്ചുകൊണ്ടിരിക്കുന്നതും നമ്മളെല്ലാം കാണുന്നതും..ഇവ കൂടാതെ pdvdrip,ppvrip,wprip,vodrrip അങ്ങനെ ഉള്ളവയെല്ലാം ഉണ്ട്.
◆convert അല്ലെ കംപ്രസ് ചെയ്യുമ്പോ ആ വീഡിയോയുടെ bitrate വ്യത്യാസം അനുസരിച്ചു ഇരിക്കും വീഡിയോ സൈസ്..bitrate കൂടുംതോറും വീഡിയോ സൈസ് കൂടും..ക്വാളിറ്റിയും കൂടും..ഇപ്പോ hevc x265 വന്നതോടെ ഒരുപാട് മാറി..1080p റിപ് ഒകെ 1ജിബിയിൽ കിട്ടും..ക്വാളിറ്റി കുറയാതെ തന്നെ..

BDRip>BRRip>WebDL>WebRip>HdRip>Dvdrip>HDTS>Camrip

Join @Cinema_Kottaka


Cinema_Kottaka


Report Page