DNS ഹാക്ക് ചെയ്ത് ഇന്റര്‍നെറ്റ്‌ സ്പീഡ് ഇരട്ടിയാക്കാന്‍ ഒരു കുറുക്കുവഴി!!

 DNS ഹാക്ക് ചെയ്ത് ഇന്റര്‍നെറ്റ്‌ സ്പീഡ് ഇരട്ടിയാക്കാന്‍ ഒരു കുറുക്കുവഴി!!


@arivukal

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന വിവര സ്രോതസ്സുകളെ എളുപ്പത്തിൽ കണ്ടെത്താനുള്ള മേൽവിലാസങ്ങളാണ്‌ ഡൊമൈൻ നെയിമുകൾ അതായതു DNS (Domain Name System) ..

ഈ ഡി എൻ സിനെ ഹാക്ക് ചെയ്തു നമ്മുടെ ഇന്റർനെറ്റ്‌ സ്പീഡ് ഇരട്ടി ഫാസ്റ്റാക്കാൻ ചെറിയൊരു സൂത്രമാണ് ഞാനിന്നു പറയുന്നത്..


ഹാക്ക് ചെയ്യുന്നു എന്നുകരുതി പേടിക്കണ്ട..ഇതാർക്കും പ്രശ്നമില്ലാത്ത ഹാക്കിംഗ് ആണ്..:)


ഞാൻ ഹാക്ക് ചെയ്യുന്നതിന് മുൻപുള്ള എന്റെ ഇന്റർനെറ്റ്‌ സ്പീഡ് ചെക്ക് ചെയ്യാം..താഴെ നോക്കൂ..നിങ്ങളുടെ സ്പീഡ് കാണാന്‍ ദേ ഇവിടെ ക്ലിക്ക് ചെയ്‌താല്‍ മതി..


ഇനി കണ്ട്രോൾ പാനലിൽ പോയി Network and Internet എന്നതിൽ ക്ലിക്കി Network and Sharing Center എന്നെതെടുക്കുക..എന്നിട്ട് നമ്മള്‍ ഇപ്പോള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഇന്റര്‍നെറ്റ്‌ കണക്ഷനില്‍ ക്ലിക്കുക..അപ്പോള്‍ വരുന്ന ചെറിയ വിന്‍ഡോവില്‍ propertiesക്ലിക്ക് ചെയ്യുക.. ചിത്രങ്ങള്‍ നോക്കൂ..




ഇപ്പോള്‍ മറ്റൊരു ചെറിയ വിന്‍ഡോ വന്നു കാണും..അതില്‍ Internet Protocol Version 4 (TCP/IPv4) എന്നത് സെലക്ട്‌ ചെയ്ത് properties എടുക്കുക..ചിത്രം ശ്രദ്ധിക്കുക..


അപ്പോള്‍ തുറന്നു വരുന്നതില്‍ Use the following DNS server addresses എന്നതില്‍ ടിക്ക് ഇട്ട്Preferred DNS server എന്നതിന് നേരെ 208.67.222.222 ഈ ഐ പി നമ്പറും Alternate DNS server എന്നതിന് നേരെ 208.67.220.220 എന്ന ഐ പി നമ്പറും ഇടുക..ഓക്കേ കൊടുക്കുക..ചിത്രം നോക്കൂ..


ശേഷം Internet Protocol Version 6(TCP/Ipv6) എന്നത് സെലക്ട്‌ ചെയ്ത് propertiesഎടുക്കുക..അവിടെ ചിത്രത്തില്‍ കാണുന്നതുപോലെ യഥാക്രമം കൊടുക്കുക..

Preferred DNS server: 2620:0:ccc::2

Alternate DNS server: 2620:0:ccd::2

ചിത്രം നോക്കുക..


ഓക്കേ കൊടുത്ത് പുറത്തു പോരുക..ഇനി നിങ്ങളുടെ കമ്പ്യൂട്ടര്‍ ഒന്ന് റീസ്റ്റാര്‍ട്ട്‌ ചെയ്ത് ഒന്നുകൂടെ സ്പീഡ് ചെക്ക് ചെയ്തു നോക്കൂ..എന്‍റെ സ്പീഡ് നോക്കൂ..



ഇതുപോലെ തീര്‍ച്ചയായും ഇതുവരെ ഉള്ളതിനേക്കാള്‍ നിങ്ങളുടെ നെറ്റും ഫാസ്റ്റ് ആയിട്ടുണ്ടാവും..


 അലി


Report Page