ഓരോ ജില്ലയുടെ മുൻകാല റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ഉള്ള സാധ്യതകൾ

ഓരോ ജില്ലയുടെ മുൻകാല റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ഉള്ള സാധ്യതകൾ

Arav!nd V


ഓരോ ജില്ലയുടെ മുൻകാല റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ഉള്ള സാധ്യതകൾ


(ജനറൽ വിഭാഗത്തിലുള്ളവരും ഈഴവ വിഭാഗത്തിലുള്ളവരും നിയമനം കൂടുതൽ നടക്കുന്ന ജില്ലകളിൽ അപേക്ഷിക്കുന്നത് ആണ് നല്ലത്.)


1 . തിരുവനതപുരം


          2014 ലെ LDC എക്സാം കട്ട് ഓഫ് മാർക്ക് 66.33 ആയിരുന്നു. 2,14,892 പേർ അപേക്ഷിച്ചതിൽ 2986 പേർ മെയിൻ ലിസ്റ്റിൽ വന്നു 3498 പേർ സപ്പ്ളി ലിസ്റ്റിലും വന്നു.

2017 ൽ നടക്കാൻ പോകുന്ന LDC എക്സാംൻ്റെ തിരുവനതപുരം ജില്ലയിൽ കട്ട് ഓഫ് മാർക്ക് 72 നും 76 നും ഇടയിൽ അകാൻ ആണ് സാധ്യത. ഈ എക്സാംന് മിനിമം 75 മാർക്ക് മേടിക്കാം എന്ന് ഉറപ്പുള്ള ഉദ്യോഗാർത്ഥികൾ തിരുവനതപുരം ജില്ലയിൽ അപേക്ഷിക്കുന്നത് ആകും നല്ലത് . ഈ ജില്ലയിൽ ലിസ്റ്റിൽ വരുന്ന 75% പേർക്കും ജോലി കിട്ടാൻ സാധ്യത ഉണ്ട് .

പൊതുവേ ഏറ്റവും കൂടുതൽ കടുത്ത മത്സരം നടക്കുന്ന ജില്ലയും തിരുവനതപുരം ആണ്.ജനറൽ വിഭാഗത്തിൽ ഉള്ളവർ കൂടുതലായും മുൻഗണ കൊടുക്കുന്നതും ഈ ജില്ലയിൽ ആണ്.


2 .കൊല്ലം


2014 ലെ LDC എക്സാം കട്ട് ഓഫ് മാർക്ക് 64.33 ആയിരുന്നു. 99766 പേർ അപേക്ഷിച്ചതിൽ 2011 പേർ മെയിൻ ലിസ്റ്റിൽ വന്നു 1499 പേർ സപ്പ്ളി ലിസ്റ്റിലും വന്നു.

2017 ൽ നടക്കാൻ പോകുന്ന LDC എക്സാംൻ്റെ കൊല്ലം ജില്ലയിൽ കട്ട് ഓഫ് മാർക്ക് 66 നും 68 നും ഇടയിൽ അകാൻ ആണ് സാധ്യത.

OBC, SIUC, DHEEVRA, ST വിഭാഗകാർക്ക് കൊല്ലം ജില്ലയിൽ അപേക്ഷിക്കാവുന്നത് ആണ്.


3. പത്തനംതിട്ട


2014 ലെ LDC എക്സാം കട്ട് ഓഫ് മാർക്ക് 48 ആയിരുന്നു. 60307 പേർ അപേക്ഷിച്ചതിൽ 1506 പേർ മെയിൻ ലിസ്റ്റിൽ വന്നു 1144 പേർ സപ്പ്ളി ലിസ്റ്റിലും വന്നു.ഏറ്റവും കുറവ് നിയമനം നടക്കുന്ന മൂന്നാമത്തേ ജില്ല.

2017 ൽ നടക്കാൻ പോകുന്ന LDC എക്സാംൻ്റെ പത്തനംതിട്ട ജില്ലയിൽ കട്ട് ഓഫ് മാർക്ക് 51 നും 55 നും ഇടയിൽ അകാൻ ആണ് സാധ്യത.


OBC,MUSLIM വിഭാഗകാർക്ക് ഈ ജില്ലയിൽ അപേക്ഷിക്കാവുന്നത് ആണ്.


4.ആലപ്പുഴ


2014 ലെ LDC എക്സാം കട്ട് ഓഫ് മാർക്ക് 61.33 ആയിരുന്നു. 94868 പേർ അപേക്ഷിച്ചതിൽ 1495 പേർ മെയിൻ ലിസ്റ്റിൽ വന്നു 998 പേർ സപ്പ്ളി ലിസ്റ്റിലും വന്നു.താരതമ്യേന നല്ല മത്സരം നടക്കുന്ന ജില്ല. എന്നാലോ ഏറ്റവും കുറവ് നിയമനം നടക്കുന്ന നാലാമത്തേ ജില്ല . ഈ കൂട്ടത്തിൽ ഏറ്റവും അപകടകാരിയായ ജില്ല.

2017 ൽ നടക്കാൻ പോകുന്ന LDC എക്സാംൻ്റെ ആലപ്പുഴ ജില്ലയിൽ കട്ട് ഓഫ് മാർക്ക് 62 നും 66 നും ഇടയിൽ അകാൻ ആണ് സാധ്യത.


SIUC വിഭാഗകാർക്ക് ഈ ജില്ലയിൽ അപേക്ഷിക്കാവുന്നത് ആണ്.


5.കോട്ടയം


2014 ലെ LDC എക്സാം കട്ട് ഓഫ് മാർക്ക് 61.00 ആയിരുന്നു. 99680 പേർ അപേക്ഷിച്ചതിൽ 1801 പേർ മെയിൻ ലിസ്റ്റിൽ വന്നു 1364 പേർ സപ്പ്ളി ലിസ്റ്റിലും വന്നു.

2017 ൽ നടക്കാൻ പോകുന്ന LDC എക്സാംൻ്റെ കോട്ടയം ജില്ലയിൽ കട്ട് ഓഫ് മാർക്ക് 62 നും 66 നും ഇടയിൽ അകാൻ ആണ് സാധ്യത.


OBC,VISWAKARMA വിഭാഗകാർക്ക് ഈ ജില്ലയിൽ അപേക്ഷിക്കാവുന്നത് ആണ്.


6.ഇടുക്കി


2014 ലെ LDC എക്സാം കട്ട് ഓഫ് മാർക്ക് 58.00 ആയിരുന്നു. 53885 പേർ അപേക്ഷിച്ചതിൽ 998 പേർ മെയിൻ ലിസ്റ്റിൽ വന്നു 1150 പേർ സപ്പ്ളി ലിസ്റ്റിലും വന്നു.

2017 ൽ നടക്കാൻ പോകുന്ന LDC എക്സാംൻ്റെ ഇടുക്കി ജില്ലയിൽ കട്ട് ഓഫ് മാർക്ക് 61 നും 65 നും ഇടയിൽ അകാൻ ആണ് സാധ്യത.


7.എറണാകുളം


2014 ലെ LDC എക്സാം കട്ട് ഓഫ് മാർക്ക് 60 ആയിരുന്നു.164465 പേർ അപേക്ഷിച്ചതിൽ 2252 പേർ മെയിൻ ലിസ്റ്റിൽ വന്നു 2150 പേർ സപ്പ്ളി ലിസ്റ്റിലും വന്നു.

2017 ൽ നടക്കാൻ പോകുന്ന LDC എക്സാംൻ്റെ ഈ ജില്ലയിൽ കട്ട് ഓഫ് മാർക്ക് 69 നും 73 നും ഇടയിൽ അകാൻ ആണ് സാധ്യത. തിരുവനതപുരം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നിയമനം നടക്കുന്ന ജില്ല എറണാകുളം ആണ് .


8.തൃശൂർ


2014 ലെ LDC എക്സാം കട്ട് ഓഫ് മാർക്ക് 63 ആയിരുന്നു.129115 പേർ അപേക്ഷിച്ചതിൽ 1987 പേർ മെയിൻ ലിസ്റ്റിൽ വന്നു 1852 പേർ സപ്പ്ളി ലിസ്റ്റിലും വന്നു.

2017 ൽ നടക്കാൻ പോകുന്ന LDC എക്സാംൻ്റെ തൃശൂർ ജില്ലയിൽ കട്ട് ഓഫ് മാർക്ക് 65 നും 70 നും ഇടയിൽ അകാൻ ആണ് സാധ്യത.


Hindu Nadar വിഭാഗകാർക്ക് ഈ ജില്ലയിൽ അപേക്ഷിക്കാവുന്നത് ആണ്.


9.പാലക്കാട്


2014 ലെ LDC എക്സാം കട്ട് ഓഫ് മാർക്ക് 58.67 ആയിരുന്നു.125120 പേർ അപേക്ഷിച്ചതിൽ 2000 പേർ മെയിൻ ലിസ്റ്റിൽ വന്നു 1466 പേർ സപ്പ്ളി ലിസ്റ്റിലും വന്നു.

2017 ൽ നടക്കാൻ പോകുന്ന LDC എക്സാംൻ്റെ പാലക്കാട് ജില്ലയിൽ കട്ട് ഓഫ് മാർക്ക് 62 നും 66 നും ഇടയിൽ അകാൻ ആണ് സാധ്യത.


O.X,DEEVARA വിഭാഗകാർക്ക് ഈ ജില്ലയിൽ അപേക്ഷിക്കാവുന്നത് ആണ്.


10.മലപ്പുറം


2014 ലെ LDC എക്സാം കട്ട് ഓഫ് മാർക്ക് 62 ആയിരുന്നു.140770 പേർ അപേക്ഷിച്ചതിൽ 1985 പേർ മെയിൻ ലിസ്റ്റിൽ വന്നു 2039 പേർ സപ്പ്ളി ലിസ്റ്റിലും വന്നു.

2017 ൽ നടക്കാൻ പോകുന്ന LDC എക്സാംൻ്റെ മലപ്പുറം ജില്ലയിൽ കട്ട് ഓഫ് മാർക്ക് 65 നും 69 നും ഇടയിൽ അകാൻ ആണ് സാധ്യ.


11.കോഴിക്കോട്


2014 ലെ LDC എക്സാം കട്ട് ഓഫ് മാർക്ക് 47 ആയിരുന്നു.143295 പേർ അപേക്ഷിച്ചതിൽ 2025 പേർ മെയിൻ ലിസ്റ്റിൽ വന്നു 1269 പേർ സപ്പ്ളി ലിസ്റ്റിലും വന്നു. ഈ ജില്ലയിൽ ആയിരുന്നു ഏറ്റവും കുറവ് കട്ട് ഓഫ് മാർക്ക് ഉണ്ടായിരുന്നത് എന


്നാൽ 2017 ലെ എക്സാം കട്ട് ഓഫ് കൂടാൻ സാധ്യത കൂടുതൽ ആണ് .

2017 ൽ നടക്കാൻ പോകുന്ന LDC എക്സാംൻ്റെ കോഴിക്കോട് ജില്ലയിൽ കട്ട് ഓഫ് മാർക്ക് 66 നും 70 നും ഇടയിൽ അകാൻ ആണ് സാധ്യത.


LC,VISWAKARMA വിഭാഗകാർക്ക് ഈ ജില്ലയിൽ അപേക്ഷിക്കാവുന്നത് ആണ്.


12.വയനാട്‌


2014 ലെ LDC എക്സാം കട്ട് ഓഫ് മാർക്ക് 49.67 ആയിരുന്നു.48179 പേർ അപേക്ഷിച്ചതിൽ 1960 പേർ മെയിൻ ലിസ്റ്റിൽ വന്നു 730 പേർ സപ്പ്ളി ലിസ്റ്റിലും വന്നു.

2017 ൽ നടക്കാൻ പോകുന്ന LDC എക്സാംൻ്റെ വയനാട്‌ ജില്ലയിൽ കട്ട് ഓഫ് മാർക്ക് 55 നും 60 നും ഇടയിൽ അകാൻ ആണ് സാധ്യത.


SIUC,ST,VISWAKARAM വിഭാഗകാർക്ക് ഈ ജില്ലയിൽ അപേക്ഷിക്കാവുന്നത് ആണ്.


13 .കണ്ണൂർ


2014 ലെ LDC എക്സാം കട്ട് ഓഫ് മാർക്ക് 52.67 ആയിരുന്നു.105555 പേർ അപേക്ഷിച്ചതിൽ 1960 പേർ മെയിൻ ലിസ്റ്റിൽ വന്നു 1270 പേർ സപ്പ്ളി ലിസ്റ്റിലും വന്നു.

2017 ൽ നടക്കാൻ പോകുന്ന LDC എക്സാംൻ്റെ കണ്ണൂർ ജില്ലയിൽ കട്ട് ഓഫ് മാർക്ക് 60 നും 66 നും ഇടയിൽ അകാൻ ആണ് സാധ്യത.


SC,ST,LC,HINDU NADAR, O.X വിഭാഗകാർക്ക് ഈ ജില്ലയിൽ അപേക്ഷിക്കാവുന്നത് ആണ്.


14.കാസർഗോഡ്


2014 ലെ LDC എക്സാം കട്ട് ഓഫ് മാർക്ക് 48 ആയിരുന്നു.50024 പേർ അപേക്ഷിച്ചതിൽ 999 പേർ മെയിൻ ലിസ്റ്റിൽ വന്നു 819 പേർ സപ്പ്ളി ലിസ്റ്റിലും വന്നു.

2017 ൽ നടക്കാൻ പോകുന്ന LDC എക്സാംൻ്റെ ഈ ജില്ലയിൽ കട്ട് ഓഫ് മാർക്ക് 54 നും 59 നും ഇടയിൽ അകാൻ ആണ് സാധ്യത.


SC,MUSLIM,LC,HINDU NADAR, വിഭാഗകാർക്ക് ഈ ജില്ലയിൽ അപേക്ഷിക്കാവുന്നത് ആണ്.


NB:-2015 ൽ നിലവിൽ വന്ന LDC റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലും ഇതിൽ നിന്നും ഏതുവരേം നടന്ന നിയമനങ്ങളുടെ അടിസ്ഥാനത്തിലും തയാറാക്കിയത് ആണ്. 2018 ൽ നിലവിൽ വരുന്ന LDC റാങ്ക് ലിസ്റ്റിലും ഇപ്രകാരം നിയമനം നടക്കുമെന്ന് നൂറ് ശതമാനം ഉറപ്പു നൽകാനാകില്ല.

Report Page