Diamond

Diamond

wisdom net

ലോകത്തെ ഒരു അമൂല്യ വസ്തുവാണ്വജ്രം (Diamond). ഒരു ലോഹം കൊണ്ട് വജ്രത്തെ മുറിക്കാൻ സാധ്യമല്ല. വജ്രത്തെ മുറിക്കാൻ വജ്രം തന്നെ വേണം. വജ്രപ്പൊടി ചേർത്തുണ്ടാക്കിയ ലോഹവാൾ ഇതിന് ഉപയോഗിക്കുന്നു. ഏറ്റവും കാഠിന്യമേറിയ പ്രകൃതിജന്യമായ വസ്തുവായി വജ്രം കണക്കാക്കപ്പെടുന്നു.

കാർബണിന്റെ പരൽ‌രൂപമായ വജ്രംഖനികളിൽ നിന്നാണ് കൂടുതലും ലഭിക്കുന്നത്. 900 ഡിഗ്രിസെൽ‌ഷ്യസിൽ അത് പതുക്കെകത്താൻ തുടങ്ങുന്നു.ഓക്സിജനുമായി യോജിച്ച്കാർബൺ ഡയോക്സൈഡ്ഉണ്ടാകുന്നു. 1000° സെൽ‌ഷ്യസിൽ അത് ഗ്രാഫൈറ്റ് എന്ന മറ്റൊരു കാർബൺ സംയുക്തമായും മാറുന്നു.താപനില കൂടിയാൽ വേഗം ഗ്രാഫൈറ്റായി തീരും. വജ്രംതാപവാഹിയാണ്,വൈദ്യുതവാഹിയല്ല. ചെമ്പിനെക്കാൾഅഞ്ചിരട്ടി കൂടുതലാണിതിന്റെ താപ ചാലകത. (Conductivity).

1955-ൽ വരെ ഖനികളിൽ നിന്ന് മാത്രമായിരുന്നു വജ്രം കിട്ടിയിരുന്നത്. എന്നാൽ രാസക്രിയയുടെ ഫലമായി വജ്രമുണ്ടാക്കാനുള്ള മാർഗ്ഗം അതിനു ശേഷം വികസിപ്പിച്ചെടുത്തു. ഖനിയിൽ നിന്ന് ലഭിക്കുന്ന വജ്രത്തെ പ്രകൃതിദത്ത വജ്രമെന്നും രാസപ്രക്രിയമൂലമുണ്ടാക്കുന്ന വജ്രത്തെ കൃത്രിമ വജ്രമെന്നുംവിളിക്കുന്നു.

മുറിച്ചു മിനുസപ്പെടുത്താത്ത വജ്രം

പ്രകൃതിദത്ത വജ്രം ഏറ്റവും കൂടുതൽ കിട്ടുന്നത് ആഫ്രിക്കയിൽ നിന്നാണ് (95%). വില്പനയ്ക്ക് വരുന്നതിനു മുമ്പ് അതിനെ പല ആകൃതികളിൽ മുറിച്ച് മിനുസ്സപ്പെടുത്തുന്നു. നൂറുകണക്കിനു കൊല്ലം കഴിഞ്ഞാലും വജ്രത്തിന്റെ തിളക്കം കുറയില്ല.

continue reading at

https://wisdomnet4u.blogspot.in/2017/06/diamond.html?m=1



Report Page