Dark web

Dark web

Sher
#sherreview

Unfriended എന്ന സിനിമയിലൂടെയാണ് ഗാഡ്ജറ്റുകളുടെ POV യിലൂടെ കഥ പറയുന്ന രീതി ആദ്യമായി കണ്ടത്. വലിയൊരു വിജയവും ആയിരുന്നു ആ സിനിമ. പിന്നീട് Searching.. എന്നുള്ള സിനിമയും ഇതേ പാറ്റേൺ തുടർന്ന് സിനിമയിറക്കി. നല്ല നിരൂപക പ്രശംസ നേടുകയും ചെയ്തു. Unfriended ന്റെ ഒരു Stand Alone Sequel ആയാണ് Dark Web ഇറങ്ങിയിരിക്കുന്നത്. 


Movie - Unfriended : Dark Web (2018)


Genre - Techno Thriller 


Language - English 


നമ്മുടെ ഹീറോ സ്ഥിരമായി പോകുന്ന സൈബർ കഫെയിൽ കുറച്ചു നാളായി ഒരു മാക്ബുക്ക്‌ ഇരിക്കുന്നത് കാണുന്നു. പുള്ളിക്കാരൻ നൈസ് ആയി അതങ്ങു അടിച്ചു മാറ്റുന്നു. വേറേ ആരോ ഉപയോഗിച്ച ആ കമ്പ്യൂട്ടറിൽ നിന്നും എല്ലാം അകൗണ്ടുകളും ലോഗൗട്ട് ചെയ്യുന്നതിനിടെ ചില ഹിഡ്ഡൻ ഫയൽസ് കാണുന്നു. അതൊക്കെ നോക്കി നോക്കി ടിയാൻ ഡാർക് വെബ്ബിന്റെ ഇരുണ്ട ലോകത്തിലേക്ക് കടക്കുന്നു. 


ടെക്‌നോ ത്രില്ലറുകൾക്ക് ഉള്ള പ്രധാന ന്യൂനത തന്നെയാണ് ഇത്തവണ ഇവിടെയും വരുന്നത്. ആദ്യത്തെ കുറേ സമയം ബോറടിപ്പിച്ചു കൊല്ലും. ഒന്നര മണിക്കൂറിനടുത്തതാണ് സിനിമ എങ്കിലും ഒരു മണിക്കൂറോളം നമ്മുടെ ക്ഷമ പരീക്ഷിക്കുന്നുണ്ട്. 


എന്നാൽ അപകടത്തിൽ പെട്ടു എന്ന് ഉറപ്പാകുന്ന മാത്രയിൽ അവസാനത്തെ അര മണിക്കൂർ ത്രില്ലിംഗ് ആയാണ് നീങ്ങുന്നത്. പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളും വന്നു ചേരുന്നുണ്ട്. ക്ലൈമാക്സ് നന്നായിരുന്നു. മൊത്തത്തിൽ ആദ്യം കണ്ട രണ്ടു സിനിമകളുടെ അത്രയും ഇല്ലെങ്കിലും തരക്കേടില്ല എന്ന് പറയാം. സമയം ഉണ്ടെങ്കിൽ മാത്രം കാണുക. 

©sidyzworld

@cinematicworld

Report Page