D

D


ദൈവമേ വെള്ളംപൊക്കം വന്നേ..എന്നും പറഞ്ഞ് ബെഡിൽ നിന്നും ചാടി എണീറ്റ് കണ്ണു തുറന്നപ്പോൾ കാണുന്നത്...

ഒരു ബക്കറ്റ് വെള്ളവുമായി നിൽക്കുന്ന അമ്മയെയാണ്..അമ്മയുടെ നിൽപ്പും ഭാവവും കണ്ടപ്പോ തന്നെ മനസ്സിലായി..

ഇന്നലെ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടെന്നു..ഒന്നും മിണ്ടാതെ ചാടി എണീറ്റ് ബാത്ത്റൂമിലേക്ക് നടന്നപ്പോ...

അമ്മ പുറകിൽ നിന്നും വിളിച്ചിട്ട് ചോദിച്ചു .അതാണോടാ ചെക്കാ ബാത്ത്റൂമിലേക്ക് പോകുന്ന വഴി...എന്ന്.

പടച്ചോനെ ഇതുതന്നെയല്ലേ ബാത്ത്റൂം..സംശയത്തോടെ ഞാനമ്മയുടെ മുഖത്തേക്ക് നന്നായി ഒന്നു നോക്കി...

അതുകണ്ടിട്ടാണ് 'അമ്മ കട്ടകലിപ്പിൽ എന്നോട് പറഞ്ഞത്...

"സ്വന്തം വീട്ടിലെ ബാത്ത്റൂം പോലും എവിടെയാണെന്ന് ഓർമ്മയില്ല ചെക്കന്...

അതെങ്ങനെയാ ഇന്നലത്തെ കേട്ട് ഇറങ്ങിയിട്ടുണ്ടാവില്ല..നല്ല അടിയുടെ കുറവുണ്ട്.. ചെക്കന്..

പോയി കുളിക്കട അതു തന്നെയാ ബാത്ത്റൂം .അതും പറഞ്ഞും 'അമ്മ ദേഷ്യത്തിൽ അടുക്കളയിലേക്ക് പോയപ്പോൾ..

ഇന്നലെ നടന്നതൊക്കെ ഞാനൊന്നു ഓർത്തെടുക്കാൻ ശ്രേമിച്ചു പക്ഷേ ഒരു രക്ഷയും ഇല്ലായിരുന്നു.....

ആകെ ഓർമയുള്ളത് കൂട്ടുകാരന്റെ കല്യാണ പാർട്ടിയും ബക്കാടിയും മാത്രം.. ഒന്ന് ഒഴിച്ചു രണ്ട് ഒഴിച്ചു..

പിന്നെ എണ്ണാൻ സമയം കിട്ടിയില്ല അതുകൊണ്ടു ബോധം എവിടെ പോയെന്ന് ആരോടെങ്കിലും ചോദിക്കേണ്ടാ അവസ്ഥയായി പോയി...

ഇനി എന്തുപറഞ്ഞിട്ടും ഒരു കാര്യവുമില്ല ഇന്നലെ വീട്ടിൽ കേറി വന്നിട്ട് ഞാൻ എന്തൊക്കെ കാണിച്ചു കൂട്ടിയെന്ന് അറിയണമെങ്കിൽ ഒരു വഴിയേ ഉള്ളു...

സി ഐ ഡി..ഗുണ്ടുമുളക് എന്റെ സ്വന്തം പെങ്ങൾ പാരയും പണിയും ഒരുമിച്ചു തരുന്നവൾ...

അവളെ പിടിച്ചാൽ ഉപ്പും മുളകും ചേർത്ത് അങ്ങു പറഞ്ഞു തരും അതുകൊണ്ടു കുളി മാറ്റിവെച്ചു...മെല്ലെ ഉമ്മറത്തേക്ക് നടന്നു...

ആരുടെയും ഒച്ചയും ബഹളവും ഒന്നും കാണാൻ ഇല്ലാ...ഭാഗ്യം ഒന്നും സംഭവിച്ചിട്ടില്ലെന്നു തോന്നുന്നു...

ആ ഗുണ്ടുവിനെയും കാണാൻ ഇല്ലാ അച്ഛനെയും കാണാൻ ഇല്ലാ ..ഞാൻ മെല്ലെ മുറ്റത്തേക്ക് ഇറങ്ങി..

ഒരു പാട്ടൊക്കെ പാടി സൈഡിലേക്ക് നോക്കിയപ്പോൾ അച്ഛനും ഗുണ്ടുവും പൊളിഞ്ഞു കിടക്കുന്ന വേലി കെട്ടാനുള്ള പ്ലാനിങ്ങിൽ ആയിരുന്നു...

അതുകണ്ടപ്പോഴാണ് ഓർത്തത് ഇന്നലെ ഗെയ്റ്റ് ആണെന്ന് വിചാരിച്ചു ...തെലുങ്ക്‌ സിനിമയിലെ നായകനെ പോലെ ഒരറ്റ ചവിട്ടിന് വേലിയെയാണ് പൊളിച്ചതെന്ന്...

അവര് കാണുന്നതിന് മുൻപ് മെല്ലെ അവിടുന്ന് മുങ്ങാൻ നിൽക്കുമ്പോഴാണ് പിന്നിൽ നിന്നും വിളി വന്നത്...

ഡാ കള്ളുകുടിയാ ഒന്ന് നിന്നേ...

നൈസ് ഒരു ചിരിയും ചിരിച്ചു തിരിഞ്ഞു നിന്നപ്പോ ആ ഗുണ്ടു മുളക് പറയാ...

മരിയതയ്ക്ക് ആ വേലി കെട്ടിയിട്ട് പൊയ്ക്കോ ഇല്ലെങ്കിൽ ഉച്ചയ്ക്കുള്ള ചിക്കൻ കറി കട്ടാക്കും എന്ന്...

ഒന്നുപോടി ഗുണ്ടു മുളകെ എന്നും പറഞ്ഞു അച്ഛൻ കാണാതെ മുങ്ങാൻ നോക്കിയപ്പോഴാണ്..അവൾ ഉറക്കെ അച്ഛനെ വിളിച്ചത്...

ഇന്നത്തോടെ എല്ലാത്തിനും ഒരു തീരുമാനമായെന്നു എനിക്കുറപ്പായിരുന്നു..അച്ഛൻ മെല്ലെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു..

ഇന്നലെ എന്തായിരുന്നു പരിപാടി എന്ന്,തലകുനിച്ചുകൊണ്ടു ഞാൻ അച്ഛനോട് പറഞ്ഞു...കൂട്ടുകാരന്റെ കല്യാണ പാർട്ടി..

അച്ഛൻ ചിരിച്ചുകൊണ്ട് പറഞ്ഞു...മോനോന്നു അകത്തേക്ക് വന്നേ..

അതും പറഞ്ഞ് അച്ഛനും ഗുണ്ടുവും അകത്തേക്ക് പോയി പുറകെ ഞാനും...

പടച്ചോനെ കാത്തോളനെ എന്നു മനസ്സിൽ വിളിച്ചുകൊണ്ടു...

അവിടെ ചെന്ന് നോക്കുമ്പോ ടേബിളിൽ രണ്ടു ക്ലാസ് തൈര് വെച്ചിരിക്കുന്നു...

എന്താണാവോ ഉദ്ദേശം ഒരുപിടിയും കിട്ടിയില്ല....പെട്ടെന്നാണ് അച്ഛൻ പറഞ്ഞത് രണ്ടു ക്ലാസ് തൈര് എടുത്ത് കുടിക്കാൻ...

ഒന്നും മിണ്ടാതെ അതെടുത്തു കുടിക്കാൻ നിൽക്കുമ്പോഴാണ് ഉപ്പിട്ടില്ല എന്നും പറഞ്ഞ് ആ ഗുണ്ടു ഓടി വന്നത്...

വന്നപാടെ ഒരു പിടി ഉപ്പു വാരി രണ്ടു ക്ലാസ്സിലും ഇട്ടു എന്നിട്ടൊരു ചിരിയും..

ദ്രോഹി നിന്നെ വല്ല കള്ളു കുടിയന്മാർക്കും കെട്ടിച്ചുകൊടുക്കുമടി എന്ന് പിറുപിറുത്തുകൊണ്ടു....

ഞാനാ രണ്ടു ക്ലാസ്സും കുടിച്ചു തീർത്തു പുളിയും കയ്പ്പും നാക്ക് കുഴഞ്ഞു പോയി...

അപ്പോഴാണ് അച്ഛൻ പറഞ്ഞത് ഇനി എന്റെ മോൻ ആ പാട്ടൊന്നു പാടിക്കെ..

പാട്ടൊ... അന്തംവിട്ടു ഞാൻ അച്ഛന്റെ മുഖത്തേക്ക് നോക്കി...

അതുകണ്ടിട്ടാണ് അച്ഛൻ എന്നോട് പറഞ്ഞത് നാലെണ്ണം അടിച്ചു നി എന്നോട് പാടാൻ പറഞ്ഞ പാട്ടില്ലേ...

നഗരം നഗരം മഹാസഗരം....അതിപ്പോ പാടണം ഇല്ലെങ്കിൽ ആ വേലിയും കെട്ടി പത്തു തെങ്ങിന് തടം എടുത്തിട്ട് വീട്ടിൽ കയറിയ മതി..

ദൈവമേ അച്ഛനോടായിരുന്നോ ഞാനീ കാട്ടികൂട്ടിയത്...ബക്കടിയെ ശപിച്ചുകൊണ്ടു....

എന്തു ചെയ്യണം എന്നറിയാതെ നിൽക്കുമ്പോഴാണ് പുറത്തു അടക്കി പിടിച്ചുള്ള ചിരി കേട്ടത്...

അങ്ങോട്ടു നോക്കിയപ്പോൾ ഗുണ്ടുമുളകിന്റെ കൂട്ടുകാരികൾ ആയിരുന്നു...

ഞാൻ കണ്ടെന്നു മനസ്സിലായപ്പോൾ അവർ അകത്തേക്ക് കയറി വന്നിട്ട് പറഞ്ഞു...

ധനു ഏട്ടന്റെ പാട്ട് കേൾക്കാൻ കാത്തു നിൽക്കുകയായിരുന്നു..എന്ന്..

അതുകേട്ട് ദേഷ്യവും ചമ്മലും ഒരുമിച്ചു വന്നെങ്കിലും ഒരു ചിരിയും ചിരിച്ചുകൊണ്ട്

കൈകോട്ടും എടുത്തു പാടത്തേക്ക് ഇറങ്ങുമ്പോൾ മനസ്സിൽ ഉറപ്പിച്ചു ഇനി ഒരിക്കലും ...നഗരം നഗരം മഹാ സാഗരം പാടില്ലെന്ന്...

ഇനി ഞാൻ പാടിയിട്ടു വേണം എല്ലാരുംകൂടെ ഓലക്കകൊണ്ടു അടിക്കുന്നതിലും ഭേദം...

തെങ്ങിന് തടം എടുക്കുന്നതാണ്...

അതോടെ ഞാൻ എല്ലാം അവസാനിപ്പിച്ചു...

ഇനി ഞാൻ പാടാണെങ്കിൽ പാടാട്ടോ....

ശുഭം...

(ചുമ്മാ എഴുതിയതാണ് തെറ്റുകൾ ക്ഷമിക്കുക....)

ധനു ധനു...

Report Page