Cp 11

Cp 11


ചെമ്പകം പൂത്തപ്പോൾ....💖

പാർട്ട്‌ 11

ആൻവി

____________________________


"പിന്നെ....എന്താ സംഭവിച്ചത് മുത്തശ്ശി...?? "
ഓം നെഞ്ചിടിപ്പോടെ ചോദിച്ചു....

മുത്തശ്ശി ആകാംഷയോടെ ഇരിക്കുന്ന അവന്റെ നെറുകയിൽ തലോടി....

വീണ്ടും പറഞ്ഞു തുടങ്ങി....

ആ ചെമ്പകവും കൊണ്ട് അവൻ നടന്നകലുന്നത് അവൾ നോക്കി നിന്നു...

അന്ന് രാത്രി അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല...ഓർമകളിൽ അവൻ മാത്രമായിരുന്നു...

ഇന്ന് നിനക്കായ്‌ ഞാൻ സമ്മാനിച്ചത് എന്റെ പ്രണയമാണ്....
നിലാവിനോടായ് അവൾ പറഞ്ഞു.....

ദിനങ്ങൾ വീണ്ടും കൊഴിഞ്ഞു തുടങ്ങി...വ്യാസ് എന്ന അവളുടെ പ്രണയം ഒരിക്കലും തൊരാത്ത പേമാരിയായി അവളിൽ പെയ്തിറങ്ങി കൊണ്ടിരുന്നു....അവനെ ചുറ്റി പറ്റിയായിരുന്നു അവളുടെ ലോകം....

"നാളെ മുതൽ ആരും ഇങ്ങോട്ട് വരണ്ടട്ടോ...ഇനി ഇവിടെ നൃത്തം പഠിക്കലൊന്നുമില്ല...എനിക്ക് ഒട്ടും വയ്യാ... " ആ ദിവസത്തെ ക്ലാസ്സ്‌ കഴിഞ്ഞ് പാർവതി പറയുന്നത് കേട്ടപ്പോൾ വൈശാലി നെഞ്ചോന്ന് പിടഞ്ഞു...ഉള്ളിൽ എന്തെന്നില്ലാത്ത സങ്കടം തോന്നി....

"ഇനി മുതൽ വിശ്രമം വേണം എന്നാ വൈദ്യർ പറഞ്ഞിരിക്കുന്നത്..." പാർവതിയുടെ സ്വരത്തിൽ നിന്ന് അറിയുന്നുണ്ടായിരുന്നു അവശത....

എല്ലാവരും തലയാട്ടി പുറത്തേക്ക് ഇറങ്ങി...വൈശാലിയുടെ കാലുകൾ ഇടറുന്നുണ്ടായിരുന്നു....
കണ്ണുകൾ വ്യാസിനെ തിരഞ്ഞുവെങ്കിലും കണ്ടില്ല...ഉള്ളിൽ സങ്കടം കുമിഞ്ഞു കൂടി...

വ്യാസിന്റെ റൂമിലേ ജാലകത്തിലേക്ക് തിരിഞ്ഞു നോക്കി നടക്കവേ എതിരെ വന്ന പെൺകുട്ടിയുമായി അവൾ ഇടിച്ചു...

വൈശാലി പുറകിലേക്ക് വേച്ചു പോയി....
മുന്നിൽ സുന്ദരിയായ ഒരു പെൺകുട്ടി....

"ക്ഷെമിക്കണം...ഞാ.. ഞാൻ കണ്ടില്ല.. " കൈകൾ കൂപ്പി വൈശാലി അത് പറഞ്ഞപ്പോൾ ആ പെൺകുട്ടി അവളെ നോക്കി പുഞ്ചിരി കൊണ്ട് നടന്നു നീങ്ങി...

ഗേറ്റ് കടന്നു മുന്നോട്ട് നടക്കവേ വൈശാലി ഒരിക്കൽ കൂടെ വ്യാസിനെ തിരഞ്ഞു...ഇനി ഇങ്ങോട്ട് വരില്ലല്ലോ...എന്നോർത്തപ്പോൾ ചങ്കിൽ സങ്കടം വന്നു നിന്നു...ഒരു വാക്ക് ഉച്ഛരിക്കാൻ പോലും അവൾക്ക് പറ്റുന്നുണ്ടായിരുന്നില്ല....

"അതേ....ആ പോയ പെൺകുട്ടിയില്ലേ... പാർവതിഅമ്മയുടെ മകൻ വേളി കഴിക്കാൻ പോണാ കുട്ടിയാണത്രെ....പാർവതി അമ്മയുടെ സഹോദരിയുടെ മകൾ ഭദ്ര..."

വീട്ടിലേക്കുള്ള നടത്തത്തിനിടയിൽ ഒപ്പമുള്ളവരിൽ ആരോ പറഞ്ഞത് കേട്ടതും വൈശാലിയുടെ നെഞ്ചിലെ ഭാരം രണ്ടിരട്ടി ആയത് പോലെ അവൾക്ക് തോന്നി....ഒരുനിമിഷം കൊണ്ട് എല്ലാം നഷ്ടപെട്ടത് പോലെ...

"മ്മ്....ഈ അടുത്ത് വേളി ഉണ്ടാവും എന്നൊക്കെ പറയണത് കേട്ടു... " ഓരോ വാക്കുകളും അവളുടെ ചങ്കിനെ കൊത്തി വലിച്ചു...

വീട്ടിലെത്തുമ്പോൾ അവൾ ആകെ മരവിച്ചിരുന്നു..അച്ഛനോടൊന്നും പറയാതെ മുറിയിൽ കയറി വാതിലടച്ചവൾ ഒരുപാട് കരഞ്ഞു....
ഏങ്ങലുകൾ പുറത്തേക്ക് കേൾക്കാതിരിക്കാൻ അവൾ പാടുപെട്ടു....

മനസ്സിൽ ആദ്യമായി തോന്നിയ പ്രണയം വിടരും മുന്നേ കൊഴിഞ്ഞിരിക്കുന്നു... മനസിന്റെ വിങ്ങൽ അവൾക്ക് താങ്ങാനായില്ല....

നിലവിളക്കിന്റെ വെട്ടത്തിരുന്ന് എഴുതി തീർത്ത കടലാസുകഷ്ണങ്ങൾ അവൾ നെഞ്ചോട് ചേർത്ത് പിടിച്ചു...
കാമുകനോട് പറയാത്ത അവളുടെ മാത്രം സ്വകര്യ പ്രണയം....
അവൾക്ക് ഓർക്കും തോറും സങ്കടം കൂടി വന്നു.....

പിന്നീട് അവൾ വ്യാസിനെ കണ്ടിട്ടില്ല....കാണരുത് എന്നായിരുന്നു പ്രാർത്ഥന....

"പാർവതിയുടെ മകൻ നിന്നെ ചോദിച്ചു...ഇപ്പൊ നിന്നെ കാണാറില്ല എന്ന് അവൻ പരിഭവം പറഞ്ഞു...നിങ്ങൾ തമ്മിൽ നല്ല കൂട്ടായിരുന്നല്ലോ...? "

ഒരിക്കൽ കഞ്ഞി കുടിച്ചു കൊണ്ടിരിക്കെ ദേവൻ പറയുന്നത് കേട്ട് അവൾ മൗനിയായി...

വയ്യാ എന്ന് വാക്കി കൂട്ട് പിടിച്ചവൾ കഴിപ്പ് മതിയാക്കി മുറിയിലെ കട്ടിലിൽ കിടന്നു അവൾ...

ദിവസങ്ങൾ കടന്നു പോയി കൊണ്ടിരിക്കെ വ്യാസ് അവളിൽ നോവായി അവശേഷിച്ചു...
അങ്ങനെ ഇരിക്കെ ദേവൻ അയാളുടെ ജന്മദേശത്തേക്ക് പോകണം എന്ന് വൈശാലിയോട് പറഞ്ഞു...

വിവാഹശേഷം ഭാര്യയേയും കൂട്ടി സ്വന്തം നാട്ടിൽ നിന്ന് മാറി പുതിയ വീട് വാങ്ങി താമസമായതാണ് ദേവൻ.....
വൈശാലിയുടെ അമ്മ മരിച്ചതിന് ശേഷം ദേവൻ പിന്നെ നാട്ടിലേക്ക് പോയിട്ടില്ല...

"മോള് പോകാനുള്ളതൊക്കെ എടുത്തു വെക്ക്..നാളെ രാവിലെ നമുക്ക് പുറപ്പെടണം ..."

ദേവൻ അവളുടെ നെറുകയിൽ തലോടി കൊണ്ട് പറഞ്ഞു...അവളൊന്നു മൂളിയതെ ഒള്ളൂ....

പഴയ ഒരു പെട്ടിയിൽ വസ്ത്രങ്ങൾ ഒക്കെ അടുക്കി വെക്കുന്നതിനിടയിൽ ഒരുപാട് കടലാസുകൾ തുന്നി ചേർത്ത ബുക്ക് അവൾ കയ്യിൽ എടുത്തു....വ്യാസിനെ കണ്ടനാൾ മുതൽ അവനോട് പറയാനുള്ളതെല്ലാം മഷിയോടൊപ്പം അവളുടെ സ്വപ്‌നങ്ങളും കൂട്ടി ചേർത്ത് എഴുതിയത് അതിലായിരുന്നല്ലോ...

എടുക്കാനുള്ളതിൽ അവൾ അത് മാത്രം എടുത്തു വെച്ചില്ല....ജനൽ പടിയിൽ അത് വെച്ചു....

കണ്ണിൽ നിന്ന് ഇറ്റി വീണ കണ്ണുനീർ അവളുടെ കവിളിനെ തണുപ്പിച്ചു...

അച്ഛന്റെ കയ്യും മംഗലത്ത് തറവാടിന് മുന്നിലൂടെ നടന്നു നീങ്ങവേ അനുസരണയില്ലാതെ മിഴികൾ ഗേറ്റിനപ്പുറത്തേക്ക് പാഞ്ഞു...പിന്നെ നിരാശയോടെ മിഴികൾ പിൻവലിച്ചു മുന്നോട്ട് നടന്നു.....

ഇനി എന്നും കാണും പ്രണയമേ.....വിങ്ങലോടെ അവൾ ഓർത്തു...

"അവർ പിന്നെ കണ്ടില്ലേ മുത്തശ്ശി....വ്യാസ് അവളെ പ്രണയിച്ചിരുന്നില്ലേ... " മുത്തശ്ശിയുടെ മടിയിൽ കിടന്ന് ആകാംഷയോടെ അവൻ ചോദിച്ചു...ഉള്ളിൽ വല്ലാത്തൊരു പിടപ്പ് അവൻ അനുഭവിച്ചിരുന്നു...

"ഞാൻ പറയട്ടെ ചെക്കാ... " മുത്തശ്ശി അവനോടായി പറഞ്ഞു....

അന്ന് പോയതിൽ പിന്നെ അടുത്ത കാലത്ത് ഒന്നും വൈശാലി തിരികെ വന്നില്ല...ദേവന്റെ വീട്ടിൽ ആയിരുന്നു അവൾ...
എങ്കിലും മനസ്സിൽ വ്യാസ് ഒരു നോവായി തന്നെ കിടന്നു... ഋതുക്കൾ മാറി മറഞ്ഞു...

ഒരു വർഷത്തിനു ശേഷമാണ് വൈശാലി അച്ഛനൊപ്പം വീണ്ടും നാട്ടിൽ എത്തിയത്....
ഹൃദയം വല്ലാതെ മിടിച്ചു...കടവത്ത് തോണിയിറങ്ങി മുന്നോട്ട് നടക്കുമ്പോൾ കാലിടറി....

അവനെ കാണുമോ..?? കല്യാണം കഴിഞ്ഞിട്ടുണ്ടാകുമോ..?? ചിന്തകൾ ഉള്ളിൽ എരിഞ്ഞു കൊണ്ടിരുന്നു..

"വാ മോളേ ഇവിടെ ഒന്ന് കയറിയിട്ട് പോകാം..? " മംഗലത്ത് തറവാടിന്റെ മുന്നിൽ എത്തിയതും ദേവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു..

അവൾ മറുപടി പറയും മുന്നേ ദേവൻ ഗേറ്റ് തുറന്നു അകത്തേക്ക് കയറി...
വൈശാലി മടിച്ചു കൊണ്ട് അവിടെ നിന്നു...
...ഹൃദയം മിടിപ്പ് ഉയർന്നു....

ഒരു നോക്ക് തന്റെ പ്രിയപ്പെട്ടവനെ കാണാൻ ഉള്ള ആഗ്രഹം പൊന്തി വന്നു....ഇടം കണ്ണ് തുടിച്ചു....
അവൻ അവിടെ ഉണ്ടാകുമോ...?? ദൈവമേ ഉണ്ടാകണേ.... ഒരു തവണ ഞാനൊന്ന് കണ്ടോട്ടെ...

കണ്ണടച്ച് അവൾ പ്രാർത്ഥിച്ചു...

ഗേറ്റ് കടന്നു അകത്തേക്ക് കടക്കവേ അവൾ ആകാശത്തേക്ക് ഒന്ന് നോക്കി...
മഴ പെയ്യാനുള്ള സാധ്യതയില്ല...ആദ്യമായി ഇവിടേക്ക് വന്നപ്പോഴും വ്യാസിനെ കണ്ടപ്പോഴും മഴ പെയ്തിരുന്നല്ലോ...

മുന്നോട്ട് നടക്കുമ്പോൾ തറവാടിന്റെ നാല് ഭാഗത്തേക്കും അവളുടെ കണ്ണുകൾ പാഞ്ഞു....

"വൈശു...." ദേവൻ വിളിച്ചപ്പോഴാണ് അവൾ മുന്നോട്ട് നോക്കിയത്...
ഉമ്മറത്ത് ചാരു പടിയിൽ അവശയായി ഇരിക്കുന്ന പാർവതിയെ കണ്ടതും അവൾ അങ്ങോട്ട് ചെന്നു...

"കുറച്ചു നാള് മാറി നിന്നപ്പോൾ ഞങ്ങളെ ഒക്കെ മറന്നോ വൈശു നീയ്യ്..." അവശതയോടെ പാർവതി അവളോട് ചോദിച്ചു...

നിറ മിഴികളോടെ അവൾ ഇല്ലെന്ന് തലയാട്ടി...

"കല്യാണആലോചന ഒക്കെ വരുന്നുണ്ടോ ഇവൾക്ക്..."

"ഹ്മ്മ് വരുന്നുണ്ട്..." ദേവൻ മറുപടി കൊടുത്തു...

വൈശാലി അകത്തേക്ക് എത്തി നോക്കുന്നുണ്ടായിരുന്നു...
അപ്പോഴാണ് ഉമ്മറത്തേക്ക് ഒരാൾ വന്നത്...
വൈശാലി അയാളെ ഒന്ന് നോക്കി...

"എന്റെ ചേച്ചിയുടെ മകളുടെ ഭർത്താവ് ആണ് ഭദ്രയുടെ... " അയാളെ നോക്കി പാർവതി പറഞ്ഞു...വൈശാലി ഒന്ന് ഞെട്ടി...
അപ്പൊ വ്യാസ്..?? അവളുടെ ഉള്ളിൽ ചോദ്യമുണർന്നു...

"അല്ല....മോനെവിടെ....? " ദേവന്റെ ചോദ്യത്തിനു വൈശാലി പ്രതീക്ഷയോടെ പാർവതിയെ നോക്കി...

അവരിൽ നിന്നൊരു തേങ്ങൽ ഉയർന്നു...
വൈശാലി സംശയത്തോടെ അവരെ നോക്കി നിന്നു...

"വൈശാലി.....!!" ഉമ്മറത്തേക്ക് വന്ന ഭദ്രയെ കണ്ടപ്പോൾ അവൾ നോട്ടം അവളിലേക്ക് പായിച്ചു....
..ഒരു നേർത്ത പുഞ്ചിരി അവൾ സമ്മാനിച്ചു..

ഭദ്ര മുന്നോട്ട് വന്ന് അവളുടെ കയ്യിൽ പിടിച്ചു അകത്തേക്ക് കൊണ്ട് പോയി....

"യാത്രയൊക്കെ സുഗായിരുന്നോ..? " ഇടനാഴികയിലൂടെ നടന്നു നീങ്ങുന്നതിനിടെ ഭദ്ര ചോദിച്ചു... അവളൊന്നു മൂളി...

വ്യാസിനെ കുറിച്ച് ചോദിക്കാൻ അവളുടെ ഉള്ള് തുടിച്ചു....
മുന്നിലെ ഗോവണി കയറി അവർ ചെന്നത് വിശാലമായ ഒരു റൂമിലേക്ക് ആണ്...

"വ്യാസേട്ടന്റെ മുറിയാണ്... " വൈശാലിയുടെ നോട്ടം കണ്ട് അവൾ പറഞ്ഞു...

നിറയെ പുസ്തകങ്ങൾ അടക്കി വെച്ച ടേബിളിനടുത്തേക്ക് അവൾ നടന്നു....

"നിന്നെ കുറിച്ച് വ്യാസേട്ടൻ ഇടക്ക് എന്നോട് പറയുമായിരുന്നു....നീ ഇവിടുന്ന് പോകുന്നു എന്ന് അറിഞ്ഞപ്പോൾ നിന്റെ വീട്ടിൽ വന്നിരുന്നു..പക്ഷേ നിന്നെ കണ്ടില്ല .." ഭദ്ര പറയുന്നത് കേട്ട് വൈശാലി വിശ്വസിക്കാനാകാതെ നിന്നു ...
ഭദ്ര ജാലകത്തിലൂടെ പുറത്തേക്ക് നോക്കി...ഒപ്പം അവളും...

തൊടിയിൽ വളർന്നു നിൽക്കുന്ന ചെമ്പകചെടിയിൽ അവളുടെ നിറ മിഴികൾ ഉടക്കി...

"നീ പോയതിൽ പിന്നെ വ്യാസേട്ടൻ എപ്പോഴും ആ ചെമ്പകത്തിനടുത്താണ്...അവിടെ ഇരുന്ന് എന്തൊക്കെയോ കുത്തി കുറിക്കുന്നത് കാണാം...ആ ചെടിയോട് സംസാരിച്ചിരിക്കും...ഇടക്ക് എന്താ ഇതിനോട് സംസാരിക്കുന്നത് കളിയാലെ ഞാൻ ചോദിച്ചപ്പോൾ എന്നോട് പറഞ്ഞു...അത് *എന്റെ പ്രണയമാണെന്ന്..*.."

വൈശാലിയുടെ കണ്ണുകൾ നിറഞ്ഞു...വാക്കുകൾ തൊണ്ട കുഴിയിൽ മയങ്ങി കിടന്നു....

അപ്പൊ എന്നെ ഇഷ്ടമായിരുന്നല്ലേ....അവളുടെ ഉള്ള് വിങ്ങുന്നുണ്ടായിരുന്നു....എന്റെ പ്രണയം...അവളുടെ ചുണ്ടുകൾ മന്ത്രിച്ചു...

"വ്യാസേട്ടൻ....??? " നിറമിഴികൾ തുടച്ചു കൊണ്ട് അവൾ ആവേശത്തോടെ ചോദിച്ചു..

"നീ വരും എന്ന് പ്രതീക്ഷിച്ചു... ഒടുവിൽ ആ പ്രതീക്ഷ മങ്ങി തുടങ്ങിയപ്പോൾ നിന്നെ തേടി ഇറങ്ങിയതാണ്...."

ഭദ്ര പറഞ്ഞു നിർത്തിയ വാക്കുകൾ മുന്നിൽ പകപ്പോടെ അവൾ നിന്നു...

"അന്ന് ഒരു വാഹനാപകടത്തിൽ... " ഇടർച്ചയോടെ പറഞ്ഞു നിർത്തിയതും... മരവിച്ച മനസ്സുമായ് അവൾ ചുമരിനോട്‌ ചേർന്നു നിന്നു...
ഹൃദയം നിലച്ചു പോയാ നിമിഷം...

ഭദ്ര അവളുടെ കൈ പിടിച്ചു താഴേക്ക് ഇറങ്ങി ജീവനില്ലാത്ത ഒരു പാവയെ പോലെ അവൾ ഭദ്രയുടെ കൂടെ നടന്നു....

നീണ്ടു വളർന്നു നിലക്കുന്ന ആ ചെമ്പകത്തിനടുത്തേക്ക് നടക്കുമ്പോൾ അവളുടെ കാലുകൾ ഇടറി...

അതിന് മുന്നിൽ മുട്ട് കുത്തിയിരുന്നു വാവിട്ട് കരയുമ്പോൾ അവളുടെ നെഞ്ച് പൊട്ടുന്നുണ്ടായിരുന്നു....അവളുടെ സങ്കടം കണ്ടിട്ട് ആവണം ചെമ്പകമരം ഇലകൾ പൊഴിച്ചു....

ഇരിടി മുഴക്കത്തോടെ മണ്ണിലേക്ക് പതിച്ച മഴയിൽ അവൾ അറിഞ്ഞത് പ്രിയപ്പെട്ടവന്റെ സാമിപ്യമായിരുന്നു...

അവന്റെ പ്രണയം അവനെ തേടിയെത്തിയിരിക്കുന്നു...
അവൾക്ക് ഹൃദയം പൊട്ടി പോകും എന്ന് തോന്നി.....

മുഖം ഉയർത്തി അവൾ മഴയിലേക്ക് നോക്കി...
കണ്ണിൽ നിന്ന് ചുടു കണ്ണ് നീർ ഒഴുകിയിറങ്ങി...

എന്തെ പ്രണയമേ....ഒരവസരം എനിക്ക് തന്നില്ല......???

"ഇനിയും പുനർജനിക്കണം എനിക്ക് നിന്നെ പ്രണയിക്കാനായി മാത്രം....
ഒരു നഷ്ടപെടലിന്റെ അല്ലലിതെ നിന്നോട് ചേർന്നിരിക്കമെനിക്ക്...
കാത്തിരിക്കും ഞാൻ അടുത്ത ജന്മവും നിനക്കായ് മാത്രം..."

അവളുടെ വാക്കുകൾ അവൻ കേട്ടിരിക്കണം.....മഴ അതിന്റെ ശക്തി പ്രാപിച്ചു കൊണ്ടിരുന്നു ചെമ്പകമരവും പെയ്യുന്നുണ്ടായിരുന്നു...

അവളുടെ ഹൃദയമിടിപ്പുകൾ കുറഞ്ഞ് വന്നു...

പരസ്പരം പറയാതെ പാതി വഴിയിൽ പൊലിഞ്ഞു പോയാ അവളുടെ പ്രണയത്തിനടുത്തേക്ക് അവൾ യാത്രയായ്.....

മുത്തശ്ശി പറഞ്ഞു നിർത്തുമ്പോൾ ഓം നിശബ്ദനായിരുന്നു...
അവന്റെ ഉള്ളിൽ നന്നകാലുന്ന സിദ്ധു മാത്രമായിരുന്നു....

മുത്തശ്ശി അവന്റെ നെറുകയിൽ തലോടി കൊണ്ടിരുന്നു...

പെട്ടെന്ന് അവന്റെ ഫോൺ റിങ് ചെയ്തു...മറ്റേതോ ലോകത്ത് എന്നപോലെ അവൻ കാൾ അറ്റൻഡ് ചെയ്തു...

"ഹലോ... ഓം.... " മറു തലക്കൽ നിന്ന് സിദ്ധുവിന്റെ ശബ്ദം...

"ശ്രീ....... " ആ വിളിയിൽ അവന്റെ ഹൃദയം ഉച്ചത്തിൽ മിടിച്ചു...,

മറുഭാഗത്ത് നിശബ്ദത....

"ശ്രീ....എവിടെയാ നീ...?? " അവൻ ഒരിക്കൽ കൂടെ ചോദിച്ചു.....

"ഞാൻ ഇപ്പോ അമ്മയുടെ വീട്ടിലാ...ഇവിടെ അടുത്ത് തന്നെയാ... " ബാൽക്കണിയുടെ കൈവരിയിലേക്ക് ചാരിനിന്ന് കൊണ്ട് അവൾ പറഞ്ഞു....

"അടുത്ത് എന്ന് വെച്ചാൽ...?? "

"ഓം...ഒരു രാമക്ഷേത്രമില്ലേ അതിനടുത്ത്‌ ബീച്ച് റോഡ് കഴിഞ്ഞ് രണ്ടാമത്തെ റോഡ്...അവിടുത്തെ ആദ്യത്തെ വീട്... അറിയോ...?? ഓം...എന്താ മിണ്ടാത്തത്....ഓം.... "

അവന്റെ ശബ്ദം കേൾക്കാതെ ആയപ്പോൾ അവൾ വിളിച്ചു കൊണ്ടിരുന്നു...

മറുവശത്ത് കാൾ കട്ടായി....

"ശ്ശോ.... " ചുണ്ട് ചുള്ക്കി കൊണ്ട് അവൾ ഫോൺ നെറ്റിയോട് മുട്ടിച്ചു നിന്നു...

നിലാവ് മാറി മാനത്ത് മേഘങ്ങൾ ഇരുണ്ടു കൂടുന്നുണ്ട്....അവൾക്ക് ഓമിനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു...

റൂമിൽ ചെന്ന് ഫോണിൽ അവന്റെ ഫോട്ടോയും നോക്കി അവൾ കിടന്നു...

അവന്റെ കണ്ണുകളിൽ ചുണ്ട് ചേർത്ത് ചുംബിച്ചു....

അപ്പോൾ തന്നെ ഫോൺ റിങ് ചെയ്തു...

"ഓം.... !!" സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു..ആവേശത്തോടെ അതിലേറെ സന്തോഷംത്തോടെ അവൾ കാൾ അറ്റൻഡ് ചെയ്തു...

"എന്താ ഓം നേരത്തെ ഫോൺ കട്ടാക്കിയത്.." എടുത്ത ഉടനെ അവൾ ചോദിച്ചു....

പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു...

"ശ്രീ....പുറത്തേക്ക് വാ.. "

"ന്ത്‌....? " അവൻ പറയുന്നത് കേട്ട് അവൾ ബെഡിൽ നിന്ന് ചാടി എണീറ്റു..

"ഞാൻ നിന്റെ വീടിന് മുന്നിലുണ്ട്..."

അത് കേട്ടതും അവൾ ഫോൺ ബെഡിലേക്ക് എറിഞ്ഞ് താഴേക്ക് ഓടി...
എല്ലാവരും അവരവരുടെ റൂമിലായത് കൊണ്ട് തന്നെ സിദ്ധു മുറ്റത്തേക്ക് ഓടി ഇറങ്ങി....

പുറത്ത് തിമിർത്തു പെയ്യുന്ന മഴയെ വക വെക്കാതെ അവൾ ഗേറ്റ് തുറന്ന് പുറത്തേക്ക് ഇറങ്ങി....

അവളെ പ്രതീക്ഷിച്ച് അവൻ നിൽപ്പുണ്ടായിരുന്നു...

"നീ എന്തിനാ ഓം വന്നത്... " അവനെ കണ്ട ഉടനെ അവന്റെ അടുത്തേക്ക് നടന്നടുത്തു കൊണ്ട് അവൾ ചോദിച്ചു....

അവനും അവളിലേക്ക് നടന്നടുത്തു....
ഒരു കയ്യകലത്തിൽ ഇരുവരും നിന്നു...അവൻ അവളെ ഉറ്റു നോക്കി....
അവളെ ചുംബിച്ചു വീഴുന്ന മഴ തുള്ളികൾ കൺപീലികളെ നനയിച്ചു കൊണ്ട് അധരങ്ങളിലൂടെ ഒലിച്ചിറങ്ങി....അവൻ പതിയെ കൈകൾ ഉയർത്തി അവളുടെ കവിളിൽ തലോടി......

"ഓം...." അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് അവൾ വിളിച്ചു...

അവൻ അവളെ ഞൊടിയിഴയിൽ പിടിച്ചു തന്റെ നെഞ്ചോട് ചേർത്തു....ഇനി ഒരിക്കലും നഷ്ടപെടുത്തില്ലെന്നപോലെ ഇരു കൈകൾ കൊണ്ടും അവളെ വരിഞ്ഞു മുറുക്കി......


തുടരും......


Report Page