COVID 19

COVID 19

@coronaviruskeralachat

Shared by : Corona Catcher©:

COVID-19 


എട്ടോളം വൈറസുകൾ ചേർന്ന ഒരു വൈറസ് കുടുംബമാണ് കൊറോണ വൈറസ് . ഇതിൽ 2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ ന്യുമോണിയ ബാധിച്ച് എത്തിയ ആളുകളിൽ കണ്ടെത്തിയ തുടക്കത്തിൽ ncov (Novel corona virus) എന്നും ഇപ്പോൾ ഔദ്യോഗികമായി നാമകരണം ചെയ്ത SARS- Cov-2 എന്ന ജനിതക ഘടനയിൽ മാറ്റം വന്ന കൊറോണ വൈറസ് മൂലം ഭീതി പരത്തി പടർന്ന് പിടിക്കുന്ന അസുഖത്തെയാണ് Corona Virus Disease 19 അല്ലെങ്കിൽ COVID 19 എന്ന് പറയുന്നത് .


*ആണോ ? ഈ വൈറസ് എന്നാൽ എന്താ സാധനം*


ഒരു ജീവകോശത്തിന് ഉള്ളിലല്ലാതെ വളരാനോ പെറ്റ് പെരുകാനോ കഴിവില്ലാത്ത ജീവകണങ്ങളാണ് വൈറസുകൾ . അതായത്  ഇവ ഒരു ജീവകോശത്തിന് പുറത്ത് നിർജീവമാണ് . വൈറസിന് സ്വതന്ത്രമായി വളരാനോ പെരുകാനോ കഴിയില്ല എന്നാൽ ഒരു ജീവ കോശത്തിന് ഉള്ളിലെത്തിയാൽ ഇവ വളരാനും പെരുകാനും തുടങ്ങും അതായത് വൈറസുകൾ കോശത്തിന് പുറത്ത് ഇവ ജീവനില്ലാത്തവയും കോശത്തിന് അകത്ത് ജീവനുള്ളവയും ആണ് . സൂക്ഷ്മ ജീവികളായ ബാക്ടീരിയകളേക്കാൾ ചെറുതാണ് ഇവ .

ജലദോഷം, ഡെങ്കി പനി, പേപ്പട്ടിവിഷബാധ,

മഞ്ഞപ്പിത്തം,എയ്ഡ്സ് , നിപ്പ , COVID-19 തുടങ്ങിയവയെല്ലാം വൈറസ് രോഗങ്ങളാണ് .


*എന്താ ഈ വൈറസ് വാക്കിന്റെ അർത്ഥം*


ലാറ്റിൻ ഭാഷയിൽ വിഷം അല്ലെങ്കിൽ ദോഷകരമായ വസ്തു എന്നർത്ഥം വരുന്ന പദത്തിൽ നിന്നാണ് വൈറസ് എന്ന പദത്തിന്റെ ഉത്ഭവം .


*പുറമേ ജീവനില്ലാത്ത ഈ വൈറസുകൾക്ക് കോശത്തിന് ഉള്ളിൽ എത്തിയാൽ എങ്ങിനെയാണ് ജീവനുണ്ടാകുന്നത്*


ഒരു വൈറസിന്റെ പ്രധാന ഭാഗം പ്രോട്ടീൻ കവചത്തിന് ഉള്ളിലായി കാണപ്പെടുന്ന ഒരു ന്യൂക്ലിക് ആസിഡ് ആണ് അത് RNA അല്ലെങ്കിൽ DNA ആകാം. ഈ പ്രോട്ടീൻ കവചത്തെ കാപ്സിഡ് എന്ന് പറയുന്നു . ഈ കാപ്സിഡ് വൈറസിന്റെ RNA അല്ലെങ്കിൽ DNA യെ പൊതിഞ്ഞ് സംരക്ഷിക്കും. കോശഭിത്തിയിൽ പറ്റിപ്പിടിച്ച് ഇരുന്ന് വൈറസിന്റെ ജനിതക വസ്തുവിനെ കോശത്തിന് അകത്തേക്ക് കടത്തി വിടുന്നത് കാപ്സിഡാണ് .


കോശത്തിന് അകത്ത് കടന്നാൽ പിന്നീട് കോശത്തിന്റെ നിയന്ത്രണം വൈറസ് ഏറ്റെടുക്കും . ജീവ കോശത്തിന് അകത്ത് കടന്നാൽ വൈറസിന്റെ ന്യൂക്ലിക് ആസിഡ് അവിടെ വെച്ച് പെരുകുകയും ഇവയ്ക്ക് ചുറ്റും പ്രത്യേകം പ്രോട്ടീൻ ആവരണം നിർമ്മിക്കുകയും ചെയ്യുന്നു . ഇതിന് ഏത് ജീവ കോശത്തിലാണോ കയറിയത് അതിന്റെ കോശദ്രവ്യവും മറ്റും പ്രയോജനപ്പെടുത്തും. ചുരുക്കി പറഞ്ഞാൽ ആ കോശത്തിന്റെ ഉള്ളിൽ എന്ത് നടക്കണം എന്ന് തീരുമാനിക്കുന്നത് വൈറസാണ് . വൈറസുകൾ സൃഷ്ടിക്കുന്ന ന്യൂക്ലിക് ആസിഡും പ്രോട്ടീൻ തന്മാത്രകളും കോശത്തിനകത്തെ ലിപിഡും ചേർന്ന് പുതിയ വൈറസുകൾ രൂപപ്പെടുന്നു. ഇവ കോശത്തെ കീഴടക്കുന്നു അതിനാൽ ജീവകോശം മരിക്കുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യുന്നു.ജീവകോശത്തെ പൊട്ടിച്ച് പുറത്ത് ചാടുന്ന വൈറസുകൾ അടുത്തുള്ള കോശങ്ങളെ ആക്രമിക്കും . ഇങ്ങിനെ ഇവ ശരീരത്തിൽ പെരുകും .


*വൈറസുകളെ എങ്ങിനെ തരംതിരിക്കും*


പ്രോട്ടീൻ കവചത്തിന് ഉള്ളിലെ ന്യൂക്ലിക് ആസിഡ് RNA ആണെങ്കിൽ അതിനെ RNA വൈറസ് എന്നും DNA ആണെങ്കിൽ അതിനെ DNA വൈറസ് എന്നും പറയുന്നു .


ഇതിൽ തന്നെ ന്യൂക്ലിക് ആസിഡിന്റെ ഘടന, പ്രോട്ടീൻ കവചത്തിന്റെ സാന്നിധ്യം , വൈറസിന്റെ ആകൃതി , തുടങ്ങി പല ഘടകങ്ങളുടെ അടിസ്ഥാനത്തിൽ സൂക്ഷ്മമായ വർഗീകരണം നടത്തുന്നു .


*2018 മെയിൽ കേരളത്തിൽ ഉണ്ടായ നിപാ, ഇപ്പോൾ ഉണ്ടായ COVID-19 ഇവ ഏത് വിഭാഗത്തിൽ പെടും*


നിപാ വൈറസ്(NiV) ഹെനിപാ വൈറസ് ജീനസിലെ RNA വൈറസ് ആണ് . 1998 ൽ മലേഷ്യയിലെ കമ്പുങ് ബാരു സുംഗായി നിപാ എന്ന സ്ഥലത്താണ് ഈ വൈറസ് ബാധ ആദ്യമായി രേഖപ്പെടുത്തിയത്. ആ സ്ഥലത്തെ പന്നി വളർത്തുന്ന ആളുകളിലാണ് ഈ രോഗം കണ്ടെത്തിയത് . അതിൽ നിന്നാണ് ഈ നിപാ വൈറസ് എന്ന പേര് വന്നത് തന്നെ .


മലേഷ്യൻ കാടുകൾ നശിച്ച് തുടങ്ങിയപ്പോൾ ഭക്ഷണം കിട്ടാതെയായ വവ്വാലുകൾ പന്നിഫാമിനോട് ചേർന്ന ഫലവൃക്ഷങ്ങളിൽ പാർക്കുകയും ഇവ ഭക്ഷിച്ച് ഉപേക്ഷിച്ച ഫലങ്ങൾ പന്നികൾ ഭക്ഷിച്ചതിലൂടെ വൈറസ് പന്നികളിലേക്കും തുടർന്ന് മനുഷ്യരിലേക്കും നിപ്പ വൈറസ് എത്തുകയായിരുന്നു .


കൊറോണ വൈറസിന്റെ ജനിതകഘടകം ഒറ്റ ഇഴയുള്ള RNA തന്നെയാണ്( single stranded RNR Genome).


സൂര്യപ്രതലത്തിന് ചുറ്റുമായി കാണപ്പെടുന്ന മൂന്ന് മണ്ഡലങ്ങളിൽ ഒന്നാണ് കൊറോണ. കിരീടം എന്നാണ് ഈ ലാറ്റിൻ പദത്തിന്റെ അർത്ഥം. കിരീടം പോലെ തോന്നിക്കുന്ന ഒരു ആവരണം ഈ വൈറസിന് ചുറ്റും ഉള്ളതിനാലും സൂര്യന്റെ പ്രഭാവലയുമായി സാദൃശ്യം ഉള്ളത് കൊണ്ടുമാണ് ഇവയ്ക്ക് കൊറോണ വൈറസ് എന്ന പേര് നൽകിയത്. 


ഈ രണ്ട് വൈറസുകളും സ്യൂണോട്ടിക് വൈറസുകളാണ് (Zoonotic Viruses)ആണ് .


*അതെന്താ ഈ സ്യൂണോട്ടിക് വൈറസ്*


മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളെ (Zoonotic diseases) എന്ന് പറയുന്നു .


നിപയുടെ കാര്യം നേരത്തെ പറഞ്ഞത് ഓർക്കുന്നില്ലേ . പന്നികൾ , വവ്വാലുകൾ എന്നിവയിൽ നിന്നാണ് അവ പ്രധാനമായും മനുഷ്യരിലേക്ക് പടരുന്നത് .


2019 ഡിസംബർ അവസാനം ചൈനയിലെ വുഹാനിൽ നിന്ന് ഉണ്ടായ COVID-19 എന്ന രോഗവും പാമ്പുകളിൽ നിന്നോ വവ്വാലുകളിൽ നിന്നോ മറ്റ് ജന്തുക്കളിലേക്ക് പ്രവേശിക്കുകയും ഇവയുടെ മാംസത്തിലൂടെ മനുഷ്യരിലേക്ക് എത്തി കാണുമെന്നാണ് നിഗമനം. കൃത്യമായ ഒരു വിവരം ഇതിനെക്കുറിച്ച് ഇത് വര


െയും ലഭ്യമല്ല.  


*COVID-19 മനുഷ്യൻ ജൈവായുധമായി ഉണ്ടാക്കിയതാണ് എന്നൊക്കെ കേൾക്കുന്നുണ്ട് അത് ശരിയാണോ ?*


ബാക്ടീരിയ , വൈറസ് , ഫംഗസ് തുടങ്ങിയ സൂക്ഷ്മാണുക്കളെ ആയുധമാക്കി പ്രയോഗിക്കുന്ന രീതിയാണ് ജൈവായുധം. വെള്ളത്തിലോ ഭക്ഷണത്തിലോ അല്ലെങ്കിൽ അന്തരീക്ഷത്തിൽ കലർത്തിയോ ഇത്തരം സൂക്ഷ്മാണുക്കളെ മനുഷ്യ ശരീരത്തിലേക്ക് എത്തിക്കുകയും തുടർന്ന് അത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടർന്ന് പിടിക്കുകയും ചെയ്യുന്നു. അതിനൊരു ഉദാഹരണമാണ് ആന്ത്രാക്സ് . ആന്ത്രാക്സ് പരത്തുന്ന ബാസില്ലസ് ആന്ത്രാസിസ് ഇത്തരം ജൈവായുധമായി ഉപയോഗിച്ചിട്ടുണ്ട്. മലേറിയ , പ്ലേഗ് , വസൂരി , തുടങ്ങി നിരവധി രോഗങ്ങൾ പല രാജ്യങ്ങളും ഈ രീതിയിൽ പ്രയോഗിച്ചിട്ടുണ്ട് . 


വുഹാനിലെ വൈറോളജി കേന്ദ്രത്തിൽ ചൈന ഇത്തരം ജൈവായുധങ്ങൾ നിർമ്മിക്കുന്നുണ്ടെന്നും നിർമ്മാണ സമയത്ത് ഉണ്ടായ ഒരു പിശകിൽ നിന്ന് ആണ് വുഹാനിൽ ഇതിന്റെ ഉത്ഭവത്തിന് കാരണം എന്നും അതല്ല ലോക വ്യാപാര രംഗത്ത് വൻ കുതിച്ച് കയറ്റം നടത്തുന്ന ചൈനയെ തകർത്ത് തരിപ്പണമാക്കാൻ മറ്റ് രാജ്യങ്ങൾ പ്രയോഗിച്ച ജൈവായുധമാണ് ഈ വൈറസ് എന്നിങ്ങനെയുള്ള പല വാർത്തകളും പ്രചരിക്കുന്നുണ്ട് . എന്നാൽ ഇതിലെ

സത്യസ്ഥിതി എന്താണ് എന്ന് ഇത് വരെയും സ്ഥിതീകരിക്കപ്പെട്ടിട്ടില്ല .


 *പേപ്പറിൽ തുടക്കത്തിൽ ഈ ncov എന്ന് കണ്ടല്ലോ അതെന്താ*


വുഹാനിൽ ഡിസംബർ 2019 ൽ നിരവധി ആളുകൾ ന്യുമോണിയ , ബ്രോങ്കൈറ്റിസ് എന്നിവ ബാധിച്ച് ആശുപത്രിയിൽ എത്തുകയും അവർക്ക് സാധാരണ വാക്സിനുകൾ ഫലപ്രദമല്ലാതെ വരുകയും ചെയ്തപ്പോഴാണ് ഇത് കൊറോണ വൈറസ് മൂലമുണ്ടായ അസുഖമാണ് എന്ന് മനസ്സിലാക്കിയത് .


തുടർന്ന് നടത്തിയ നിരീക്ഷണങ്ങളിൽ ഇവ മുൻപ് കണ്ടെത്തിയ കൊറോണ വൈറസിൽ നിന്ന് വിഭിന്നമായ ജനിതക ഘടനയുള്ളവയാണ് എന്ന് തിരിച്ചറിഞ്ഞു . വ്യക്തമായി സ്ഥിതീകരിക്കാൻ കഴിയാത്ത ആ വൈറസുകളെ തുടക്കത്തിൽ Novel corona virus(ncov) എന്ന് വിളിച്ചിരുന്നു എന്നാൽ ഇപ്പോൾ ഈ വൈറസിനെ SARS - CoV-2 എന്നാണ് വിളിക്കുന്നത്. 


*അതെന്താ ഈ സാർസ്*


നേരത്തെ പറഞ്ഞല്ലോ ഒരു കൂട്ടം വൈറസുകളുടെ കുടുംബമാണ് കൊറോണ വൈറസ് . സാർസ് (Severe Acute Respiratory Syndrome) , മെർസ്(Middle East Respiratory Syndrome) തുടങ്ങിയ മാരക രോഗങ്ങൾക്ക് വരെ കാരണമാകുന്ന വൈറസുകളുടെ കുടുംബമാണ് കൊറോണ വൈറസ് . 


2003 ൽ ചൈനയിൽ വ്യാപകമായി കാണപ്പെട്ട ശ്വാസകോശ രോഗമായിരുന്നു സാർസ്.. ശ്വാസകോശ സംബന്ധമായ രോഗങ്ങളും വയറിളക്കം , ക്ഷീണം എന്നിവയൊക്കെ ആയിരുന്നു രോഗ ലക്ഷണം ഏകദേശം എഴുന്നൂറ്റി അൻപതോളം പേർ ഇതിനെ തുടർന്ന് മരണപ്പെട്ടിരുന്നു .


2012 ൽ സമാനമായി സൗദി അറേബ്യയിൽ ഉണ്ടായ രോഗമാണ് മെർസ് .


1960 ൽ ആദ്യമായി തിരിച്ചറിയപ്പെട്ട Human Corona Virus 229E, Human Corona Virus OC 43 ൽ തുടങ്ങി SARS-COV , HCOV, NL-63, HKU1, MERS-COV നിലവിൽ COVID-19 ന് കാരണമായ Novel Corona Virus (SARS-COV-2) ഉൾപ്പെടെ എട്ട് തരം കൊറോണ വൈറസുകൾ തിരിച്ചറിഞ്ഞിട്ടുണ്ട് .


പ്രധാനമായും ഇത്തരം വൈറസുകൾ ശ്വാസനാളിയെ ബാധിക്കുന്നു . ഇവ ശ്വാസനാളിയെ ബാധിച്ച് കഴിഞ്ഞാൽ ജലദോഷം ,തുമ്മൽ ചുമ , തൊണ്ടവേദന, ശ്വാസതടസ്സം തലവേദന,പനി, ശ്വേത രക്താണുക്കളുടെ കുറവ് , ന്യുമോണിയ എന്നിവയ്ക്ക് കാരണമാകുന്നു. ചിലരിൽ അത് ഉദരരോഗത്തിനും വൃക്ക തകരാറിനും കാരണമാകുന്നു.


*Covid-19 പിടിപ്പെട്ടാൽ ഇൻക്യുബേഷൻ പിരിയഡിന്റെ ഇരട്ടി ദിനങ്ങൾ ഐസൊലേഷൻ വാർഡിൽ കഴിയുന്നത് എന്തിനാണ്*


കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണം കാണും . ഇതാണ് ഇൻക്യുബേഷൻ പിരിയഡ് . ശരാശരി ഇൻക്യുബേഷൻ പിരിയഡ് 5 മുതൽ 6 ദിവസമാണ്. ചിലരിൽ ഇത് 14 ദിവസത്തിൽ കൂടുതലായും കാണാം .

അത് കൊണ്ട് രോഗം ബാധിച്ചിട്ടുണ് അല്ലെങ്കിൽ രോഗബാധിതരുമായി ഇടപഴകി എന്ന് തോന്നുന്നവരെ ഇൻക്യുബേഷൻ പിരിയഡിന്റെ ഇരട്ടി ദിവസം നിരീക്ഷണത്തിൽ വെയ്ക്കുന്നതാണ് .


*Covid-19 എന്ന അസുഖം എങ്ങിനെയാണ്  മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്*


പ്രധാനമായും ശരീരസ്രവത്തിൽ നിന്നും രോഗബാധയുള്ള വ്യക്തി സ്പർശിച്ച വസ്തുക്കളിൽ നിന്നുമാണ് ഇത് പകരുന്നത്.


രോഗമുള്ള വ്യക്തിയുടെ ചുമ , തുമ്മൽ എന്നിവയിൽ നിന്ന് തെറിക്കുന്ന സ്രവത്തിൽ ഉള്ള വൈറസ് വായുവിൽ പടരുന്നു . ഇത് സമീപത്തുള്ള ആളുകളിലേക്ക് പകരാൻ കാരണമാകുന്നു .


വൈറസ് ബാധയുള്ള ഒരാൾ തൊട്ട വസ്തുക്കളിൽ ഈ വൈറസ് ഉണ്ടായിരിക്കും. ഇവ തൊട്ട മറ്റൊരാൾ വൃത്തിയായി കൈ കഴുകാതെ കണ്ണിലോ മൂക്കിലോ തൊട്ടാൽ അതിലൂടെയും വൈറസ് പകരാൻ സാധ്യതയുണ്ട് .


ശരീരത്തിലെ മൃദുവായ ഭാഗങ്ങളിലൂടെ ഇവ എളുപ്പത്തിൽ ശരീരത്തിനകത്തേക്ക് കടക്കും . ത്വക്കിനെ തുളച്ച് കടക്കാൻ കഴിയില്ല എങ്കിലും വായ, മൂക്ക് അന്നനാളം, കണ്ണിലെ നേർത്ത ഭാഗങ്ങൾ ഇവയിലൂടെ ഇവ എളുപ്പത്തിൽ ശരീരത്തിലേക്ക് പ്രവേശിക്കുന്നു .


*Covid-19 എന്ന അസുഖം എങ്ങിനെയാണ് സ്ഥിതീകരിക്കുക*


ആദ്യ ഘട്ടത്തിൽ രോഗിയുടെ സ്രവം ഉപയോഗിച്ച് Realtime Polymerase chain reaction (RTPCR) ടെസ്റ്റ് നടത്തും തുടർന്ന് Gene Sequencing Test ഉം നടത്തിയാണ് രോഗം സ്ഥിതീകരിക്കുക


*ഈ അസുഖത്തിന് പ്രതിരോധമായി ഹോമിയോ മരുന്നുകൾ ഉണ്ട് എന്നൊരു വാർത്ത കേ


ട്ടിരുന്നു ശരിയാണോ*


കൊറോണ വൈറസിന് നിലവിൽ ഫലപ്രദമായ പ്രതിരോധ വാക്സിനോ ചികിത്സാ മരുന്നുകളോ ഇല്ല .ചുമ , ശ്വാസതടസ്സം, പനി,എന്നിവയ്ക്ക് നിലവിലുള്ള മരുന്നുകൾ നൽകി രോഗം ഒരു പരിധി വരെ തടയാനും പൂർണ്ണ വിശ്രമവും ഇടയ്ക്കിടക്ക് വെള്ളം കുടിയ്ക്കാനായി നൽകുകയും ചെയ്യുക എന്നതാണ് ഇപ്പോഴുള്ള 

മാർഗ്ഗം.


*അസുഖം ബാധിച്ചാൽ മരണം ഉറപ്പാണോ*


ഇല്ല. കൊറോണ ബാധിച്ചാൽ മരണപ്പെടും എന്ന വാർത്ത ശരിയല്ല. രോഗപ്രതിരോധ ശേഷി കുറവായവരിൽ വൈറസ് സ്വാധീനം വർദ്ധിപ്പിക്കുകയും അത്തരം ആളുകളിൽ മാത്രം മരണസാധ്യത കാണുകയും ചെയ്യുന്നു.


*ഈ രോഗത്തെ എങ്ങിനെ നിയന്ത്രിക്കാനാകും*


സാമൂഹിക സമ്പർക്കം സ്വയം നിയന്ത്രിക്കുകയും ആവശ്യമായ മുൻകരുതലുകൾ പാലിക്കുകയും ചെയ്യുക .


ഫലപ്രദമായ ഒരു മരുന്ന് ഇത് വരെ കണ്ട് പിടിക്കാത്ത സാഹചര്യത്തിൽ വൈറസ് ബാധ വരുന്നത് തടയുക എന്നതാണ് ഇത് നിയന്ത്രിക്കാനുള്ള പ്രധാന മാർഗം .


അസുഖം ബാധിച്ചവരുമായി ഇടപഴകിയെന്ന് ഉറപ്പായാൽ അത് മറച്ച് വെയ്ക്കാൻ ശ്രമിക്കാതെ ഹെൽപ്പ് ലൈൻ നമ്പറുകളിലോ ജില്ലാ ആശുപത്രികളിലോ ബന്ധപ്പെടുക.


കഴിയുന്നതും പൊതുസ്ഥലങ്ങളിൽ എത്തി ആളുകളുമായി ഇടപെടാതിരിക്കാൻ ശ്രദ്ധിക്കുക. 


അസുഖം ബാധിച്ച ആളുകളെ മാറ്റി പാർപ്പിക്കുക. 


രോഗബാധിത പ്രദേശങ്ങളിൽ ആളുകളുമായി ഇടപഴകേണ്ടി വരുന്ന സാഹചര്യത്തിൽ മാസ്കുകൾ ഉപയോഗിക്കുക.


ഭക്ഷണത്തിന് മുൻപും പിൻപും ഗുണനിലവാരമുള്ള സോപ്പ് ഉപയോഗിച്ച് 30 സെക്കന്റ് വൃത്തിയായി കൈകൾ കഴുകുക. സോപ്പിലെ ചിലതരം കൊഴുപ്പുകൾ വൈറസിന്റെ ലിപിഡുകളെ തകർക്കാൻ കഴിവുള്ളവയാണ് .


മൂക്കിലോ കണ്ണിലോ കൈകൾ കൊണ്ട് സ്പർശിക്കാതിരിക്കുക .


പനി , ജലദോഷം , തൊണ്ടവേദന എന്നിങ്ങനെയുള്ള അസുഖങ്ങൾക്ക് സ്വയം ചികിത്സിക്കാതെ വിദഗ്ദ്ധനായ ഒരു ഡോക്ടറുടെ സഹായം തേടുക 


കഴിയുന്നതും ഹോട്ടൽ ഭക്ഷണം ഒഴിവാക്കുക 


തുമ്മലുണ്ടായാൽ തൂവാല കൊണ്ട് മൂക്കും വായും പൊത്തുക .


വീടിന് പുറത്ത് പോയി വന്നാലും ശൗചാലയത്തിൽ പോയി വന്നാലും കൈകാലുകൾ വൃത്തിയായി കഴുകുക. സാധാരണ കൈ കഴുകുന്ന പോലെ കഴുകിയാൽ പോര പകരം സോപ്പ് ഉപയോഗിച്ച് വിരലുകൾക്കിടയിലും ഉള്ളം കൈയിലും എല്ലാം നന്നായി ഉരച്ച് കഴുകണം 


വൈറസ് പടരുന്നത് തടഞ്ഞ് ഓരോ വ്യക്തിയും രോഗം വരാതെ നോക്കുന്നതാണ് പ്രധാനം.

#copied post


Report Page