CORONA - The King of virus

CORONA - The King of virus

CAN ACADEMY PSC

സുഹൃത്തുക്കളെ,

കൊറോണ വൈറസ് എന്ന ഒരു വലിയ മഹാമാരി ഇന്ന് ലോകത്തെ പിടിച്ചു കുലുക്കി കൊണ്ടിരിക്കുകയാണ്.

ഈ മഹാമാരിയെ കുറിച്ച് ഇതുവരെ കിട്ടിയ വിവരങ്ങൾ ഇതാ...

🔆ലോകാരോഗ്യ സംഘടന (WHO) 2020 ൽ മഹാമാരിയായി പ്രഖ്യാപിച്ച വൈറസ് രോഗം? 

കൊറോണ

🔆കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം / പ്രഭവ കേന്ദ്രം?

ചൈന

🔆കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ചൈനയിലെ പ്രദേശം?

വുഹാൻ.

🔆ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന എത്രാമത്തെ സംഭവമാണ് കൊറോണ?

6

🔆കൊറോണ വൈറസ് ആദ്യം കണ്ടെത്തിയ വ്യക്തി?

ലീവൻലിയാങ്

🔆കൊറോണ രോഗം കണ്ടെത്തിയ സയന്റിസ്റ് നിർദേശിച്ച പേര് എന്തായിരുന്നു?

നോവൽ കൊറോണ വൈറസ്

🔆ചൈനയ്ക്ക് പുറമേ കൊറോണാ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ രാജ്യം?

ഫിലിപ്പെൻസ് 

🔆കൊറോണ വൈറസ് ബാധ കണ്ടെത്തുന്നതിനായുള്ള ആന്റിബോഡി ടെസ്റ്റ് വികസിപ്പിച്ചെടുത്ത രാജ്യം?

Singapore 

🔆കൊറോണ വൈറസിനെതിരെ കണ്ടെത്തിയ ആദ്യത്തെ വാക്സിൻ MRNA-1273 മനുഷ്യരിൽ പരീക്ഷിച്ച ആദ്യ രാജ്യം?

അമേരിക്ക

🔆കൊറോണ വൈറസിനെതിരെ കണ്ടെത്തിയ ആദ്യത്തെ വാക്സിൻ MRNA -1273 പരീക്ഷിക്കാൻ സ്വമേധയാ എത്തിയ ആദ്യ വ്യക്തി?

ജെന്നിഫർ ഹാലെർ.

🔆കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനം?

കേരളം

🔆ഇന്ത്യയിൽ ആദ്യം റിപ്പോർട്ട്‌ ചെയ്തത്?

തൃശൂർ, കേരള 

🔆കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട കേരളത്തിലെ രണ്ടാമത്തെ ജില്ല?

കാസർഗോഡ്, കാഞ്ഞങ്ങാട്

🔆കേരളത്തിൽ കൊറോണ അവസാനമായി സ്ഥിതീകരിച്ച ജില്ല?

കൊല്ലം

🔆കൊറോണാ വൈറസിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സംസ്ഥാനം?

കേരളം

🔆കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പിന്റെ പുതിയ ക്യാമ്പയിൻ?

Break the Chain.

🔆കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട വ്യാജവാർത്തകളുടെയും തെറ്റിദ്ധാരണാജനകമായ വിവരങ്ങളുടെയും പ്രചരണം തടയുന്നതിനായി കേരള സർക്കാർ പുറത്തിറക്കിയ മൊബൈൽ അപ്ലിക്കേഷൻ?

Gok Direct.

🔆കോവിഡ് ബാധയുമായി ബന്ധപ്പെട്ട ആശങ്കകളകറ്റാൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച കോൾ സെൻറർ ഏതാണ്?

ദിശ 1056.

🔆കൊറോണ വൈറസിനെക്കുറിച്ചുള്ള സംശയനിവാരണത്തിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ ടോൾ ഫ്രീ നമ്പർ?

1075.

🔆കോവിഡ് 19 പടരാതിരിക്കാനായി ’Namaste over Handshake’ കാമ്പയിൻ ആരംഭിച്ച സംസ്ഥാനം?

കർണാടക

🔆കൊറോണ വൈറസ് ലോക് ഡൗൺനെ തുടർന്ന് ഓർഡർ ചെയ്താൽ ഭക്ഷണവും അവശ്യ സാധനങ്ങളും വീട്ടിലെത്തിക്കുന്ന കുടുംബശ്രീ പദ്ധതി?

ഹോം ശ്രീ

🔆ഇന്ത്യയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനം?

കർണാടക - കൽബുർഗി

🔆കേരളത്തിൽ ആദ്യമായി Covid - 19 ബധിച്ച് മരണം റിപ്പോർട്ട് ചെയ്തത്?

എറണാക്കുളം - കൊച്ചി (രണ്ടാമത്തെത് : തിരുവനന്തപുരം)

🔆Covid - 19 ബാധിച്ചവരെ പരിചരിക്കാൻ റോബോട്ടിനെ ഉപയോഗിച്ച ഇന്ത്യൻ സംസ്ഥാനം?

രാജസ്ഥാൻ

🔆കൊറോണ പ്രതിരോധിക്കാൻ മുൻകരുതൽ എന്ന രീതിയിൽ വിദേശത്തുനിന്ന് എത്തി Register ചെയ്യുന്നവർക്ക് 15,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച സംസ്ഥാനം?

ഒഡിഷ

🔆ഇന്ത്യയിലെ ഏറ്റവും വലിയ കൊറോണ വൈറസ് ചികിത്സയ്ക്കായുള്ള ആശുപത്രി നിലവിൽ വരുന്ന സംസ്ഥാനം?

ഒഡിഷ

🔆സാർക്ക് രാജ്യങ്ങളുടെ കൊറോണ അടിയന്തര നിധിയിലേക്ക് ഇന്ത്യ നൽകിയ വിഹിതം?

ഒരു കോടി ഡോളർ

🔆കൊറോണ വൈറസ് വാക്സിൻ വികസിപ്പിക്കുന്നതിനു വേണ്ടി ഗവേഷണ സംഘത്തെ നയിക്കുന്ന ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ?

എസ്. എസ്. വാസൻ.

🔆പ്രാഥമിക സ്‌ക്രീനിംഗിലൂടെ വിവിധതരത്തിലുള്ള വൈറസ് വ്യാപനം ഉണ്ടോയെന്ന് അറിയുന്നതിനായി ഉപയോഗിക്കുന്ന ലളിതമായ പരിശോധന മാര്‍ഗം?

റാപ്പിഡ് ടെസ്റ്റ്

🔆നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

പൂനെ

🔆കൊറോണ വൈറസ് ബാധിതരെ മാത്രം ചികിത്സിക്കാൻ വേണ്ടി രാജ്യത്തെ ആദ്യ ആശുപത്രിയിൽ സജ്ജമാക്കിയ നഗരം?

മുംബൈ

🔆രോഗബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ കൊറോണയെ എന്തായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്?

ദേശീയ ദുരന്തം (നോട്ടിഫൈഡ് ഡിസാസ്റ്റർ)

🔆കൊറോണ ബാധയെ നേരിടാൻ 2020 മാർച്ച് 22 എന്താചരിക്കണമെന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്?

ജനത കർഫ്യൂ

🔆കൊറോണ വൈറസ് വ്യാപനം തടയാന്‍ ഇന്ത്യയിൽ 21 ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചതെന്ന്?

24 / March / 2020 (8.00 PM)

🔆കേന്ദ്ര സർക്കാർ രൂപീകരിച്ച Covid - 19 എക്കണോമിക് റസ്പോൺസ് ടാസ്ക് ഫേഴ്സിൻ്റെ ചെയർപേഴ്സൺ?

നിർമ്മല സീതാരാമൻ

🔆കൊറോണ വൈറസ് പ്രതിരോധത്തിനായി ഓപ്പറേഷൻ നമസ്തേ തുടങ്ങിയ ഇന്ത്യൻ സേനാ വിഭാഗം?

ഇന്ത്യൻ ആർമി

🔆Covid -19 എന്ന പേര് നിർദ്ദേശിച്ചത് ആര്?

ലോകാരോഗ്യ സംഘടന (WHO)

🔆ഏത് രോഗത്തിലേക്ക് ആണ് കൊറോണ വൈറസ് നയിക്കുന്നത്?

SARS Cov2

🔆കൊറോണരോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു എന്നു പറയുന്ന ദിവസം?

2019 ഡിസംബർ 31

🔆നോവൽ കൊറോണ വൈറസ് എന്നതിലെ 'നോവൽ' അർത്ഥമാക്കുന്നത്?

NEW/പുതിയത് 

🔆കൊറോണ എന്ന ലാറ്റിൻ വാക്കിനർത്ഥം?

👑കിരീടം അല്ലെങ്കിൽ പ്രഭാവലയം

🔆രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന ഏത് തരം അസുഖമാണ് കൊറോണ?

PANDEMIC

(പല ഭൂഖണ്ഡങ്ങളിലേക്കോ ലോകമാസകലമോ പടർന്നു പിടിക്കുന്ന തരം വ്യാപക പകർച്ചവ്യാധിയെയാണ് വൈദ്യശാസ്ത്രത്തിൽ പാൻഡെമിക്)

🔆മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമായതിനാൽ അറിയപ്പെടുന്ന പേര്?

ZOONOTIC 

കൊറോണ വൈറസിനെ പറ്റി അഭിസംബോധനചെയ്യാൻ G - 20 രാജ്യങ്ങളുടെ വിർച്വൽ സമ്മേളനം നടന്ന രാജ്യം?

സൗദി അറേബ്യ

🔆കൊറോണ ബാധിച്ചുള്ള മരണത്തിൽ ഏഷ്യയെ മറികടന്ന ഭൂഖണ്ഡമേതാണ്?

യൂറോപ്പ് 

🔆കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ബ്രിട്ടീഷ് പ്രധാന മന്ത്രി?

ബോറിസ് ജോൺസൺ

🔆കൊറോണ ബാധിച്ച് മരിച്ച ആദ്യ രാജകുടുംബാംഗം?

മരിയ തെരേസ (സ്പെയ്ൻ രാജകുമാരി)

🔆കൊറോണ പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾക്ക് 2020 മാർച്ചിൽ 12 ബില്ല്യൺ ഡോളർ സഹായം പ്രഖ്യാപിച്ചത്?

ലോകബാങ്ക്. (പിന്നീട് 14 ബില്യണായിട്ട് ഉയർത്തി)

🔆കൊറോണ വൈറസ് ബാധയെത്തുടർന്ന് ജപ്പാനിലെ യോകലോഹോമോയിൽ പിടിച്ചിട്ട 168 ഇന്ത്യൻ യാത്രക്കാർ അടങ്ങിയ കപ്പലിന്റെ പേര്?

ഡയമണ്ട് പ്രിൻസസ്.

🔅ആഗോളതലത്തിൽ കൊറോണ വൈറസ് ട്രാക്കിങ്നായി bing.com/covid എന്ന വെബ് പോർട്ടൽ ആരംഭിച്ച സ്ഥാപനം?

Microsoft

🔅കൊറോണ വൈറസിനെ പ്രതിരോധിക്കാൻ Do the five ക്യാമ്പയിൻ ആരംഭിച്ച ഐടി കമ്പനി?

ഗൂഗിൾ.

🔅2020 മാർച്ചിൽ കൊറോണ വൈറസിനെതിരെ പൊരുതാൻ WHO, UNICEF, UNDP എന്നിവയുമായി ചേർന്ന് 'Coronavirus Information Hub' ആരംഭിച്ചത്?

Whatsapp

🔅കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിന് കൊറോണ വൈറസ് ഇൻഫർമേഷൻ ഹബ് ആരംഭിച്ച സമൂഹ മാധ്യമം?

വാട്ട്സ്ആപ്പ്

🔅കേന്ദ്രസർക്കാർ My Gov Corona Help desk ആരംഭിച്ച സമൂഹമാധ്യമ പ്ലാറ്റ്ഫോം?

വാട്സ്ആപ്പ്

🔅കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഐക്യരാഷ്ട്ര സഭ, WHO എന്നിവരുമായി സഹകരിച്ചു കൊണ്ട് 20 മില്യൺ ഡോളറിന്റെ പദ്ധതി തയ്യാറാക്കിയ സോഷ്യൽ മീഡിയ കമ്പനി?

Face Book.

🔅ഏഷ്യക്ക് പുറത്ത് കൊറോണ (COVID- 19) റിപ്പോർട്ട് ചെയ്ത ആദ്യ രാജ്യം?

ഫ്രാൻസ്

🔅കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ എല്ലാ സാമ്പത്തിക വിപണികളും അടച്ച ആദ്യ രാജ്യം?

ഫിലിപ്പൈൻസ്

🔅കൊറോണ വൈറസ് മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആദ്യ രാജ്യം?

സ്പെയിൻ

🔅കൊറോണ വൈറസ് മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രണ്ടാമത്തെ രാജ്യം?

അമേരിക്ക

🔅കൊറോണ രോഗം സ്ഥിരീകരിച്ച ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞു പിറന്നസ്ഥലം?

ലണ്ടൻ

🔆ഇറ്റലിയിൽ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് സഹായിക്കാനെത്തിയ സന്നദ്ധ സേനയായ ആർമീസ് ഓഫ് വൈറ്റ് റോബ്സ് ഏത് രാജ്യത്തിൻറെ സംഘടനയാണ്?

ക്യൂബ

🔆കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അഞ്ച് മിനിറ്റിനുള്ളില്‍ പരിശോധനാഫലം നടത്താനുള്ള "ഡ്രൈവ് ത്രൂ" സംവിധാനം കണ്ടെത്തിയത്?

യു.എ.ഇ.

 

Korona

🔅കൊറോണ ഏത് രാജ്യത്തിന്റെ കറൻസി ആണ്?

ചെക്ക് റിപ്പബ്ലിക്

🔅കൊറൗണ ഗ്രാമം ഏത് ഇന്ത്യൻ സംസ്ഥാനത്താണ്?

ഉത്തർ പ്രദേശ് (സിതാപുര്‍ ജില്ല)

🔅കൊറോണ എന്നു പേരുള്ള നഗരം എവിടെയാണ്?

കലിഫോർണിയ, യുഎസ്

🔅സൂര്യൻറെ ഏറ്റവും പുറമെയുള്ള ഭാഗം?  

കൊറോണ

(⚠️ ഇതൊരു വ്യാപിച്ചു കൊണ്ടിരിക്കുന്ന സംഭവമായതിനാൽ ഇതിലിനിയും വിവരങ്ങൾ ഉൾപ്പെടുത്താനുണ്ടാകും. വരും ദിവസങ്ങളിൽ ആ വിവരങ്ങൾ കൂടി ഉൾപ്പെടുത്തുന്നതാണ്.)


കൂടുതൽ PSC നോട്ടുകൾക്കായി സന്ദർശിക്കുക👇

CAN ACADEMY PSC

Report Page