സിവിൽ റലിജിയനും വർഗീയതയും

സിവിൽ റലിജിയനും വർഗീയതയും

Suresh Kunhupillai



റൂസ്സോയ്ക്ക് ഒരഭിപ്രായമുണ്ടായിരുന്നു. ക്രിസ്ത്യനിറ്റി മനുഷ്യനെ ഭൂമിയില്‍ നിന്നകറ്റുന്നു, അത് സ്വര്‍ഗ്ഗത്തെ ലക്‌ഷ്യം വെക്കുന്നു. അതിനാല്‍ മനുഷ്യനെ സമൂഹത്തില്‍ ഉറപ്പിച്ചു നിര്‍ത്താനും ഭൌതികമായി ചിന്തിക്കാനും പ്രേരിപ്പിക്കുന്ന മറ്റൊരു മതം വേണം. അദ്ദേഹം അതിനായി പുതിയൊരു പദം തന്നെ ഉപയോഗിച്ചു. സിവില്‍ റിലിജിയന്‍. സോഷ്യല്‍ കോണ്ട്രാക്റ്റില്‍ റൂസോ ഈ വാക്ക് ഉപയോഗിക്കുന്നുണ്ട്. 


പിന്നീട് ഫ്രഞ്ച് വിപ്ലവം ഉണ്ടായി, ലോകം മാറിമറിഞ്ഞു. അതുവരെ ഉണ്ടായിരുന്ന പൊളിറ്റിക്കല്‍ റിലിജിയന്റെ നീരാളി പിടുത്തത്തില്‍ നിന്നും ലോകം പതിയ സ്വതന്ത്രമാവാന്‍ തുടങ്ങി. ഭൂമിയില്‍ ഭൌതിക വളര്‍ച്ച എന്നൊന്നുണ്ടായി. ചക്രം കണ്ടുപിടിച്ചിട്ട് നൂറ്റാണ്ടുകള്‍ ആയെങ്കിലും പല്‍ച്ചക്രങ്ങള്‍ കൊണ്ട് ഒരു യന്ത്രം നിര്‍മ്മിക്കാന്‍ മനുഷ്യന്‍ തുനിഞ്ഞത് അതിനു ശേഷമാണ്. പള്ളിയെ പേടിക്കാതെ ഭൂമി ഉരുണ്ടതാണ് എന്ന് പറയാന്‍ തുടങ്ങിയത് അതിനു ശേഷമാണ്.


നമ്മളീ കാണുന്നതെല്ലാം കഴിഞ്ഞ രണ്ടര നൂറ്റാണ്ട് കൊണ്ട് ഉണ്ടായതാണ്. മതങ്ങളുടെ പുഷ്കല ടൈമില്‍ ഇവിടുത്തെ ആധുനിക സൌകര്യങ്ങള്‍ എന്നത് .ഒട്ടകവും കഴുതയും മഴുവും കൊടുവാളും താളിയോലയും ഒക്കെയായിരുന്നു. 


സിവില്‍ മതം തന്നെയാണ് കമ്യൂണിസം. പൊളിറ്റിക്കല്‍ മതങ്ങളുടെ ഡി.എന്‍.എ യില്‍ നിന്നും വളരെ വലിയ വ്യത്യാസം ഈ സിവില്‍ മതങ്ങള്‍ക്കും ഇല്ല. അതുകൊണ്ട് തന്നെ കമ്യൂണിസവും പലപ്പോഴും ഫാസിസത്തിലേക്ക് വഴുതി വീണു.


നാസി പാര്‍ട്ടി ഒരു ലക്ഷണമൊത്ത പൊളിറ്റിക്കല്‍ റിലിജിയസ് ഓര്‍ഗനൈസേഷന്‍ ആയിരുന്നു. വളരെ ലളിതമാണ് ഇതിന്റെ ഘടന. യഥാസ്ഥിതിക മതം ഉറപ്പാക്കുന്ന സോഷ്യല്‍ ഡോഗ്മകളായ വിഗ്രഹ പൂജ, അനുസരണം, നല്ലവരെ സംരക്ഷിക്കളും മോശപ്പെട്ട ആളുകളെ ശിക്ഷിക്കലും. സ്വര്‍ഗ്ഗം തുടങ്ങിയ വിശ്വാസങ്ങളുടെ മേല്‍ ഒരു ഭരണകൂടം തന്നെ കെട്ടിപ്പടുക്കുക. ഇതോടെ ആ ഭരണകൂടത്തിന്‍റെ വാക്കുകള്‍ ചോദ്യം ചെയ്യപ്പെടത്തതാവുന്നു. ആര്യന്മാര്‍ ഉത്തമര്‍ ആണെന്ന് ഹിറ്റ്ലര്‍ പറഞ്ഞത് അന്ന് അവിടുത്തെ പൌരന്മാരെ സംബന്ധിച്ച് ഒരു വലിയ ശരി ആയിരുന്നു. അവരത് വിശ്വസിച്ചു.


ഇപ്പോള്‍ ഇന്ത്യയിലെ ഫാസിസത്തെ പറ്റി ആളുകള്‍ സംസാരിക്കുന്നു. ഇന്ത്യയിലെ ഇപ്പോഴുള്ള ഭരണകൂടം ഫാസിസത്തിന്റെ എല്ലാ സ്വഭാവങ്ങളും ഉള്ളതാണ്. ഫാസിസം ഒരിക്കലും ഒരു തത്ത്വശാസ്ത്ര പിന്‍ബലത്തോടെയല്ല വരിക. അതൊരു ആക്ഷന്‍ ആണ്. മുസ്സോളിനി തന്നെ പറഞ്ഞിട്ടുണ്ട്. "My programme is action. Fascism is not nursing of a doctrine worked beforehand with detailed elaboration. It was born of the need for action and was from beginning practical rather than theoretical."


ഫാസിസം എന്നാല്‍ യൂണിറ്റി ആണ്, ഒരു കൂട്ടരുടെ സുപ്രിമസി ആണ്, അതായതു അവര്‍ അങ്ങനെ കരുതുന്നു, പിന്നെ അമിത ദേശസ്നേഹം അധികാരത്തിന്റെ പ്രയോഗം പാരമ്പര്യ വാദം. ഇതെല്ലാമാണ്. ആധുനിക കാലത്ത് ഫാസിസം നടപ്പാക്കാനുള്ള എളുപ്പ വഴിയോ ഏക വഴിയോ ആളുകളെ മതപരമായി സംഘടിപ്പിക്കുക എന്നതുമാണ്‌.


അതാണ്‌ ഇപ്പോള്‍ ഇന്ത്യയില്‍ ഹിന്ദുത്വ വാദികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അത് തന്നെയാണ് ഇന്ത്യയിലെ ഇസ്ലാമിസ്റ്റുകളും ശ്രമിച്ചു കൊണ്ടിരിക്കുന്നതും 


മതത്തിന്‍റെ പേരില്‍ രൂപപ്പെട്ട ഭൂമിയിലെ തന്നെ ആദ്യത്തെ രാഷ്ട്രീയ കക്ഷിയാണ് ഇന്ത്യയിലെ മുസ്ലീം ലീഗ്. നാസി പാര്‍ട്ടി 1920 ലാണ് രൂപികരിച്ചതെങ്കില്‍ 1886ല്‍ തന്നെ സയിദ് അഹമ്മദ് ഖാന്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന് തുടക്കം ഇട്ടിരുന്നു. പിന്നീട് പതിനഞ്ചു വര്‍ഷത്തിനു ശേഷം അതൊരു രാഷ്ട്രീയ കക്ഷി തന്നെയായി. ദേശീയ കക്ഷിയായ കൊണ്ഗ്രസിനോപ്പം ചേര്‍ന്ന് വിലപേശലും ആരംഭിച്ചു. കാക്കമാരുടെ യൂണിറ്റി കണ്ടു ആകൃഷ്ടരായി 1915 ല്‍ ഹിന്ദുക്കള്‍ക്കായി ഹിന്ദു മഹാസഭ ഉണ്ടായി. ആര്‍ എസ്.എസും ഹിന്ദുത്വ വാദവും ഒക്കെ ഇതിനു ശേഷമാണ് ഉണ്ടാവുന്നത്. 1930 ഡിസംബര്‍ 29ആം തിയതിയാണ് അല്ലാമാ മുഹമ്മദ്‌ ഇക്ബാല്‍ മുസ്ലീം ലീഗിന്‍റെ സമ്മേളനത്തില്‍ വച്ച് മുസ്ലീംഗള്‍ക്ക് പ്രത്യേക രാജ്യം വേണം എന്ന ആവശ്യം ആദ്യമായി പരസ്യമായി ഉന്നയിച്ചത്. അപ്പോള്‍ RSS ഉണ്ടായിട്ടു വെറും അഞ്ചു വര്‍ഷമേ ആയിരുന്നുള്ളൂ, വളരെ കുറച്ചു മെമ്പര്‍മാര്‍ മാത്രമേ അതിനുണ്ടയിരുന്നുള്ളൂ. നമ്മുടെ സ്വാതന്ത്രത്തിലേക്ക് തന്നെ അപ്പോഴും പതിനേഴു വര്‍ഷങ്ങള്‍ ബാക്കിയുണ്ടായിരുന്നു.


ഇത് പാലസ്തീന്‍കാര്‍ ഇന്ന് തങ്ങള്‍ക്കു ഒരു രാജ്യം വേണം എന്ന് വാദിക്കുന്ന പോലെ ആയിരുന്നില്ല. ഞങ്ങള്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഉയര്‍ന്ന തരം ആളുകള്‍ ആണ്. ഞങ്ങള്‍ മറ്റൊരു മതക്കാര്‍ ആണ്. ഞങ്ങള്‍ക്ക് പ്രത്യേക ഇടവും അധികാര പരിധികളും വേണം എന്നായിരുന്നു ലീഗിന്‍റെ ആവശ്യം. അന്ന് ലീഗ് എന്നാല്‍ ഉയര്‍ന്ന പ്രമാണികളാല്‍ നിയന്ത്രിക്കപ്പെട്ട ഒരു പ്രസ്ഥാനവും ആയിരുന്നു. വാസ്തവത്തില്‍ അന്ന് മുസല്‍മാന് ഇന്ത്യയില്‍ ഹിന്ദുക്കളോടൊപ്പം ജീവിക്കുന്നതിനു കാര്യമായ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല, എന്ന് മാത്രമല്ല ഭൂരിപക്ഷം സാധാരണ മുസ്ലീമ്ഗലും കോണ്ഗ്രസിനോടൊപ്പം നിന്ന് ഒരു സ്വതന്ത്ര ഇന്ത്യയ്ക്കായി പൊരുതുകയും ചെയ്യുന്ന കാലമായിരുന്നു. തീവ്ര മത വിശ്വാസികള്‍ മുസ്ലീം ലീഗിലും സോഷ്യലിസ്റ്റ് ആശയക്കാര്‍ കോണ്ഗ്രസിലും എന്നതായിരുന്നു സ്ഥിതി. അതായതു മതം കൊണ്ട് മര്യാദയ്ക്ക് ഇരുന്ന ഒരു സമൂഹത്തില്‍ കോലിട്ടിളക്കുന്ന പരിപാടി ആദ്യം തുടങ്ങിയത് ഇവിടുത്തെ പൊളിറ്റിക്കല്‍ ഇസ്ലാം തന്നെയാണ്. അവര്‍ വിഭജനത്തിലൂടെ അതിന്റെ ആദ്യ വിജയം നേടുകയും ചെയ്തു. 


ആരാണ് ആദ്യം തുടങ്ങിയത് എന്ന തര്‍ക്കമല്ല ഞാന്‍ ഇവിടെ ഉന്നയിക്കുന്നത്, ആരാണ് ഇപ്പോഴും അത് തന്നെ പറയുന്നത് എന്നാണ്. ഈ പരിപാടി ഇന്നും ഇന്ത്യയിലെ ഇസ്ലാമിസ്റ്റുകള്‍ തുടര്‍ന്നു പോരുന്നുണ്ട്. ഇതിനെ വെറുമൊരു ന്യൂനപക്ഷ വര്‍ഗ്ഗീയത എന്ന് വിളിച്ചു നിസ്സാരമായി കാണാന്‍ തല്ക്കാലം ഞാന്‍ തയാറല്ല. നൂറ്റി മുപ്പത്തി ഒന്ന് വര്‍ഷമായി ഇന്ത്യയില്‍ പ്രാക്റ്റീസ് ചെയ്തു വരുന്ന ഒരു സംഗതിയുടെ തുടര്‍ച്ച തന്നെയാണ് ഇത്. കോണ്ഗ്രസ് പോലും ഇതിനോട് നിഴല്‍ യുദ്ധം നടത്തിയിരുന്നു. ഇപ്പോള്‍ ബി.ജെ.പി പരസ്യമായി ഇതിനോട് യുദ്ധം പ്രഖ്യാപിച്ചു ആളെ കൂട്ടുന്നു.


ഭൂരിപക്ഷ വര്‍ഗീയതയാണ് ഇവിടെ ന്യൂനപക്ഷ വര്‍ഗീയത വളര്‍ത്തുന്നത് എന്നത് കഴിഞ്ഞ രണ്ടാഴ്ചത്തെ പത്രം മാത്രം വായിച്ചു ചരിത്ര വിശകലനം ചെയ്യുന്നവരുടെ വാദമാണ്. ഇസ്ലാമിസ്റ്റുകള്‍ ഇവിടുത്തെ മുസ്ലീങ്ങളുടെ നല്ല നിലയിലുള്ള ജീവിതത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരല്ല, അവര്‍ വാസ്തവത്തില്‍ ഇവിടുത്തെ ജീവിതം തന്നെ അത്ര കാര്യമായി കാണുന്നില്ല, ഇസ്ലാമിക പുണ്യ ഭൂമികളും പരലോകവും ഒക്കെയാണ് അവര്‍ തങ്ങളുടേതായി കാണുന്നത്. തങ്ങളുടെ തോളില്‍ ഇരിക്കുന്ന ഫാസിസത്തെ കാണാന്‍ ഇന്ത്യന്‍ മുസ്ലീംഗള്‍ക്ക് കഴിവില്ലെങ്കില്‍ പിന്നെ അതിനു ആരെയും കുറ്റം പറഞ്ഞിട്ടും കാര്യമില്ല.


ഈ ഇസ്ലാമിസ്റ്റുകള്‍ ഇന്ന് നമ്മുടെ സമൂഹത്തില്‍ അങ്ങിങ്ങായി കലര്‍ന്നിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് അവര്‍ ഈ സൊസൈറ്റിയില്‍ കോലിട്ട് ഇളക്കുന്നുമുണ്ട്. ഫാസിസത്തിന്റെ എല്ലാ ലക്ഷണങ്ങളും അവര്‍ക്ക് ചേരും. യൂണിറ്റി, ഉയര്‍ന്ന തരം ആളുകള്‍ എന്ന ചിന്ത, സ്വന്തം രാജ്യമെന്നു കരുതുന്ന ഇസ്ലാമിക ഭരണത്തോടുള്ള സ്നേഹം, തങ്ങളുടെ പാരമ്പര്യം വളരെ മഹത്താണ് എന്ന വിശ്വാസം. അവസാനമായി പരലോകത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ട യോദ്ധാക്കള്‍ ആണ് തങ്ങള്‍ എന്ന വിശ്വാസം. ഹിന്ദു ഫാസിസത്തിന്റെ മുകളില്‍ ഇസ്ലാം ഫാസിസം വരുന്നത് ഈ പരലോക പരിപാടികള്‍ കൊണ്ടാണ്.


ഹിന്ദു ഫാസിസത്തിന് ഇപ്പോള്‍ ഇവിടെ അംഗങ്ങള്‍ കൂടുതല്‍ ഉണ്ട് അവര്‍ക്ക് ഭരണവും ഉണ്ട് എന്നത് കൊണ്ട് ഇസ്ലാമിക ഫാസിസം നല്ലതാവുന്നില്ല. ഒരു സാധാരണ മനുഷ്യന്‍റെ മുന്നിലിരിക്കുന്ന നൂറു മില്ലി സയനൈഡും ഒരു ലിറ്റര്‍ സയനൈഡും എന്ന വ്യത്യാസമേ അതിനുള്ളൂ. ആളെ കൊല്ലാന്‍ ഒരു തുള്ളി പോലും വേണ്ട എന്നിരിക്കെ ഈ അളവിലൊന്നും വലിയ കാര്യമില്ല. ബി.ജെ.പി തല്ക്കാലം ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടി മാത്രമായത് കൊണ്ട് അടുത്ത ഇലക്ഷന് അവര്‍ പുറത്ത് പോയേക്കാം അത് കൊണ്ട് തന്നെ ആരാണ് ഇപ്പോള്‍ അധികാരം പ്രയോഗിക്കുന്നത് എന്നതല്ല കാതലായ വിഷയം. ആരാണ് ജനാധിപത്യവും പൌര സ്വതന്ത്രവും സമാധാനവും ഉള്ള ഒരു രാജ്യത്തിന്‍റെ സോഷ്യല്‍ ഫാബ്രിക്കില്‍ വിള്ളലുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് എന്നത് മാത്രമാണ്. അതില്‍ ഇസ്ലാമിസ്റ്റുകള്‍ പ്രധാന പുള്ളികള്‍ തന്നെയാണ്.


എന്‍റെ എഴുത്തുകളും വാക്കുകളും കുറെ നാളുകളായി തീവ്ര ഇസ്ലാമിക ഗ്രൂപ്പുകള്‍ ഉപയോഗിക്കുന്നു, ശരീ അത്തിനും അല്ലാഹുവിന്റെ ഭരണത്തിനും വേണ്ടി വാദിക്കുന്നവര്‍, ഭൂമി മുഴുവന്‍ മുസ്ലീംങ്ങളെ കൊണ്ട് നിറയണം എന്ന് ആഗ്രഹിക്കുന്നവരും അതിനായി പ്രവര്‍ത്തിക്കുന്നവരും. അവര്‍ എന്‍റെ വാക്കുകളെ അവര്‍ക്ക് വേണ്ട രീതിയില്‍ മുറിച്ചും എഡിറ്റ്‌ ചെയ്തും ഉപയോഗിക്കുന്നു. സുടാപ്പികളുടെ ഫ്രണ്ട് റിക്വസ്റ്റുകള്‍ വന്നു മറിയുന്നു. ഇനി എന്തായാലും അവര്‍ക്ക് വേണ്ടി എഴുതാനും പറയാനും ഞാന്‍ തയാറല്ല. അത്കൊണ്ട് തന്നെ കുറച്ചു നാള്‍ സൈലന്റ് ആയി ഇരിക്കാം എന്ന് കരുതി. അതോടെ ഞാന്‍ ഇസ്ലാമിക വിരുദ്ധന്‍ ആയെങ്കില്‍ അതില്‍ സന്തോഷമേ ഉള്ളൂ.


എനിക്ക് ശരിക്കും ഇസ്ലാം മതത്തോടു യാതൊരു പ്രതിപത്തിയും ഇല്ല താനും.


https://m.facebook.com/story.php?story_fbid=1861607567411596&id=100006871121523



Report Page