Cinema

Cinema

Annmiya

സിനിമയെ കച്ചവടമായി കാണുന്ന പ്രോഡ്യൂസർസ്‌ !!! നല്ല നല്ല എത്രെയൊ സിനിമകൾ ഇന്ന് മലയാളത്തിൽ ഈ ഒരു കാര്യത്താൽ വിജയം നേരിടാതെ പൊകുന്നു !! 

സിനിമ ജീവിതമായി കാണുന്ന പലരുടെയും വർഷങ്ങൾ കൊണ്ടുള്ള വിയർപ്പും കഠിനാധ്വാനവുമാണ് ഒരു സിനിമ. നല്ല പല സിനിമകളും ലോ പ്രൊമൊഷൻ കാരണം ഇന്ന് ആളുകൾക്കിടയിൽ എത്തുന്നില്ല !! ഏറ്റവും വലിയ ഉദാഹരണമാണ് ഈ അടുത്തുറങ്ങിയ നവാഗതനായ രോഹിത് വി സും ഒരുപറ്റം ചെറുപ്പക്കാരും ചേർന്നുണ്ടാക്കിയ അവരുടെ 3 വർഷത്തെ കഠിനപ്രയത്‌നം അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ !!ഫിലിം ചെയ്ത്ത്‌ ഒരു പറ്റം ചെറുപ്പക്കാർ ആയത്‌ കൊണ്ട്‌ തന്നെ ഫസ്റ്റ്‌ ഷോ തന്നെ കാണാൻ തീയറ്ററിലേക്ക് ചെന്നു !! തലേ ദിവസം ഫേസ് ബൂകിൽ നിന്ന് തീയറ്റർ ലിസ്റ്റ്‌ കണ്ടത്‌ ഭാഗ്യമായി !! രാവിലെ പത്രം തുറന്ന് നൊക്കിയപ്പൊ അതിൽ ഈ ചിത്രത്തിന്റെ മാത്രം തിയേറ്റർ ലിസ്റ്റ്‌ ഇല്ല !! എന്നാലും നെരെ അടുത്തുള്ള തീയേറ്ററിലേക്ക് ചെന്നു !! പൊകും വഴി എല്ലായിടത്തും നൊക്കി !! ഒരിടത്തു ഒരിടത്ത് പൊലും ഒരു പൊസ്റ്റർ കണ്ടില്ല !! അപ്പൊ എന്റെ മനസ്സിൽ തൊന്നി ദൈവമെ ഇനി പടം ഇന്ന് റിലീസ് ഇല്ലെ ? എന്നാലും ഇത്‌വരെ വന്നെ അല്ലെ തീയേറ്ററിൽ പോയി നോക്കാം !! അങ്ങനെ തിയേറ്റർ എത്തി നൊക്കിയപ്പൊ അവിടെ ദാ ഒരു പോസ്റ്റർ ഒട്ടിച്ചിരിക്കുന്നു !! അതും 2 ഷോ മാത്രം !! റീലീസ് ദിവസമാണെന്ന് ഓർക്കണം !! ഈ പ്രദേശത്തു ഒരിടത്തു പൊലും ഒരു പോസ്റ്റർ ഇല്ലായിരുന്നു !! പിന്നെ എങ്ങനെ തിയേറ്ററിൽ ആള്‌ കേറാനാണ് !! 20% സ്റ്റാറ്റസ് കാണും !! അതിൽ 95% അസിഫ്‌ അലി ഫാൻസ്‌ !! അങ്ങനെ പടം തുടങ്ങി . സ്ലോ പെസ്ഡ് ഫസ്റ്റ്‌ ഹാൾഫും !! അത്യുഗ്രൻ സെക്കൻഡ് ഹാൾഫും ചെറിയ ട്വിസ്റ്റും കുറച്ചു നർമ്മവും ചെർന്ന ഒരു ക്ലൈമാക്സും .. ശെരിക്കും ഇത്‌ ഇന്നുവരെ മലയാളം കണ്ടിട്ടില്ലാത്ത രീതിയിലുള്ള ഒരു ചിത്രം !! ഞാൻ ഇവിടെ ഇത്‌ ഇത്രെയും എഴുതാൻ കാരണം,ഇന്നലെ ഈ സിനിമയുടെ സംവിധായകന്റെ ഒരു കമന്റ് കണ്ടു 'കാണാൻ ആഗ്രഹമുള്ളവർ വേഗം കണ്ടോളു തിയേറ്ററിൽ നിന്നു ഉടൻ പൊകും' ഇങ്ങനായർന്നു രോഹിത്തിന്റെ കമന്റ്‌ !! ഇനി ഈ കൊച്ചു ചിത്രത്തെ വിജയിപ്പിക്കേണ്ടത് നമ്മുടെ കടമയാണ് !! ആരോട് പറയാൻ ആര് കേൾക്കാൻ അല്ലെ !!

Report Page