Cheating

Cheating

Posting: ~ കട്ടക്കലിപ്പൻ

തന്റെ ഫോണിലെക്ക് വന്ന
ഭാര്യയുടെ നഗ്ന വീഡിയോ കണ്ട്
ഒരു നിമിഷം അയാൾ ഞെട്ടി തരിച്ചു,

അവൾ കുളിക്കുന്നതിന്റെ ദൃശ്യങ്ങൾ അവൾ തന്നെ ആർക്കോ വേണ്ടി വീഡിയോ എടുത്ത് അയച്ചു കൊടുത്തിരിക്കുന്നതാണ് ഇപ്പോൾ തന്റെ ഫോണിലെക്ക് വന്നിട്ടുള്ളതെന്നു മനസ്സിലായതും അയാൾ കലി കൊണ്ടു തുള്ളി,

അപമാനവും ദേഷ്യവും തിളച്ചു മറിഞ്ഞു അയാളുടെ ഞെരമ്പുകൾ വലിഞ്ഞു മുറുകി,

അവൾ ആ നിമിഷം കൺമുന്നിൽ ഉണ്ടായിരുന്നെങ്കിൽ ഒറ്റയടിക്ക് അവളെ കൊന്നു കളയാനുള്ള വർദ്ധിതരോഷം അയാളെ മൂടി,

അടുത്ത നിമിഷം ആ വീഡിയോ വന്ന നമ്പറിലേക്കയാൾ തിരിച്ചു വിളിച്ചു ആ ഫോൺ അപ്പോൾ സ്വിച്ച് ഒാഫായിരുന്നു നാലഞ്ചു തവണ അയാൾ വിളിച്ചെങ്കിലും സ്വിച്ച് ഒാഫ് എന്ന ഒരേ മറുപടി തന്നെയായിരുന്നു ലഭിച്ചത്,

തുടർന്നയാൾ ഭാര്യയെ വിളിച്ചപ്പോൾ അവളുടെ ഫോണും സ്വിച്ച് ഒാഫ്, അതും കൂടി ആയതോടെ അയാളുടെ ദേഷ്യം അതിന്റെ പരമോന്നദിയിലെത്തി,

അയാൾ പെട്ടന്നു തന്നെ ആരോടും ഒന്നും പറയാതെ തന്നെ ഒാഫീസ് വിട്ടെറങ്ങി വീട്ടിലെക്ക് തിരിച്ചു,

കാറിലെ യാത്രയിൽ മുഴുവൻ അവളെ എന്തു ചെയ്യണമെന്നും അവളെ എങ്ങിനെ വകവരുത്തണമെന്നും മാത്രമാണയാൾ ചിന്തിച്ചത്,

അയാളുടെ മനസ്സു പറഞ്ഞു,
ഇന്നാ തേവടിശ്ശിയെ ഞാൻ കൊന്നു കെട്ടി തൂക്കും,

ആ വീഡിയോ വഴി തനിക്ക് ഉണ്ടാകാൻ പോകുന്ന അപമാനഭാരത്തെ കുറിച്ചോർത്തപ്പോൾ അവളെ കൊന്നു കളയുകയാണ് ശരിയെന്നയാൾക്ക് തോന്നി,

അയാളിൽ ദേഷ്യം കത്തിപ്പടർന്നു, കോപം അണപ്പൊട്ടിയൊഴുകി,

തന്റെ കുഞ്ഞുങ്ങളുടെ അമ്മയേ കുറിച്ച് ഒരിക്കലും അങ്ങിനെയൊന്നയാൾ പ്രതീക്ഷിച്ചതല്ല,

പലരെ കുറിച്ചും അങ്ങിനെ പലതും കേട്ടിട്ടുണ്ടെങ്കിലും അത് തന്റെ കുടുംബത്തിലും ആവർത്തിക്കുമെന്ന് അയാൾ സ്വപ്നത്തിൽ പോലും കരുതിയതല്ല,

നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ ഇനി എങ്ങിനെ തലയുയർത്തി നടക്കും ?
കുറച്ചു കാലത്തേക്ക്
അവരുടെ ചോദ്യശരങ്ങളെ ഭയന്ന് പുറത്തിറങ്ങാനാവില്ലന്നുറപ്പാണ്,

അവളെ കൊല്ലാനുള്ള ദേഷ്യത്തിലാണ് അയാൾ വീട്ടിൽ വന്നു കയറിയത്,

വാതിൽ തള്ളി തുറന്ന് അവളുടെ പേര് നീട്ടി വിളിച്ചെങ്കിലും മറുപടിയൊന്നും കിട്ടിയില്ല,
താഴെ മുഴുവൻ നടന്നു വിളിച്ചെങ്കിലും അവൾ വിളിക്കേട്ടില്ല,

അതോടെ അവൾ ഇനി അവന്റെ കൂടെ പൊറുതിക്കു പോയിരിക്കുമോ എന്ന സംശയം അയാളിൽ ജനിച്ചു, അതല്ലെങ്കിൽ രണ്ടാളുടെ ഫോണും ഒന്നിച്ച് ഒാഫാക്കി വെക്കേണ്ട കാര്യമില്ലല്ലോ ?

അതോർത്തു തീർന്നതും
അപ്പോൾ തന്നെ മനസ്സ് അയാൾക്കതിനുള്ള ഉത്തരവും നൽകി,
അങ്ങിനെയെങ്കിൽ തന്നെ പറ്റിച്ച്  രണ്ടിനെയും ഒന്നിച്ചു ജീവിക്കാൻ സമ്മതിക്കില്ലെന്നും രണ്ടിനെയും ഒന്നിച്ച്  ഞാൻ വെട്ടി കൊല്ലുമെന്നും "

അപ്പോഴാണയാൾ അലമാരയിലിരിക്കുന്ന പെന്നിനെ പറ്റിയും പണത്തേ പറ്റിയും ഒപ്പിട്ടുവെച്ച ചെക്കു ബുക്കിനെ പറ്റിയും കുറിച്ചയാൾ ഒാർത്തത് അവൾ അതും എടുത്തോണ്ടാവുമോ പോയിരിക്കുക അതോർമ്മയിൽ വന്നതും അയാൾ ഉടനെ ഗോവണികയറി മുകളിലെ ബഡ്റൂമിലേക്കോടി,

അവിടെയെത്തിയതും അയാൾ കണ്ട കാഴ്ച്ച വായയിൽ നുരയും പതയും വന്ന് ബെഡിൽ മലർന്നു കിടക്കുന്ന ഭാര്യയേയാണ്,

അടുത്തു കിടക്കുന്ന ഉറക്കഗുളികയുടെ കുപ്പി കൂടി കണ്ടതോടെ അവൾ വിഷം കഴിച്ചിട്ടുണ്ടെന്നു മനസിലായി അതോടെ അയാൾക്കു പേടിയായി ഒാടി ചെന്ന് അവളെ പലവട്ടം കുലുക്കി വിളിച്ചെങ്കിലും അനക്കമില്ലായിരുന്നു,

തുടർന്ന് പെട്ടന്നു തന്നെ അയാൾ അവളെ താങ്ങിയെടുത്ത് എങ്ങിനെയൊക്കയോ കാറിൽ കിടത്തി ഹോസ്പ്പിറ്റലിൽ എത്തിച്ചു,

എന്നിട്ടയാൾ ഹോസ്പ്പിറ്റൽ ICU വിനു മുന്നിലിരുന്നു, മരണത്തോടു മല്ലടിച്ചു കിടക്കുന്ന അവളെ കണ്ടതും പിന്നെ എന്തു ചെയ്യണമെന്ന് അയാൾക്കൊരു നിശ്ചയവുമില്ലായിരുന്നു,

കുറച്ചു കഴിഞ്ഞതും
ഐസിയൂവിന്റെ ഡോർ തുറന്നു വന്ന ഒരു നാഴ്സ് അവളുടെ ആഭരണങ്ങളും മറ്റും അയാളെ എൽപ്പിച്ചു അതിലേക്ക് നോക്കിയതും അതിലൊരു കത്ത്
അതു കണ്ടതും അയാളത് നിവർത്തി അതയാൾക്കുള്ളതായിരുന്നു,
അവൾ അവസാനമായി എഴുതിയത്,

ഒരു നെഞ്ചിടിപ്പോടെ അയാളതു വായിക്കാൻ തുടങ്ങി,

ഞാൻ എപ്പോഴൊ വായിക്കാൻ വേണ്ടി എടുത്ത ഒരു പുസ്തകത്തിന്റെ മുഖചിത്രം ഒരു രസത്തിനു വേണ്ടി ഫെയ്സ് ബുക്കിൽ ഫോട്ടോയായിട്ടു,

എന്നാൽ അതിനടിയിൽ ആ പുസ്തകത്തിലെ ഏറ്റവും മനോഹരമായ ഒരു വാക്യം കമന്റായി വന്നപ്പോഴാണ് അതിട്ട അവനെ ഞാൻ ആദ്യമായി ശ്രദ്ധിക്കുന്നത്,

പിന്നെ ആ പുസ്തകത്തിന്റെ രചയിതാവ് എഴുതിയ എല്ലാ പുസ്തകങ്ങളുടെയും പേര് മെസജറിൽ അയച്ചു തന്നതോടെ എന്തോ ഒരു അടുപ്പം തോന്നി ആ പുസ്തകങ്ങളിലെ പല വാക്യങ്ങളും അവൻ പറഞ്ഞു തന്നപ്പോൾ ഒരേ ചിന്താഗതിയുള്ള ഒരാളാണെന്നു കരുതിയാണ് ഞാനവനു റിക്വസ്റ്റ് അയച്ചത്,

എന്നാൽ അത് അവൻ എനിക്കു വേണ്ടി ഒരുക്കിയ ഒരു വൻ ട്രാപ്പാണെന്ന് എനിക്കപ്പോൾ അറിയില്ലായിരുന്നു,

മാസങ്ങൾ കഴിയവേ ആ സൗഹൃദം പതിയെ വളർന്നു അങ്ങിനെയിരിക്കെ ഒരു ദിവസം അവൻ എന്നോടു പറഞ്ഞു അവന് ഇവിടടുത്ത് ഒരു കല്യാണത്തിനു വരാനുണ്ടെന്നും അപ്പോൾ ഒന്നു നേരിട്ടു കാണാമോയെന്ന് ?

വേണ്ടായെന്നു ഞാൻ പറഞ്ഞപ്പോൾ
അവൻ പറഞ്ഞു വീട്ടിൽ അച്ഛനും അമ്മയും എല്ലാവരും ഉണ്ടല്ലോ പിന്നെന്താ കുഴപ്പം ?
ഒരു പഴയ സുഹൃത്താണെന്നും പറഞ്ഞാൽ മതിയെന്നും പറഞ്ഞപ്പോൾ സംശയം തോന്നാത്തതു കൊണ്ടോ എന്തോ സമ്മതിച്ചു,

അവൻ വരുകയും അവരോടൊപ്പം ഇരുന്നു സംസാരിക്കുകയും ഒരു ചായ കുടിച്ച ശേഷം തിരിച്ചു പോകുകയും ചെയ്തു,

എന്നാൽ പിന്നീട് കുറെ ദിവസത്തേക്ക് അവന്റെ ഒരു മെസേജ് പോലും വന്നില്ല അതോടെ അവൻ വിട്ടു പോയേന്നു ഞാനും കരുതി,

എന്നാൽ ഒന്നര മാസത്തിനു ശേഷമാണ് അവന്റെ ഒരു മെസേജ് വരുന്നത് അത് വെറും ഒരു മെസേജായിരുന്നില്ല ഒരു വീഡിയോ അതും ഞാൻ കുളിക്കുന്നത്..,

അവനെങ്ങനെ അതു കിട്ടി എന്നു ഞാനാലോചിക്കവേ എല്ലാം അവൻ തന്നെ പറഞ്ഞു,

എന്റെ ഇഷ്ടം പിടിച്ചു പറ്റാൻ
എന്റെ ഏതെങ്കിലും ഒരു ഹോബി നോക്കി നടക്കുമ്പോഴായിരുന്നത്രെ ആ പുസ്തകത്തിന്റെ പുറംച്ചട്ട ഞാൻ പോസ്റ്റ് ചെയ്തത്,

അതൊരു പിടിവള്ളിയായി തോന്നിയതു കൊണ്ടാണ് അയാൾ പിന്നീടെഴുതിയ ബുക്കെല്ലാം തേടി പിടിച്ച് വായിച്ച് എന്നെ ഇംപ്രസ്സ് ചെയ്യാൻ ശ്രമിച്ചത് അതിലവൻ വിജയിക്കുകയും ചെയ്തു,

ഒരു സൗഹൃദത്തിലപ്പുറം ഞാൻ പോകില്ലെന്നു അവനു മനസിലായതും അവന്റെ ക്രിമിനൽ ബുദ്ധി വർക്കു ചെയ്യാൻ തുടങ്ങി,

പിന്നെ അവന്റെ ലക്ഷ്യം എന്റെ നഗ്നചിത്രം എടുത്ത് എങ്ങിനെയെങ്കിലും എന്നെ അവന്റെ വരുതിയിൽ കൊണ്ടു വരുകയായിരുന്നു,

അതു കാണുന്ന വശം ഏതൊരു പെണ്ണും വഴിപ്പെടുമെന്നവൻ കണക്കു കൂട്ടി  അതിനാണ് അവൻ വീട്ടിലെത്താൻ കല്യാണ കാര്യം പറഞ്ഞു വന്നത് അവന്റെ ലക്ഷ്യം ബാത്ത്റൂമിൽ കയറി പറ്റുക എന്നായിരുന്നു,

അന്നു വന്നപ്പോൾ അവൻ ഒന്നു ബാത്ത്റൂമിൽ പോട്ടെയെന്നു  ചോദിച്ചതും പോയതും എന്റെ ഒാർമ്മയിൽ പോലും ഇല്ലായിരുന്നു,

എന്നാൽ അവൻ എല്ലാം കൃത്യമായി പ്ലാൻ ചെയ്താണു വന്നത് ബാത്ത്റൂമിൽ കയറിയ അവൻ അവിടെ രഹസ്യമായി ഒരു ക്യാമറ വെച്ചു,

എന്നിട്ടവൻ കാത്തിരുന്നു അവനുറപ്പായിരുന്നു എന്നെങ്കിലും ഒരു ദിവസം മുകളിലെ സ്വന്തം ബഡ്റൂമിലേക്ക് പോകാൻ മടിച്ച് താഴെയുള്ള ബാത്ത്റൂമിൽ കയറി ഞാൻ കുളിക്കുമെന്ന് അതു സംഭവിച്ചു,

അതു കൈയ്യിൽ കിട്ടിയതും അവന്റെ സ്വഭാവം മാറി,
അവനിലെ മൃഗം പുറത്തു വന്നു,

ഞാൻ അവനു വഴങ്ങി കൊടുത്തില്ലെങ്കിൽ ഈ വീഡിയോ അവന് ഞാൻ അയച്ചു കൊടുത്തതാണെന്നും പറഞ്ഞു നിങ്ങൾക്കയച്ചു തരുമെന്നും പറഞ്ഞ് ഭീഷണിയായി,

അവൻ ഞാൻ കരുതിയ പോലെ ദൂരെയുള്ളവനൊന്നുമായിരുന്നില്ല തെട്ടടുത്ത് ഏതോ ഫ്ലാറ്റിലാണവൻ താമസിച്ചിരുന്നത് അവൻ എന്നെ സ്ഥിരം കാണാറുണ്ടായിരുന്നത്രെ, അതു കേട്ടതും എനിക്കവനോട് ദേഷ്യം ഇരട്ടിച്ചു,

ഞാൻ വഴങ്ങുന്നില്ലെന്നു കണ്ടതും ദിനം പ്രതി അവന്റെ ഭീഷണി കൂടി ഇന്റർനെറ്റിലെ മൂന്നുലക്ഷത്തോള്ളം വരുന്ന പോൺ സൈറ്റുകളിൽ പലതിലും പ്രീമിയം കാറ്റഗറിയിൽ തന്നെ ലോഡു ചെയ്തു നാറ്റിക്കും എന്നായി പിന്നീടവൻ,

ഇന്ന് അവന്റെ ഭീഷണി
നിങ്ങൾക്ക് ആ വീഡിയോ അയച്ച്
തന്ന് അപ്പോൾ തന്നെ അത് സ്ക്രീൻ ഷോട്ടെടുത്ത് എനിക്കയച്ച് നിങ്ങളുടെ നെറ്റ് ഒാഫിലാണെന്നും ഒാണാവും മുന്നേ അയച്ചത് ഒാൾ ഡിലീറ്റ് ചെയ്യണമെങ്കിൽ അഞ്ചു മിനുട്ടിനുള്ളിൽ സമ്മതം പറയണം എന്നും പറഞ്ഞു,

പക്ഷെ എനിക്കതിനു താൽപ്പര്യമില്ലായിരുന്നു അതിലും ഭേദം മരണമാണെന്ന് ഞാൻ ഉറപ്പിച്ചിരുന്നു,

എല്ലാം നിങ്ങളോട് പറയണമെന്നുണ്ടായിരുന്നു
എന്നാൽ എന്തോ എനിക്കതിനുള്ള ശക്തിയുണ്ടായിരുന്നില്ല,
എല്ലാം എന്റെ തെറ്റാണെന്നു നിങ്ങൾ കരുതുമോ എന്ന ഭയം ഞാൻ എന്റെ മരണം തീർച്ചപ്പെടുത്തി,

എന്നോടു ക്ഷമിക്കുക,

കത്തു വായിച്ചു തീർന്നതും
അയാൾ നിന്നുരുകി,
തന്റെ ഭാര്യയേ കുറച്ചു നേരത്തേക്കാണെങ്കിൽ കൂടി അവിശ്വസിച്ചതിൽ അയാൾക്ക് അയാളോടു തന്നെ വെറുപ്പു തോന്നി,

അപ്പോഴും ആ കത്തയാളുടെ കൈയ്യിലിരുന്നു വിറ കൊണ്ടു,
അയാൾ ആ കത്ത് മടക്കി പോക്കറ്റിലിട്ടു,

ആ സമയം അയാളുടെ ചിന്ത പോയത് മറ്റൊരു വഴിക്കാണ്,

*എന്തു കൊണ്ടാണ് ഒരു ഭാര്യ അവൾക്കൊരു വലിയ പ്രശ്നം വരുമ്പോൾ അത് സ്വന്തം ഭർത്താവിനെ അറിയിക്കാൻ മാത്രം മടി കാണിക്കുന്നത്* ?

ആ ചോദ്യം അയാളെ അന്നേരം അയാളെ വല്ലാതെ വട്ടം കറക്കി,

എന്നാൽ അതിനുള്ള ഉത്തരവും അയാൾക്കു കിട്ടി,

അതിനുത്തരവാദി തന്നെ പോലുള്ള ഭർത്താക്കന്മാർ തന്നെയാണെന്ന സത്യം "

എന്തും തുറന്നു പറയാൻ കഴിയുന്ന രീതിയിലെക്ക് അവരെ സജ്ജമാക്കുന്നതിൽ  മിക്കവരും വൻ  പരാജയമാണ്,

ദേഷ്യം കൊണ്ടും,
ആണെന്ന ഹുങ്കു കൊണ്ടും,
ഭാര്യഭർത്താ ബന്ധത്തിൽ
മേൽകൈ വേണമെന്നുള്ളതു കൊണ്ടും,
അവരുടെ ചെറിയ പിഴവുകളെ പോലും വലിയ അപരാധമായി കണ്ട് ദേഷ്യപ്പെടുന്നതിനുള്ള വഴിയായി
കണ്ടു കൊണ്ടും
ഭാര്യയിൽ നിന്നൊരു മറ പലരും സൃഷ്ടിക്കുകയും,
അവരിൽ നിന്ന് ഒരകലം പാലിക്കുകയും ചെയ്യുന്നുണ്ടെന്നും,

ആ മറയും മനസ്സിന്റെ മതിൽ കെട്ടുകളും പൊളിച്ചു മാറ്റാതെ ഇതൊന്നും ആരിലും അവസാനിക്കില്ലെന്നും ഈ അനുഭവത്തിലൂടെ അയാൾക്കു മനസിലായി,

അന്നേരവും അയാൾക്കുള്ളിൽ അവൾക്ക് അരുതാത്തതൊന്നും സംഭവിക്കരുതെയെന്നായിരുന്നു,

ആ പ്രാർത്ഥനയിൽ മുഴുകി ഇരിക്കുന്ന അയാളുടെ മുന്നിലെക്ക് ഐസിയുവിന്റെ ഡോർ തുറന്ന് ഡോക്ടർ വന്നു അയാളെ കണ്ടതും ഡോക്ടർ പറഞ്ഞു

ഷി ഈസ്സ് ലക്കി " യെന്ന്

അന്നേരമാണ്
അയാളുടെ ശ്വാസം നേരേ വീണത്,

സിസ്റ്റർ വന്ന് കയറി കണ്ടോള്ളൂ
എന്നു പറഞ്ഞതും അയാൾക്കു ധൃതിയായിരുന്നു അവളെ കാണാൻ,

അയാളെ കണ്ടതും അവളുടെ കണ്ണുകളിലൊരു ഭയം നിറയുന്നതയാൾ കണ്ടു അതു കണ്ടതും അടുത്ത് ചെന്ന് അയാൾ അവളോട് പറഞ്ഞു,

ഭയപ്പെടെണ്ടാ....!

എല്ലാം നമ്മുക്ക് സംസാരിക്കാം,
ഇനിയങ്ങോട്ട് ഞാനുണ്ടാവും കൂടെ,

ഇപ്പോൾ എനിക്കറിയാം ഞാൻ കെട്ടിയ താലി നീ അണിഞ്ഞിരിക്കുന്നത് നിന്റെ ഹൃദയത്തിലാണെന്ന് "

അതും പറഞ്ഞ് അയാളവളുടെ കൈ മുറുക്കി പിടിച്ചതും അവൾ പുഞ്ചിരിച്ചു...!

ഹോളി ദിനത്തിൽ ദേഹത്ത് വാരിയെറിയുന്ന കളർപ്പൊടികളെ പോലെയാണ് ചില മനുഷ്യ അവസ്ഥകളും,

നമ്മുടെ മുഖത്ത് പൊടി പറ്റിയിരിക്കുന്നതു മാത്രേ പലരും കാണാറുള്ളൂ എന്നാൽ അത് പടർത്തിയത് നമ്മളാണോ അല്ലയോയെന്ന് അവർ മനസിലാക്കാൻ ശ്രമിക്കാറില്ല... "

.
#Pratheesh
❤❤❤❤❤❤❤

Report Page