Cancer

Cancer

Suresh pk
അർബുദ കോശം

അർബുദം

ശരീരകോശങ്ങളുടെ അനിയന്ത്രിതമായ പെരുപ്പവും വ്യാപനവും സൃഷ്ടിക്കുന്ന രോഗാവസ്ഥ.

അസാധാരണമായ, കാര്യകാരണസഹിതമല്ലാത്ത കോശവളർച്ചശരീരത്തിലെ മറ്റുകലകളേയും ബാധിയ്ക്കുന്ന അവസ്ഥയാണ് അർബുദം അഥവാ കാൻസർ. ഡി.എൻ.എ-ആർ.എൻ.എ വ്യവസ്ഥിതി എന്ന സങ്കീർണ്ണവും അതികാര്യക്ഷമവുമായ പ്രക്രിയയിലൂടെ അനുസ്യൂതം നടന്നുകൊണ്ടിരിയ്ക്കുന്ന പ്രതിഭാസമാണ് കോശങ്ങളുടെ സൃഷ്ടിയും വളർച്ചയും വികാസവും. ഈ അനുസ്യൂതമുള്ള പ്രക്രിയയിലൂടേയാണ് ശരീരപ്രവർത്തനങ്ങൾ ചിട്ടയായി നടക്കുന്നത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏതെങ്കിലും നിയന്ത്രാതീതമായാൽ ശാരീരികാസ്വാസ്ഥ്യം പ്രകടമാവും. കോശങ്ങളുടെ അമിതവും നിയന്ത്രണാതീതവും ആയ വിഭജനമാണ് അർബുദം.സാധാരണ ശരീരകോശങ്ങളിൽ നിഷ്ക്രിയരായി കഴിയുന്ന അർബുദജീനുകളെ , രാസവസ്തുക്കളോ, പ്രസരങ്ങളോ, മറ്റു പ്രേരക ജീവിത ശൈലികളോ ഉത്തേജിപ്പിയ്ക്കുന്നു. ഇപ്രകാരം സാധാരണ കോശം അർബുദകോശമാകുന്നു.

കാൻസർ

സാധാരണ കോശങ്ങൾ പരിധിയ്ക്കപ്പുറം നശിപ്പിയ്ക്കപ്പെടുമ്പോൾ അവ എപോപ്ടോസിസ് എന്ന പ്രക്രിയ വഴി ഒഴിവാക്കപ്പെടുന്നു (A). എന്നാൽ അർബുദകോശങ്ങൾ ഈ പ്രക്രിയ ഒഴിവാക്കുകയും നിയന്ത്രണമില്ലാതെ വളരുകയും ചെയ്യുന്നു (B).

വർഗീകരണവും ബാഹ്യ ഉറവിടങ്ങളുംസ്പെഷ്യാലിറ്റിഅർബുദ ചികിൽസരോഗവിവരസംഗ്രഹ കോഡ്28843മെഡ്‌ലൈൻ പ്ലസ്001289വൈദ്യവിഷയശീർഷക കോഡ്D009369

പേരിനു പിന്നിൽ

കാർസിനോസ്

ഗ്രീക് ഭാഷയിൽ ഞണ്ട് എന്ന അർത്ഥം വരുന്ന കാർസിനോസ് എന്ന പദത്തിൽ നിന്നുമാണ് കാൻസർ എന്ന പദം ഉത്ഭവിച്ചത്.കാർന്നുതിന്നുന്ന വൃണങ്ങളെ സൂചിപ്പിയ്ക്കാനാണ് 17ആം നൂറ്റാണ്ടിൽ ഇത് ഉപയോഗിച്ചത്. ഹിപ്പോക്രാറ്റസ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ വിവരിച്ചിരുന്നു.ക്യാൻസർ രോഗത്തെക്കുറിച്ചും അതിന്റെ ചികിത്സയെക്കുറിച്ചും പ്രതിപാദിക്കുന്ന വൈദ്യശാസ്ത്ര ശാഖയാണ് ഓങ്കോളജി. ഇതിൽ കാൻസർഗവേഷണവും ചികിത്സയും ഉൾപ്പെടുന്നു.

ആദ്യകാലങ്ങളിൽ

ബി.സി 3000നും 2500നും മദ്ധ്യേയുള്ള കാലഘട്ടത്തിൽ ചുട്ടുപഴുത്ത കമ്പികൾ ഉപയോഗിച്ചാണ് ചികിത്സ നടത്തിയിരുന്നത്. 1829ൽ മറ്റുശരീര ഭാഗങ്ങളിലേയ്ക്ക് ഇത് വ്യാപിയ്ക്കും എന്ന് മനസ്സിലാക്കി. 1838ൽ മുള്ളർ ആണ് അർബുദകോശങ്ങളെപ്പറ്റിയുള്ള സൂക്ഷ്മ വിവരണം നൽകിയത്. സ്ഥായിയായ പ്രകോപനം സം‍ഭവിച്ചുകൊണ്ടിരിയ്ക്കുന്ന ഏതൊരു കലയേയും അർബുദം ബാധിച്ചേയ്ക്കാം എന്ന് ആദ്യമായി ആവിഷ്കരിച്ചതും സിദ്ധാന്തിച്ചതും റൂഡോൾഫ് വിർഷൊ ആണ്.

വകഭേദങ്ങൾ

ശരീരത്തിലെ ഏത് അവയവത്തെയും കാൻസർ ബാധിച്ചേക്കാം. എങ്കിലും അതിവേഗം വിഭജിക്കുന്ന കോശങ്ങളിൽ പൊതുവെ കാൻസർ കൂടുതലായി കണ്ടുവരുന്നു. ഹൃദയപേശികളും തലച്ചോറിലെ ഞരമ്പുകളും വിഭജിക്കാരില്ല; അതിനാൽ ഇവയിൽ കാൻസർ സാധ്യത താരതമ്യേന കുറവായി കണ്ടുവരുന്നു. കാൻസർ രോഗങ്ങളെ പൊതുവായി രണ്ടായി തരംതിരിക്കാം; ഖര (ദൃഢ) കാൻസറുകളും ദ്രവകാൻസറുകളും. സ്തനങ്ങൾ, ശ്വാസകോശം, വൃക്ക, കുടൽ, കരൾ മുതലായ ദൃഢകലകളിൽ നിന്നാണു മിക്ക കാൻസറുകളും പിറക്കുന്നതു. എന്നാൽ രക്താർബുദം, ലിംഫോമ എന്നിവ രക്തം, ലസിക എന്നീ ദ്രവകലകളിൽ നിന്നും ഉടലെടുക്കുന്നവയാകയാൽ അവയെ ദ്രവകാൻസർ എന്നു വിളിച്ചുവരുന്നു. ശൈശവ കാൻസറുകൾ പൊതുവെ വിഭിന്ന സ്വഭാവ്ം പുലർത്തുന്നവ ആകയാൽ അവയെ ഉൾപ്പെടുത്തി മൂന്നാമത് ഒരു വിഭാഗം കൂടി ഉള്ളതായി കാണാം.

നിദാനം

ആധുനിക ഗവേഷണങ്ങളുടെ വെളിച്ചത്തിൽ കോശങ്ങളുടെ അർബുദപ്രവണതയ്ക്കു ചുരുങ്ങിയത് നാല് കാരണങ്ങളെങ്കിലുമുള്ളതായി വ്യക്തമായിട്ടുണ്ട്.

അർബുദത്തിന്റെ നിദാനത്തെപ്പറ്റിയുള്ള ആദ്യത്തെ നിഗമനം കാൻസർ 'എരിച്ചിൽ' അഥവാ ഉത്താപംകൊണ്ടുണ്ടാകുന്നതാണ് എന്നതാണ്. എന്തെങ്കിലും കാരണവശാൽ ഒരു മൂലവസ്തുവിനു പരിക്കേല്ക്കുമ്പോൾ അത് നന്നാക്കുവാനും, മൂലവസ്തുവിനു വീണ്ടും രൂപംനല്കാനും ഉള്ള ശ്രമം ശരീരം ഏറ്റെടുക്കും. പലതവണ ഈ സംഭവവികാസം ഉണ്ടാകുമ്പോൾ കോശങ്ങൾ അമിതമായി വളരുകയും അർബുദമായി പരിണമിക്കുകയും ചെയ്യും. ഇതിന് ഉപോദ്ബലകമാണ് പുകയില മുറുക്കുന്നവർക്ക് വായിൽ ഉണ്ടാകുന്ന അർബുദം. ഇത്തരത്തിലുള്ള കാൻസറുകളുടെ ഉദാഹരണമായി ആന്ധ്രാപ്രദേശിലുണ്ടാകുന്ന 'ചൂട്ടാ' കാൻസറും, കാശ്മീരിലെ 'കാൺഗ്രി' കാൻസറും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. കത്തുന്ന ഭാഗം വായിൽവച്ചുകൊണ്ട് ചുരുട്ടുവലിക്കുന്ന ഒരു സമ്പ്രദായം ആന്ധ്രയിലുണ്ട്. അത്തരക്കാരിൽ വായുടെ ഉൾഭാഗത്തു കാണുന്ന കാൻസറിനെയാണ് 'ചൂട്ടാ' കാൻസർ എന്നു വിളിക്കുന്നത്. കാശ്മീരിലെ തണുപ്പ് തടയുന്നതിന് കനൽ ഇട്ട ഒരു മൺപാത്രം നെഞ്ചോട് ചേർത്തുവച്ച് പുതച്ചുനടക്കുന്ന പതിവുണ്ട്; അതിന്റെ ഫലമായി നെഞ്ചിന്റെ മുൻവശത്ത് കാൻസർ ഉണ്ടാകുന്നു. പുകവലിയും ശ്വാസകോശത്തിലെ കാൻസറും തമ്മിൽ ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് സിഗരറ്റുകവറിനുമേൽ "പുകവലി ആരോഗ്യത്തിനു ഹാനികരമാണ്" എന്ന് എഴുതണമെന്നു നിയമമുണ്ട്. അനവരതം അലട്ടിക്കൊണ്ടിരിക്കുന്ന എരിച്ചിൽ കാൻസർരോഗത്തിന് കളമൊരുക്കുന്നു എന്ന് ഇന്നുപരക്കെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞ ഒരു വസ്തുതയാണ്.വികസിത രാജ്യങ്ങളിലെ 23 ശതമാനം അർബുദങ്ങളും പകർച്ചവ്യാധികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ചിലതരം അർബുദങ്ങൾ വൈറസുകൾ മുഖേന ഒരു വ്യക്തിയിൽനിന്നു മറ്റൊരു വ്യക്തിയിലേക്ക് പകരാമെന്നുള്ളതാണ് ഈ നിഗമനത്തിന്റെ അടിസ്ഥാനം. ത്വക്കിനെ ബാധിക്കുന്ന ചില കാൻസറുകൾ ഇപ്രകാരം പകരുന്നവയാണ്. ഗവേഷണശാലയിൽ സ്തനങ്ങളെ ബാധിക്കുന്ന കാൻസർ മുലപ്പാലിൽക്കൂടി എലികളിൽ പകർത്തിയതിനും അർബുദത്തെ പകർച്ചവ്യാധിയുടെ അടിസ്ഥാനത്തിൽ കൈകാര്യം ചെയ്തതിനും ആണ് 1966-ൽ പേറ്റൺ റൂസ് എന്ന യു.എസ്. ശാസ്ത്രജ്ഞനു നോബൽ സമ്മാനംലഭിച്ചത്. ഇന്നത്തെ ഇലക്ട്രോൺ മൈക്രോസ്കോപ്പുകളിൽക്കൂടിപ്പോലുംദർശിക്കുവാൻ കഴിയാത്ത അതിസൂക്ഷ്മങ്ങളായ വൈറസുകളാണ് ചിലയിനം അർബുദത്തിനു കാരണമെന്ന് കരുതപ്പെടുന്നു. കരളിലെ അർബുദത്തിനു കാരണമാകുന്നത് ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകളും.ഗർഭാശയ ഗളാർബുദം (Cervical), ഗുദാർബുദം എന്നിവയ്ക്കു കാരണമാകുന്നത് ഹ്യൂമൺ പാപ്പിലോമാ വൈറസുകളായ HPV 16, 18 വൈറസുകളുമാണ്. ആമാശയാർബുദത്തിനു കാരണമാകുന്നത് ഹെലിക്കോബാക്ടർ പൈലോറി എന്ന വൈറസുകളാണ്. മനുഷ്യരിൽ അർബുദം ഒരു പകർച്ചവ്യാധിയാണെന്ന് പൂർണമായും തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ അർബുദരോഗത്തിനു കാരണമാകുന്ന പ്രത്യേക തന്മാത്രാഘടനയോടുകൂടിയ ചില രാസവസ്തുക്കളുണ്ട്. ഇത്തരം വസ്തുക്കൾ അർബുദജനകങ്ങൾഎന്ന് അറിയപ്പെടുന്നു.മനുഷ്യ ശരീരത്തിൽ ഹോർമോണുകളെ ഉത്പാദിപ്പിക്കുന്ന നിരവധി അന്തഃസ്രാവി (Endocrine glands) ഗ്രന്ഥികളുണ്ട്. ശരീരത്തിലെ സങ്കീർണവും സന്ദർഭാനുസൃതവും ആയ ഗതിവിഗതികളെ ഏറിയകൂറും നിയന്ത്രിക്കുന്നത് അന്തഃസ്രാവിസമുച്ചയമാണ്. അവയുടെ പ്രവർത്തനത്തിന്റെ പാകപ്പിഴകൾകൊണ്ട് അനവധി രോഗങ്ങൾ ഉണ്ടാകുന്നു. സ്തനം, ഗർഭാശയം, പുരുഷന്റെ മൂത്രാശയത്തോടു ബന്ധപ്പെട്ട പ്രോസ്റ്റ്രേറ്റ് ഗ്രന്ഥി(prostrate) എന്നിവയ്ക്കുണ്ടാകുന്ന അർബുദത്തിനു പ്രധാന കാരണം ഇത്തരത്തിലുള്ള അന്തഃസ്രാവിപ്രവർത്തനവൈകല്യമാണ്.അർബുദത്തിനുള്ള മറ്റൊരു കാരണം പാരമ്പര്യസ്വഭാവ സവിശേഷതകളാണ്. ഭ്രൂണാവസ്ഥയിൽ ഉണ്ടാകുന്ന ചില ഗതിവിഭ്രംശങ്ങളും മുരടിക്കലുകളും പലപ്പോഴും ദുഷ്ടാർബുദസ്ഥായിയായ മൂലവസ്തുക്കളെ സൃഷ്ടിക്കാറുണ്ട്. ഇങ്ങനെയുള്ള മൂലവസ്തുക്കൾ വളരെ എളുപ്പത്തിൽ അർബുദത്തിനു വിധേയമാവും. വൃക്കകളിലും വൃഷണങ്ങളിലും അണ്ഡാശയത്തിലും ഉണ്ടാകുന്ന പലതരം അർബുദങ്ങളും ഈ ഇനത്തിൽപ്പെട്ടവയാണ്. പൊതുവായി പറഞ്ഞാൽ കുട്ടികളിലും ചെറുപ്പക്കാരിലും കാണുന്ന കാൻസറിന് എല്ലാംതന്നെ പാരമ്പര്യ ഘടകമാണ് മിക്കപ്പോഴും കാരണം.

അർബുദജനകവസ്തുക്ക

അർബുദോല്പന്നവസ്തുക്കൾ എന്ന് പൊതുവേ അറിയപ്പെടുന്ന പ്രത്യേകതന്മാത്രാഘടനയോട് കൂടിയ രാസവസ്തുക്കളാണ് അർബുദത്തിന് നിദാനം. കോൾട്ടാർ, അനിലിൻവർഗ്ഗത്തിൽ പെട്ട വസ്തുക്കൾ ഇത്തരത്തിലുള്ളവയാണ്. പുകയില, വെറ്റില, രാസവസ്തുക്കളുടെ ഉപയോഗം, എക്സ്റേ, ചൂട്, സൂര്യകിരണങ്ങൾഎന്നിവയും ഭൂമിശാസ്ത്രപരമായ ഏറ്റക്കുറച്ചിലുകളും നിദാനമാകുന്നു. അമിതമായി സംസ്കരിച്ചവയും കൃത്രിമചേരുവകൾ ചേർത്തതുമായ ഭക്ഷണസാധനങ്ങൾ,എരിവ്,പുളി,മസാല തുടങ്ങിയവയുടെ നിരന്തരമായ ഉപയോഗം,പോഷകാഹാരക്കുറവ് എന്നിങ്ങനെ പലതും അർബുദത്തിന് കാരണമാകുന്നു.

ആദ്യലക്ഷണങ്ങൾ

ചില അസ്വാസ്ഥ്യങ്ങൾ അർബുദത്തിന്റെ മുന്നോടിയായിത്തീരാറുണ്ട്. ഇവ അന്തിമമായി അർബുദത്തിലേക്കുതന്നെ നീങ്ങിക്കൊള്ളണമെന്ന് നിർബന്ധമില്ലെങ്കിലും, അവയും അർബുദവും തമ്മിലുള്ള ബന്ധം സാധാരണയിൽ കവിഞ്ഞതാണ്. അതുകൊണ്ട്, ഈ അവസ്ഥകളെ 'പ്രീ കാൻസർ രോഗങ്ങൾ' എന്നും വിളിക്കാറുണ്ട്. കവിളിലും നാവിലും കാണാറുള്ള വെളുത്ത നിറത്തിലുള്ള തടിപ്പും കല്ലിപ്പും leukoplakia വായിലെ അർബുദത്തിന്റെ ഒരു മുന്നോടിയാണ്. കണ്ടെത്തി തുടക്കത്തിലെ ചികിത്സയാരംഭിക്കുന്ന പക്ഷം ഇത് പൂർണമായും സുഖപ്പെടുത്താനാകും. കുടലിൽ കാണുന്ന polyps കാലക്രമേണ അർബുദമാകാറുണ്ട്. ത്വക്കിലെ കാലപ്പഴക്കമേറിയ പൊള്ളലുകളിൽ ചർമ്മാർബുദം Marjolin's Ulcerഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്

50 ശതമാനം അർബുദങ്ങളും, കാണാവുന്ന തരത്തിലുള്ളവയാണ്; അവയെ തൊട്ടുനോക്കാനും സാധ്യമാണ്. ഇവയ്ക്കു പുറമേ നല്ലൊരു ശതമാനം അർബുദങ്ങൾ എൻഡോസ്കോപ്പ് മുഖേന പരിശോധിച്ചാൽ അറിയാവുന്നവയാണ്. പൊള്ളയായ അവയവങ്ങളെ (ഉദാ. അന്നനാളം, മൂത്രാശയം) നിരീക്ഷിക്കുവാൻ ഉപയോഗിക്കുന്നതും ബൾബുകൾ ഘടിപ്പിക്കാവുന്നതുമായ ഉപകരണങ്ങളാണ് എൻഡോസ്കോപ്പുകൾ . ഇതിനും പുറമേ, പ്രത്യേകം കാണാൻ കഴിയുന്ന രാസവസ്തുക്കൾ ഉപയോഗിച്ചും അല്ലാതെയും ഉള്ള എക്സ്-റേ പടങ്ങളും അർബുദം കണ്ടുപിടിക്കാൻ പ്രയോജനപ്രദങ്ങളാണ്. ബേരിയംഭക്ഷിച്ചതിനുശേഷം എടുക്കുന്ന ഇതിനുദാഹരണമാണ്. ചില അർബുദങ്ങളിൽ രക്തത്തിലെ രാസവസ്തുക്കളും എൻസൈമുകളും (ആൽക്കലൈൻ ഫോസ്ഫേറ്റ്സ്ആസിഡ് ഫോസ്ഫേറ്റ്സ് എന്നിവ) കൂടിയും കുറഞ്ഞുമിരിക്കും. മേല്പറഞ്ഞ പരീക്ഷണങ്ങളിലൂടെ, അർബുദം ഉണ്ടെന്നു സംശയം തോന്നിയാൽ, മൂലവസ്തുവിന്റെ ഒരു ചെറിയ കഷണം മുറിച്ചെടുത്ത് സൂക്ഷ്മദർശിനിയിൽക്കൂടി പരിശോധിക്കണം. ഈ പരീക്ഷണത്തിനാണ് ബയോപ്സി എന്നു പറയുന്നത്. ബയോപ്സി പരിശോധനയെക്കാൾ വിഷമമില്ലാതെ നിർവഹിക്കാവുന്ന മറ്റൊരു അർബുദ നിർണയനമാർഗ്ഗമാണ് എക്സ്ഫോളിയേറ്റീവ് സൈറ്റോളജി എക്സാമിനേഷൻ. സാധാരണ കോശങ്ങളെക്കാൾ വേഗത്തിൽ അർബുദബാധിതകോശങ്ങൾ അടർന്നുവീഴുന്നു. ഈ കോശങ്ങളെ പാപ്പനിക്കളോവ്(pap smear) മാർഗ്ഗം ഉപയോഗപ്പെടുത്തി ചായംപിടിപ്പിച്ച് മൈക്രോസ്കോപ്പിലൂടെ പരിശോധിക്കുന്ന വിധത്തെയാണ് എക്സ്ഫോളിയേറ്റീവ് സൈറ്റോളജി എന്നു പറയുന്നത്. ആദ്യഘട്ടത്തിൽ മാമോഗ്രാഫി, എം.ആർ. , സി.റ്റി. തുടങ്ങിയ സ്കാനുകൾ നടത്തി രോഗനിർണയം നടത്താം. പ്രോസ്റ്റ്രേറ്റ് കാൻസർ സീറം പി.എസ്.എ. ലെവൽ പരിശോധനയിലൂടെയും കോളൻ കാൻസർ കോളനോസ്കോപിയിലൂടെയുംസ്താനർബുദം മാമോഗ്രാഫി നടത്തിയും കണ്ടുപിടിക്കാം.

കടപ്പാട്: വിക്കിപീഡിയ

JOIN @TEACHERSKERALA


Report Page