1000 സിസി ബുള്ളറ്റ്, മെയ്ഡ് ഇൻ ഇന്ത്യ

1000 സിസി ബുള്ളറ്റ്, മെയ്ഡ് ഇൻ ഇന്ത്യ

@autobc
Carberry Enfield

ക്ലാസിക്ക് ലുക്കും സൂപ്പർബൈക്കുകളുടെ കരുത്തുമായി ഒരു എൻഫീൽഡ് എത്തിയാൽ ആരാധകർക്ക് അതിൽപരം ആനന്ദം വേറെ കാണില്ല. 350 സിസിയിലും 500 സിസിയിലും കുതിക്കുന്ന ഈ ബൈക്കുകൾക്ക് 1000 സിസിയുള്ള എൻജിനുമായി എത്തിയിരിക്കുന്നു ഓസ്ട്രേലിയൻ സ്വദേശി പോൾ കാർബെറി. റോയൽ എൻഫീൽഡിന്റെ എൻജിൻ ഉപയോഗിച്ച് നിർമിക്കുന്ന ഈ 1000 സിസി ബൈക്കിന്റെ പേര് കാർബെറി എൻഫീൽഡ്. ഇന്ത്യയിൽ അടുത്തിടെ പ്രദർശിപ്പിച്ച ബൈക്കിന്റെ ബുക്കിങ് ഉടൻ ആരംഭിക്കും. 4.96 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ് ഫാക്റ്ററി വില.

Carberry Enfield


റോയൽ എൻഫീൽഡിന്റെ രണ്ട് 500 സിസി എൻജിനുകൾ ചേർത്ത് വി ട്വിന്നാക്കിയാണ് പോള്‍ ബൈക്ക് നിർമിക്കുന്നത്. ഓസ്ട്രേലിയയിൽ നിരവധി ബൈക്കുകൾ നിർമിച്ച് വിറ്റെങ്കിലും 2011ൽ കാർബെറി ബുള്ളറ്റിന്റെ നിർമാണം അവസാനിപ്പിച്ചു. ഇന്ത്യയിലെത്തിയ പോൾ ജസ്പ്രീത് സിങ് എന്ന ഹരിയാന സ്വദേശിയുമായി സഹകരിച്ച് സ്ഥാപിച്ച ഡീം എൻജിൻ ആന്റ് മോഡിഫിക്കേഷൻസ് എന്ന കമ്പനിയിലൂടെയാണ് കാർബെറി ബുള്ളറ്റിന് ഇന്ത്യയിൽ രണ്ടാം ജന്മം ഒരുക്കിയത്. ഛത്തീസ്‌ഗഢിലുള്ള ബിലാഹിയിലാണ് കമ്പനിയുടെ നിർമാണ ശാല.

Carberry Enfield


കാർബെറി ബുള്ളറ്റ്

റോയൽ എൻഫീൽഡിന്റെ ഘടകങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന ഇരുചക്രവാഹനമാണ് കാർബെറി ബുള്ളറ്റ്. എൻഫീൽഡിന്റെ 500 സിസി എൻജിനെ ആധാരമാക്കിയാണ് 100 സിസി വി ട്വിൻ എൻജിൻ നിർമ്മിച്ചിരിക്കുന്നത്. 55 ഡിഗ്രി, എയർകൂൾഡ്, നാലു വാൽവ് എൻജിൻ 52.2 ബിഎച്ച്പി കരുത്തും 82 എൻഎം ടോർക്കും ഉൽപാദിപ്പിക്കും. അഞ്ച് സ്പീഡാണ് ഗിയർബോക്സ്. കാർബെറി ബുള്ളറ്റിന്റെ എൻജിൻ പ്രദർശിപ്പിച്ചെങ്കിലും ഇന്ത്യയിൽ വിപണിയിൽ എന്നെത്തുമെന്നും വിലയും മറ്റ് വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടില്ല.


Report Page