Breaking Bad

Breaking Bad

Shaheer Ahmad Sher
#view

Shaheer Ahmad Sher:

Game of Thrones, സിനിമാ ഗ്രൂപ്പുകളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന സീരീസ്. ഇപ്പോൾ പലരും അത് കാണാൻ തുടങ്ങിയിട്ടുണ്ട്.. ഞാനും അതിന്റെ വലിയ ആരാധകനാണ്. എന്നാൽ ഈ പോസ്റ്റ് അതിനെ കുറിച്ചല്ല. Game of Thrones നേക്കാൾ എന്നെ അടിക്ക്റ്റ് ആക്കിയ Breaking bad എന്ന സീരീസിനെ കുറിച്ചാണ്. ആദ്യ എപ്പിസോഡ് മുതൽ എന്നെ ഒരു കടുത്ത ആരാധകനാക്കി മാറ്റി. എനിക്ക് അനുഭവപ്പെട്ടില്ലെങ്കിലും ആദ്യ രണ്ടു സീസണിൽ അൽപ്പം ഇഴച്ചിലുണ്ട് എന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. അതുകൊണ്ട് ഒരു കാര്യത്തിൽ ഞാൻ ഉറപ്പുതരാം. മൂന്നാം സീസണ് മുതൽ ഓരോ എപ്പിസോഡും അതിഗംഭീരമാണ്.

വാൾട്ടർ ഒരു കെമിസ്ട്രി അധ്യാപകനാണ്. രസതന്ത്രമെന്ന വിഷയത്തിൽ ആഴത്തിൽ അറിവുള്ള ഒരാൾ. ഗർഭിണിയായ ഭാര്യയും ശാരീരിക വൈകല്യമുള്ള ഒരു മകനുമുൾപ്പെടുന്ന കൊച്ചുകുടുംബമാണ് അയാളുടേത്. ഒരുപാട് സാമ്പത്തീക ആവശ്യങ്ങളുള്ള ഒരു സാധാരണ കുടുംബം. അങ്ങനെയിരിക്കെയാണ് തനിക്ക് Lung കാൻസറാണ് എന്ന് വാൾട്ടർ മനസിലാക്കുന്നത്. ചികിത്സക്കായി ചിലവിടേണ്ടിവരുന്ന ഭീമമായ തുക തന്റെ കുടുംബത്തിന്റെ സാമ്പത്തീക ഭദ്രതയെ തകർക്കുമെന്ന് അയാൾ ഭയപ്പെടുന്നു. അതിനാൽ അയാൾ തന്റെ അറിവുകൾ ഉപയോഗപ്പെടുത്തി methamphetamine എന്ന ലഹരിവസ്തു നിർമ്മിക്കുവാനും അതുവഴി പണം സമ്പാദിക്കുവാനും തീരുമാനിക്കുന്നു. പിന്നീട് അയാളുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ കണ്ടുതന്നെ അറിയുക.

പല കഥാപാത്രങ്ങളും അഭിനയിക്കുകയാണെന്ന് തോന്നില്ല. അത്രക്ക് ഗംഭീരമാണ് ഇതിന്റെ കാസ്റ്റിങ്. കാണാത്തവർ ഇപ്പോൾ തന്നെ കണ്ടുതുടങ്ങിക്കോളൂ. ഒരിക്കലും ഒരു നഷ്ടമാവില്ല..


കടപ്പാട് : Hrishikesh Shyamalkumar (Movie Street)

Malayalam reviews and movie discussion group join👇

Cinematic world groups links

https://t.me/cinematicworld/1784


For movies and more...

My small library join👇

Shaheer1983📲 Movies & more...

My library Movies and more...

https://telegram.me/Shaheer1983

Report Page